Tag: Tirurangadi taluk hospital

താലൂക്ക് ആശുപത്രിയിലേക്ക് ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി
Local news, Other

താലൂക്ക് ആശുപത്രിയിലേക്ക് ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി

തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് അത്യാവശ്യംവേണ്ട ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി. മൂന്നിയൂര്‍ പാറക്കടവ് സ്വദേശി പിലാത്തോട്ടത്തില്‍ ഹസ്രത്തലി ആണ് താലൂക്ക് ആശുപത്രിയിലേക്ക് വളരെ അത്യാവശ്യം വേണ്ട ആറുഫാനുകള്‍ സംഭാവന നല്‍കിയത്. ഒ.പിക്ക് മുന്‍വശത്തെ ഇരിപ്പിട ഭാഗത്തും, പാലിയേറ്റിവ് സെന്ററിലും, രോഗികളുടെ ബന്ധുക്കള്‍ രാത്രി തങ്ങുന്ന ലാബിനോട് ചേര്‍ന്ന ഇടനാഴിയിലും ഫാനില്ലാത്തതിനാല്‍ ജനങ്ങള്‍ ഏറെ പ്രയാസത്തിലായിരുന്നു. മേല്‍ക്കൂര ഇരുമ്പ് ഷീറ്റ് ആയതിനാല്‍ വേനലില്‍ രാത്രികാലങ്ങളില്‍പ്പോലും കടുത്തചൂടാണിവിടെ. മഴക്കാലത്താണെങ്കില്‍ കൊതുകിന്റെ ശല്യവും രൂക്ഷമാണ്. നേരത്തെ ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാല്‍ നടന്നില്ല. എന്നാല്‍ ഈ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ഹസ്രത്തലി ഇക്കാര്യത്തിന് സഹായവുമായി മുന്നോട്ടുവരികയായിരുന്നു. മൂന്നിയൂര്...
Local news, Other

താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി.യിലേക്ക് ഇരിപ്പിടം നല്‍കി പി.കെ.വി.എസ്

തിരൂരങ്ങാടി: ഗവ:താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഒ.പി. യില്‍ രോഗികള്‍ക്ക് ഇരിപ്പിടം നല്‍കി പി.കെ. വി.എസ്. മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതിയാണ് സോഫയും ടീ പോയിയും ഒ.പി. യിലേക്ക് നല്‍കിയത്. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന് സാധനങ്ങള്‍ കൈമാറി. നഗരസഭാ കൗണ്‍സിലര്‍ പി.കെ. അസീസ്, പി.കെ. വി.എസ്. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ഭാരവാഹികളായ വി. പി. പീച്ചു, സി.എം. ശരീഫ് മാസ്റ്റര്‍, വി.പി. ബാവ, കല്ലാക്കന്‍ കുഞ്ഞ, കെ.എം. ഹനീഫ, ആര്‍. എം. ഒ. ഡോ: ഹാഫിസ്, നഴ്‌സിംഗ് സുപ്രണ്ട് ലിജാ എസ് . ഖാന്‍, സീനിയര്‍ നഴ് സിംഗ് ഓഫീസര്‍ ഷൈലജ, ലക്ഷ്മി ക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ ദിവസമാണ് നവീകരിച്ച ഒ.പി. തുറന്ന് കൊടുത്തത്. ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണം; നഗരസഭ ഭരണ സമിതി നിവേദനം നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്നാവശ്യപ്പെട്ട് നഗരസഭ ഭരണ സമിതി മലപ്പുറംജില്ല മെഡിക്കല്‍ ഓഫീസര്‍ക്കും ഡി പി എമ്മിനും നിവേദനം നല്‍കി. ദിനേന 1500 ല്‍ അധികം രോഗികള്‍ ചികിത്സക്ക് എത്തുന്ന ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത് ജനങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതിയില്‍ ചൂണ്ടികാണിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ സുലൈഖ കാലൊടി, ആരോഗ്യ കാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ എന്നിവരാണ് നഗരസഭക്ക് വേണ്ടി നിവേദനം നല്‍കിയത്. പ്രതിമാസം നൂറില്‍ അധികം പ്രസവം നടക്കുന്ന ഈ ആശുപത്രി നിലവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും രോഗീ സൗഹൃദ ആശുപത്രി കൂടിയായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മൂന്ന് ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ആഴ്ചകളായി ഒരു ഡോക്ടര്‍ മാത്രമാണ് ഉള്ളത്. പകരം ആളെ നിയമിക്കാത്തത് സ്ത്രീ രോഗികള്‍ക്ക് ഏറെ പ്ര...
Job, Local news, Other

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2460372 ...
Local news, Other

തിരൂങ്ങാടി താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹീം പൂക്കത്ത് എ പി അബൂബക്കര്‍ വേങ്ങര എന്നിവര്‍ ചേര്‍ന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി. ആശുപത്രിയിലെ റോഡുകളിലെ കുഴികള്‍ മൂലം ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന രോഗികള്‍ ബുദ്ധിമുട്ടുകയാണെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നിന്ന് വാര്‍ഡുകളിലേക്കും സ്ത്രീ രോഗ വിഭാഗങ്ങളിലെയും വാര്‍ഡുകളിലേക്കും മറ്റു ലാബ് ടെസ്റ്റുകള്‍ക്കും എക്‌സറേകള്‍ക്കുമായി സ്ട്രക്ചറിലും വീല്‍ചെയറുകളിലും രോഗികളെ മാറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും റോഡിലെ കുഴികള്‍ കാരണം ഓപ്പറേഷനും മറ്റും കഴിഞ്ഞ രോഗികള്‍ സ്ട്രക്ചറിലും മറ്റും പോകുന്നത് വളരെ അധികം വേദന സഹിക്കേണ്ടി വരുന്ന അനുഭവമാണെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നു. രോഗി...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിൽ അഡ്‌ഹോക്ക് വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ഗൈനക്കോളജി പി.ജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 11ന് രാവിലെ പത്തിന് ആശുപത്രി ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകൾ സഹിതം ഹാജരാവണം.
Local news, Other

സമ്മേളന പ്രചരണം ജീവ കാരുണ്യ പ്രവര്‍ത്തനമാക്കി പിഡിപി

തിരൂരങ്ങാടി : കോട്ടക്കലില്‍ അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പിഡിപിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പിഡിപി തിരുരങ്ങാടി ടൗണ്‍ കമ്മറ്റി തിരുരങ്ങാടി താലൂക്ക് ആശുപത്രിക്ക് ജീവന്‍ രക്ഷ ഇഞ്ചക്ഷന്‍ മരുന്നുകള്‍ കൈമാറി. ടൗണ്‍ പ്രസിഡന്റ് അസൈന്‍ പാപത്തിയുടെ സാന്നിധ്യത്തില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, നെഴ്‌സിംഗ് സുപ്രണ്ട് ശൈലജ എന്നിവര്‍ക്കാണ് കൈമാറിയത്. മുസമ്മില്‍ സി സി, ഇല്യാസ് എം കെ, സലാം സി കെ നഗര്‍, മുല്ലക്കോയ എം എസ് കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം ; എൻ.എഫ്.പി.ആർ

പരപ്പനങ്ങാടി: തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കി ഉയർത്തുകയും ചെട്ടിപ്പടി നെടുവ സി.എച്ച്.സി. താലൂക്ക് ആശുപത്രിയാക്കി ഉയർത്തുകയും ചെയ്യണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. താലൂക്ക് കമ്മറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നവകേരള സദസ്സിൽ മുഖ്യമന്ത്രിയുൾപെടെയുള്ള മന്ത്രിമാർക്ക് നിവേദനം നൽകും. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത്ത്, അധ്യക്ഷത വഹിച്ചു. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ പ്രവർത്തനം താലൂക്കിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നവംബർ 19 ഞായറാഴ്ച വൈകുന്നേരം 3 30ന് പരപ്പനങ്ങാടിയിൽ വെച്ച് എൻ .എഫ്. പി. ആർ എന്ത് എന്തിന് എന്നതിനെക്കുറിച്ച് വിപുലമായ സെമിനാർ നടത്തുവാനും തീരുമാനിച്ചു .താലൂക്ക് ജന.സെക്രട്ടറി എം.സി.അറഫാത്ത് പാറപ്പുറം, പ്രവീൻകുമാർ പരപ്പനങ്ങാടി, നി...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് പുതിയ 6 ഫ്രീസറുകള്‍ സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ 8 ലക്ഷം രൂപ വകയിരുത്തി സ്ഥാപിച്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്കുള്ള പുതിയ 6 ഫ്രീസറുകള്‍ സമര്‍പ്പിച്ചു. ഫ്രീസര്‍ സമര്‍പ്പണം നഗരസഭ ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സുലൈഖ കാലൊടി നിര്‍വ്വഹിച്ചു. താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ആകെയുണ്ടായിരുന്ന ഒരു ഫ്രീസിയര്‍ കാലപ്പഴക്കം മൂലം ഉപയോഗമല്ലാത്ത അവസ്ഥയില്‍ ആയിരുന്നു. പലപ്പോഴും ഒന്നില്‍ കൂടുതല്‍ ബോഡികള്‍ വരുന്നതും നിലവിലെ ആശുപത്രിയുടെ ജനത്തിരക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യമായ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിപി ഇസ്മായില്‍, ഇക്ബാല്‍ കല്ലുങ്ങല്‍, ഇ പി. ബാവ, സിപി സുഹ്‌റാബി, സോന രതീഷ്, ആശുപത്രി സൂപ്രണ്ട് ഡോ :പ്രഭുദാസ്, കൗണ്‍സിലര്‍മാരായ പികെ അസീസ്,അഹമ്മദ് കുട്ടി കക്കട...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ് : ഡോക്ടര്‍ക്കെതിരെ നടപടി വേണം : മുസ്‌ലിം യൂത്ത് ലീഗ്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ആശുപത്രി സുപ്രണ്ട് ഡോ.പ്രഭുദാസിനെ നേരില്‍ കണ്ടാണ് മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികള്‍ ആവശ്യം ഉന്നയിച്ചത്. ഡോക്ടര്‍മാരുടെ സ്വഭാവത്തെ കുറിച്ച് ജനങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളെ കുറിച്ചുള്ള പരാതിയും യൂത്ത് ലീഗ് സുപ്രണ്ടിന് കൈമാറി. ശനിയാഴ്ച്ച രാവിലെ 10.30 മണിയോടെ മരണപ്പെട്ട യുവാവിന്റെ മൃതദേഹം അഞ്ച് മണിയോടെ അനാവശ്യ തടസ്സങ്ങള്‍ പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത് കാരണം മൃതദേഹം മറവ് ചെയ്യുന്നത് 24 മണിക്കൂറിലേറെ വൈകിപ്പിച്ചത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണെന്നും ഡോ. ഫായിസിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് യൂത്ത് ലീഗ് നല്‍കിയ പരാതിയിലുള്ളത്. അതോടൊപ്പം ആശുപത്രി മോശമാക്കാന്‍ ചില...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡ ലക്ഷ്യമെന്ന് നഗരസഭ

തിരൂരങ്ങാടി : സമീപ കാലത്തായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ചില കോണുകളിൽ നിന്നും ഉയർത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പിന്നിൽ ചില നിശ്ചിപ്ത താല്പര്യക്കാരുടെ ഗൂഡ ലക്ഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ ആരോപിച്ചു. ദിനേന രണ്ടായോരത്തോളം രോഗികൾ ആശ്രയിക്കുന്ന ജില്ലയിൽ തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നഒരു പ്രധാന ആതുരാലയമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി. താലൂക്കും മറി കടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ആശുപത്രിയിലേക്ക് രോഗികൾ എത്തുന്നുണ്ട്.സമീപ കാലത്തായി ആശുപത്രിയിൽ വലിയ തോതിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് നഗരസഭ ഭരണ സമിതിയും. എച് എം സി യും ആശുപത്രി ജീവനക്കാരും മറ്റു സന്നദ്ധ സംഘടനകളും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. യാദൃശികമായി വരുന്ന ചില ദുരന്തങ്ങളും അത് മൂലം താത്കാലികമായി ഉണ്ടായേക്കാവുന്ന അസൗ...
Kerala, Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാരെ ആദരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി താലുക്ക് ആശുപത്രിയെ കൂടുതൽ സൗകര്യപ്രദമാക്കി ജില്ല ആശുപത്രിയുടെ മികവിലേക്ക് എത്തിക്കുകയും ആധുനിക രീതിയിൽ നവീകരിക്കുകയും ജനങ്ങൾക്കിടയിൽ ജനസമ്മതനായി അറിയപ്പെടുകയും ചെയ്യുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെയും, ലെ സെക്രട്ടറിയെയും , മറ്റു ജീവനക്കാരെയും തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ ഭാരവാഹികൾ ആദരിച്ചു . മണ്ഡലം പ്രസിഡൻറ് വി എം ഹംസ കോയ , പി.ഒ. ഷമീം ഹംസ, ഫൈസൽ ചെമ്മാട്, കെ സലാം, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ പങ്കെടുത്തു ...
Kerala, Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഒപി ടിക്കറ്റ് കാലാവധി ഉയര്‍ത്താന്‍ തീരുമാനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റിന്റെ കാലാവധി ഒരാഴ്ചയായി ഉയര്‍ത്താന്‍ എച്ച്എംസി യോഗം തീരുമാനിച്ചു. പഴയ ഒപി ടിക്കറ്റ് പരിശോധിക്കുന്നതിനായി പ്രത്യേക കൗണ്ടര്‍ സ്ഥാപിക്കാനും തീരുമാനിച്ചു. കോവിഡ് സമയത്ത് വരുമാനം കുറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ കാലാവധി കുറച്ചിരുന്നത്. ഇത് മാറ്റി ടിക്കറ്റ് കാലാവധി ഒരാഴ്ചയാക്കാന്‍ തീരുമാനിച്ചു. മറ്റെവിടെയുമില്ലാത്ത തരത്തില്‍ ഫീസ് ഈടാക്കുന്നത് രോഗികളില്‍ നിന്ന് പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ അതേ രോഗിക്ക് അതേ ഒപി ടിക്കറ്റില്‍ പരിശോധനയും മറ്റു സേവനങ്ങളും സാധ്യമാക്കും മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബിവൈ കൗണ്ടറിന് പുറമേ രോഗികളുടെ സൗകര്യാര്‍ഥം താഴെ മറ്റൊരു കൗണ്ടര്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഡയാലിസിസ് ടെക്‌നീഷ്യന്‍മാരുടെ ശമ്പളവര്‍ധനയ്ക്ക് അംഗീകാരം നല്‍കി. നേരത്തെ ഡയാലിസിസും എക്‌സ്‌റേയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കിഫ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് പുതിയ യന്ത്രങ്ങള്‍ അനുവദിക്കും ; കെപിഎ മജീദ്

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് പുതിയ യന്ത്രങ്ങള്‍ അനുവദിക്കുമെന്ന് നിയോജക മണ്ഡലം എംഎല്‍എ കെ.പി.എ. മജീദ് പ്രഖ്യാപിച്ചു. താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് യന്ത്രങ്ങള്‍ അനുവദിക്കുക. ഇതോടെ 100 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നിലവില്‍ 2 യൂണിറ്റുകളിലായി 13 യന്ത്രങ്ങളാണുള്ളത്. ഇതില്‍ 70 അവര്‍ക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. പഴയ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന ബില്‍ഡിംഗില്‍ കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ പറ്റാത്ത അസൗകര്യവും ആശുപത്രി വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത് തന്നെ പഴയ കെട്ടിടം പൊളിക്കാനിരിക്കുന്നതുമാണ് പുതിയ ബ്ലോക്കിലേക്ക് സെന്റര്‍ മാറ്റിയത്. പുതിയ ബ്ലോക്കില്‍ 25 ഓളം മെഷീനുകള്‍ സ്ഥാപിക്കാന്‍ കഴിയും. അഡ്മിനിസ്‌ട്രേറ്റീവ് കെട...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്കിലേക്ക് മാറ്റിയ ഡയാലിസിസ് സെന്റര്‍ കെ.പി. എ. മജീദ് എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. പഴയ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന ബില്‍ഡിംഗില്‍ കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ പറ്റാത്ത അസൗകര്യവും ആശുപത്രി വിപുലീകരണത്തി ന്റെ ഭാഗമായി അടുത്ത് തന്നെ പഴയ കെട്ടിടം പൊളിക്കാനിരിക്കുന്നതുമാണ് പുതിയ ബ്ലോക്കിലേക്ക് സെന്റര്‍ മാറ്റിയത്. പുതിയ ബ്ലോക്കില്‍ 25 ഓളം മെഷീനുകള്‍ സ്ഥാപിക്കാന്‍ കഴിയും. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍ ,സോനാ രതീഷ്, സി.പി. സുഹ്‌റാബി, അഹമ്മദ് കുട്ടി കക്കടവത്ത്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി.കെ. അബ്ദുല്‍അസീസ്, എം. മനോജ് കുമാര്‍, എം. അബ്ദുറഹിമാന്‍ കുട്ടി, എം.പി. ഇസ്മായില്‍, കെ. മൊയ്തീന്‍ കോയ, ശ്രീരാഗ് മോഹന്‍, സിദ്ധീഖ് പനക്കല്‍, വി.പി. ...
Kerala, Local news, Malappuram, Other

പനി ആയാല്‍ അഞ്ച് ദിവമൊക്കെ ഉണ്ടാകും വെറുതെ ബുദ്ധിമുട്ടിക്കാന്‍ ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ പരിശോധനക്കെത്തിയ ഡോക്ടര്‍ അമ്മമാരോട് മോശമായി പെരുമാറിയതായി പരാതി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി ഒരു കൂട്ടം അമ്മമാര്‍. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ക്കെതിരെയാണ് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം അമ്മമാര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ ആയ ഹഫീസിനെതിരെയാണ് പരാതി. മോശമായി പെരുമാറിയത് കൂടാതെ പലരെയും വ്യക്തമായി ചികിത്സിച്ചിട്ടില്ലെന്നും ആരോപണം. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളുടെ വാര്‍ഡില്‍ പരിശോധനയ്ക്ക് വന്ന ഡോക്ടര്‍ ഹഫിസ് അമ്മമാരോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കുഞ്ഞുങ്ങളുമായി അസുഖം ഒന്നും ഇല്ലാതെ വെറുതെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പോലെയായിരുന്നു ഡോക്ടറുടെ പെരുമാറ്റമെന്ന് പരാതിക്കാര്‍ പറയുന്നു. പനി ആയാല്‍ അഞ്ചുദിവസം പനിക്കും എന്നും തങ്ങള്‍ക്ക് തീരെ ക്ഷമയില്ലെന്നും ഡോക...
Information

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഴ്‌സസ് ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഴ്‌സുമാര്‍ മെഴുകു തിരി കത്തിച്ച് നഴ്‌സസ് ദിന സന്ദേശം കൈമാറി. ചടങ്ങില്‍ നഴ്‌സിങ് സൂപ്രണ്ട് ലീജ കെ ഖാന്‍, സീനിയര്‍ നഴ്‌സ് ഓഫീസര്‍മാരായ രഞ്ജിനി, സുധ, നഴ്‌സിങ് ഓഫീസര്‍മാരായ മനീഷ് നിധിന്‍ എന്നിവര്‍ സംസാരിച്ചു ...
error: Content is protected !!