Saturday, January 31

Tag: Tanur

താനൂരില്‍ വന്‍ കഞ്ചാവ് വേട്ട
Crime

താനൂരില്‍ വന്‍ കഞ്ചാവ് വേട്ട

താനൂര്‍: ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍ രാവിലെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ മെയിലില്‍ വില്‍പ്പനക്ക് എത്തിച്ച 6 കിലോയോളം കഞ്ചാവുമായാണ് 2 പേരെ പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ സ്വദേശി സോമന്‍ സാന്ദ്രാ, വക്കാട് സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഫഹദിനൊപ്പം കഞ്ചാവ് വാങ്ങാന്‍ എത്തിയ ആളാണ് ഓടി രക്ഷപ്പെട്ടത്. സോമന്‍ സാന്ദ്രായാണ് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചത്. ഓടി രക്ഷപ്പെട്ടയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. പിടികൂടിയ കഞ്ചാവ് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷിന്റെ സാനിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നി, എസ് ഐ കൃഷ്ണലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, ലിബിന്‍, രതീഷ്...
Accident

താനൂർ റെയിൽവേ ട്രാക്കിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

താനൂർ സ്കൂൾ പടിയിൽ കിഴക്ക് വശം റെയിൽവേ ട്രാക്കിൽ 9 ദിവസത്തോളം പഴക്കം ഉള്ള മൃതദേഹം കണ്ടെത്തി. ആസാം സ്വദേശി ആണ് മരണപ്പെട്ടത് എന്നാണ് അറിയുന്നത്. ഹിരേൻ ബൊടോളി 40വയസ്സ് എന്നാണ് രേഖകളിൽ കാണുന്നത്. കാസർഗോഡ് ഭാഗത്തു ജോലി ചെയ്യുന്ന ആണെന്നാണ് സംശയം.ട്രെയിൻ യാത്രയ്ക്കിടെ അപകടം സംഭവിച്ചത് ആകാൻ ആണ് സാധ്യത. റെയിൽവേ ട്രാക്കിന് അടുത്ത് നിന്നും ആളൊഴിഞ്ഞ താഴ്ചയിൽ ഉള്ള ഭാഗത്തു നിന്നും ഇന്ന് രാവിലെ ആണ് ബോഡി കണ്ടെത്തിയത് താനൂർ SHO ജീവൻ ജോർജ്, SI കൃഷ്ണ ലാൽ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ താനൂർ TDRF വളണ്ടിയർമാരായ ആഷിക്ക് താനൂർ, സലാം അഞ്ചുടി, സവാദ്, അർഷാദ്, KC താനൂർ എന്നിവർ ബോഡി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി...
Other

നിർത്താതെ ഹോണടിച്ചിട്ടും മാറിയില്ല, താനൂരില്‍ വിദ്യാര്‍ത്ഥിനികള്‍ ട്രെയിനിന് മുമ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്കൂളുകളിൽ ബോധവൽക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമാർഗനിർദേശം നൽകി മന്ത്രി താ​നൂ​ർ : സ്കൂ​ൾ വി​ട്ട് റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. താ​നൂ​ർ ദേ​വ​ധാ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ​ലി​യൊ​രു ദു​ര​ന്ത​മു​ഖ​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. കു​ട്ടി​ക​ൾ ട്രാ​ക്കി​ലൂ​ടെ ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട എ​റ​ണാ​കു​ളം -നി​സാ​മു​ദ്ദീ​ൻ മം​ഗ​ള എ​ക്സ്പ്ര​സി​ലെ ലോ​ക്കോ പൈ​ല​റ്റ് പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി വി​നോ​ദ് തു​ട​ർ​ച്ച​യാ​യി ഹോ​ണ​ടി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ൾ സം​സാ​ര​ത്തി​നി​ടെ കേ​ട്ടി​ല്ല. അ​പ​ക​ടം മ​ണ​ത്ത വി​നോ​ദ് എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ചു. ട്രെ​യി​ൻ തൊ​ട്ടു തൊ​ട്ടി​ല്ലെ​ന്ന മ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കൂ​ട്ട​ത്തി​ലൊ​രു കു​ട്ടി തി​രി​ഞ്ഞു​നോ​ക്കി​യ​തും മൂ​ന്നു​പേ​ര...
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പവര്‍ ഇലക്ട്രിക്ക് വീല്‍ ചെയര്‍ നൽകുന്നു; 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച് മുതല്‍ 12 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്.തിയതി, സ്ഥലം,  ബ്ലോക്കുകള്‍ എന്നീ ക്രമത്തില്‍ ജനുവരി അഞ്ച്, മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പെരിന്തല്‍മണ്ണ, മങ്കട ബ്ലോക്കുകള്‍. ആറിന് മൂത്തേടം പഞ്ചായത്ത്, നിലമ്പൂര്‍ ബ്ലോക്ക്. ഏഴിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, അരീക്കോട് ബ്ലോക്ക്. ഒമ്പതിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ ബ്ലോക്കുകള്‍. ജനുവരി 10 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്ക...
Crime

ചായയിൽ മധുരമില്ല, വാക്കേറ്റം; ഹോട്ടൽ ഉടമയെ കുത്തിപ്പരുക്കേൽപ്പി ച്ചു

താനൂർ : വാഴക്കാതെരു അങ്ങാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ടീ എ റെസ്റ്റോറൻ്റ് ഉടമയ്ക്കാണ് കുത്തേറ്റത്. ചായ കുടിക്കാനെത്തിയയാൾ ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടി എ റസ്റ്റോറൻ്റ് ഉടമ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ താനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് ഒരു മണി വരെ താനൂരിൽ വ്യാപാരി ഹർത്താൽ പ്രഖ്യാപിച്ചു....
Malappuram

തീരദേശ ഹൈവേ; ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് എൻഎഫ്പിആർ

പരപ്പനങ്ങാടി: തീരദേശഹൈവേയുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ നിയമങ്ങളും പാലിക്കാതെ സ്ഥലം ഏറ്റെടുത്ത് കടലിന്റെ മക്കളെ ദുരിതത്തിലാഴ്ത്താനുള്ള ശ്രമത്തിനെതിരെ ദേശീയമനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് (NFPR) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് ജനകീയ സദസ്സ് സംഘടിപ്പിച്ചു. വിവിധരാഷ്ട്രീയ സാമൂഹിക സാംസ്കാരിക തുറകളിലെ നിരവധിപേർ പങ്കെടുത്ത സദസ്സിൽ അഡ്വ. പി എ പൗരൻ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി താലൂക്ക് NFPR പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ അധ്യക്ഷത വഹിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും തീരദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപെട്ടു. കുടിയിറക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളോട് ആധികാരികമായി സംസാരിച്ച് അധികാരികൾ വിഷയത്തിൽ വ്യക്തത വരുത്തണമെന്ന...
Malappuram

പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് അടുത്തമാസം മുതൽ കെഎസ്ആര്‍ടിസി സര്‍വീസ്: മന്ത്രി അബ്ദുറഹിമാന്‍

തീരദേശ റോഡ് വഴി പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് നവംബര്‍ ഒന്ന് മുതല്‍  കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുമെന്ന്  ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാല്‍, കൂട്ടായി, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴിയാണ് സര്‍വീസ്. രണ്ട് ബസുകളാണ് ഇരുഭാഗത്തേക്കുമായി സര്‍വീസ് നടത്തുക. നിലവില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ മാത്രമാണ് ഈ റൂട്ടിലുള്ളത്. ജില്ലയിലെ മിക്ക മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയും ബസ് സഞ്ചാരിക്കും. ഇതിനാല്‍  തീരകേന്ദ്രങ്ങളില്‍ എളുപ്പത്തിലും സമയലാഭത്തിലും എത്തിച്ചേരാം. ഇത് മേഖലയിലെ വിനോദ സഞ്ചാരത്തിനും ആക്കം കൂട്ടും. ഒട്ടേറെ സര്‍വീസുകള്‍ നേരെത്തെ തന്നെയുള്ളതിനാല്‍ തിരൂര്‍, താനൂര്‍ നഗരങ്ങളെയും ബസ് സ്റ്റാന്‍ഡുകളെയും റൂട്ടില്‍ നിന്ന് ഒഴിവാക്കും. തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ അറബിക്കടലിന് സമാന്തരമ...
Breaking news, Obituary

താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ : നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു.നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻ്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അയൽവാസികളും കൂട്ടുകാരുമാണ്. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആമിനയാണ് അഷ്മിലിൻ്റെ മാതാവ്.സാബിറയാണ് അജ്നാസിൻ്റെ മാതാവ്. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. ശറഫുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥിയാണ് അജ്നാസ് (സിനു). ഇരുവരും കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...
Local news

താനുർ ഫിഷറീസ് സ്കുളിനെ സ്പോർട്സ് സ്കുളാക്കി ഉയർത്തും: മന്ത്രി വി.അബ്ദുറഹിമാൻ

താനുർ : ഫീഷറീസ് സ്കുളിനെ സ്പോർട്സ് സ്കുളാക്കി ഉയർത്തുമെന്നുംകളരി, കരാട്ടെ, കുങ്ഫു തുടങ്ങിയ 5 ആയോധന കലകൾ അഭ്യസിപ്പിക്കുന്ന കേന്ദ്രമാക്കുമെന്നുംഫിഷറിസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.താനുർ ഫിഷറീസ് റീജനൽ ടെക്നിക്കൽ വെക്കെഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഏറ്റവും സൗകര്യമുള്ള ഫീഷറീസ് സ്കുളാക്കി ഈ സ്ഥാപനത്തെ ഉയർത്തും. ഹൈടെക് ക്ലാസ് മുറികളും വ്യത്തിയുള്ള പരിസരവും ഉണ്ടാവും. ഒന്നര കോടി രൂപ ചെലവിൽ തുടങ്ങുന്ന വാന നീരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ ആദ്യ പദ്ധതിയായി ഈ സ്കൂളിൽ നിലവിൽ വരും. വാനനിരീക്ഷണ കേന്ദ്രം തന്റെ ഒരു സ്വപനമായിരുന്നെന്നും മന്ത്രി പറഞ്ഞു.ഐ.എസ്.ആർ.ഒ യുടെ മേൽനോട്ടത്തിലാണ് പദ്ധതി.നഗരസഭാ ചെയർമാൻ പി.പി.ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർആബിദ് വടക്കയിൽ ,പ്രിൻസിപ്പൽ പി.മായ,പി.ടി. എ പ്രസിഡണ്ട് ലത...
Crime

നന്നമ്പ്ര വെള്ളിയാമ്പുറം ക്ഷേത്രത്തിൽ മോഷണം

നന്നമ്പ്ര: വെള്ളിയാമ്പുറം ഭഗവതി ക്ഷേത്രത്തിൽ മോഷണം. 2 ഭണ്ഡാരങ്ങൾ കുത്തി തുറന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. റോഡരികിലും ക്ഷേത്രത്തിന് സമീപത്തുമുള്ള ഭണ്ഡാരങ്ങൾ പൊളിച്ച നിലയിലാണ്. റോഡരികിലെ ഭണ്ഡാരത്തിൽ 2000 രൂപയോളം ബാക്കി ഉണ്ടായിരുന്നു. യാത്രക്കാർ ആരെങ്കിലും വരുന്നത് കണ്ടപ്പോൾ ഉപേക്ഷിച്ചതാകുമെന്ന് കരുതുന്നു. കമ്പിയും വടിയും സമീപത്ത് നിന്ന് കണ്ടെടുത്തു. പോലീസ്, ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തി. https://youtu.be/OCMleZ_3hOk...
Health,

ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് എൻക്യൂഎഎസ് ദേശീയ അംഗീകാരം

സംസ്ഥാനത്ത് ഒന്നാമത് രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയില്‍ മികച്ച സ്കോറിൽ (NQAS അംഗീകാരം (98%) ) ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം.ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പരിശോധനയിലാണ് ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം മികച്ച മാര്‍ക്ക് നേടിയത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശിയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍ക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DHMu06ft3hm1VFNNhXw8va ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിമാസം 8500 മുതൽ 9000 വരെ ഒ. പി സേവനത്തിന് ഈ ആശുപത്രിയിൽ പൊതുജനങ്ങൾ എത്തുന്നുണ്ട്. ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് ജീവനക്കാരുടെ സേവനവും, മരുന്നുകളുടെയും ലാബ് ടെസ്റ്റുകളുടെ ലഭ്യതയ...
Malappuram

മൂന്നാമത് പൂരപ്പുഴ വള്ളംകളി ഞായറാഴ്‌ച

താനൂർ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയുംഎന്റെ താനൂരിന്റെയുംആഭിമുഖ്യത്തിൽ നടത്തുന്ന മുന്നാമത് പൂരപ്പുഴ വളളം കളി 11 ന്‌ ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽഒട്ടും പുറത്ത് നടക്കുമെന്ന് ഫീഷറിസ്, കായിക, ഹജ്ജ് വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. നദികളാലും കായലുകളാലും സമ്പുഷ്ടമായ മലയാള മണ്ണ് ലോകത്തിന് സമ്മാനിച്ച മനോഹരമായ കായിക വിനോദമാണ് വള്ളംകളി . 2017 ലാണ് ആദ്യമായി പൂരപ്പുഴയിൽ വള്ളംകളി നടന്നത്. തുടർന്ന്2018 ലും പൂരപ്പുഴ വള്ളംകളി നടന്നു 2019 ലെ പ്രളയവും തുടർന്ന് 2 വർഷങ്ങൾ കോവിസ് മഹാമാരിയുടെ ദുരിതങ്ങളും കാരണം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ പൂരപ്പുഴയിലും വള്ളംകളി നടന്നില്ല ലോക മലയാളികളെ വീണ്ടും ആഘോഷങ്ങളുടെ നിറവിലെത്തിച്ചഈ ഓണക്കാലംപൂരപ്പുഴയുംതുഴയെറിയലിന്റെ ആവേശം കാണാൻകാത്തിരിക്കുകയാണ്.12 വള്ളങ്ങളാണ് ഇത്തവണ മത്സര...
Malappuram

എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല സാഹിത്യോത്സവ് സമാപിച്ചു; വേങ്ങര ഡിവിഷൻ ചാമ്പ്യന്മാർ

തിരൂരങ്ങാടി: ഇരുപത്തി ഒൻപതാമത് എസ്എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ സമാപ്തി. 581 പോയിന്റുകളുമായി വേങ്ങര ഡിവിഷൻ ഒന്നാം സ്ഥാനം നേടി. തിരൂരങ്ങാടി, കോട്ടക്കൽ ഡിവിഷനുകൾ 498, 439 പോയന്റുകൾ നേടി യഥാക്രമം 2, 3 സ്ഥാനങ്ങൾക്കർഹരായി. തേഞ്ഞിപ്പലം 426 പോയിന്റ്, താനൂർ 357 പോയിന്റ്, പുത്തനത്താണി 327 പോയിന്റ്, പരപ്പനങ്ങാടി 313 പോയിന്റ്, വളാഞ്ചേരി 229 പോയിന്റ്, തിരൂർ 216 പോയിന്റ്, പൊന്നാനി 208 പോയിന്റ്, എടപ്പാൾ 199 പോയിന്റുകൾ നേടി. കാമ്പസ്‌ വിഭാഗം സാഹിത്യോത്സവിൽ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി ജേതാക്കളായി. സിപിഎ കോളേജ് പുത്തനത്താണി, മലയാളം യൂണിവേഴ്സിറ്റി തിരൂർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജില്ലയിലെ 40 കാമ്പസുകളിൽ നിന്നുള്ള മത്സരാർത്ഥികൾ സാഹിത്യോത്സവിൽ സംബന്ധിച്ചു. കോട്ടക്കൽ ഡിവിഷനിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച അജ്സൽ സനീൻ കലാപ്രതിഭയായി. വേങ്ങര ഡിവിഷനിൽ നിന്ന് സീനിയർ വിഭാഗത്തിൽ...
Local news

തെയ്യാല ഗേറ്റ്: റെയിൽവേയ്ക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു.

താനൂർ : തെയ്യാല റെയിൽവേഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. പ്രാഥമിക വാദം കേട്ടശേഷം കോടതി റെയിൽവേ, സംസ്ഥാന സർക്കാർ, റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ എന്നിവർക്ക് നോട്ടീസ് അയച്ചു. അഡ്വ. പി.പി. റഊഫ്, അഡ്വ. പി.ടി. ശിജീഷ് എന്നിവർ മുഖേന മുസ്‍ലിംലീഗ് താനൂർ നിയോജകമണ്ഡലം ജനറൽസെക്രട്ടറി എം.പി. അഷ്റഫാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വാദം കേൾക്കാൻ സർക്കാർ പ്ലീഡർമാർ കൂടുതൽ സമയം ചോദിച്ചെങ്കിലും ഹർജിയുടെ ഗൗരവം കണക്കിലെടുത്ത് കോടതി കേസ് ഈ മാസം 31-ലേക്ക് മാറ്റി.ഡിസംബർ 22-ന് ആർ.ഡി.ഒ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മേൽപ്പാലം നിർമാണത്തിന് 40 ദിവസത്തേക്ക് താത്കാലികമായി ഗേറ്റ് അടയ്ക്കാൻ തീരുമാനിച്ചത്. പൈലിങ് പ്രവൃത്തികൾ പൂർത്തീകരിച്ചാൽ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ റെയിൽവേഗേറ്റ് തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. ഗേറ്റ് അടച്ചത് നാട്ടുകാർക്ക് വലിയ ദ...
Crime

സ്വർണം തട്ടിയതിന്റെ കമ്മീഷൻ കിട്ടാത്തതിന് കവർച്ച; 4 പേർ പിടിയിൽ

പരപ്പനങ്ങാടി സ്വർണം തട്ടിയതിന്റെ കമ്മീഷൻ ആവശ്യപ്പെട്ട് താനൂർ സ്വദേശിയെ മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും തട്ടിപ്പറിച്ച നാല് പേരെ പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ കിട്ടിയില്ല എന്ന കാരണത്താൽ താനൂർ സ്വദേശിയായ ഷമീർ എന്നയാളെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് വിളിച്ചു വരുത്തി ചാപ്പപ്പടിയിൽ വച്ചും അരിയല്ലൂർ എൻ.സി ഗാർഡന്റെ പുറകുവശം ബീച്ചിൽ വച്ചും മർദിക്കുകയും പരാതിക്കാരന്റെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 15000 രൂപയും കവർച്ച ചെയ്ത കേസിലെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് കൊങ്ങന്റെ പുരക്കൽ മുജീബ് റഹ്മാൻ (39) , ചെട്ടിപ്പടി അങ്ങാടിബീച്ചിലെ അയ്യാപ്പേരി അസൈനാർ ( 44 ), ചെട്ടിപ്പടി ബീച്ചിലെ ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് റെനീസ് (35), ആലുങ്ങൽബീച്ചിലെ കൊങ്ങന്റെചെറുപുരക്കൽ ഷബീർ( 35 )...
Accident

60 അടി താഴ്ചയുള്ള കിണറ്റിൽ വീണ 85 കാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

താനൂർ: അബദ്ധത്തിൽ കിണറ്റിൽ വീണ 85 കാരിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. താനൂർ മോര്യ കുന്നുംപുറത്ത് ആണ് സംഭവം. പട്ടയത്ത് വീട്ടിൽ കാളി (85) ആണ് അയൽവാസി കിഴക്കേകര അബ്ദുൽ റസാഖ് എന്നയാളുടെ വീട്ടിലെ കിണറ്റിൽ വീണത്. ഉദ്ദേശം 60 അടി താഴ്ചയും 10 അടി വീതിയും ആൾ മറയുള്ളതും വെള്ളമുള്ളതുമായ കിണറിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജീഷ് കുമാർ റോപ്പിലൂടെ കിണറിൽ ഇറങ്ങി സേനാം ഗങ്ങൾ ഇറക്കിനൽകിയ നെറ്റിൽ ആളെ പുറത്തെടുത്തു. സ്വകാര്യ വാഹനത്തിൽ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ എം രാജേന്ദ്രനാഥ്‌, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.പി.ഷാജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനയ ശീലൻ, സജീഷ് കുമാർ, വിമൽ ,ഡ്രൈവർ ഷജീർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി....
Other

ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു

വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി നശിപ്പിച്ചു. വിപണിയില്‍ കുഞ്ഞന്‍മീനുകള്‍ സുലഭമായി കാണാന്‍ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. ചെറുമീനുങ്ങളെ പിടികൂടുന്നത് കടലിലെ മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്നതിനാല്‍ കഴിഞ്ഞദിവസം മുതല്‍ അധികൃതര്‍ പരിശോധന വ്യാപകമാക്കിയിരുന്നു. പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങള്‍ക്കെതിരേ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും മീന്‍കുഞ്ഞുങ്ങളെ പിടികൂടുന്നത് തുടര്‍ന്നതോടെയാണ് രാത്രികാല പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ പരിശോധന ബുധനാഴ്ച പുലര്‍ച്ചെവരെ നീണ്ടു. 1000-ലേറേ പെട്ടി മീനുകളാണ് പി...
Local news

കുന്നുംപുറം നഗര ആരോഗ്യ കേന്ദ്രം അർബൻ പോളി ക്ലിനിക്കായി ഉയർത്തും: മന്ത്രി വി. അബ്ദുറഹിമാൻ 

താനൂർ കുന്നുംപുറത്ത് സ്ഥിതി ചെയ്യുന്ന നഗര ആരോഗ്യ കേന്ദ്രം അർബൻ പോളി ക്ലിനിക്കായി ഉയർത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ  പറഞ്ഞു. ഓഫീസിന്റെ പ്രവർത്തനം ഓഗസ്റ്റിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർബൻ പോളി ക്ലിനിക്ക് ആയി ഉയത്തുന്നതിനാവശ്യമായ സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് കുന്നുംപുറത്ത് പ്രവൃത്തി പുരോഗമിക്കുന്നത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷവും, എൻഎച്ച്എം ഫണ്ടിൽ നിന്നും 30 ലക്ഷവും ഉപയോഗിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. മതിയായ സൗകര്യം ഇല്ലാത്തതുകാരണമായിരുന്നു ഇതുവരെ പുരോഗതി പ്രാപിക്കാതിരുന്നത്. വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതോടെ ദേശീയ ആരോഗ്യ മിഷൻ ഉദ്യോഗസ്ഥർ കേന്ദ്രം സന്ദർശിച്ച് അർബൻ പോളി ക്ലിനിക്ക് ആയി ഉയർത്താനുള്ള നടപടി സ്വീകരിച്ചു.  അർബൻ പോളി ക്ലിനിക്ക് ആയി ഉയർത്തുന്ന...
Other

അനധികൃത മത്സ്യബന്ധനം: തോണികൾ പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനം നടത്തിയതിന്പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. പൊന്നാനിയിൽ അൽ അമീൻ വള്ളവും താനൂരിൽ അൽജാരിയ, അൽ മൈന വള്ളവുമാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. അനിതയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുന്ന ചെറു മത്സ്യങ്ങളെ പിടികൂടുന്നത് വ്യാപകമായതോടെ ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും ഫിഷറീസ് വകുപ്പ് കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. നിയമാനുസൃതമായ കുറഞ്ഞ വലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങള്‍ വിപണിയില്‍ സുലഭമായി കഴിഞ്ഞ ദിവസം കാണപ്പെട്ടതാണ് മുന്നറിയിപ്പിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും കാരണമായത്. തുടർന്ന് ജില്ലയിൽ നടത്തിയ കർശന പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വള്ളത്തിലെ ചെറുമീനുകളെ തിരികെ കടലില്‍ കൊണ്ടുപോയി തള്ളി.എക്സ്റ്...
Obituary

സഹോദരിയുടെ വിവാഹത്തിന് വരാനുള്ള ഒരുക്കത്തിനിടെ യുവാവ് ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു

താനൂർ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ടും താനൂർ മുനിസിപ്പാലിറ്റി മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ടി.പി.എം. അബ്ദുൽ കരീം സാഹിബിന്റെ മകൻ ഹംറാസ് അബ്ദുള്ള (31) യാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ഖത്തറിലെ ദോഹ ഹമദ് ആശുപത്രിയിലാണ് ഹംറാസ് മരണപ്പെട്ടത്. റൂമിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഫാമിലിയോടൊപ്പം ഖത്തറിലായിരുന്നു. ലണ്ടനിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം അഞ്ചു വർഷത്തോളമായി ഖത്തറിലെ അൽ ഖലീജ് എഞ്ചിനിയറിങ് ആൻഡ് ഇൻഡസ്ട്രിയൽ കൺസൾട്ടൻസിയിൽ എച്ച്.ആറായി ജോലി ചെയ്യുകയാണ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി ആറാം തിയ്യതി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മിക നിര്യാണമുണ്ടായത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM മയ്യിത്ത് നാട്ടിലെത്തിക്കുന്...
Accident

ബൈക്ക് നിർത്തി ഫോൺ ചെയ്യുന്നതിനിടെ ബസ്സിടിച്ചു യുവാവ് മരിച്ചു

താനൂർ: വട്ടത്താണിയിൽ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒഴൂർ അപ്പാട സ്വദേശി കുണ്ടുപറമ്പ് പ്രവീണാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.45ന് വട്ടത്താണിയിൽ വച്ചാണ് അപകടം. പുത്തൻതെരു ഭാഗത്ത് നിന്നും തിരൂരിലേക്ക് പോകുന്നതിനിടയിൽ തിരൂരിൽ നിന്നെത്തിയ ബസ് യുവാവിനെ ഇടിക്കുകയായിരുന്നു. യുവാവ് ബൈക്ക് റോഡരികിൽ നിർത്തി ഫോൺ ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്‌. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. കെട്ടിട നിർമാണ തൊഴിലാളിയാണ്. താനൂർ ചാഞ്ചേരി പറമ്പ് സ്വദേശിയാണ്. ഒരു വർഷം മുമ്പാണ് ഒഴൂരിലേക്ക് താമസം മാറിയത്. അച്ഛൻ, കെ പി ബാലകൃഷ്‌ണൻ. അമ്മ അനിത. പ്രജിത, പ്രശാന്ത് എന്നിവരാണ് സഹോദരങ്ങൾ....
Obituary

മത്സ്യബന്ധന ബോട്ടിൽ നിന്നും കടലിൽ വീണ് താനൂർ സ്വദേശി മരിച്ചു

താനൂർ: മത്സ്യബന്ധന ബോട്ടിൽ നിന്നും കടലിൽ വീണ് യുവാവ് മരിച്ചു. താനൂർ കോർമ്മൻ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് ഹനീഫ യുടെ മകൻ ഫെെജാസ് (26) ആണ് മരിച്ചത്. താനൂരിലെ ഖാദിസിയ വള്ളത്തിലെ മത്സ്യതൊഴിലാളിയാണ് ഫെെജാസ് . മത്സ്യ ബന്ധന ബോട്ടിലെ കയർ കുരുങ്ങിയാണ് ഫൈജാസ് കടലിൽ വീണത്. ബോട്ടിലുള്ളവർ ചേർന്ന് ഫൈജാസിനെ അഞ്ചുടിയിലെ കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. തിരൂർ ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും....
Accident, Breaking news

താനൂർ വട്ടത്താണിയിൽ ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു പെൺകുട്ടി മരിച്ചു

തനാളൂർ: വട്ടത്താണി ചുങ്കത്ത് സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച്  വിദ്യാര്‍ത്ഥിനി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന  ഷെറിനാണ് (8) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ഓട്ടോ തലകീഴായി മറിയുകയും, മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.  അരീക്കാട് എഎംയുപി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സഫ്ല ഷെറിൻ. ഗുഡ്സ് ഓട്ടോ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
error: Content is protected !!