Friday, August 15

Tag: Thrissur

ബിജെപി നേതാവിന്റെ വീട്ടില്‍ ചേര്‍ത്തത് 17 വോട്ടുകള്‍ ; തൃശൂരിലെ കള്ളവോട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് സിപിഎം
Kerala

ബിജെപി നേതാവിന്റെ വീട്ടില്‍ ചേര്‍ത്തത് 17 വോട്ടുകള്‍ ; തൃശൂരിലെ കള്ളവോട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് സിപിഎം

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ മാത്രമല്ല, ബിജെപിക്ക് സ്വാധീനമുള്ള മറ്റിടങ്ങളിലും കള്ളവോട്ട് നടന്നെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. തൃശൂരിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ കൂടുതല്‍ രേഖകള്‍ സിപിഎം പുറത്തുവിട്ടു. ബിജെപി ഭരിക്കുന്ന അവിണിശ്ശേരി പഞ്ചായത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ ചേര്‍ത്തത് 17 വോട്ടുകളാണെന്ന് സിപിഎം ആരോപിച്ചു. വീട്ടുനമ്പര്‍ ഇല്ലാതെയാണ് ഈ വോട്ടുകള്‍ ചേര്‍ത്തതെന്നും നാട്ടിക നിയോജകമണ്ഡലത്തിലെ 69-ാം നമ്പര്‍ ബൂത്തിലാണ് ഇവര്‍ വോട്ട് ചെയ്തതതെന്നും സിപിഎം പറയുന്നു. സിവി അനില്‍കുമാര്‍, ഭാര്യ, മകന്‍ എന്നിവരും ഈ വിലാസത്തില്‍ ഉണ്ട്. നാട്ടുകാരല്ലാത്ത 79 പേരെയാണ് നാട്ടിക ബൂത്ത്69 ല്‍ ചേര്‍ത്തതെന്നും സിപിഎം ആരോപിക്കുന്നു. ഇവരെല്ലാം വോട്ടു ചെയ്തിട്ടുണ്ടെന്നും സിപിഎം പറയുന്നു....
Kerala

തൃശ്ശൂരില്‍ വോട്ട് കൂട്ടാന്‍ മണ്ഡലത്തിന് പുറത്തുള്ള ബന്ധുക്കളെ ബിജെപി നേതാക്കള്‍ കൂട്ടമായി പട്ടികയില്‍ ചേര്‍ത്തു, പാലക്കാടും കാസര്‍ഗോഡുമുള്ള വോട്ട് തൃശ്ശൂരിലെത്തിച്ചു ; വിവരങ്ങള്‍ പുറത്ത്

തൃശ്ശൂര്‍: തൃശ്ശൂരിലെ വോട്ട് കൂട്ടാന്‍ മണ്ഡലത്തിന്റെ പുറത്തുള്ള ബന്ധുക്കളെ ബിജെപി നേതാക്കള്‍ പലരും തൃശ്ശൂരിലെ പട്ടികയില്‍ ചേര്‍ത്തതായുള്ള വിവരങ്ങള്‍ പുറത്ത്. മണ്ഡലത്തിന് പുറത്തുള്ള വോട്ടര്‍മാരെ സ്വന്തം വീടിന്റെ മേല്‍വിലാസത്തിലാണ് ബിജെപി കൗണ്‍സിലര്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്. പൂങ്കുന്നത്തെ കൗണ്‍സിലര്‍ ഡോ. ആതിരയുടെ കേരള വര്‍മ്മ കോളജ് റോഡിലെ പള്ളിപ്പെറ്റ വീട്ടിലെ വിലാസത്തില്‍ 6 വോട്ടുകളാണ് ഇങ്ങനെ ചേര്‍ത്തത്. പാലക്കാട് നാഗലശ്ശേരി പഞ്ചായത്തില്‍ വോട്ടറായ ബന്ധുവിനെയും കുടുംബത്തെയും വോട്ടുകളാണ് ആതിര തൃശൂരില്‍ ചേര്‍ത്തത്. ആതിരയുടെ ബന്ധു ഉമ, ഭര്‍ത്താവ് മണികണ്ഠന്‍, മകന്‍ എന്നിവരെ സ്വന്തം വിലാസത്തില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ എത്തിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാഗലശ്ശേരി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് ഉമ. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനും മുന്‍ ജില്ലാ ...
Kerala

വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിന് വാട്‌സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യാ ശ്രമം നടത്തിയ 18 കാരി മരിച്ചു

തൃശ്ശൂര്‍: ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിന് ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ വിളിച്ച് അറിയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയ 18 കാരി മരിച്ചു. തൃശ്ശൂര്‍ കൈപ്പമംഗലത്ത് ഈമാസം 25 നായിരുന്നു ആത്മഹത്യാ ശ്രമം. ചികിത്സയിലിരിക്കേ ഇന്നാണ് പെണ്‍കുട്ടി മരിച്ചത്. സഹപാഠിയായ സുഹൃത്ത് ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതില്‍ പ്രകോപിതയായ പെണ്‍കുട്ടി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിന് പിന്നാലെ മുറി തുറന്ന് നോക്കിയപ്പോള്‍ പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഇതോടെ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൈപ്പമംഗലം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ തുടര്‍നടപടി എന്ന് പൊലീസ് അറിയിച്ചു....
Kerala

ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം ; നാഭിയില്‍ ചവിട്ടിയതിന് തെളിവ്, ആദ്യ കുഞ്ഞിന് ഒരു വയസ് തികയും മുമ്പ് രണ്ടാമതും ഗര്‍ഭിണിയായതിന്റെ കുറ്റം യുവതിയില്‍ മാത്രം ചുമത്തി മര്‍ദനം ; ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കാരുമാത്ര സ്വദേശിനി ഫസീല (23) തൂങ്ങിമരിച്ച സംഭവത്തില്‍ ഫസീലയുടെ ഭര്‍ത്താവ് നൗഫല്‍ (29) ഭര്‍തൃമാതാവ് റംലത്ത് (55) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്ന ഫസീലയെ ഭര്‍ത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏല്‍പിച്ചെന്നും യുവതി വാട്സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു. കേസില്‍ നേരത്തെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഫസീല രണ്ടാമത് ഗര്‍ഭിണിയായതിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഗര്‍ഭിണിയായ ഫസീലയുടെ നാഭിയില്‍ ഭര്‍ത്താവ് നൗഫല്‍ ചവിട്ടിയതിന് പോസ്റ്റ്‌മോര...
Kerala

ഉമ്മ ഞാന്‍ മരിക്കുകയാണ്… എന്നെ അല്ലെങ്കില്‍ ഇവര്‍ കൊല്ലും, എന്റെ കൈ പൊട്ടിച്ചു, പോസ്റ്റുമോര്‍ട്ടം ചെയ്യരുത് ട്ടാ ; ഗര്‍ഭിണിയായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ചു : ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നെടുങ്ങാണത്ത് കുന്നില്‍ വലിയകത്ത് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്നലെ ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്ന ഫസീലയെ ഭര്‍ത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏല്‍പിച്ചെന്നും യുവതി വാട്‌സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു. യുവതി അയച്ച വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗര്‍ഭിണിയായിരുന്നു. ഒരുപാട് നാളായി ഭ...
Kerala

ഭര്‍ത്താവിനൊപ്പം വീട്ടിലെത്തി ; മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കി ; നവവധു തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: നവവധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആലപ്പാട് നെല്ലിപ്പറമ്പില്‍ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ. ഞായറാഴ്ച നേഹയും ഭര്‍ത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയില്‍ കണ്ടത്. പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത്താണ് ഭര്‍ത്താവ്. അമ്മ: മനു....
Crime, Kerala

നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടി ; അവിവാഹിതരായ മാതാപിതാക്കള്‍ കസ്റ്റഡിയില്‍ ; സംഭവം പുറത്ത് വന്നത് യുവാവ് കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെ

തൃശ്ശൂര്‍ : തൃശ്ശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടി. കുഞ്ഞുങ്ങളുടെ അമ്മയായ അനീഷയാണ് കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചു മൂടിയത്. സംഭവത്തില്‍ അമ്മ അനീഷയെയും ആണ്‍സുഹൃത്തായ ബവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യ കുഞ്ഞിനെ കുഴിച്ചിടാന്‍ വീടിന്റെ പിന്‍ഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാല്‍ അയല്‍വാസി ഗിരിജ ഇത് കണ്ടതിനാല്‍ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടു. വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെണ്‍സുഹൃത്തില്‍ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. യുവാവിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില...
Kerala

ജോലിക്ക് പോകുന്നതിന് ഇറങ്ങുന്നതിനിടെ കെട്ടിടം ഇടിഞ്ഞു വീണു ; 3 പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ : കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് മരിച്ചത്. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. 17 പേരാണ് ഇരുനില കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടം തകര്‍ന്നു വീണപ്പോള്‍ തന്നെ 14പേര്‍ ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇന്ന് രാവിലെ ആറുമണിയോടെ ഇടിഞ്ഞുവീണത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. പുതുക്കാടുനിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നുപേര്‍ അകത...
Kerala

അമ്മയുടെ മുന്നില്‍ നിന്നും വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന ആറുവയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി ; മൃതദേഹം കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തി ; പകുതി ഭക്ഷിച്ച നിലയില്‍

തൃശൂര്‍ : തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ ആറുവയസുകാരിയുടെ മൃതദേഹം കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തി. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പകുതി ഭക്ഷിച്ച നിലയിലായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ കാട്ടില്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് അമ്മയുടെ മുന്നില്‍ നിന്നും വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കവേ കുട്ടിയെ പുലി പിടികൂടുന്നത്. അമ്മയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വ...
Kerala

തൃശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി : കവർച്ച, അടിപിടി, വീടുകയറി അക്രമണം എന്നീ കേസുകളിലാണ് നടപടി

തൃശൂർ : വലപ്പാട് നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരായമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായി. ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ഉത്തരവ് നടപ്പാക്കിയത്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടി കേസിലും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതികളാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ഐപിഎസ് ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം. കെ. രമേഷ്, സബ് ഇൻസ്‌പെക്ടർ ഹരി, സിവിൽ പോലീസ് ഓഫീസർമാരായ ആഷിഖ്, സുബി സെബാസ്റ്റ...
Kerala

പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചു ; ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍, മുഖ്യ പൂജാരി ഒളിവില്‍ : പ്രതിയെ തൃശൂരില്‍ നിന്നും പിടികൂടിയത് ബെംഗളൂരു പൊലീസ്

തൃശ്ശൂര്‍: പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുണ്‍ ടി എയെയാണ് ബെംഗളൂരു ബെല്ലന്ദൂര്‍ പൊലീസ് തൃശ്ശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതിയുണ്ട്. ഇയാളിപ്പോള്‍ ഒളിവിലാണ്. പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ വീട്ടമ്മയോട് സൗഹൃദം സ്ഥാപിച്ച അരുണ്‍ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി അയച്ച മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ യുവതി ബെംഗളൂരു പൊലീസിന് കൈമാറി. അരുണ്‍ പരാതിക്കാരിയെ വീഡിയോ കോള്‍ ചെയ്തിരുന്നു. ഇത് അറ്റന്‍ഡ് ചെയ്ത വീട്ടമ്മയുടെ ദൃശ്യം പകര്‍ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു. കേസില്‍ പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ മുഖ്യപൂജാരിയായ ഉണ്ണി ദാമോദരന്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പൊലീസ്...
Malappuram

ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തി ദമ്പതികളെ മയക്കി കിടത്തി സ്വര്‍ണം കവര്‍ന്ന കേസ് ; പ്രതി പിടിയില്‍

മലപ്പുറം: ട്രെയിനില്‍ വച്ച് സൗഹൃദം സ്ഥാപിച്ച് പട്ടാപ്പകല്‍ വീട്ടിലെത്തി ദമ്പതികളെ ജ്യൂസില്‍ മയക്ക് ഗുളിക ചേര്‍ത്ത് മയക്കി കിടത്തി ആറ് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി ബാദുഷയെ തിരുവനന്തപുരത്ത് നിന്ന് വളാഞ്ചേരി പൊലീസാണ് പിടികൂടിയത്. വളാഞ്ചേരി കോട്ടപ്പുറം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്‍, ഭാര്യ ചന്ദ്രമതി എന്നീ വൃദ്ധ ദമ്പതികളെ മയക്കി കിടത്തിയാണ് പ്രതി മോഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്പതികളെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥന്‍ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തുകയും ഇരുവര്‍ക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ദമ്പതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ഇയാള്‍ കുറഞ്ഞ ചിലവില്‍ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്...
Kerala, Other

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ ഗഡീസ് സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് എടുത്തു

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് 63-ാം മത് സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശ്ശൂര്‍. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂര്‍ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂര്‍ അവസാനമായി കപ്പ് നേടിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റോടെ മൂന്നാമതെത്തി. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് 12-ാം തവണയും ചാംപ്യന്‍മാരായി. വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ജനുവരി 4 മുതല്‍ തലസ്ഥാന നഗരിയില്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. തൃശൂര്‍ ജില്ല ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 48...
Kerala

അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ ഇടിച്ചു ; 4 വയസുകാരി റോഡിലേക്ക് തെറിച്ചു വീണ് മരിച്ചു ; പിതാവിനും ഗര്‍ഭിണിയായ മാതാവിനും പരിക്ക്

തൃശൂര്‍: ഓട്ടുപാറയില്‍ അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തില്‍ പിതാവിനും ഗര്‍ഭിണിയായ മാതാവിനും പരിക്കേറ്റു. മുള്ളൂര്‍ക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. ഫാത്തിമയുടെ മാതാവും ഗര്‍ഭിണിയുമായ റൈഹാനത്തിനും (26) കുട്ടിയുടെ പിതാവ് ഉനൈസിനും (31) പരിക്കേറ്റിട്ടുണ്ട്. ഗര്‍ഭിണിയായ റൈഹാനത്തിന്റെ കാലിനാണ് ഗുരുതര പരിക്കേറ്റത്. ഇരുവരേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. അമിത വേഗതയിലെത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഫാത്തിമ സഞ്ചരിച്ചിരുന്ന ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ വന്നിടിക്കുകയായിരുന്നു. വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ ഇടി...
Malappuram

കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ ഷോക്കേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം

തൃശൂര്‍ : കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ആണ് സംഭവം. വിരുപ്പാക്ക സ്വദേശി നടത്തറവീട്ടില്‍ ഷെരീഫാണ് (51) മരിച്ചത്. പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റെന്ന് സംശയം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവം....
Kerala

ഉറങ്ങികിടന്ന നാടോടി സംഘത്തിനിടയിലേക്ക് പാഞ്ഞുകയറി ലോറി ; 2 കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം : വാഹനം ഓടിച്ചത് മദ്യ ലഹരിയില്‍, നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്

തൃശൂര്‍ : തൃശൂര്‍ നാട്ടികയില്‍ ഉറങ്ങികിടന്ന നാടോടി സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 2 കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് അതി ദാരുണമായ സംഭവമുണ്ടായത്. നാടോടികളായ 2 കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. കണ്ണൂര്‍ ആലങ്കോട് സ്വദേശി ക്ലീനറായ അലക്‌സ് (33), ഡ്രൈവര്‍ ജോസ്(54) എന്നവരാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന ക്ലീനര്‍ അലക്‌സ് ആണ് വാഹനമോടിച്ചത്. ഇയാള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ക്ലീനറാണ് അപകടമുണ്ടായ സമയത്...
Kerala

മകനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് പുറകിലിടിച്ചു ; റോഡില്‍ വീണ വീട്ടമ്മ അതേ ബസ് ദേഹത്ത് കയറിയിറങ്ങി മരിച്ചു

തൃശൂര്‍ : ബൈക്കിന് പുറകില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് റോഡില്‍ വീണ വീട്ടമ്മ ദേഹത്ത് ബസ് കയറിയിറങ്ങി മരിച്ചു. ചിറ്റാട്ടുകര പൊന്നരാശ്ശേരി വീട്ടില്‍ രാജി(54)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കുന്നംകുളം പട്ടാമ്പി റോഡിലാണ് അപകടമുണ്ടായത്. മകനോടൊപ്പം ബൈക്കില്‍ കുന്നംകുളം ഭാഗത്തേക്ക് പോകുന്നതിനിടെ പിറകില്‍ വന്നിരുന്ന ബസ്സ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും വീണ രാജി ബസ്സിനടിയില്‍ പെട്ട് ബസ്സ് ദേഹത്ത്കൂടി കയറിയിറങ്ങുകയായിരുന്നു. കെ എസ് ആര്‍ ടി സി ലോഫ്‌ലോര്‍ ബസ്സാണ് അപകടമുണ്ടാക്കിയത്. നിര്‍ത്താതെ പോയ ഈ ബസ്സ് തൃശ്ശൂരില്‍ നിന്നും കുന്നംകുളത്തേക്ക് എത്തിക്കാനുള്ള നടപടി കുന്നംകുളം പോലീസ് ആരംഭിച്ചു....
Accident

തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പലം സ്വദേശി മരിച്ചു ; രണ്ട് പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പലം സ്വദേശി മരിച്ചു. തേഞ്ഞിപ്പലം സ്വദേശി ശരണ്‍ കൃഷ്ണ ( 23 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. എടമുട്ടത്ത് ദേശീയ പാതയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയ ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബസ് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കാര്‍ ഓടിച്ചിരുന്നത് ശരണ്‍ കൃഷ്ണയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്....
Kerala

വാ പോയ കോടാലിയെ എന്തിന് പേടിക്കണം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം മറികടന്ന് പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനം ; നാടകീയ രംഗങ്ങള്‍

ചേലക്കര : തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം മറികടന്ന് പി.വി.അന്‍വര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മുന്നണികള്‍ തുക ചെലവാക്കിയതില്‍ കമ്മിഷന്‍ നടപടി എടുക്കുന്നില്ല എന്നു പറയാനായിരുന്നു വാര്‍ത്താസമ്മേളനം. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. ചട്ടലംഘനമാണെന്നു പറയാന്‍ വന്ന ഉദ്യോഗസ്ഥനെ അന്‍വര്‍ തിരിച്ചയച്ചു. ചട്ടം കാണിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് വന്ന ഏതോ ഒരു അലവലാതിയ...
Kerala

ജോലിക്ക് പോകുന്നതിനിടെ യുവതി ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃശൂര്‍: തൃശൂരില്‍ ജോലിക്ക് പോകുന്നതിനിടെ യുവതി ബസില്‍ കുഴഞ്ഞു വീണ് മരിച്ചു. കുഴൂര്‍ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂരില്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാന്‍ ബസില്‍ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് അതേ ബസില്‍ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും....
Kerala

മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ കാട്ടുപന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

തൃശൂര്‍ : തൃശൂര്‍ വരവൂരില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ കാട്ടുപന്നിയെ തുരത്താന്‍ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയില്‍ നിന്നു ഷോക്കേറ്റ് മരിച്ചു. വരവൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇരുവരും പാടശേഖരത്തിന് സമീപം മരിച്ച നിലയില്‍ കിടക്കുന്നതായി പ്രദേശവാസികള്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പാടത്ത് മീന്‍പിടിക്കാനായി ഇരുവരും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. അതേസമയം കൃഷിയിടത്തില്‍ പന്നികളെ പിടികൂടാന്‍ വൈദ്യുതി കെണി വച്ചിരുന്ന കാര്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടു...
Kerala

സ്റ്റുഡന്റ് പൊലീസ് കേഡറ്റായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; പോക്‌സോ കേസില്‍ ഗ്രേഡ് എസ്‌ഐ പിടിയില്‍

തൃശൂര്‍ : സ്റ്റുഡന്റ് പൊലീസ് കേഡറ്റായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഗ്രേഡ് എസ്‌ഐ പിടിയില്‍. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരന്‍ (50) ആണ് പോക്‌സോ കേസില്‍ കസ്റ്റഡിയിലുള്ളത്. രണ്ടു വര്‍ഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി കൗണ്‍സിലിങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ നിയമ പ്രകാരമാണ് എസ്.ഐക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി ഇന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തും. വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക...
Kerala

10 വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ് ഷാജിത ദമ്പതികളുടെ മകനും ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു....
Kerala

വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു

തൃശൂര്‍ : ചേലക്കരയില്‍ വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകള്‍ എല്‍വിനയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന്‍ റെജിയാണ് മകളെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്....
Kerala

തിരൂരില്‍ അഞ്ച് വയസുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍

തിരൂര്‍ : തിരൂരില്‍ അഞ്ച് വയസുകാരി കുളത്തില്‍ വീണ് മരിച്ച നിലയില്‍. ഇടിയാട്ട് പറമ്പില്‍ പ്രഭിലാഷിന്റെ മകള്‍ ശിവാനി (5) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് പ്രഥമിക നിഗമനം....
Kerala

18 വര്‍ഷമായി ജോലി ചെയ്ത സ്ഥാപനത്തില്‍ 20 കോടിയോളം രൂപയുമായി അസിസ്റ്റന്റ് ജനറല്‍ മാനേജറായ യുവതി മുങ്ങി ; ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി, പണം തട്ടിയത് 5 വര്‍ഷം കൊണ്ട്

തൃശൂര്‍ : 18 വര്‍ഷമായി ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്ത് അസിസ്റ്റന്റ് ജനറല്‍ മാനേജറായ യുവതി മുങ്ങിയതായി പരാതി. 19.94 കോടി രൂപയുമായാണ് വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം സ്വദേശിനി ധന്യ മോഹന്‍ മുങ്ങിയെന്നാണ് പരാതി. യുവതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. ധന്യ മോഹന്‍ 20 കോടി തട്ടിയത് അഞ്ചു വര്‍ഷം കൊണ്ടാണെന്ന് തൃശൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മ പറഞ്ഞു. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് ധന്യ 20 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു. കൊല്ലം സ്വദേശിനിയായ ധന്യ മോഹന്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്. ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും...
Kerala

തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ : തൃശൂരില്‍ ഇന്നുണ്ടായ ശക്തമായ ഇടിമിന്നലില്‍ രണ്ട് പേര്‍ മരിച്ചു. ഒരു യുവതിയും ഗൃഹനാഥനുമാണ് മരിച്ചത്. വലപ്പാട് കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) യും എരുമപ്പെട്ടി വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്. വീടിന് പുറത്തുള്ള ബാത്ത്‌റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാത്ത്‌റൂമിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നിട്ടുണ്ട്, ബള്‍ബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൃശൂര്‍: വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന...
Kerala, Other

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം ; ബന്ധു അറസ്റ്റില്‍

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഗ്രാമപ്രദേശത്തെ വീട്ടിലെത്തിയ യുവാവ് അര്‍ധരാത്രിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് ലൈഗികാതിക്രമ വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കുന്നംകുളം പൊലീസ് കണ്ണൂര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്....
Kerala, Other

കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു

തൃശൂര്‍: കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വം നല്‍കുന്ന പഴയന്നൂര്‍ കര്‍ഷക സര്‍വീസ് സഹകരണ ബാങ്കിന്റെ എളനാട് ബ്രാഞ്ചിലെ ജീവനക്കാര്‍ മുക്കുപണ്ടം പണയം വെച്ച് 7.50 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് തട്ടിപ്പ് നടത്തിയ സീനിയര്‍ ക്ലാര്‍ക്ക് എംആര്‍ സുമേഷ്, കെകെ പ്രകാശന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്തു. എംആര്‍ സുമേഷിനെ പ്യൂണായി തരം താഴ്ത്തുകയും പ്യൂണ്‍ കെകെ പ്രകാശന്റെ രണ്ട് ഇന്‍ക്രിമെന്റുകള്‍ സ്ഥിരമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ജോലിയില്‍നിന്ന് രണ്ടുപേരെയും താല്‍ക്കാലികമായി മാറ്റി നിര്‍ത്തുകയും ചെയ്തു. നിലവില്‍ തട്ടിപ്പു നടത്തിയ രണ്ടുപേരെയും ഹെഡ് ഓഫീസിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്. കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടിന് വിരുദ്ധമായ നടപടികളാണ് ബാങ്കില്‍ നടന്നത്. മാനേജിങ് ഡയറക്ടര്‍ ശ്രീധരന്‍ പാലാട്ടിന് ലഭിച്ച രഹസ്യ വിവരമനുസരിച്ച് മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയ...
Kerala, Other

ഡിവൈഎഫ്‌ഐ നേതാവ് സിപിഎം ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സിപിഎം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡന്റ് സുജിത്തിനെ (29)യാണ്‌സിപിഐഎം കേച്ചേരി മേഖല ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെനാണ് പൊലീസ് നിഗമനം. സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കണ്ടെടുത്തിട്ടുണ്ട്. സുജിത്തിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്....
error: Content is protected !!