Tag: temple

കളിയാട്ടമുക്ക് ക്ഷേത്ര പരിസരത്ത് മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി
Obituary

കളിയാട്ടമുക്ക് ക്ഷേത്ര പരിസരത്ത് മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : മുന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്ര പരിസരത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി പണ്ടാരത്തിൽ ഹസ്സന്റെ മകൻ സുലൈമാൻ (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 ന് ക്ഷേത്ര ത്തിന് സമീപത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. ഇവിടെ ഇന്നലെ ഉത്സവം ഉണ്ടായിരുന്നു. ഇത് കാണാനെത്തിയതായിരുന്നു എന്നാണ് കരുതുന്നത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായതാണെന്ന് കരുതുന്നു. ഹൃദ്രോഗം ഉള്ള ആളാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന് 3 മണിക്ക് ഖബറടക്കും. ...
Kerala

ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കി ; അസിസ്റ്റന്റ് കമ്മീഷണര്‍ മലപ്പുറത്തേക്ക്

കോഴിക്കോട് : ക്ഷേത്ര നടത്തിപ്പിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്ന് സര്‍ക്കുലര്‍ ഇറക്കിയ അസിസ്റ്റന്റ് കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കോഴിക്കോട് മുതലക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി കൂടിയായ ആന്റി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിനെയാണ് മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്. ജൂലൈ 19നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാ അംഗങ്ങള്‍ ജൂലൈ 24ന് മുമ്പ് കമ്മീഷണര്‍ ഓഫീസില്‍ വിവരം അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. എസിപിയുടെ സര്‍ക്കുലറിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു. സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സര്‍ക്കുലര്‍ വലിയ പ്രതിഷേധങ്ങള്‍ക്ക...
Information

ക്ഷേത്രത്തിന് പച്ച പെയിന്റ് ; ക്ഷേത്രങ്ങളെ വരുതിയിലാക്കി സി.പി.എം അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്

മലപ്പുറം : ക്ഷേത്രങ്ങളെ വരുതിയിലാക്കി സി.പി.എം അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പുരത്തിന് മുന്നോടിയായി നടക്കുന്ന ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പറഞ്ഞു. ക്ഷേത്രത്തിനും മറ്റു കെട്ടിടങ്ങള്‍ക്കും പച്ച പെയിന്റടിച്ചതില്‍ പ്രതിഷേധിച്ച് ക്ഷേത്രം സന്ദര്‍ശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര കമ്മറ്റിയിലും മുസ്ലീം ലീഗ് - -സി.പി.എം.നേതാക്കളെ കുത്തിനിറച്ച് രാഷ്ട്രീയവല്‍ക്കരണം നടത്തിയിരുന്നു. ക്ഷേത്രങ്ങളെ രാഷ്ട്രീയ- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്ന രീതി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വ്യാപകമാണ്. ഹിന്ദുഭക്തന്‍മാരുടെ പണം കൈവശപ്പെടുത്തുന്നതിനുള്ള കച്ചവട കേന്ദ്രങ്ങളാക്കി മാറ്റുകയാണ് നിരീശ്വരവിശ്വാസികളായ ദേവസ്വം ബോര്‍ഡ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേ...
Crime

നന്നമ്പ്ര വെള്ളിയാമ്പുറം ക്ഷേത്രത്തിൽ മോഷണം

നന്നമ്പ്ര: വെള്ളിയാമ്പുറം ഭഗവതി ക്ഷേത്രത്തിൽ മോഷണം. 2 ഭണ്ഡാരങ്ങൾ കുത്തി തുറന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. റോഡരികിലും ക്ഷേത്രത്തിന് സമീപത്തുമുള്ള ഭണ്ഡാരങ്ങൾ പൊളിച്ച നിലയിലാണ്. റോഡരികിലെ ഭണ്ഡാരത്തിൽ 2000 രൂപയോളം ബാക്കി ഉണ്ടായിരുന്നു. യാത്രക്കാർ ആരെങ്കിലും വരുന്നത് കണ്ടപ്പോൾ ഉപേക്ഷിച്ചതാകുമെന്ന് കരുതുന്നു. കമ്പിയും വടിയും സമീപത്ത് നിന്ന് കണ്ടെടുത്തു. പോലീസ്, ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തി. https://youtu.be/OCMleZ_3hOk ...
Other

കൊടിഞ്ഞി കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഇന്ന്

പ്രസിദ്ധമായ കൊടിഞ്ഞി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് വെള്ളി വിവിധ പരിപാടികളോടെ നടക്കും. ഗണപതി ഹോമം, ഉച്ചപൂജ, കലശം എഴുന്നള്ളിപ്പ്, ദീപാരാധന, അരിതാലപ്പൊലി, രാത്രി വെളിമുക്ക് ശ്രീധരൻ സംഘവും അവതരിപ്പിക്കുന്ന തായമ്പക എന്നിവ നടക്കും. ഉത്സവം അറിയിച്ചു കൊണ്ട് പൂതൻ പ്രദേശം മുഴുവൻ ഊരു ചുറ്റി. പൂതൻ ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. നാടിന്റെ ഉത്സവം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ ...
Other

നാട്ടിലെ മുസ്ലിം കാരണവർ മരിച്ചു; ഉത്സവഘോഷം വേണ്ടെന്ന് വെച്ച് ക്ഷേത്ര കമ്മിറ്റി

തിരൂര്‍: ബാൻഡ് വാദ്യവും ചെണ്ടമേളവുമായി ക്ഷേത്രോൽസവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരു്ക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെ്ച്ചു. ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തിന് മുമ്പ് ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ച...
error: Content is protected !!