Tag: Tirur railway station

തിരൂരില്‍ ആര്‍എംഎസ് ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം : ഡിവൈഎഫ്‌ഐ
Malappuram

തിരൂരില്‍ ആര്‍എംഎസ് ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം : ഡിവൈഎഫ്‌ഐ

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ മെയില്‍ സര്‍വീസ്(ആര്‍ എം എസ് )ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആര്‍ എം എസ് ഓഫീസ് പതിറ്റാണ്ടുകളായി തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. ജില്ലയിലെ തപാല്‍ ഉരുപ്പടികളുടെ വിതരണം ഇത് പൂട്ടുന്നതോടെ സ്തംഭിക്കുമെന്നും കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ സമരവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടുപോകുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ജില്ലയിലെ എംപിമാര്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇതുവരെ ഇടപെട്ടിട്ടില്ല. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. ഓഫീസ് തിരൂരില്‍ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇനിയെങ്കിലും ജില്ലയിലെ എംപി തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു. ...
Local news, Malappuram, Other

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട ; 20 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി

തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട യശ്വന്ത്പുര എക്സ്പ്രസില്‍ നിന്നാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ 20 കിലോയിലേറെ കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് - ആര്‍.പി.എഫ് സംഘത്തിന്റെ സംയുക്ത പരിശോധനയിലാണ് തിരൂരിലെത്തിയ ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. സംശയകരമായ നിലയില്‍ കണ്ട ബാഗ് പരിശോധിച്ചതോടെയാണ് കഞ്ചാവ് ലഭിച്ചത്. ചെറിയ പൊതികളാക്കിയാണ് ബാഗില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് കടത്തിയതാണെന്ന് സംശയിക്കുന്നു. ആര്‍.പി.എഫ് എ.എസ്.ഐ സുനില്‍, എക്‌സൈസ് സി.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ...
Malappuram, Obituary

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് പനങ്ങാട്ടു വീട്ടില്‍ വിജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. തിരൂരില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിന്‍ കയറാന്‍ എത്തിയതായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ എത്തിയ വിജു കുഴഞ്ഞു വീണതോടെ ആര്‍പിഎഫും മറ്റു യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വൈകിട്ട് തൃശൂര്‍ ശാന്തി ശ്മശാനത്തില്‍ നടക്കും. ഭാര്യ: സീമ. മക്കള്‍: അമ്മു, ശ്രീദേവി. ...
Kerala, Malappuram, Other

പുതിയ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച്‌ റെയില്‍വേ

തിരൂർ: കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച്‌ റെയില്‍വേ. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും ആദ്യത്തെ വന്ദേഭാരത് ട്രെയിനിന് കൂടി സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 'വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ്. പുതിയ വന്ദേഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കഴിഞ്ഞ ദിനങ്ങളില്‍ ഇതിനായി റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരില്‍ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം, അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്', ഇ ടി മുഹമ്മദ് ബഷീര്‍ കുറിച്ചു. ഞായറാഴ്ചയാണ് കേരളത്തിന്റെ രണ്ടാമത്ത...
Accident

ട്രെയിൻ തട്ടി ഊരകം സ്കൂളിലെ അദ്ധ്യാപകന് ഗുരുതര പരിക്ക്

തിരൂർ : ട്രെയിൻ തട്ടി അധ്യാപകന് ഗുരുതര പരിക്ക്. ഊരകം എംയു എച്ച് എസ് എസ് അധ്യാപകൻ കൂട്ടിലങ്ങാടി സ്വദേശി അബ്ദുൽ ബഷീറിനെയാണ് (55) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ തിരൂർ റയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇദ്ദേഹം സ്കൂളിൽ ലീവ് അറിയിച്ച ശേഷം ബാങ്കിലേക്കെന്നു പറഞ്ഞു പോയതായിരുന്നു. മലപ്പുറം കൂട്ടിലങ്ങാടിയിൽ നിന്ന് കാറോടിച്ച് തിരൂർ റയിൽവേ സ്റ്റേഷനിൽ എത്തിയതായാണ് വിവരം.ഭാര്യ പാണക്കാട് സ്കൂളിൽ അധ്യാപികയാണ് ...
Accident

വന്ദേഭാരത് ട്രെയിനിന് തിരൂരിൽ കല്ലേറ്, അന്വേഷണം തുടങ്ങി

തിരൂർ: പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ് ഉണ്ടായ സംഭവത്തിൽ അന്വേഷണം തുടങ്ങി. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂർ സ്റ്റേഷന് സമീപം താനൂർ പുത്തൻതെരുവിൽ വെച്ചാണ് കല്ലേറുണ്ടായത്. അതേസമയം താനൂറിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണെന്നും പറയപ്പെടുന്നുണ്ട്. ആർ പി എഫ് അന്വേഷണം തുടങ്ങി. ഷൊർണൂർ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയിൽ കാര്യമായ കേടുപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. യാത്രക്കാർക്കും പരുക്കില്ല. ട്രെയിന് വലിയ കേടുപാടുകളില്ലാത്തതിനാൽ യാത്ര തുടർന്നു. കോഴിക്കോട്ടുനിന്നും തിരൂരിൽനിന്നും ആർപിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തി. പൊലീസും സ്പെഷൽ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വ്യാപക പരിശോധന നടത്തി കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. വന്ദേഭാരതിനു മലപ്പുറം ജില്ലയിൽ (ത...
Crime, Malappuram

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

തിരൂർ: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവും 5 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടി. വ്യാഴാഴ്ച രാവിലെ ഏഴോടെ യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവും നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടിയത്. എന്നാൽ, ആളെ കണ്ടെത്താനായില്ല. സംസ്ഥാന സർക്കാരിന്റെ എൻഡിപി എസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധന നടത്തിയത്.ആറുലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വില വരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങളുമാണ് പരിശോധനയിൽ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ പ്രദുൽ ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി നടത്തുമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു. ...
Crime

തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേര്‍ന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടി. ചെന്നൈ മംഗലാപുരം മെയിൽ എക്സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദര്‍മാൻ സ്വദേശി എസ്. കെ സെയ്ഫുദ്ദീൻ (23) എന്നയാളി‍ൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഓണത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു. തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി.ആര്‍ രാജേഷ് കുമാർ,...
error: Content is protected !!