Tag: Ssf

എസ്എസ്എഫ് തിരൂരങ്ങാടി ടൗണ്‍ യൂണിറ്റിന് പുതിയ നേതൃത്വം
Local news

എസ്എസ്എഫ് തിരൂരങ്ങാടി ടൗണ്‍ യൂണിറ്റിന് പുതിയ നേതൃത്വം

തിരൂരങ്ങാടി: 2025-26 സംഘടന വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ സ്റ്റുഡന്റ്‌സ് കൗണ്‍സിലില്‍ തിരഞ്ഞെടുത്തു.എസ് വൈ എസ് തിരൂരങ്ങാടി സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഖാലിദ് എ പി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ എക്‌സിക്യുട്ടീവ് സലാം മാസ്റ്റര്‍ വിഷയാവതരണം നടത്തി. ഡിവിഷന്‍ സെക്രട്ടറി അസ്ഹര്‍ ചെമ്മാട് പുതിയ ഭാരാവാഹി പ്രഖ്യാപനം നടത്തി. നവാലു റഹ്മാന്‍ സി സി ( പ്രസിഡന്റ്) , മുനവ്വര്‍ എപി (ജന സെക്രട്ടറി ) , അജ്മല്‍ കെ എം ( ഫിനാ : സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു ...
Local news

എസ് എസ് എഫ് ഹയര്‍ സെക്കന്ററി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

തിരൂരങ്ങാടി : വീ ദ ചേഞ്ച് പഴയ ക്ലാസ്സ് മുറികളിലല്ല നമ്മള്‍ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ഹയര്‍ സെക്കന്ററി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. ഡിവിഷന്‍ ഉദ്ഘാടനം തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലപ്പുറം വെസ്റ്റ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ദാവൂദ് സഖാഫി നിര്‍വഹിച്ചു. ജൂലൈ 25 ന് ഡിവിഷനിലെ മുഴുവന്‍ സ്‌കൂളുകളിലും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഡിവിഷന്‍ പ്രസിഡന്റ് സുഹൈല്‍ ഫാളിലി, ഹയര്‍ സെക്കന്ററി സെക്രട്ടറി മുഹമ്മദ് അസ്ഹര്‍ സി എച് എന്നിവര്‍ പങ്കെടുത്തു. ...
Malappuram

മലപ്പുറത്തോടുള്ള വിദ്യാഭ്യാസ വിവേചനം ; എസ്എസ്എഫ് ജില്ല കളക്ടര്‍ക്ക് നിവേദനം നല്‍കി

മലപ്പുറം : ജില്ലയിലെ വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം ജില്ല കളക്ടര്‍ക്ക് നിവേദനം നല്‍കി. ഹയര്‍സെക്കണ്ടറി യോഗ്യത നേടിയ 79730 വിദ്യാര്‍ത്ഥികളില്‍ നിലവിലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാല്‍ തന്നെയും 15000ത്തോളം വിദ്യാര്‍ത്ഥികള്‍ പുറത്താണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20-30% സീറ്റ് വര്‍ദ്ധനവ് അടിസ്ഥാന സൗകര്യമില്ലാത്തത് കാരണം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെയും അധ്യാപകരുടെ അധ്യാപനത്തെയും ബാധിക്കും. വിദ്യാഭ്യാസ കരിക്കുലത്തില്‍ വിദ്യാര്‍ത്ഥികളുടെ മനസികാരോഗ്യത്തിനാവശ്യമായ കാര്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ സൂചിപ്പിച്ചു. ജില്ലാ പഞ്ചായത്തിന് കീഴില്‍ നടക്കുന്ന വിജയഭേരി എസ് എസ് എല്‍സി വിദ്യാര്‍ത്ഥികളുടെ നിലവാരത്തെ ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി ലെവലിലും വിജയഭേരി മാതൃ...
Other

കുണ്ടൂർ ഉസ്താദ് ഉറൂസിന് തുടക്കമായി

ജനക്ഷേമ പ്രവർത്തനങ്ങളാണ്സർക്കാറുകളുടെ അജണ്ടയാവേണ്ടത്: കാന്തപുരം തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പതിനെട്ടാമത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം തെന്നല സി എം മർകസിൽ നിന്നാരംഭിച്ച പതാക ജാഥയെ ഗൗസിയ്യ അങ്കണത്തിൽ സ്വീകരിച്ചു പതാക ജാഥക്ക് മുസ്തഫ ബാഖവി തെന്നല, സുബൈർ മദനി, കെ.വി ഹംസ ഹാജി,പി മാനു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് ഗൗസിയ്യ അങ്കണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ സുലൈമാൻ മുസ് ലിയാർ കൊടി ഉയർത്തിയതോടെയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിക്ക് ആരംഭം കുറിച്ചത്. ശേഷം ആഴ്ചയിൽ സുലെെ മാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കാറുള്ള ബുഖാരി ദർസ് നടന്നു. വെെകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാ...
Local news

തിരൂരങ്ങാടി എസ് എസ് എഫ് ഡിവിഷൻ സാഹിത്യോത്സവിന് കുണ്ടൂരിൽ കൊടി ഉയർന്നു

തിരൂരങ്ങാടി : ജൂലൈ ഒന്ന്, രണ്ട് തിയതികളിലായി കുണ്ടൂർ ഗൗസിയ്യയിൽ നടക്കുന്ന  എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് ലത്തീഫ്  ഹാജി കുണ്ടൂർ പതാക ഉയർത്തി.  സഈദ് സകരിയ്യ , ഹുസൈൻ അഹ്സനി, നൗശാദ് കുണ്ടുർ , മുസ്തഫ മഹ് ളരി തുടങ്ങിയവർ സംബന്ധിച്ചു.നാളെ കാലത്ത് 6-30 ന് സ്റ്റേജിതര പരിപാടികൾ ആരംഭിക്കും. ഉച്ചക്ക് 2.30 ന് സ്റ്റേജ് പരിപാടികളും ആരംഭിക്കു.വൈകുന്നേരം മലയാളം സർവകലാശാല മുൻ വിസി അനിൽ വള്ളത്തോൾ സാഹിത്യോത്സസവ് ഉദ്ഘാടനം ചെയ്യുംകെബി ബശീർ മുസ്ലിയാർ തൃശൂർ  സാഹിത്യ പ്രഭാഷണം നടത്തും.ഡിവിഷൻ  പ്രസിഡണ്ട് സുഹൈൽ ഫാളിലി സയ്യിദാബാദ് അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ എം എൻ കുഞ്ഞി മുഹമ്മദ് ഹാജി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി പ്രസംഗക്കും.       ഞായറാഴ്ച വൈകുന്നേരം നാലിന് സമാപിക്കും.  സമാപന സംഗമംഎസ് വൈ എസ്...
Gaming, Information

എസ് എസ് എഫ്
കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് പ്രൗഢമായി

തിരൂരങ്ങാടി:എസ് എസ് എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.സമാപന സംഗമം എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. സിറാജുദ്ധീൻ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് സഖാഫി ചെറുമുക്ക് അനുമോദന പ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി ഫല പ്രഖ്യാപനം നിർവ്വഹിച്ചു.സ്വാഗത സംഘം കൺ വിനർ അലവിക്കുട്ടി ഹാജി ആശംസ പ്രസംഗംനടത്തി നൂറ്റിമുപ്പത് മത്സരങ്ങളിലായി അഞ്ഞുറിലേറെ മത്സരാർത്ഥികൾ മാറ്റുരച്ച സാഹിത്യോത്സവിൽ ജീലാനി നഗർ ഒന്നാം സ്ഥാനവും സുന്നത്ത് നഗർ രണ്ടാം സ്ഥാനവും അൽ അമീൻ നഗർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മുഹമ്മദ് ആദിൽ സലീഖ് ചെറുമുക്ക് സർഗ പ്രതിഭയും ശാഹിദ് അഫ്രീദി സുന്നത്ത് നഗർ കലാ പ്രതിഭയുമായി തിരഞ്ഞടുക്കപ്പെട്ടു.മുപ്പത്തി ഒന്നാമത് എഡിഷൻ സാഹിത്യോത്സവിന്റെ പതാക ചെറുമുക്ക് യൂണിറ്റ് ഏറ്റുവാങ്ങി.കുഞ്ഞി മുഹമ്മദ് സഖാഫി,ശാഫി സഖാഫി, റസാഖ് സഖാഫി സുന്നത്ത് നഗർ, സൈതലവി ...
Education

പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍: മന്ത്രിയുടെ പ്രസ്താവന അപക്വവും അന്തസിന് നിരക്കാത്തതും ; എസ്എസ്എഫ്

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച, മലബാറിലെ വിദ്യാര്‍ത്ഥികളുടെ ആശങ്കകളെ ദുരാരോപണമെന്നും നിക്ഷിപ്ത താല്പര്യമെന്നും ആക്ഷേപിച്ചുള്ള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വവും അന്തസിന് നിരക്കാത്തതുമാണെന്ന് എസ്എസ്എഫ്. മുന്‍ വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വാദമെങ്കില്‍, കേരളത്തിലെ പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റിയെ നിശ്ചയിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തത് എന്തിനാണ് എന്നത് കൂടി മന്ത്രി വ്യക്തമാക്കണമെന്നും എസ്എസ്എഫ് പ്രസ്താവനിലൂടെ ആവശ്യപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് സീറ്റില്ല എന്ന കാര്യം സര്‍ക്കാര്‍ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും അഭിരുചിക്ക് അനുസരിച്ചുള്ള സ്ട്രീമുകള്‍ വേണമെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും യാഥാര...
Education

എസ്എസ്എഫ് – വെഫിയുടെ ദ്വിദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി

പന്താരങ്ങാടി: പതിനാറുങ്ങല്‍ യൂണിറ്റ് എസ്എസ്എഫ് - വെഫി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് എഴുത്തുകാരന്‍ ജാബിര്‍ മലയില്‍ ഉദ്ഘാടനം ചെയ്തു. ഒ കെ സാദിഖ് ഫാളിലി അധ്യക്ഷത വഹിച്ചു. ഉമര്‍ അഹ്സനി പ്രാര്‍ത്ഥന നടത്തി. തര്‍ത്തീല്‍ സെഷനില്‍ ഹാഫിസ് അന്‍സാരി അദനി ക്ലാസ്സെടുത്തു. പൊതു വിജ്ഞാനം, പ്രശ്‌നോത്തരി വി പി ഫൈസല്‍ അഹ്സനി അവതരിപ്പിച്ചു. ഭാഷ പരിശീലനം ഒ കെ സാദിഖ് ഫാളിലി അവതരിപ്പിക്കും. വൈകുന്നേരം കായികം സെഷനോടെ ഇന്നത്തെ ക്യാമ്പ് സമാപിക്കും. രണ്ടാം ദിന പരിപാടികള്‍ കാലത്ത് പത്തിന് ആരംഭിക്കും. ആത്മീയം സെഷനില്‍ ജാബിര്‍ അഹ്സനി ക്ലാസ്സെടുക്കും. അറബി കയ്യെഴുത്ത് പരിശീലനത്തിന് ടി ടി മുഹമ്മദ് ബദവി നേതൃത്വം നല്‍കും. വ്യക്തിത്വ വികസനം പി നൗഫല്‍ ഫാറൂഖ് അവതരിപ്പിക്കും. തുടര്‍ന്ന് അവാര്‍ഡ് ദാനം നടക്കും. പഠനയാത്രയോടെ ക്യാമ്പ് സമാപിക്കും. ...
Education

എക്സലൻസി ടെസ്റ്റ്; വെസ്റ്റ് ജില്ലയിൽ പതിനായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി

തിരൂരങ്ങാടി: വിസ്ഡം എജുക്കേഷൻ ഫൌണ്ടേഷൽ ഓഫ് ഇന്ത്യ (വെഫി) ക്ക് കീഴിൽ നടത്തി വരുന്ന എക്സലൻസി ടെസ്റ്റ് ജില്ലയിൽ പതിനായിരത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. പത്താം തരത്തിലും ഹയർസെക്കണ്ടറിയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് ജില്ലയിലെ 132 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. സ്കൂളുകൾ, ട്യൂഷൻ സെൻററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ എക്സലൻസി ടെസ്റ്റ് ചോദ്യമികവ് കൊണ്ടും സംവിധാനം കൊണ്ടും വളരെ മികവ്പുലർത്തുന്ന പരീക്ഷയാണ്. ഇംഗ്ലീഷ്,മാത് സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, മീഡിയങ്ങളിലാണ് എക്സലൻസി ടെസ്റ്റ് നടന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 4 നാണു എക്‌സലൻസി ടെസ്റ്റ്‌ സമാപിച്ചത്. എക്സലൻസി ടെസ്റ്റിനോടനുബന്ധിച്ച് ഗൈഡൻസ് ക്ലാസും നടന്നു. എക്സലൻസി ടെസ്റ്റിൻറെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് ...
Feature, Health,

താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ്എസ്എഫ് കമ്മിറ്റി വീൽ ചെയറുകൾ വിതരണം ചെയ്തു

തിരൂരങ്ങാടി : ഗോൾഡൻ ഫിഫ്റ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ് എസ് എഫ് തെന്നല വെസ്റ്റ് ബസാർ യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ വീൽ ചെയറുകൾ വിതരണം നടത്തി. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ സ്വാദിഖലി ബുഖാരിയിൽ നിന്നും ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർ ഏറ്റുവാങ്ങി. ചടങ്ങിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജന.സെക്രട്ടറി സഈദ് സകരിയ ചെറുമുക്ക്, ഫിനാ.സെക്രട്ടറി അബ്ദുള്ള സഖാഫി വേങ്ങര, യൂണിറ്റ് പ്രസിഡന്റ്‌ സ്വഫ്‌വാൻ മുസ്‌ലിയാർ, ദഖ്‌വാൻ അഹ്സനി, കെ.വി മുഹമ്മദ്‌ സ്വഫ്‌വാൻ, ഇബ്രാഹിം, ഹാഷിം, അജ്നാസ് എന്നിവർ പങ്കെടുത്തു. ...
Other

എസ് എസ് എഫ് മുത്ത് നബി മെഗാ ക്വിസ് സമാപിച്ചു

തിരൂരങ്ങാടി: തിരുനബി(സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന തലക്കെട്ടിൽ ആചരിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മുത്ത് നബി (സ്വ)മെഗാ ക്വിസ് ജില്ലാമത്സരം സമാപിച്ചു. കുണ്ടൂർ ഡി ടി ജി ഇംഗ്ലീഷ്മീഡിയം സ്കൂളിൽ നടന്ന പരിപാടി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എൻ വി അബ്ദുറസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻറ് കെ സ്വാദിഖ് അലി ബുഖാരി അധ്യക്ഷത വഹിച്ചു. മഴവിൽ ക്ലബ് (യു പി, എച്ച് എസ്) ഹൈസെൽ യൂണിറ്റ്, കാമ്പസ് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. യൂണിറ്റ് മത്സരങ്ങൾക്ക് ശേഷം സ്ക്രീനിംഗ് കഴിഞ്ഞാണ് മത്സരാർത്ഥികൾ ജില്ലയിലെത്തുന്നത്. അബ്ദുഷുക്കൂർ അസ്ഹരി, എൻ അബ്ദുല്ലസഖാഫി, അബ്ദുസലാം എന്നിവർ ക്വിസിന് നേതൃത്വം നൽകും. മഴവിൽ ക്ലബ് ഹൈ സ്കൂൾ വിഭാഗത്തിൽ ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം സ്ക്കൂൾ, നിബ്രാസ് സെക്കണ്ടറി സ്ക്കൂൾ ആദ്യ രണ്ടു സ്ഥാനം നേടി. ഹയർസെക്കൻഡ...
Other

കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട് : കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മകൻ ഡോ. അബ്ദുല്‍ ഹകീം അസഹരി അറിയിച്ചു. ഓരോ ദിവസത്തേയും വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. പിതാവുമായി സംസാരിക്കാറുണ്ടെന്നും രക്തസമ്മര്‍ദ്ദം മൂലമുണ്ടായ പ്രയാസങ്ങളാണ് അനുഭവപ്പെട്ടതെന്നും ഹകീം അസ്ഹരി പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉസ്താദിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുമായി ടെലികോണ്‍ഫറന്‍സ് വഴിയും ബന്ധപ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുമുള്ള പ്രാര്‍ഥന ലഭിക്കുന്നുവെന്നതാണ് ഏറ്റവും ആശ്വാസകരമെന്നും ഹകീം അസ്ഹരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ...
Malappuram

എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; വേങ്ങര ഡിവിഷൻ ജേതാക്കളായി

തിരൂരങ്ങാടി: ഇരുപത്തി ഒൻപതാമത് എസ്എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ സമാപ്തി. 581 പോയിന്റുകളുമായി വേങ്ങര ഡിവിഷൻ ഒന്നാം സ്ഥാനം നേടി. തിരൂരങ്ങാടി, കോട്ടക്കൽ ഡിവിഷനുകൾ 498, 439 പോയന്റുകൾ നേടി യഥാക്രമം 2, 3 സ്ഥാനങ്ങൾക്കർഹരായി. തേഞ്ഞിപ്പലം 426 പോയിന്റ്, താനൂർ 357 പോയിന്റ്, പുത്തനത്താണി 327 പോയിന്റ്, പരപ്പനങ്ങാടി 313 പോയിന്റ്, വളാഞ്ചേരി 229 പോയിന്റ്, തിരൂർ 216 പോയിന്റ്, പൊന്നാനി 208 പോയിന്റ്, എടപ്പാൾ 199 പോയിന്റുകൾ നേടി. കാമ്പസ്‌ വിഭാഗം സാഹിത്യോത്സവിൽ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി ജേതാക്കളായി. സിപിഎ കോളേജ് പുത്തനത്താണി, മലയാളം യൂണിവേഴ്സിറ്റി തിരൂർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജില്ലയിലെ 40 കാമ്പസുകളിൽ നിന്നുള്ള മത്സരാർത്ഥികൾ സാഹിത്യോത്സവിൽ സംബന്ധിച്ചു. കോട്ടക്കൽ ഡിവിഷനിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച അജ്സൽ സനീൻ കലാപ്രതിഭയായി. വേങ്ങര ഡിവിഷനിൽ നിന്ന് സീനിയർ വിഭാ...
Malappuram

താലൂക്ക് ആശുപത്രിയിൽ ഐ സി എഫ് നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പിച്ചു

മലപ്പുറം  താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിക്ക് വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നിർമ്മിച്ച ഓക്സിജൻ പ്ലാൻ്റിൻ്റെ സമർപ്പണ കർമ്മം സംസ്ഥാന കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. കേരള മുസ് ലിം ജമാഅത്ത് പ്രസി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വിച്ച് ഓൺ ചെയ്തു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ  200 എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരുടെ സമർപ്പണം കേരള മുസ് ലിം ജമാഅത്ത് ജന. സെക്ര. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവ്വഹിച്ചു.പ്രോജക്റ്റ് കോ- ഓഡിനേറ്റർ എഞ്ചി.അബ്ദുൽ ഹമീദ് ചാവക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു.മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, സമസ്ത.നേതാക്കളായ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദു റഹ്മാൻ സഖാഫി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ വണ്ടൂർ അബ്ദുറഹ...
Local news

SSF തിരൂരങ്ങാടി സെക്ടർ സാഹിത്യോത്സവിന് ഇന്ന് തുടക്കം.

കക്കാട്: SSF തിരൂരങ്ങാടി സെക്ടർ സാഹിത്യോത്സവ് ജൂലൈ 16,17 തിയ്യതികളിൽ തങ്ങൾപടി പോക്കാട്ട് മൊയ്തീൻ മുസ്‌ലിയാർ നഗറിൽ വെച്ച് നടക്കും. ഉദ്ഘാടന സമ്മേളനം ഇന്ന് വൈകിട്ട് 7:30ന് എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ ഉദ്ഘാടനം ചെയ്യും. ഹാരിസ് സഖാഫി അധ്യക്ഷത വഹിക്കും, സയ്യിദ് അലി ഹബ്ശി, ഇബ്രാഹിം ഹാജി നാലകത്ത്, ഇ വി ജഅ്ഫർ, ഉനൈസ് തിരൂരങ്ങാടി, മുഹ്സിൻ അഹ്സനി, വാസിൽ വലിയപള്ളി തുടങ്ങിയവർ സംബന്ധിക്കും.9 യൂണിറ്റുകളിൽ നിന്ന് 115 മത്സരങ്ങളിൽ 500 ലധികം കലാപ്രതിഭകൾ പങ്കെടുക്കും.രണ്ടു ദിവസം 6 വേദികളിലായിനടക്കുന്ന സെക്ടർ സാഹിത്യോത്സവ് സമാപനം സംഗമം ജൂലൈ ഞായർ വൈകിട്ട് 7.30 ന് എസ് വൈ എസ് ഈസ്റ്റ് ജില്ലാ സെക്രട്ടറി സയ്യിദ് മുർതളാ സഖാഫി ഉദ്ഘാടനം ചെയ്യും. KMJ SYS, എസ്എസ്എഫ് നേതാക്കൾ സംബന്ധിക്കും. ...
Local news

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് ഈസ്റ്റ് നന്നമ്പ്രയിൽ

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് 2022 ജൂലൈ 23, 24 തീയതികളിൽ ഈസ്റ്റ്‌ നന്നമ്പ്രയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.തെയ്യാല റൈഞ്ച് അധ്യക്ഷൻ സയ്യിദ് മുഹമ്മദ്‌ കോയ ജിഫ്‌രി ചീർപ്പിങ്ങലാണ് പ്രഖ്യാപനം നടത്തിയത്. സ്വാഗത സംഘം ചെയർമാനായി സമസ്ത ജില്ല മുശാവറ അംഗം കൊടാശ്ശേരി മുഹമ്മദ്‌ കുട്ടി ഫൈസിയെയും കൺവീനറായി ശൗക്കത്ത് ടി പി യെയും ഫിനാൻസ് കൺവീനറായി മൊയ്‌തീൻ കുട്ടി മാസ്റ്ററെയും യോഗം തിരഞ്ഞെടുത്തു. പ്രഖ്യാപന സംഗമത്തിൽ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുബശ്ശിർ ടി പി, കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുറഹിമാൻ സഅദി, തുടങ്ങിയവർ സംബന്ധിച്ചു. സാഹിത്യോത്സവ് സമിതി ചെയർമാൻ ശഹീർ മുസ്‌ലിയാർ സ്വാഗതവും സെക്ടർ പ്രസിഡന്റ്‌ സ്വഫ്‌വാൻ സുഹ്‌രി നന്ദിയും പറഞ്ഞു. ...
Local news

SSF തേഞ്ഞിപ്പലം ഡിവിഷൻ മഴവിൽ സംഘം കഥാസമ്മേളനം സമാപിച്ചു.

പത്താം ക്ലാസിനു ചുവടെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട ഒരിടത്ത് ഒരിടത്ത് മഴവിൽ സംഘം കഥാ സമ്മേളനം നീരോൽപാലം ഹിറാ ക്യാമ്പസിൽ സമാപിച്ചു. സമ്മേളന പ്രചരണ ഭാഗമായി ഡിവിഷനിലെ 67 യൂണിറ്റുകൾ, 7 സെക്ടറുകൾ, മദ്രസകൾ കേന്ദ്രീകരിച്ച് സൈക്കിൾ റാലി, വിളംബര ജാഥ, മഴവിൽ അസംബ്ലി, തുടങ്ങിയ വ്യത്യസ്ത പദ്ധതികളിൽ വിദ്യാർത്ഥികൾ ഭാഗവാക്കായി. സ്വാഗത സംഘം വൈസ് ചെയർമാൻ, ഹിറ മാനേജർ ഷാഹുൽ ഹമീദ് കള്ളിയൻ പതാക ഉയർത്തി. ആൽക്കമി സ്മാർട്ട് ക്ലബ്ബ് അംഗങ്ങൾക്കുള്ള ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്നു. 200 ഓളം പ്രതിനിധികൾ പങ്കെടുത്തു.വിവിധ സെഷനുകൾക്ക് അബ്ദുൽ വാരിസ് മാസ്റ്റർ വെളിമുക്ക്, സുഹൈൽ ഫാളിലി എ.ആർ നഗർ, നിസാമുദ്ദീൻ സഖാഫി ചെട്ടിപ്പടി, മുഹമ്മദ്‌ ഹാരിസ് അദനി ചേലേമ്പ്ര, മുഹമ്മദ്‌ സുഹൈൽ കളിയാട്ടമുക്ക് എന്നിവർ നേതൃത്വം നൽകി. ശേഷം മഴവിൽ സംഘം വിദ്യാർത്ഥികളുടെ പ്രൗഢഗംഭീരമായ, വർണ്ണശബ...
Local news

വികസന മുന്നേറ്റത്തിന് രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ വേണം – കേരള മുസ്ലിം ജമാഅത്ത്

മലപ്പുറത്തിന് വികസനം സ്വപ്നമോ?" മുഖാമുഖത്തിന് തുടക്കം തിരൂരങ്ങാടി: കാലങ്ങളായി വികസന കാര്യത്തിൽ മലപ്പുറം ജില്ല പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണെന്ന് കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച വികസന മുഖാമുഖം അഭിപ്രായപ്പെട്ടു.ഈ കാര്യത്തിൽ മുഖ്യധാരാ പാർട്ടികൾ ഉത്തരവാദിത്തം നിർവഹിക്കണം നാടിൻ്റെ വികസനത്തിന്നായി രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വ്യത്യാസം മറന്ന് യോജിപ്പിലെത്തേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അഭിപ്രായ കൂട്ടായ്മക്കായി കേരള മുസ്ല്യം ജമാഅത്ത് യത്നിക്കുമെന്നും മുഖാമുഖം ചൂണ്ടിക്കാട്ടി."മലപ്പുറത്തിന് വികസനം സ്വപ്നമോ ?' എന്ന ശീർഷകത്തിൽ തിരൂരങ്ങാടി സീഗോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് എൻ വി അബ്ദുർറസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സിക്രട്ടറി എം എൻ ...
Local news

SSF സ്റ്റുഡന്റ് കൗൺസിൽ ഓറിയന്റേഷൻ സംഘടിപ്പിച്ചു

തിരുരങ്ങാടി : എസ്.എസ്.എഫ് തിരുരങ്ങാടി ഡിവിഷൻ സുഡന്റ്‌സ് കൗൺസിൽ ഓറിയന്റേഷൻ സി കെ നഗർ നൂറുൽ ഹുദ മദ്റസയിൽ വെച്ച് നടന്നു. മലപ്പു വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ കെ സ്വാദിഖ് അലി ബുഖാരി വിഷയാവതരണം നടത്തി സംസാരിച്ചു. എസ്.എസ്.എഫ് തിരുരങ്ങാടി ഡിവിഷൻ പ്രസിഡന്റ് സ്വലാഹുദ്ധീൻ നഈമി അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ വെന്നിയൂർ, ആബിദ് ചെമ്മാട്,ഹുസൈൻ അഹ്സനി നന്നമ്പ്ര,മുഹമ്മദ്‌ അലി ഫാളിലി സി കെ നഗർ, അഷ്‌കർ മച്ചിങ്ങൽ താഴം, അഫ്സൽ കൊളപ്പുറം എന്നിവർ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്ടർ സെക്രട്ടറിയേറ്റ് അംഗങ്ങൾ സംഗമത്തിൽ പ്രതിനിധികളായി പങ്കെടുത്തു. ...
error: Content is protected !!