Tag: Tirurangadi thaluk Hospital

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം
Job

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, ഒ.പി കൗണ്ടർ സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽസി, കമ്പ്യൂട്ടർ പരിജ്ഞാനം (ഡി.സി.എ), ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് വേണ്ട യോഗ്യത. എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ക്ലർക്ക് തസ്തികയിലേക്കും എസ്.എസ്.എൽ.സി ഒ.പി കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്. നിശ്ചിത യോഗ്യതയുള്ളവർ ഒക്ടോബർ 21ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം. ഫോൺ: 0494 2460372. ...
Kerala, Local news, Other

നഗരസഭ ഇടപെടലില്‍ മാറ്റി വച്ച അനുമോദന ചടങ്ങ് 19ന് നടത്തും

തിരൂരങ്ങാടി : നഗരസഭ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചതിലൂടെ വിവാദമായ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ അനുമോദിക്കുന്ന ചടങ്ങ് 19 ന് നടത്താന്‍ എച്ച്എംസി തീരുമാനം. നഗരസഭയുടെയും എച്ച്എംസിയുടെയും നേതൃത്വത്തിലായിരിക്കും ചടങ്ങ് നടത്തുക. സംസ്ഥാന കായ കല്‍പ് അവാര്‍ഡില്‍ രണ്ടാം സ്ഥാനം താലൂക്ക് ആശുപത്രിക്ക് ലഭിച്ചതിന്റെ ഭാഗമായി, സ്റ്റാഫ് കൗണ്‍സില്‍ കഴിഞ്ഞ മാസം നടത്താന്‍ തീരുമാനിച്ച ചടങ്ങ് നഗരസഭയുടെ പ്രതിനിധികളെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്ന് പരിപാടി നടക്കുന്നതിന്റെ തലേന്ന് രാത്രി നഗരസഭ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചത് വിവാദമായിരുന്നു. ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി അനുമോദന ചടങ്ങ് നടത്താന്‍ കഴിഞ്ഞ ദിവസം എച്ച്എ സി യോഗം തീരുമാനി ക്കുകയായിരുന്നു. നഗരസഭയുടെ യും എച്ച്എംസിയുടെയും നേതൃ ത്വത്തിലാണ് പരിപാടി നടത്തുക ...
Local news

തിരുവോണ നാളിൽ താലൂക്ക് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണം ചെയ്ത് ഡി വൈ എഫ് ഐ

തിരൂരങ്ങാടി : തിരുവോണ നാളിൽ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും _ഡി വൈ എഫ് ഐ ഹൃദയ പൂർവ്വം ഉച്ചഭക്ഷണ വിതരണ പദ്ധതി ശ്രദ്ധേയമായി. ഡി വൈ എഫ് ഐ എ ആർ നഗർ അരീത്തോട് യൂണിറ്റ് പ്രവർത്തകരാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണത്തോടൊപ്പം പായസ വിതരണവും നടത്തി. ഡി വൈ എഫ് ഐ അരീത്തോട് യൂണിറ്റ് സെക്രട്ടറി ജുനൈദ് എൻ പി, പ്രസിഡന്റ് അഫ്‌സൽ എൻ പി, സി പി ഐ എം അരീത്തോട് ബ്രാഞ്ച് സെക്രട്ടറി മനോജ് കെ, സഫ്വാൻ, നൗഫൽ,ഫവാസ്,സമീർ ബാബു,കുഞ്ഞാലൻ, അയ്യൂബ്,നൗഷാദ്,ദിൽഷാദ്, സാദിഖ്, സക്കീർ,മുസമ്മിൽ,സൈദു, എ ആർ നഗർ മേഖല കമ്മിറ്റി അംഗങ്ങളായ മുരളി,സിജിത്, എന്നിവർ നേതൃത്വം നൽകി. ...
Local news

നഗരസഭ അധികൃതരെ ഉദ്ഘാടകരാക്കിയില്ല, താലൂക്ക് ആശുപത്രിയിൽ അനുമോദന ചടങ്ങ് നിർത്തിവെപ്പിച്ചു

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിക്ക് അവാർഡ് കിട്ടിയതിന് ജീവനക്കാരെ ആദരിക്കാൻ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടി മണിക്കൂറുകൾക്കു മുൻപ് നഗരസഭാ അധികൃതർ ഇടപെട്ട് തടഞ്ഞു. നഗരസഭാ അധികൃതരെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതാണത്രേ കാരണം. താലൂക്ക് ആശുപത്രിക്ക് സംസ്ഥാനതലത്തിൽ നൽകുന്ന കായ കല്പം പുരസ്കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, മത രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മയുണ്ടാക്കി ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിയായിരുന്നു ആശുപത്രി വികസനം സാധ്യമാക്കിയത്. ഇത്തരത്തിൽ അവാർഡ് ലഭിക്കാൻ പരിശ്രമിച്ച സന്നദ്ധ സംഘടനകളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും നഗരസഭയും ആശുപത്രിയും ചേർന്ന് അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തിരുന്നു. അന്ന് ജീവനക്കാരെ ആദരിച്ചിരുന്നില്ല. ഇവർക്ക് മറ്റൊരു ദിവസം സംഘടിപ്പിക്കാനാണ് തീരുമാനി...
Health,

അംഗീകാര മികവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി; മാതൃ -ശിശു -സൗഹൃദ സ്ഥാപനത്തിനുള്ള അവാർഡ് തിരൂരങ്ങാടിക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് വീണ്ടും അംഗീകാരം.  ലോകാരോഗ്യ സംഘടന നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് ഗർഭിണികൾക്ക് പൂർണ്ണ സംരക്ഷണവും പരിഗണനയും നൽകി പ്രസവ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാതൃ -ശിശു സൗഹൃദ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡിനാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് മൊത്തം പതിനേഴ് ഗവ: ആശുപത്രികളെയും ഇരുപത്തിയേഴ് സ്വകാര്യ ആശുപത്രികളെയുമാണ് പരിഗണിച്ചത്. ഇതിൽ ഗവൺമെന്റ് സ്ഥാപനങ്ങളിൽ താലൂക്ക് ആശുപത്രി വിഭാഗത്തിൽ 95 പോയിന്റ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് ലഭിച്ചാണ് അംഗീകാരം നേടിയത്.  ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും  താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന്റെ നേതൃത്വത്തിൽ ആശുപത്രി പി.ആർ. ഒ. ജിനിഷ, ഹെഡ് നഴ...
Accident

ട്രെയിൻ യാത്രക്കിടെ പരപ്പനങ്ങാടിയിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി : ട്രെയിൻ യാത്രക്കിടെ യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. വള്ളിക്കുന്ന് ബാലാതിരുത്തി സ്വദേശിയും മലപ്പുറം സപ്ലൈകോ ബീവറേജിൽ ജീവനക്കാരനായ മടവപട്ടം സജീഷ്‌കുമാർ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ന് കോയമ്പത്തൂർ ട്രെയിനിൽ വെച്ചാണ് സംഭവം. തിരൂരിലേക്ക് പോകുമ്പോഴായിരുന്നു ഇദ്ദേഹം. വള്ളിക്കുന്ന് എത്തുന്നതിന് മുമ്പ് അസ്വസ്ഥത ഉണ്ടായ ഇദ്ദേഹത്തിന് സഹയാത്രികർ പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. പരപ്പനങ്ങാടിയിൽ വെച്ച് ട്രോമ കെയർ പ്രവർത്തകർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ...
Information

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് കായാ കല്‍പ്പ അവാര്‍ഡ് ; സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

തിരൂരങ്ങാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കായാ കല്‍പ്പ അവാര്‍ഡ് നേടിക്കൊടുക്കുന്നതിന് പ്രയത്‌നിച്ച തിരൂരങ്ങാടിയിലും പരിസരത്തുമുള്ള സന്നദ്ധ - -സാംസ്‌കാരിക-സാമൂഹിക -രാഷ്ട്രീയ സംഘടന പ്രതുനിധികളെയും ട്രോമ കെയര്‍, ക്‌ളബ്ബുകള്‍, ചാരിറ്റി സംഘടനകള്‍, വിവിധ മേഖലയില്‍ ഉള്ള വ്യക്തികളെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭയും ആശുപത്രി മാനേജിങ് കമ്മിറ്റിയും സംയുക്തമായി താലൂക്ക് ആശുപത്രി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രൗഢമായ സദസ്സില്‍ നിയോജക മണ്ഡലം എം എല്‍ എ. കെ പി എ മജീദ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സിപി ഇസ്മായില്‍ സ്വാഗതവും വിഷയാവതരണവുംനടത്തി. ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സിപി സുഹ്റാബി,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, എം സുജിനി, വഹീദ ചെമ്പ, കൗണ്‍സിലര്‍മാരായ ക...
Information, Other

താനൂർ ബോട്ടപ്പകടത്തെ തുടർന്ന് ആതുര സേവന രംഗത്ത് മഹത്തായ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ജീവനക്കാരെ വെൽഫെയർ പാർട്ടി ആദരിച്ചു

താനൂർ ബോട്ടപ്പകടത്തെ തുടർന്ന് ആതുര സേവന രംഗത്ത് മഹത്തായ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ജീവനക്കാരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ കമ്മറ്റിയഗം സൈതലവി കാട്ടേരി തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ സ്റ്റാഫ് സെക്രട്ടറി ഡോ :രാജാഗോപാലിന് ആശുപത്രിക്കുള്ള ഉപഹാരം കൈമാറി. വെൽഫയർ പാർട്ടി മണ്ഡലം നേതാകളായ ഹംസ വെന്നിയൂർ, പാലാഴി കോയ, വി. കെ രായികുട്ടി, അൻവർ സാദത് കരിപ്പറമ്പ്, ഫിറോസ്, അനസ്, താലൂക് ഹോസ്പിറ്റൽ ഡി.ഐ.സി. മെഡിക്കൽ ഓഫീസർ ഡോ:കുഞ്ഞാവുട്ടി,ആർ.എം.ഒ.ഡോ.ഹാഫിസ് റഹ്മാൻ,പി.ആർ.ഒ.അബ്ദുൽ മുനീർ സി.വി.,നഴ്സിംഗ് ഓഫീസർ സുധ,അഷ്റഫ് കളത്തിങ്ങൽ പാറ,ജാസിം,മറ്റു ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. ...
Information

കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ കുത്തിക്കൊന്നു ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പണി മുടക്ക്

തിരൂരങ്ങാടി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് പോലീസ് കൊണ്ട് വന്ന പ്രതി ഡ്യൂട്ടി യുവ വനികാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പണിമുടക്ക്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ ഇന്ന് തിരിരങ്ങാടി താലൂക്ക് ആശുപത്രി ഒ പി. പ്രവര്‍ത്തിക്കുന്നതല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് അറിയിച്ചു. അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു ...
Health,

അസം സ്വദേശിനിക്ക് ഓട്ടോയിൽ സുഖപ്രസവം

തിരൂരങ്ങാടി  : അസം സ്വദേശിനിയായ യുവതി താലൂക്ക് ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓട്ടോയിൽ ആൺകുഞ്ഞിനെ പ്രസവിച്ചു. തെന്നല അറക്കൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശി സാഗർ തലാലിന്റെ ഭാര്യ കൊറിയ യാസ്മിൻ (21) ആണ് പ്രസവിച്ചത്. ഇന്നലെ പുലർച്ചെ 3.30 ന് പ്രസവ വേദനയെ തുടർന്ന് ഓട്ടോയിൽ താലൂക്ക് ആശുപത്രിയിലേക്ക് പോകുകയായിരുന്നു.  ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. ആശുപത്രിയിലെ നഴ്സുമാരും മറ്റു ജീവനക്കാരും ചേർന്ന് യുവതിയെയും കുഞ്ഞിനെയും ലേബർ റൂമിലെത്തിച്ചു തുടർ പരിചരണങ്ങൾ നൽകി. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നു. ഗർഭിണിയായിരുന്നെങ്കിലും ഇതുവരെ ഇവർ ഡോക്ടറെ കാണിച്ചിരുന്നില്ല. പ്രസവത്തിനായാണ് ഇന്നലെ ആദ്യമായി ആശുപത്രിയിൽ വരുന്നത്. യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്. ആദ്യത്തെ പ്രസവം നാട്ടിൽ വീട്ടിൽ വച്ചായിരുന്നു. മൂത്തത് പെണ്കുട്ടിയാണ്. സെന്ററിങ് ജോലിക്കാരനാണ് ഭർത്താവ് സാഗർ. ഇവർ കേരളത്തിലെ...
Accident

പരപ്പനങ്ങാടിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പുത്തൻ പീടിക റെയിൽവെ അണ്ടർ ബ്രിഡ്ജിനടുത്ത് ഒരാളെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.40 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 2 മണിക്കാണ് സംഭവം.പോലീസ് നിർദേശ പ്രകാരം ട്രോമാ കെയർ വളണ്ടിയർമാരായ ഗഫൂർ തമന്ന, റാഫി ചെട്ടിപ്പടി, റഫീഖ് പരപ്പനങ്ങാടി, മുനീർ സ്റ്റാർ എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ...
Local news

ഇനി മുതൽ മമ്പുറത്ത് മുഴുവൻ സമയം ഒൺവേ; ലംഘിക്കുന്നവർക്കെതിരെ നടപടി

തിരൂരങ്ങാടി : മമ്പുറത്ത് ഒൺവേ തെറ്റിച്ച് വാഹനങ്ങൾ വരുന്നത് കാരണം ഗതാഗത കുരുക്ക് പതിവായതിനാൽ ഒൺവേ സമ്പ്രദായം മുഴുവൻ സമയം നടപ്പാക്കാൻ തീരുമാനം. മമ്പുറം ഓൺവേ തെറ്റികൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എല്ലാ വാഹനങ്ങളും വൺവേ തെറ്റിക്കുന്നത് പതിവായ സാഹചര്യത്തിലാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈർ, എം വി ഐ സി കെ സുൽഫിക്കർ, എന്നിവരുടെ നേതൃത്വത്തിൽ മമ്പുറം സന്ദർശിച്ചു.ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും മുഴുവൻ സമയം വൺവേ സംവിധാനത്തിൽ ഉൾപ്പെടുത്തിയതായി ജോ.ആർ ടി ഒ പറഞ്ഞു. മുമ്പ് രാവിലെ 6 മുതൽ രാത്രി 8 വരെയായിരുന്നു ഓൺവേ. എന്നാൽ ഇത് ദുരുപയോഗം ചെയ്ത് ടോറസ് ലോറി, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇത് വഴി വരുന്നത് പ്രയാസമുണ്ടക്കുന്നുണ്ട്. വഴിയാത്രക്കാർക്ക് നടക്കാൻ പോലും സാധിക്കുന...
Accident

മമ്പുറത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി മമ്പുറം വെട്ടത്ത് ഇരു ചക്രവാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളി മുന്ന (42), കളിയാട്ട മുക്ക് സ്വദേശി ഭാഗ്യരാജ് (38), പലമാടത്തിൽ ചിന സ്വദേശി ആദിൽ (18), എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം. സ്കൂട്ടറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ...
Other

താലൂക്ക് ആശുപത്രിയിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ വാർഷികം നടത്തി

തിരൂരങ്ങാടി : ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ എത്തിക്കുന്നതിനായി ഡി വൈ എഫ് ഐ ആവിഷ്ക്കരിച്ച ' ഹൃദയ പൂർവ്വം പദ്ധതിയിലൂടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ വിശപ്പകറിയത് ഒരു ലക്ഷം പേരുടെ.ഒരു ലക്ഷം കവിഞ്ഞതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിന് ആശംസകളുമായി മുൻസിപ്പൽ ചെയർമാനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമെത്തിയത് പദ്ധതിക്കുള്ള ജനകീയാംഗീകാരം കൂടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വർഷം മുമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയിലൂടെ വെള്ളിയാഴ്ച വരെ 1,00 ,375 പേർക്ക് ഉച്ച ഭക്ഷണമെത്തിച്ചു. 2021 നവംബർ 11നാണ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എഫ് ഐ ' ഹൃദയപൂർവ്വം' പൊതിച്ചോർ വിതരണം താലൂക്കാശുപത്രിക്ക് മുന്നിൽ ആരംഭിച്ചത്. ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള 163 യൂണിറ്റുകൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണമാണ് ഉച്ചയോടെ ...
Other

ബാക്കിക്കയം റഗുലേറ്ററിന്റെ ജലനിരപ്പ് ഷട്ടര്‍ അടയ്ക്കുവാന്‍‌‍‍ തീരുമാനം

തിരൂരങ്ങാടി : ബാക്കിക്കയം റഗുലേറ്ററിന്റെ ജലനിരപ്പ് 2.50 മീറ്ററായി ക്രമീകരിക്കുന്നതിന് ആവശ്യമായ ഷട്ടറുകള്‍ അടയ്ക്കുന്നതിന് തിരൂരങ്ങാടി തഹസില്‍ദാർ സാദിഖ് പി ഒ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നന്നമ്പ്ര പഞ്ചായത്തിലെ ഓള്‍ഡ് കട്ട് മുതൽ മുക്കം തോട് വരെയുള്ള ചെളി നീക്കം ചെയ്യുന്നതിനും, പാറയില്‍ പ്രദേശത്തെ താല്‍ക്കാലിക ബണ്ടിന് ഫിനാൻഷ്യൽ സാങ്‌ഷൻ ലഭ്യമാക്കുന്നതിനും, ചീര്‍പിങ്ങൽ ഷട്ടര്‍ ആവശ്യമായ അളവില്‍ ക്രമീകരിച്ച് അടയ്ക്കുവാനും യോഗത്തില്‍ തീരുമാനമായി. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി നഗരസഭാ ഉപാദ്ധ്യക്ഷ സി പി സുഹ്റാബി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഇക്ബാല്‍ കല്ലുങ്ങൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലി ഒടിയില്‍ പീച്ചു, നന്നമ്പ്ര പഞ്ചായത്ത് മെമ്പര്‍ സൗദ മരക്കാരുട്ടി, നന്നമ്പ്ര പാടശേഖരം കണ്‍വീനര്‍‍ മരക്കാരുട്ടി എ കെ, മൈനര്‍ ഇറിഗേഷന്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷാജി യു വി...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കെ.പി. എ മജീദ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി. ബെഞ്ച്, കസേര, സ്റ്റൂൾ, സർജിക്കൽ, ഓപ്പറേഷൻ തീയേറ്റർ ഉപകരണങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, രോഗികൾക്ക് ആവശ്യമുള്ള വിവിധ തരം കട്ടിലുകൾ, ട്രോളികൾ, സ്ട്രച്ചറുകൾ, വീൽ ചെയറുകൾ തുടങ്ങിയവയാണ് ആശുപത്രിക്ക് ലഭ്യമാക്കിയിട്ടുള്ളത്.കെ. പി.എ മജീദ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. സി. പി. സുഹറബി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. പി ഇസ്മായീൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, ആശുപത്രി സൂപ്രണ്ട് പ്രഭുദാസ്, ഡിവിഷൻ കൗണ്സിലർ കക്കടവത്ത് അഹമ്മദ്‌ കുട്ടി, പി. കെ അസീസ്, ജാഫർ കുന്നത്തേരി, എം അബ്ദു റഹിമാൻ കുട്ടി, വി. പി കുഞ്ഞാമു, കെ മൊയ്‌തീൻ കോയ, മൂഴിക്കൽ സമദ് മാസ്റ്റർ, അയ്യൂബ് തലാപ്പിൽ, യു.എ റസാഖ്, ടി.കെ നാസർ, ഹാഡ്കൊ പ്രത...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ചെയര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിപുലീകരണത്തിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച സ്‌കാനിങ് സൗകര്യങ്ങളോടു കൂടിയ ഡെന്റല്‍ ചെയറിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്റാബി നിര്‍വഹിച്ചു. പുതിയ ചെയര്‍ സ്ഥാപിതമായതോടെ എക്‌സ്‌റേ ഇല്ലാതെത്തന്നെ മികച്ച രീതിയില്‍ പല്ലുകളുടെ ചികിത്സ എളുപ്പമാക്കാനും സമയ നഷ്ടം ഒഴിവാക്കാനും സാധിക്കും. നഗരസഭ ആരോഗ്യ വിഭാഗം ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷനായി. വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ കൗണ്‍സിലര്‍മാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പികെ അബ്ദുൽ അസീസ്, സമീന മൂഴിക്കല്‍, അരിമ്പ്ര മുഹമ്മദാലി, സിഎച് അജാസ്, ഖദീജ പൈനാട്ടില്‍, ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്, ഡോ.രഞ്ജിനി, ഡോ.ദീപ മേനോന്‍, ഉള്ളാട്ട് കോയ, സാദിഖ് ഉള്ളക്കന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ...
Health,

പേ വിഷബാധയ്ക്കെതിരെയുള്ള സിറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും

തിരൂരങ്ങാടി : പേവിഷബാധയ്ക്കെതിരെയുള്ള സീറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപ്രതിയിലും ലഭ്യമാകും. നായ, പൂച്ച തുടങ്ങിയവയുടെ ആക്രമണത്തിൽ പരുക്കേറ്റാൽ പേവിഷബാധ ഏൽക്കാതിരിക്കാൻ മുറിവിന് ചുറ്റും നൽകുന്ന ആന്റി റാബിസ് സീറം ആണ് ഇനി മുതൽ താലൂക്ക് ആശുപത്രിയിലും ലഭ്യമാക്കുന്നത്.ആദ്യ കുത്തിവയ്പിന് ശേഷം നൽകുന്നതാണിത്. വാർത്തകൾ വാട്‌സ്ആപ്പിൽ കിട്ടാൻ ലിങ്കിൽ കയറി ജോയിൻ ചെയ്യുക.. https://chat.whatsapp.com/FqWCyqSVfg91uW87INwHKV ഇതുവരെ മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും മാത്രമാണു ലഭിച്ചിരുന്നത്. നായയുടെ കടിയേറ്റവർ ഇതിനായി കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജിലേക്കും ജില്ലാ ആശുപത്രികളിലേക്കും പോകേണ്ട അവസ്ഥയായിരുന്നു. ഇത് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിനാൽ താലൂക്ക് ആശുപത്രിയിൽ തന്നെ ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. താലൂക്ക് ആശുപത്രിയിൽ ഐസിയു സംവിധാനം ആരംഭിച്ച തിനാൽ സീറം ലഭ്യമാക്കണമെ...
Other

പട്ടിയുടെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരുക്ക്

തിരൂരങ്ങാടി: കക്കാട് പട്ടിയുടെ ആക്രമണത്തിൽ അയൽ വാസികളായ രണ്ട് സ്ത്രീകൾക്ക് പരിക്ക്. കക്കാട് സ്കൂൾ റോഡിൽ വട്ടപ്പറമ്പൻ ഖദീജ (62), പോക്കാട്ട് ഖാദറിന്റെ ഭാര്യ ബുഷ്‌റ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd ആദ്യം ഖദീജക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു പോയി. അല്പം കഴിഞ്ഞു ഇവരുടെ അയൽ വാസിയായ ബുഷ്‌റയേയും പട്ടി ആക്രമിച്ചു. പ്രസവിച്ചു കിടക്കുന്ന പട്ടിയാണ് ആക്രമിച്ചത്. ...
Other

സ്കൂൾ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘട്ടനം, 10 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് സ്കൂൾ വിദ്യാർഥികളും നാട്ടുകാരായ യുവാക്കളും തമ്മിൽ സംഘട്ടനം, പത്തിലേറെ പേർക്ക് പരിക്ക്. നാഷണൽ സ്കൂളിലെ വിദ്യാർഥികളും പരിസര പ്രദേശത്തെ യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരു കൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ എത്തുകയായിരുന്നു. ചാവി കൊണ്ട് കുത്തിയതായും ബ്ലേഡ് കൊണ്ട് വരഞ്ഞതായും പരിക്കേറ്റവർ പറയുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ചും പിന്നീട് സംഘർഷാവസ്ഥ ഉണ്ടായി. പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രിയിൽ രാത്രി എത്തിയപ്പോൾ ഇവിടെ വെച്ച് വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ...
Health,

മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷൻ: ഒന്നാം സ്ഥാനത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി

തിരൂരങ്ങാടി: മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. 99.55 ശതമാനം മാര്‍ക്ക് നേടിയാണ് യോഗ്യത നേടിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആരോഗ്യസ്ഥാപനമാണ് തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. ജില്ലയില്‍ ഈ യോഗ്യത നേടുന്ന അഞ്ചാമത്തെ സ്ഥാപനമാണിത്. പ്രതിമാസം 85 പ്രസവം നടക്കുന്ന ആശുപത്രിയാണ്. ഇവിടെ സ്തീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ബ്ലോക്ക് തന്നെ ഇവിടെ  പ്രവര്‍ത്തിക്കുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/InbxzKFq7NFIXOJc2f3ByAകേരള സര്‍ക്കാര്‍ പ്രസവം നടക്കുന്ന ആശുപത്രിയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃ ശിശു സൗഹൃദാശുപത്രി സംരംഭം(മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേററീവ്്). യൂണിസെഫും ലോകാരോഗ്യ സംഘടനയ...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ശുദ്ധജല പ്രശ്നം: 50 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്യും

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ശുദ്ധജല പ്രശ്നം പരിഹരിക്കാൻ റോഡിന് മുകളിലൂടെ പൈപ്പിട്ട് ജലം എത്തിക്കാൻ തീരുമാനം. ഇതിനായി 50 ലക്ഷം രൂപയുടെ പ്രവൃത്തി ഉടൻ ടെൻഡർ ചെയ്യാൻ കെ പി എ മജീദ് എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ആശുപത്രിയിൽ വെള്ളമില്ലാത്തതിനാൽ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ദിവസം 40000 ലിറ്റർ വെള്ളം പണം കൊടുത്തു ലോറിയിൽ അടിക്കുകയാണ്. ഇതേ തുടർന്നാണ് അടിയന്തരമായി പ്രവൃത്തി നടത്താൻ തീരുമാനിച്ചത്. കരിപറമ്പിലെ ടാങ്കിൽ നിന്നും ആശുപത്രി യിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കിലേക്ക് വെള്ളം എത്താത്തതാണ് പ്രശ്നം. പൈപ്പിൽ ചോർച്ചയുള്ളതാണ് കാരണം. ചോർച്ച കണ്ടെത്തണമെങ്കിൽ റോഡ് പൊളിക്കണം. പുതിയ റോഡ് ആയതിനാൽ റോഡ് പൊളിക്കാൻ അനുമതി കിട്ടാത്തതിനാൽ ചോർച്ച കണ്ടെത്തൽ വൈകും. അത് വരെ ആശുപത്രിയിൽ വെള്ളം കിട്ടതാകും. ഇത് ഗുരുതര പ്രതിസന്ധി ആകുമെന്നതിന...
Accident

കാൽ തെറ്റി ക്വാറിയിൽ വീണ യുവാവ് മരിച്ചു

കോട്ടക്കൽ: ക്വാറിയിൽ വീണ് യുവാവ് മരിച്ചു.കോട്ടക്കൽ കാവതികളം സ്വദേശി തൈക്കാട്ട് സക്കീർ (33)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. മൈലാടിക്കുന്നിൽ നിർമ്മാണ പ്രവൃത്തികൾക്കിടെ കാൽ തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു. ...
Local news

താലൂക്ക് ആശുപത്രിയിൽ വെള്ളമില്ല, കിടത്തിചികിത്സയിൽ നിയന്ത്രണം

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ശുദ്ധജല പ്രശനം രൂക്ഷമായി. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ കിടത്തി ചികിത്സക്ക് നിയന്ത്രണം ഏർപ്പെടുത്തി. വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് ആശുപത്രിയിൽ ആശ്രയം. എല്ലാം പൈപ്പ് തകരാർ ആയതിനാൽ വെള്ളം കുറച്ചു മാത്രമാണ് ലഭിക്കുന്നത്. ഇത് കാരണം പണം കൊടുത്തു വെള്ളം വാങ്ങുകയാണ്. ആശുപത്രിയിൽ വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ചെമ്മാട്, സി കെ നഗർ, കിസാൻ കേന്ദ്രം ബ്രാഞ്ച് കമ്മറ്റികൾ നഗരസഭയിലേക്ക് മാര്ച്ച് നടത്തി. ലോക്കൽ സെക്രട്ടറി ൽ.രാംദാസ് ഉദ്‌ഘാടനം ചെയ്തു. അഷ്റഫ്, നിധീഷ്, മനോജ്, ഷാഫി പ്രസംഗിച്ചു. https://youtu.be/ETUTkP17-8E ...
Local news

മൈ ചെമ്മാട് കൂട്ടായ്‌മ താലൂക്ക് ആശുപത്രിയിലേക്ക് ബെഞ്ചുകൾ നൽകി

തിരുരങ്ങാടി ഗവണ്മെന്റ് ആശുപത്രിയിലേക്ക് ആവശ്യമായ ബെഞ്ചുകൾ മൈ ചെമ്മാട് ജനകീയ വാട്സാപ്പ് കൂട്ടായ്മ ആശുപത്രി സൂപ്രണ്ട് Dr പ്രഭു ദാസ് ന്ന് കൈമാറി. ചടങ്ങിൽ ജനകീയ കൂട്ടായ്മ പ്രസിഡന്റ് കെ.പി. ഹബീബ്, ആശുപത്രി സൂപ്രണ്ട് Dr പ്രഭുദാസ് , ജനകീയ കൂട്ടായിമ സെക്രട്ടറി അസ്‌കർ വെഞ്ചാലി -സൈനു ഉള്ളാട്ട് എന്നിവർ പ്രസംഗിച്ചു . അഡ്മിൻ ആസിഫ് പാസ്‌ക , ഹൈദർ അലി സി ടി , സലിം -റഫീഖ് മാഞ്ചസ്റ്റർ എന്നിവർ സംബന്ധിച്ചു.കഴിഞ്ഞ നാലുവർഷമായി ചെമ്മാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത് വേറിട്ട പ്രവർത്തനം കൊണ്ട് മാതൃകയാവുകയാണ് ഈ ജനകീയ കൂട്ടായ്മ. ആശുപത്രിയിലേക്ക് ആവശ്യമായ ഫാൻ -കോവിഡ് മുക്തമാകുന്നതിനു വേണ്ട അണു നാശിനി യന്ത്രവും -കോവിഡ് സമയത്തു രോഗികൾക്കായുള്ള പ്രേത്യക വാർഡും സജ്ജീകരിച്ചു ഈ ജനകീയ കൂട്ടായിമ പ്രശംസയാർജിച്ചിരുന്നു . ഏറെ കാലമായി അഭിമുഖീകരിക്കുന്നആശുപത്രിയുടെ മലിനജല പ്രശ്നത്തിൽ ജനകീയമായ ഇടപെടലുകൾ നടത്തിയ മൈ ചെ...
Health,

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി 29 ന് ജില്ലയില്‍

മലപ്പുറം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്‍ജ്ജ് ജൂലൈ 29 ന് മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നു. സന്ദര്‍ശന ദിവസം ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആരോഗ്യ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുന്നതാണ്.പോത്തുകല്‍ കടുംബാരോഗ്യകേന്ദ്രം,  കോഡൂര്‍ കടുംബാരോഗ്യ കേന്ദ്രം എന്നിവയുടെയും;  പെരുമണ്ണക്ലാരി, മമ്പുറം, പപ്പായി, പടിക്കല്‍, മേല്‍മുറി  തുടങ്ങിയ ഹെല്‍ത്ത് ആന്‍റ് വെല്‍നെസ്സ് സെന്‍ററുകളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.  കാഷ്വാലിറ്റി കൂടാതെ നിലമ്പൂര്‍ ജില്ലാശുപത്രി , തിരൂരങ്ങാടി താലൂക്കശുപത്രി എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഐ.സി.യു എന്നിവയുടെ ഉദ്ഘാടനവും, ഇരിമ്പിളിയം ഗവണ്‍മെന്‍റ് ആയുര്‍വേദ ഡിസ്പന്‍സറിയുടെ കെട്ടിട ഉദ്ഘാടനവും...
Malappuram

ഒ.പി സമയം കഴിഞ്ഞിട്ടും രോഗികളുടെ നീണ്ട ക്യൂ; സുപ്രണ്ട് നേരിട്ടെത്തി രോഗ പരിശോധന നടത്തിയത് രോഗികൾക്ക് ആശ്വാസമായി

തിരൂരങ്ങാടി: വൈകുന്നേരത്തെ ഒ.പി.സമയം കഴിഞ്ഞതിന് ശേഷവും രോഗികളുടെ നീണ്ട നിരകണ്ട് ആശുപത്രി സുപ്രണ്ട് തന്നെ നേരിട്ട് വന്ന് ഒ.പി.യിൽ എത്തി രോഗികളെ പരിശോധിച്ചത് രോഗികൾക്ക് ഏറെ ആശ്വാസമായി. തിരൂരങ്ങാടി ഗവ:താലൂക്ക് ആശുപത്രിയിലാണ് തിങ്കളാഴ്ച (ഇന്ന്) വൈകുന്നേരം സാധാരണ ഒ.പി. സമയം കഴിഞ്ഞിട്ടും കാഷ്വാലിറ്റി ക്ക് മുമ്പിൽ രോഗികളുടെ നീണ്ട നിര കണ്ടതിനെ തുടർന്നുള്ള രോഗികളുടെ പ്രയാസം മനസ്സിലാക്കി ആശുപത്രിയുടെ മറ്റൊരു ഭാഗത്ത് പ്രത്യേകം ഒ.പി.കൗണ്ടർ തുറന്ന് ആശുപത്രി സുപ്രണ്ട് ഡോ:പ്രഭുദാസ് തന്നെ രോഗികളെ പരിശോധിച്ച് രോഗികൾക്ക് ആശ്വാസം നൽകി. സാധാരണ ഒ.പി.സമയം കഴിഞ്ഞാൽ കാഷ്വാലിറ്റി ഡോക്ടർ ആണ് ഡ്യൂട്ടിയിലുണ്ടാവാറുള്ളത്. അപകടങ്ങൾ പറ്റിയും ഗുരുതരരോഗവുമായി വരുന്നവരെ കൊണ്ട് കാഷ്വാലിറ്റി എപ്പോഴും തിരക്കായിരിക്കും. അതിന് പുറമെ സാധാരണ രോഗവുമായി വരുന്നവരെകൂടി കാഷ്വാലിറ്റി യിൽ പരിശോധിക്കുന്നത് പ്രയാസകരമായിരിക്കും. ...
Local news

തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് കോഴികളെ രക്ഷപ്പെടുത്തുന്നതിനിടെ യുവതികൾക്ക് പരിക്ക്

തിരൂരങ്ങാടി: കോഴിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ 2 യുവതികൾക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. ചുള്ളിപ്പാറയിൽ ഇന്നലെ വൈകീട്ട് ആണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ യുവതികളെ നായ ആക്രമിച്ചത്. ആശാ വർക്കർ കെ.വി. സുഹ്‌റ (43), സക്കീന തൂമ്പിൽ (44) എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിലെ വളർത്തു കോഴികളെ ആക്രമിക്കാൻ വന്ന നായയെ തടഞ്ഞപ്പോഴാണ് ഇരുവർക്കും പരിക്കേറ്റത്. ആദ്യം സുഹ്റയുടെ വീട്ടിലാണ് നായ എത്തിയത്. ഇവിടെ നിന്നും ഓടിപ്പോയ നായ തന്നെയാണ് സക്കീനയുടെ വീട്ടിലും എത്തിയത് എന്നാണ് അറിയുന്നത്. സുഹ്‌റക്കാണ് കൂടുതൽ പരിക്ക്. ഇരുവർക്കും താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രഥമ ശുശ്രൂഷ നൽകി. സുഹ്റയെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകി. ...
Local news

ചെമ്മാട് വാട്ടര്‍ ടാങ്കിലേക്ക് പുതിയ ലൈന്‍ വലിക്കുന്നതിനു ഒന്നര കോടി രൂപയുടെ ഭരണാനുമതി

നഗരസഭയിലെ കുടിവെള്ള പദ്ധതി സര്‍വേക്ക്  അനുമതിതിരൂരങ്ങാടി: താലൂക്ക് ഗവ ആസ്പത്രിയിലെക്കും ചെമ്മാട് ടൗണിലെക്കും കുടിവെള്ള വിതരണം ചെയ്യുന്ന വാട്ടര്‍ ടാങ്കിലേക്ക് പുതിയ ലൈന്‍ വലിക്കുന്നതിനു ഒന്നര കോടി രൂപയുടെ ഭരണാനുമതി. കരിപറമ്പ് പ്ലാന്റില്‍ നിന്നും നേരിട്ട് ചെമ്മാട്ടെ താലൂക്ക് ആസ്പത്രിസമീപത്തെ വാട്ടര്‍ ടാങ്കിലേക്ക് വ്യാസം കൂട്ടി പുതിയ ലൈന്‍ വലിക്കും. നിലവില്‍ 110 എം.എം ആണ്. ഇത് 200 എം.എം ആയി മാറ്റും. ഇത് സംബന്ധിച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റിനു കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അംഗീകാരം നല്‍കി. പുതിയ ലൈന്‍സ്ഥാപിക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എയും തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ ഭരണസമിതിയും ആവശ്യപ്പെട്ടിരുന്നു. ലൈന്‍ തകരാറ് മൂലം ജലവിതരണം ഇടക്കിടെ തടസ്സപ്പെടുന്നുണ്ട്. തിരൂരങ്ങാടി നഗരസഭയിലെ കുടിവെള്ള ലൈനുകള്‍ സംബന്ധിച്ച് സമഗ്രമായ സര്‍വേ നടത്തുന്...
error: Content is protected !!