Tag: Tirurangadi news

തിരൂരങ്ങാടി നഗരസഭ കൃഷിഭവന്‍ ഓണച്ചന്ത തുടങ്ങി
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ കൃഷിഭവന്‍ ഓണച്ചന്ത തുടങ്ങി

തിരൂരങ്ങാടി നഗരസഭ കൃഷിഭവന്‍ ഓണച്ചന്ത തുടങ്ങി. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പിഎസ് ആരുണി. വഹീദ ചെമ്പ, എം.സുജിനി. സുലൈഖ കാലൊടി. സി.എച്ച് അജാസ്, വലിയാട്ട് ആരിഫ, ചെറ്റാലി റസാഖ് ഹാജി, അരിമ്പ്ര മുഹമ്മദലി. മുസ്ഥഫ പാലത്തിങ്ങല്‍, ഫാത്തിമ പൂങ്ങാടന്‍, കെ.ടി ബാബുരാജന്‍, മാലിക് കുന്നത്തേരി. കൃഷി അസിസ്റ്റന്റ് ജാഫര്‍ സംസാരിച്ചു....
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ ഓണച്ചന്തയും ഓണാഘോഷവും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കുടുംബശ്രീ ഓണച്ചന്ത ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ റംലകക്കടവത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ റഷീദ,റഫീഖലി സംസാരിച്ചു. ഓണാഘോഷവും നഗരസഭയില്‍ സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ, കലാപരിപാടികള്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സി.പി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, ശോഭ, ഫസല്‍ സംസാരിച്ചു....
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ വയോജന സംഗമം നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വയോമിത്രം പള്ളിപ്പടി ക്ലിനിക്കിന് കീഴില്‍ വയോജന സംഗമം നടത്തി. ബോധവത്ക്കരണ ക്ലാസ്, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വയോജന സംഗമം നടത്തിയത്. നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോ. കബീര്‍ മച്ചിഞ്ചേരി ഉപഹാര വിതരണം നടത്തി. എ. സുബ്രഹ്‌മണ്യന്‍ ക്ലാസെടുത്തു. സി.പി. സുഹ്റാബി, സോന രതീഷ്, സമീന മൂഴിക്കല്‍, ഉഷ തയ്യില്‍, പി.കെ. അബ്ദുല്‍ അസീസ്, എം. അബ്ദുറഹ്‌മാന്‍കുട്ടി, എം.പി. ഇസ്മായില്‍, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുനിസിപ്പല്‍ സെക്രട്ടറി മനോജ് കുമാര്‍, വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ പി. മര്‍വ, തുടങ്ങിയവര്‍ പങ്കെടുത്തു....
Kerala, Local news, Malappuram

മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങ്

തിരൂരങ്ങാടി : എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു. ആലിന്‍ചുവട് വെച്ചു നടന്ന സംഗമം മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അന്‍സാര്‍ കളിയാട്ടമുക്ക് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് പി കെ റിഷാദ്, ജനറല്‍ സെക്രട്ടറി ടി സി മുസാഫിര്‍, പഞ്ചായത്ത് ബാല കേരളം ട്രഷറര്‍ അര്‍ഷദ് കുട്ടശ്ശേരി, എം എച്ച് എസ് എസ് യൂണിറ്റ് ഭാരവാഹികളായ ശംസുദ്ധീന്‍, ശാമില്‍, ജിയാദ് റോഷന്‍, ജുമാന, റിഫ, ഫസീന്‍ തങ്ങള്‍, ലദീദ, തമീം, ഹിഷാം, സാബിത്ത്, അജ്‌നാസ് എന്നിവര്‍ സംസാരിച്ചു....
university

കാലിക്കറ്റിനെ അറിയാന്‍ ലിവര്‍പൂള്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിച്ച് ലിവര്‍പൂളിലെ ജോണ്‍ മൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം. വിവിധ വിഷയങ്ങളില്‍ ബിരുദപഠനം നടത്തുന്ന 12 വിദ്യാര്‍ഥികളാണ് ലിവര്‍പൂള്‍ സര്‍വകലാശാലാ അധ്യാപിക തെരേസ ജേക്കബിന്റെ നേതൃത്വത്തിലെത്തിയത്. കാമ്പസിലെ ജേണലിസം, സൈക്കോളജി, ചരിത്രം, ഫോക്ലോര്‍ പഠനവകുപ്പുകളിലും റേഡിയോ സി.യു., സി.ഡി.എം.ആര്‍.പി. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുമായും ഇവര്‍ സംവദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്‍ഡ് അക്കാദമിക് എക്സ്ചേഞ്ച് റീജണല്‍ മാനേജര്‍ ദീപക് വത്സന്‍, ഡോ. കെ. ഫസലു റഹ്‌മാന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു....
Malappuram

മുന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

എല്ലാ ഗ്രാമീണർക്കും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും - മന്ത്രി റോ ഷി അഗസ്റ്റിൻ തിരൂരങ്ങാടി : എല്ലാ ഗ്രാമീണ ജന ങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ .മൂന്നിയൂർ -ജലനിധി കുടിവെള്ള പദ്ധതി നാടിനായി സമർപ്പിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിന് വന്ന തിനുശേഷം 17 ലക്ഷം കുടുംബങ്ങൾക്കാണ് ശുദ്ധജലം വിതരണം ചെയ്തത്.കഴിഞ്ഞ ഒന്നര വർഷം കൊണ്ട് അത് 35 ലക്ഷമാക്കി ഉയർത്താൻ സാധിച്ചു. സംസ്ഥാന ത്തെ ഗ്രാമീണ ഭവനങ്ങളുടെ എ ണ്ണം 70 ലക്ഷത്തി 85000 -ത്തിനു മുകളിൽ വരും.അടുത്ത 2024 ഡിസംബറോടെ ഇത്രയും വീടു കൾക്ക് ശുദ്ധജലം എത്തിക്കാ നാണ് സർക്കാർലക്ഷ്യമിടുന്നത്. മാത്രമല്ലഅമൃത പദ്ധതിയി ലൂടെ കൂടുതൽ പേർക്ക് എത്തി ക്കാനുംപരിപാടിയുണ്ട്. കുടിവെള്ള പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ വിതരണം ചെയ്യാൻ പാ ടുള്ളൂ. ജലനിധി മിഷന്റെ ഭാഗ മായി 83 ഇടങ്ങളിൽ ജല പരിശോധ നയ്ക്കായി ലാ...
Malappuram

സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പെരുവള്ളൂരിലെ കുടുംബങ്ങൾക്ക് പട്ടയം

പെരുവള്ളൂർ : 40 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അഞ്ച് കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഇനി ഇവർക്ക് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിലെ തളപ്പിൽ കോളനിയിലെ ചന്ദ്രൻ, റിയാസ്, ലാലു, സാജൻ, നാസർ എന്നിവരുടെ കുടുംബങ്ങൾക്കാണ് ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പായിരുന്നു പട്ടയത്തിനായുള്ള അപേക്ഷ സമർപ്പിച്ചത്. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാറിവരുന്ന സർക്കാർ കാരണം യാതൊരു ഫലവും കണ്ടില്ല. ഒടുവിൽ മച്ചിങ്ങലിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജന്റെ കൈയ്യിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയപ്പോൾ ഇവരുടെ മനസ്സ് ആഗ്രഹസഫലീകരണത്താൽ നിറഞ്ഞിരുന്നു. നാല് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കണം. പട്ടയമില്ലാതിരുന്നത് മുമ്പ് ചില...
Breaking news

മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളിൽ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവർ പറയുന്നത്. ആദ്യം മഴയോടൊപ്പമുള്ള ഇടിയാണെന്നാണ് വിചാരിച്ചിരുന്നതായും കട്ടിൽ അടക്കമുള്ള അനങ്ങി മാറിയതായും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നും ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. സംഭവത്തിൽ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു....
Malappuram

ലേണിങ് ലൈസൻസില്ലാത്തയാളെ ഡ്രൈവിങ് പഠിപ്പിച്ചു; ഡ്രൈവിങ് സ്കൂൾ ഉടമക്ക് 10000 രൂപ പിഴ

തിരൂർ : ലേണിങ് ലൈസൻസില്ലാത്ത വ്യക്തിയെ ഡ്രൈവിങ് പഠിപ്പിച്ച ഡ്രൈവിങ് സ്കൂൾ ഉടമയ്ക്ക് വൻ തുക പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി അനൂപ് മോഹൻ തിരൂർ മേഖലയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവിങ് സ്കൂൾ വാഹനവും പരിശോധനയ്ക്ക് വിധേയമാക്കിയത്. ലേണിങ് ലൈസൻസ് എടുക്കാത്ത വ്യക്തിയെയാണ് ഡ്രൈവിങ് പഠിപ്പിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവിങ് സ്കൂൾ ഉടമക്ക് 10000 രൂപ പിഴ ചുമത്തി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച രണ്ട് പേർക്കെതിരെയും, ഹെൽമറ്റ് ധരിക്കാത്ത 10 പേർക്കെതിരെയും, ഇരുചക്ര വാഹനത്തിൽ മൂന്ന് പേരെ കയറ്റിയ ഒരാൾക്കെതിരെയും കേസെടുത്തു....
Accident

മുന്നിയൂർ പാറക്കടവിൽ രണ്ടര വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവിൽ രണ്ടര വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു. പാറക്കടവ് പാങ്ങട്ട് കുണ്ടിൽ ഫഹദ് ബൈറൂഫിന്റെ മകൻ ഫൈസി മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് ആണ് സംഭവം. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലാണ് വീണത്. അയൽ വാസികൾ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ....
Crime

പോക്സോ കേസിൽ വെളിമുക്ക് ആലുങ്ങൽ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : പോക്സോ കേസിൽ മുന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി പിടിയിലായി. കുറ്റിയിൽ മുഹമ്മദ് മുസ്തഫ (60) ആണ് പിടിയിലായത്. എട്ട് വയസ്സുകാരിയായ വിദ്യാർ തിനിയോട് ലൈംഗീക അതിക്രമം കാണിക്കുകയായിരുന്നു. മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
Breaking news

ഓടുന്ന ബസ്സിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു

തിരൂരങ്ങാടി : ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. മൂന്നാറിൽ നിന്ന് ബെംഗളൂരു പോകുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ ഇന്ന് രാത്രി 11 ന് വെന്നിയൂരിന് സമീപത്ത് വെച്ചാണ് സംഭവം. ഗൂഡല്ലൂർ സ്വദേശിനി സീത (23) യെയാണ് വയനാട് സ്വദേശി സനിൽ (25) ആക്രമിച്ചത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു. യുവാവ് എടപ്പാളിൽ നിന്നും യുവതി അങ്കമാലിയിൽ നിന്നുമാണ് ബസിൽ കയറിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUrനേരത്തെ ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ആണ് ഇരുവരും ഇരുന്നിരുന്നത്. ഈ സീറ്റിൽ റിസർവ് ചെയ്തവർ എത്തിയപ്പോൾ കോട്ടക്കൽ വെച്ച് പിറകിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തുണ്ട്. ശേഷം യുവാവ് കഴുത്തറക്കുകയായിരുന്നു. കരച്ചിൽ കേട്ട് സഹയാത്രക്കാർ നോക്കിയപ്പോൾ രക്തം ഒഴുകുന്നതാണ് കണ്ടത്. യു...
Crime

യുവതിയെ പീഡിപ്പിച്ച യുവാവ് വിദേശത്ത് നിന്ന് വരുന്നതിനിടെ വിമാന താവളത്തിൽ വെച്ച് പിടിയിൽ

തിരൂരങ്ങാടി : യുവതിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ എയർ പോർട്ടിൽ വെച്ച് പോലീസ് പിടികൂടി. മുന്നിയൂർ ആലിൻ ചുവട് സ്വദേശി പട്ടാണി വീട്ടിൽ ചോനാരി സഫ്‌വാൻ (26) ആണ് പിടിയിലായത്. നേരത്തെ സൗഹൃദമുണ്ടായിരുന്ന യുവതിയയാണ് പീഡിപ്പിച്ചത്. സൗഹൃദം അവസാനിപ്പിച്ച് സഫ്‌വാൻ ചെന്നൈയിൽ പോയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് യുവതി വീട് വിട്ടിറങ്ങി. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയെ കണ്ടെത്തിയിരുന്നു. യുവതി പൊലീസിന് നൽകിയ മൊഴിയിൽ മുമ്പ് യുവതിയെ പീഡിപ്പിച്ച കാര്യവും പറഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് പോയി. കഴിഞ്ഞ ദിവസം തിരിച്ചു വരുന്നതിനിടെയാണ് പ്രതി വലയിലായത്. തിരൂരങ്ങാടി പോലീസ് എയർപേര്ട്ടിലെത്തി പിടികൂടുകയായിരുന്നു....
Other

ചന്തപ്പടിയിൽ ടയർ കട കത്തിനശിച്ചു

തിരൂരങ്ങാടി: ചന്തപ്പടിയിൽ ടയർ കടക്ക് തീ പിടിച്ചു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി അമാനുള്ളയുടെ ടയർ കടക്കാണ് തീ പിടിച്ചത്.ഇന്ന് പുലർച്ചെ 2.30 മണിയോടേയാണ് സംഭവം.കട പൂർണ്ണമായും കത്തിനശിച്ചു. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസും ചേർന്നാണ് തീ അണച്ചത്. തീ പിടുത്ത കാരണം വ്യക്തമല്ല....
Accident

കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി താഴം അഷ്‌റഫിന്റെ മകൻ ശഹദ് (20) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് കൊളപ്പുറം അത്താണിക്കൽ വെച്ചായിരുന്നു അപകടം. ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ശഹദിനും ബന്ധു ജിഷാനും, ഓട്ടോയിൽ ഉണ്ടായിരുന്ന മുന്നിയൂർ ആലിൻ ചുവട് സ്വദേശികളായ 6 പേർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ശഹദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി മരിച്ചു....
Other

താലൂക്ക് ആശുപത്രിയിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ വാർഷികം നടത്തി

തിരൂരങ്ങാടി : ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ എത്തിക്കുന്നതിനായി ഡി വൈ എഫ് ഐ ആവിഷ്ക്കരിച്ച ' ഹൃദയ പൂർവ്വം പദ്ധതിയിലൂടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ വിശപ്പകറിയത് ഒരു ലക്ഷം പേരുടെ.ഒരു ലക്ഷം കവിഞ്ഞതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിന് ആശംസകളുമായി മുൻസിപ്പൽ ചെയർമാനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമെത്തിയത് പദ്ധതിക്കുള്ള ജനകീയാംഗീകാരം കൂടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വർഷം മുമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയിലൂടെ വെള്ളിയാഴ്ച വരെ 1,00 ,375 പേർക്ക് ഉച്ച ഭക്ഷണമെത്തിച്ചു. 2021 നവംബർ 11നാണ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എഫ് ഐ ' ഹൃദയപൂർവ്വം' പൊതിച്ചോർ വിതരണം താലൂക്കാശുപത്രിക്ക് മുന്നിൽ ആരംഭിച്ചത്. ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള 163 യൂണിറ്റുകൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണമാണ് ഉച്ചയോടെ ആ...
Other

കുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം: കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

കുണ്ടൂർ : തെരുവ് നായയുടെ ആക്രമണത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. കുണ്ടൂർ അത്താണിക്കലിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം. അയ്യാട്ടു പീടിയേക്കൽ മുഹമ്മദ് (55), കടവത്ത് വീട്ടിൽ മുജീബിന്റെ മകൻ അഫ്‌സിൻ (4), കോട്ടയ്ക്കൽ കാലോടി മുതുവിൽ ഷാഫിയുടെ മകൾ നഷ്‌വ ഖദീജ (മൂന്നര), എന്നിവർക്കും കൊടക്കൽ സ്വദേശികുമാണ് കടിയേറ്റത്. ആദ്യം കൊടക്കൽ സ്വദേശിക്കാണ് കടിയേറ്റത്. അവിടെ നിന്നും ഓടി വന്ന നായ കുണ്ടൂരിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് മറ്റൊരു നായയെ കടിച്ചു പാലിക്കേല്പിച്ച ശേഷമാണ് മറ്റു മൂന്നുപേരെയും കടിച്ചത്. നഷ്‌വ ഖദീജ കോട്ടക്കലിൽ നിന്നും ബന്ധു വീട്ടിലേക്ക് വന്നതായിരുന്നു. ഈ കുട്ടിയെ കടിക്കുന്നത് കണ്ട് റോഡിലൂടെ പോകുകയായിരുന്ന മുഹമ്മദ് രക്ഷപ്പെടുത്താൻ വന്നതായിരുന്നു. ഇദ്ദേഹത്തിന്റെ മുഖത്താണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി....
Other

തിരൂരങ്ങാടി നഗരസഭയില്‍ 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി ഒരുങ്ങുന്നു

കരിപറമ്പ്, ചന്തപ്പടി, കക്കാട്, എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍, തിരൂരങ്ങാടി: അമൃത് മിഷന്‍ ജലപദ്ധതിയില്‍ 15.56 കോടിരൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം അമൃത് മിഷന്‍ സംസ്ഥാന തല ഉന്നതതലയോഗം ഭരണാനുമതി നല്‍കിയതോടെ തിരൂരങ്ങാടി നഗരസഭയില്‍ വിവിധ പദ്ധതികളിലൂടെ ഒരുങ്ങുന്നത് 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി. കല്ലക്കയം ശുദ്ധ ജല പദ്ധതിയില്‍ അന്തിമഘട്ടത്തിലെത്തിയ പത്ത് കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് പുറമെ സ്റ്റേറ്റ് പ്ലാനില്‍ 14 കോടി രൂപയുടെ കല്ലക്കയം രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു തുടങ്ങി. നഗരസഞ്ചയം പദ്ധതിയില്‍ 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെമ്മാട് ടാങ്കിലേക്ക് പുതിയ പമ്പിംഗ് മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിനു ഒന്നര കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു. താലൂക്ക് ആസ്പത്രിയിലേക്ക് നേരിട്ട് ലൈൻ വലിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെണ്ടറും ക്ഷണിച്ചിട്ടുണ്ട്,കല്ലക്കയത്തു ന...
Other

ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിഗ്: സൗകര്യം നിഷേധിച്ചതിന് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് സ്വീകരിക്കുകയും ഹോട്ടലിലെത്തിയപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തതിന് ഹോട്ടല്‍ ഉടമയ്ക്ക് 15000 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഗോ ഇബിബോ വഴി കണ്ണൂരിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത  മലപ്പുറം മക്കരപറമ്പ് സ്വദേശി അരുണാണ് ഹോട്ടലിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2019 ഡിസംബര്‍ 12 ലേക്കായി നവംബര്‍ മാസത്തിലാണ് 637 രൂപ അടച്ച് അരുണ്‍ മുറി ബുക്ക് ചെയ്തത്. ബുക്കിംഗ് പ്രകാരം സൗജന്യ ബ്രേക്ക് ഫാസ്റ്റും ഹോട്ടല്‍ ഉറപ്പു നല്‍കിയിരുന്നു. ഡിസംബര്‍ 12 ന് രാത്രി ഹോട്ടലിലെത്തിയ അരുണിനോട് ബുക്ക് ചെയ്ത നിരക്കില്‍ മുറി അനുവദിക്കാനാവില്ലെന്നും 1300 രൂപ വാടകയായും 80 രൂപ ബ്രേക്ക് ഫാസ്റ്റിനായും നല്‍കിയാല്‍ മാത്രമേ മുറി അനുവദിക്കാനാവൂ എന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്  ഈ തുക പരാതിക്കാരന്‍ നല്‍കി. ...
Local news

രാജ്യത്തെ നിയമ ഭേദഗതികളും നികുതി നിര്‍ദേശങ്ങളും സഹകരണ മേഖലക്ക് തിരിച്ചടി: സി.ഇ.ഒ

തിരൂരങ്ങാടി : രാജ്യത്തെ നിയമ ഭേദഗതികളും നികുതി നിര്‍ദേശങ്ങളും സഹകരണ മേഖലക്ക് തിരിച്ചടിയാണെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) താലൂക്ക് സമ്മേളനം ആരോപിച്ചു.  പുതിയ ബേങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി  സഹകരണ മേഖലക്ക് ആശക ഉയര്‍ത്തുന്നതാണെന്നും പൊതുസമൂഹത്തെ തെറ്റിദ്ധാരണ പരത്തി സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസുത്രിതവും ബോധപൂര്‍വ്വമായ ശ്രമം നടത്താന്‍  ശ്രമിക്കുന്നവരെ  തിരിച്ചറിയണമെന്നും സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.   ചെമ്മാട് സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന  സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യ്തു. പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷനായി. സഹകരികള്‍ക്കുള്ള ആദരം മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ.പി.എം.എ.സലാമും  സപ്ലിമെന്‍റ് പ്രകാശണം മുന്‍ വിദ്യാഭ്യാസ മന്ത്രി  പി.കെ.അബ്ദുറബ്ബും നിര്‍വഹിച്ചു.സി.ഇ.ഒ സംസ്ഥാന ജന സെക്രട്ടറി എ.കെ.മുഹമ്മദലി മുഖ്യപ്രഭാഷ...
Accident

വെന്നിയൂരിൽ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി : വെന്നിയൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ഡ്രൈവർ മരിച്ചു. വളാഞ്ചേരി സ്വദേശി ചത്തൊളി മാനുപ്പയുടെ മകൻ സൽമാനുൽ ഫാരിസ് (24)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ വെന്നിയൂർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. പിക്കപ്പിൽ എതിരെ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു....
Accident

മണ്ണാർക്കാട് കാറപകടത്തിൽ പരിക്കേറ്റ വെന്നിയുർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : മണ്ണാർക്കാട് വാഹനാപകടത്തിൽ പരുക്കേറ്റ വെന്നിയുർ സ്വദേശി മരിച്ചു. വെന്നിയുർ കപ്രാട് പടിക്കപറമ്പിൽ പരേതരായ കുമാരൻ - ദേവകിയമ്മ എന്നിവരുടെ മകൻ ഗോപി (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 15 ന് രാത്രി 10.15 ന് മണ്ണാർക്കാട് കൊമ്പത്ത് വെച്ചായിരുന്നു അപകടം. സുഹൃത്തിന്റെ കുടുംബത്തിന്റെ യാത്രക്ക് കാറിൽ ഡ്രൈവറായി പോയതായിരുന്നു. ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപി പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച മരിച്ചു. സംസ്കാരം ഞായറാഴ്ച. ഭാര്യ മിനി. മക്കൾ: ശിവന്യ, ഷാരോൺ.സഹോദരങ്ങൾ: കൃഷ്ണൻ,മോഹനൻ,ദാസൻ, രവി, സാവിത്രി, രാധ, സ്മിത...
Accident

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂർ ആലത്തിയൂർ അമ്പലപ്പടിസ്വാദേശി മജീദ് ആണ് മരിച്ചത്. തിരൂർ പുളിഞ്ചോട് വെച്ചാണ് അപകടം. കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് യുവാവിനെ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും  മരണപ്പെട്ടു....
Other

‘മൈത്രിയുടെ മിനാരങ്ങൾ’ സൗഹൃദ സംഗമം 22ന് ചെമ്മാട്

കാത്തുവെക്കാം സൗഹൃദ കേരളം എന്ന പ്രമേയത്തിൽ ഐ എസ് എം നടത്തി വരുന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന 'മൈത്രിയുടെ മിനാരങ്ങൾ' സൗഹൃദ സംഗമം 22 ന് ചെമ്മാട് ഇസ്ലാഹി ക്യാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മതങ്ങൾക്കിടയിലും സംസ്‌കാരങ്ങൾക്കിടയിലും അകൽച്ച വർധിച്ചുകൊണ്ടിരിക്കുന്ന സമകാലീന സന്ദർഭത്തിൽ പരസ്പ്പരം അറിയാനും അകൽച്ചകൾ ഇല്ലാതാക്കാനും ശ്രമിക്കുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്.വെറുപ്പ് ഉൽപ്പാദനത്തിന്റെ പുതിയ കാലത്ത് സൗഹൃദത്തിന്റെ സന്ദേശം കിട്ടുന്ന മുഴുവൻ അവസരങ്ങളിലും പ്രസരിപ്പിക്കുക എന്നതാണ് പരിഹാരം. 2022 ഒക്ടോബർ 22 ശനി വൈകുന്നേരം 4 മണിക്ക് ചെമ്മാട് ഇസ്‌ലാഹി കാമ്പസിൽ നടക്കുന്ന മൈത്രി സംഗമത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവ:സുനിൽ പുതിയാട്ടിൽ, ഡോ:അൻവർ സാദത്ത്, റിഹാസ് പുലാമന്തോൾ തുടങ്ങിയ പ്രമുഖർ സംബന്ധിക്...
Other

കാറിന്റെ പുകക്കുഴലിലൂടെ തീ പാറിച്ചു വിറകും പേപ്പറും കത്തിച്ചു, ഒടുവിൽ…

തിരൂരങ്ങാടി : തീപാറുന്ന കാറിൽ കറങ്ങിയ യുവാവിന് ഉദ്യോഗസ്ഥരുടെ മുന്നിൽ പെട്ടപ്പോൾ കിളിപാറി. ഒറ്റയടിക്ക് കീശയിൽ നിന്ന് പോയത് 44250 രൂപ. അനധികൃത മോഡികൂട്ടലിനാണ് വെന്നിയൂർ സ്വദേശിയായ വാഹന ഉടമയിൽ നിന്നും മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം അധികൃതർ പിഴ ഈടാക്കിയത്. https://youtu.be/-8TVjmJKPyQ വീഡിയോ നിരത്തിലെ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കനത്ത ഭീഷണിയാകുന്ന തരത്തിൽ ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലിൽ നിന്നും തീ വരുന്ന രീതിയിൽ വാഹനത്തിൻ്റെ ഇ സി യു വിൽ മാറ്റം വരുത്തുകയും ചെയ്ത നിലയിലായിരുന്നു ഇയാളുടെ വാഹനം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H6TofbCwL5P2Ul3oxkS3C1 ഇതിൽ നിന്നും വരുന്ന തീ ഉപയോഗിച്ച് വിറക് പേപ്പർ എന്നിവ കത്തിക്കുന്നതും, നിരത്തുകളിൽ സർവീസ് നടത്തുന്നതും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനത്തിൻറെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള...
Accident

തിരൂരിൽ വാഹനാപകടം, ഓട്ടോ യാത്രക്കാരി മരിച്ചു

തിരൂർ : താഴെപാലത്ത് വാഹനാപകടം. ബസ്സും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. 3 ഓട്ടോ യാത്രക്കാർക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 4 30 നാണ് അപകടം. ഓട്ടോ യാത്രക്കാരിയായ തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരണപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന മരുമകള്‍ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിന്‍ (6), സിയാ ഫാത്തിമ (4), ഓട്ടോ ഡ്രൈവര്‍ നടുവിലങ്ങാടി ആനപ്പടി കണ്ണച്ചമ്ബാട്ട് മുജീബ് റഹ്മാൻ (40) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. പരുക്കേറ്റവരെ തിരൂര്‍ ജില...
university

കാലിക്കറ്റിലെ മൂന്ന് സസ്യശാസ്ത്ര ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്

അതീവസംരക്ഷണ പ്രാധന്യമര്‍ഹിക്കുന്ന സസ്യജനുസ്സുകളെക്കുറിച്ചു പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്. കോഴിക്കോട് സ്വദേശികളായ എം.കെ. അഖില്‍, ഡോ. എ.പി. ജനീഷ, പത്തനംതിട്ട സ്വദേശി എസ്. അലന്‍ തോമസ് എന്നിവര്‍ക്കാണ് ഗവേഷണ സഹായം. യു.എസ്.എ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസ്‌നേരിയഡ് സൊസൈറ്റി നല്‍കുന്ന എല്‍വിന്‍ മക്‌ഡൊണാള്‍ഡ് എന്‍ഡോവ്മെന്റ് ഫണ്ടിനായാണ് ജനീഷയും അഖിലും തിരഞ്ഞെടുക്കപ്പെട്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx ബോട്ടണി പഠനവകുപ്പിലെ പ്രൊഫസറായ ഡോ. സന്തോഷ് നമ്പിയുടെ കീഴിലാണ് ഇവരുടെ ഗവേഷണം. ദക്ഷിണേന്ത്യയിലെ ജസ്‌നേറിയസിയെ സസ്യകുടുംബത്തെക്കുറിച്ച് ഗവേഷണം പൂര്‍ത്തിയാക്കിയ ജനീഷ നിലവില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ബോട്ടണി വിഭാഗം അസി. പ്രൊഫസറാണ്. ഇന്ത്യയിലെ 'എസ്‌കിനാന്തസ്' ജനുസ്സിനെ കേന്ദ്രീകരിച്ചാണ് അ...
Crime

ബുള്ളറ്റ് മോഷ്ടിച്ച 2 പേർ തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ

തിരൂരങ്ങാടി : ബുള്ളറ്റ് മോഷ്ടിച്ച സംഘത്തിലെ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം പൗറാജിന്റെ പുരക്കൽ മുഹമ്മദ് ഹർഷിദ് (18), ചെട്ടിപ്പടി അയ്യപ്പൻകാവ് കൈതക്കൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ട്. വാർത്തകൾ വേഗത്തിൽ ലഭിക്കാൻ https://chat.whatsapp.com/EKDfiaAWIlm1QnHZ8xhhOs തലപ്പാറ വലിയ പറമ്പിൽ ജോലിക്കെത്തിയ നിലമ്പുർ സ്വദേശി നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് സംഘം മോഷ്ടിച്ചത്. മൂവരും ബുള്ളറ്റിൽ മുട്ടിച്ചിറ, കലംകൊള്ളിയാല, പറേക്കാവ്, കുണ്ടംകടവ് വഴി പരപ്പനങ്ങാടിയിലേക്ക് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. എസ് ഐ മാരായ എൻ.മുഹമ്മദ് റഫീഖ്, സത്യനാഥൻ എന്നിവരും താനൂർ ഡി വൈ എസ് പി യുടെ കീഴിലുള്ള ഡാൻസഫ് സംഘവുമാണ് പ്രതിയെ പിടികൂടിയത്....
Accident

കൊളപ്പുറത്ത് അപകടത്തിൽ കാൽ നടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്ക്

തിരൂരങ്ങാടി : ബൈക്കപകടത്തിൽ ബൈക്ക് യാത്രികനും കാൽനട യാത്രക്കാരനും പരിക്കേറ്റു. കൊളപ്പുറം തിരൂരങ്ങാടി റോട്ടിൽ തിങ്കളാഴ്ച രാത്രി 8:45ഓടെ ആണ് അപകടം. കാൽ നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. രണ്ട് പേരേയും തിരൂരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന ക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ബൈക്ക് യാത്രക്കാരനായ കരുമ്പിൽ നമ്മളങ്ങാടി സ്വദേശി ഷാഹിദ്, കാൽനട യാത്രക്കാരനായ ഗുജ്റാത്ത് സ്വദേശി മങ്കില (45) എന്നിവർക്കാണ് പരിക്കേറ്റത്. ഗുജ്റാത്ത് സ്വദേശിയിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കെ.പി. എ മജീദ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി. ബെഞ്ച്, കസേര, സ്റ്റൂൾ, സർജിക്കൽ, ഓപ്പറേഷൻ തീയേറ്റർ ഉപകരണങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, രോഗികൾക്ക് ആവശ്യമുള്ള വിവിധ തരം കട്ടിലുകൾ, ട്രോളികൾ, സ്ട്രച്ചറുകൾ, വീൽ ചെയറുകൾ തുടങ്ങിയവയാണ് ആശുപത്രിക്ക് ലഭ്യമാക്കിയിട്ടുള്ളത്.കെ. പി.എ മജീദ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. സി. പി. സുഹറബി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. പി ഇസ്മായീൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, ആശുപത്രി സൂപ്രണ്ട് പ്രഭുദാസ്, ഡിവിഷൻ കൗണ്സിലർ കക്കടവത്ത് അഹമ്മദ്‌ കുട്ടി, പി. കെ അസീസ്, ജാഫർ കുന്നത്തേരി, എം അബ്ദു റഹിമാൻ കുട്ടി, വി. പി കുഞ്ഞാമു, കെ മൊയ്‌തീൻ കോയ, മൂഴിക്കൽ സമദ് മാസ്റ്റർ, അയ്യൂബ് തലാപ്പിൽ, യു.എ റസാഖ്, ടി.കെ നാസർ, ഹാഡ്കൊ പ്രതി...
error: Content is protected !!