ലഹരി മുക്ത ജില്ലക്കായി എസ് വൈ എസ് ലഹരിമുക്ത ക്യാമ്പയിനിന് തുടക്കമായി
തിരൂരങ്ങാടി : ലഹരി മുക്ത ജില്ല എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എസ് വൈ എസ് മലപ്പുറം ജില്ലാ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. മൂന്നിയൂര്‍ ചുഴലി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു.
ജില്ലാ പ്രസിഡണ്ട് സി എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ ആമുഖഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി പാച്ചേരി, സിപിഎം ഏരിയ സെക്രട്ടറി കൃഷ്ണന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് പ്രതിനിധിഹനീഫ അച്ചാട്ടില്‍, ജില്ലാ ട്രഷറര്‍ കാടാമ്പുഴ മൂസ ഹാജി, ജില്ലാ സെക്രട്ടറി അബ്ദുറഹി മാസ്റ്റര്‍ ചുഴലി തുടങ്ങിയവര്‍ സംസാരിച്ചു. അഷറഫ് മുസ്ലിയാര്‍ പറമ്പില്‍പീടിക , പി...