Sunday, August 30

Tag: Thenhippalam

പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ
Breaking news

പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

തേഞ്ഞിപ്പലം: പോക്സോ കേസിലെ ഇരയായ പതിനെട്ടുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് ഈ പെൺകുട്ടി. ഇവരുടെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി അപ്പോൾ ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മു...
Local news

പൊതുഭൂമിയും ജലാശയവും കയ്യേറാൻ കൂട്ടുനിന്നവർക്കെതിരെ അന്വേഷണം നടത്തണം: തീണ്ടാകുളം സംരക്ഷണസമിതി

തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്തിലെ പാടാട്ടാലുങ്ങൽ പ്രദേശത്ത് പൂർവ്വീകമായ് ദളിത് വിഭാഗക്കാരും പിന്നീട് കർഷകരും പൊതുജനങ്ങളും ഉപയോഗിച്ചു വന്നിരുന്ന തീണ്ടാകുളവും 29 സെൻറ് തീണ്ടാപാറയും സ്വകാര്യ വ്യക്തിക്ക് കയ്യേറാൻ സഹായിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മറ്റുംഎതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് തീണ്ടാകുളംസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പാടാട്ടാലുങ്ങലിൽ നടന്ന ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. കടുത്ത ജാതി വിവേചനം നിലനിലവിലുണ്ടായിരുന്നപ്പോൾ കരപ്രദേശങ്ങളോട് ചേർന്ന കുളങ്ങളുടെ ഏഴയലത്തുപോലും ചെല്ലാൻ പറ്റാതിരുന്ന ദളിത് വിഭാഗക്കാർക്ക് ജൻമിമാർ തീണ്ടാപ്പാടകലെ അനുവദിച്ച കുളമായതിനാലാണ് കുളത്തിന് തീണ്ടാകുളം എന്ന പേരുതന്നെ വന്നതെന്ന് ഉദ്ഘാടകനായ ശങ്കരൻ കുറ്റിപിലാക്കൽ എന്ന പ്രദേശവാസിയായ വയോധികൻ തന്റെകുട്ടികാലത്തുണ്ടായ കടുത്ത ജാതിവിവേചനത്തിന്റെ സങ്കടങ്ങളും ഓർമ്മകളും അനുഭവങ്ങളും പങ്കുവച്ചുകൊണ്ട് പറഞ്ഞു.നൂറ്റാണ്ടുകൾ പഴമയുള്...
Local news, Malappuram

മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ

എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് '1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്തിയത്,...
error: Content is protected !!