Tag: Tirurangadi

പാലിയേറ്റീവ് ദിനാചരണം ; പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്
Local news

പാലിയേറ്റീവ് ദിനാചരണം ; പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്

തിരൂരങ്ങാടി: പുകയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. അച്ചടിച്ച കാര്‍ഡുകളുമായി വീടുകള്‍ കയറി ഇറങ്ങി കുരുന്നുകള്‍ സമാഹരിച്ച തുക പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി.ചടങ്ങില്‍ എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ,യൂണിറ്റ് സെക്രട്ടറി പി.പി അബ്ദുസമദ് ഭാരവാഹികളായ പി.പി സെയ്ദ് മുഹമ്മദ്, സുബ്രഹ്‌മണ്യന്‍, കെ.ഗഫൂര്‍, എ.കെ.റഫീഖ്, പിടിഎ പ്രസിഡണ്ട് സി.വേലായുധന്‍, പ്രഥമാധ്യാപിക പി.ഷീജ, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക,കെ.കെ റഷീദ് എന്നിവര്‍ സംബന്ധിച്ചു. ...
Local news

കരുണയിൽ പാലിയേറ്റീവ് ദിനം ആചരിച്ചു

തിരൂരങ്ങാടി : കേരള പെയിൻ & പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കരുണ കാൻസർ ഹോസ്പിറ്റൽ & ഡയാലിസിസ് സെൻ്റെറിൽ പെയിൻ & പാലിയേറ്റിവ് ദിനം മുൻസിപൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം. ഷാഹുൽ ഹമീദ് സ്വാഗതം പറയുകയും ഡോ:എം. വി. സൈദലവി അദ്യക്ഷം വഹിക്കുകയും ചെയ്തു. മുൻസിപൽ കൗൺസിലർ അബദുൽ അസീസ്, ഡോ:ഷൗഫീജ്, വി.വി. സുലൈമാൻ, ഡോ: സബ്രി ഫൈസൽ, പി. കെ. സുഫിയാൻ, റഹ്മത്തുള്ള എം. ടി. എന്നിവർ ആശംസപ്രസംഗം നടത്തി. ...
Local news

പഴയകാല ഓര്‍മകള്‍ അയവിറക്കി മുപ്പത് വര്‍ഷത്തിനു ശേഷം പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു

തിരൂരങ്ങാടി : മുപ്പത് വര്‍ഷത്തിനു ശേഷം പൂര്‍വി വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. കക്കാട് ജിഎംയുപി സ്‌കൂള്‍ അലൂംനിമീറ്റിന്റെ ഭാഗമായി നടന്ന 1992-93 ബാച്ച് മീറ്റ് പഴയകാല ഓര്‍മകള്‍ അയവിറക്കി. ഓര്‍മക്കൂട് എന്ന പേരില്‍ സംഘടിപ്പിച്ച ബാച്ച് മീറ്റില്‍ പൂര്‍വ അധ്യാപകരെ ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും അലൂംനി അസോസിയേഷന്‍ ജനറല്‍ കണ്‍വീനറുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. വി ഭാസ്‌കരന്‍മാസ്റ്റര്‍, എംപി അബുമാസ്റ്റര്‍, കെ.അബുമാസ്റ്റര്‍, കെ.രാമന്‍മാസ്റ്റര്‍, കെ മരക്കാരുട്ടി മാസ്റ്റര്‍, മുഈനുല്‍ ഇസ്ലാം. സി.വി ശിഹാബ് സംസാരിച്ചു. ...
Local news, Other

കക്കാട് ജി എം യു പി സ്‌കൂളില്‍ ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല സംഘടിപ്പിച്ചു

തിരുരങ്ങാടി: ജി എം യു പി എസ് കക്കാട്, ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല നടന്നു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ഷാജി കാക്കൂര്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ എസ്, എം, സി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അയ്യൂബ് മാസ്റ്റര്‍, മുഹീനുല്‍ ഇസ്ലാം, ക്ലബ്ബ് കണ്‍വീനര്‍ ശ്രുതി ടീച്ചര്‍ റാണി ടീച്ചര്‍, ജ്യോത്സന ടീച്ചര്‍, ആര്യ, ജാഫര്‍ കൊയപ്പ എന്നിവര്‍ പ്രസംഗിച്ചു, ...
Local news, Other

വോള്‍ട്ടേജ് ക്ഷാമം ; കക്കാട് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി

തിരൂരങ്ങാടി : കക്കാട് മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയോരത്ത് കക്കാട് ജുമാമസ്ജിദ് പരിസരത്ത് കെ.എസ്.ഇ.ബി 110 KVA ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി. നിലവില്‍ കക്കാട് ജംഗ്ഷന്‍ മേഖലയില്‍ ഒരു ട്രാന്‍സ്‌ഫോര്‍മറാണുള്ളത്. ഒരു ട്രാന്‍സ്‌ഫോര്‍മറിനു താങ്ങാവുന്നതിലപ്പുറമാണ് ഇവിടെ ലോഡ് ഉള്ളത്. ഇത് മൂലം വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി അനുഭവിച്ച് വരികയാണ്. മേഖലയിൽ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ആവശ്യപ്പെട്ടിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്താന്‍ മഹല്ല് കമ്മിറ്റി സഹകരിച്ചത് ഏറെ ആശ്വാസമായി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ,കെഎസ്ഇബി അസി എഞ്ചിനിയര്‍ ബിജു, മഹല്ല് പ്രസിഡൻറ് എട്ടു വീട്ടിൽ മുഹമ്മദ് ഷാഫി, ജനറല്‍ സ...
Local news, Other

സത്താര്‍ പന്തല്ലൂരിനെതിരെ പരാതി നല്‍കിയ മൂന്നിയൂര്‍ സ്വദേശിക്ക് ലീഗുമായി ബന്ധമില്ലെന്ന് ഭാരവാഹികള്‍

തിരൂരങ്ങാടി : വിവാദ പരാമര്‍ശത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താര്‍ പന്തല്ലൂരിനെതിരെ മലപ്പുറം പൊലീസില്‍ പരാതി നല്‍കിയ മൂന്നിയൂര്‍ സ്വദേശിക്ക് ലീഗുമായി ബന്ധമില്ലെന്ന് മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. മുന്നിയൂര്‍ കളത്തിങ്ങള്‍പാറ സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ അഷ്‌റഫ് കളത്തിങ്ങള്‍പാറയാണ് സത്താര്‍ പന്തല്ലൂരിനെതിരെ പരാതി നല്‍കിയിരുന്നത്. നേരത്തെ ഇയാള്‍ ലീഗ് പ്രവര്‍ത്തകനാണെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍ രംഗത്തെത്തിയത്. മൂന്നിയൂര്‍ ചുഴലി സ്വദേശിയാണ് പരാതിക്കരനായ അഷ്‌റഫ് കളത്തിങ്ങല്‍പാറ. ഇയാള്‍ക്ക് വാര്‍ഡ് കമ്മിറ്റി മെമ്പര്‍ ഷിപ്പ് നല്‍കിയിട്ടില്ലെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് മുപ്പത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാ...
Local news

തിരൂരങ്ങാടി സബ് ട്രഷറിയ്ക്ക് ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റവും കസേരയും കൈമാറി

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ട്രഷറിയ്ക്ക് ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റവും കസേരയും കൈമാറി. പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റം ബാങ്ക് പ്രസിഡന്റ് അച്ചമ്പാട്ട് കുട്ടിക്കമ്മ നഹ സബ് ട്രഷറി ഓഫീസര്‍ പി മോഹന്‍ദാസിനും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംഭാവന ചെയ്ത കസേര യൂണിയന്‍ ബ്ലോക്ക് പ്രസിഡണ്ട് പ്രൊഫസര്‍ കെ ഇബ്രായ്‌നും കൈമാറി. ട്രഷറി വികസന സമിതി ചെയര്‍മാന്‍ ടി പി ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷനായിരുന്നു. എ അഹമ്മദ് ആസിഫ്, എ യൂനുസ്, സി പി അബ്ദുറഹിമാന്‍, വി ഭാസ്‌കരന്‍, കെ അബ്ദുല്‍ അനീഷ് , ഒ രോഹിത് സംസാരിച്ചു. ...
Local news, Other

താനൂര്‍ സ്വര്‍ണക്കടത്ത് : യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച വേങ്ങര ഊരകം സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

താനൂര്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് യുവാവിന്റെ തലയിലൂടെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. വേങ്ങര ഊരകം സ്വദേശിയായ സൈതലവി മകന്‍ സാദിഖ് അലി(26) താനൂര്‍ താനാളൂര്‍ സ്വദേശി നമ്പരുകുട്ടി മകന്‍ വിപിന്‍ റാം (30)എന്നിവരെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. ഇടുക്കി തങ്കമണിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. താനൂര്‍ മൂചിക്കല്‍ പാലത്തിനടിയില്‍ വെച്ച് നിറമരുതൂര്‍ ആലിന്‍ചുവട് സ്വദേശിയായ മുഹമ്മദ് റാഫിയെ മൂന്നംഘസംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാറില്‍ കയറ്റി കൈവശമുണ്ടായിരുന്ന ഡീസല്‍ തലയിലൊഴിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തു. താനൂര്‍ ഡി വൈ എസ് പി ബെന്നി വി.വി,സി ഐ വിജയരാജന്‍ വി, എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ ക...
Local news

തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി ഈ മാസം തുടങ്ങും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി ഈ മാസം തുടങ്ങും. എല്ലാ ഡിവിഷനുകളിലും കേരസമിതികളായി. മുനിസിപ്പല്‍ തല കേരസമിതിയും രൂപീകരിച്ചു. കേരകര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതിയാണിത്. വിവിധ ആനുകൂല്യ പദ്ധതികള്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കും. വിപുലമായ പരിപാടികളോടെ ഉദ്ഘാടനം നടക്കും. നാളികേരവികസന അപേക്ഷകള്‍ കൃഷിഭവനില്‍ നിന്നും ലഭിക്കും. ഇത് സംബബന്ധിച്ച യോഗം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഇ.പി ബാവ. സോന രതീഷ്. സിപി സുഹ്‌റാബി. കൃഷി ഓഫീസര്‍ പി എസ് ആരുണി. കൃഷി അസിസ്റ്റന്റ് ജാഫര്‍,കൗണ്‍സിലര്‍മാര്‍, കര്‍ഷകര്‍ സംസാരിച്ചു. ...
Local news

വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലത്തിലെ കർഷകരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് തയ്യാറാക്കിപ്പിച്ച ഡി.പി.ആർ സഹിതം കെ.പി.എ മജീദ് ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ട് ചർച്ച നടത്തി പ്രൊപോസൽ സമർപ്പിച്ചിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ഉത്തരവ് സർക്കാർ ലഭ്യമാക്കിയിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർവഹണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. മലപ്പുറം ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ പാടശേഖരങ്ങൾക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനുള്ള അതിപ്രധാനമായ പദ്ധതിയാണിത്. നേരത്തെ സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഈ ...
Local news

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ജ്വാല ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സമാപിച്ചു

തിരൂരങ്ങാടി: രണ്ട് ദിവസമായി തിരൂരങ്ങാടി സ്റ്റേഡിയത്തില്‍ നടന്ന പരപ്പനങ്ങാടി ബിആര്‍സിക്ക് കീഴില്‍ വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ജ്വാല ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സമാപിച്ചു. ഫുട്‌ബോള്‍, ഹാന്റ്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ബാന്റ്മീന്റണ്‍, ലോംഗ് ജംപ്, തുടങ്ങിയ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഓറിയന്റല്‍ ഹയര്‍സെക്കണ്ടറി പ്രധാനഅധ്യാപകന്‍ ടി റഷീദ് മാസ്റ്റര്‍ ദീപ ശിഖ നല്‍കി. മെഡല്‍ വിതരണം തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു. ബിപിസി സുരേന്ദ്രൻ,സുധീര്‍, റിയോണ്‍മാസ്റ്റര്‍, വനജ,അധ്യാപകര്‍, രക്ഷിതാക്കള്‍ പങ്കെടുത്തു. ...
Local news

ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : മലപ്പുറം ജില്ലാ ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് 2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരൂരങ്ങാടി - ചന്തപ്പടി ട്രോമാകെയര്‍ ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തിന് കെപി സദഖത്തുള്ള ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് ലീഡറായി റാഫി കുന്നുംപുറത്തെയും ഡെപ്യൂട്ടി ലീഡറായി റഫീഖ് വള്ളിയേങ്ങലിനെയും പ്രസിഡന്റായി കെപി സദഖത്തുള്ള ബാബുവിനെയും സെക്രട്ടറിയായി അറഫാത്ത് കുന്നുംപുറത്തെയും ട്രഷററായി ഷഫീഖ് ചോലക്കനെയും തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ ട്രോമാകെയര്‍ സെക്രട്ടറി പ്രതീഷ് കെപി, ജില്ലാ ഭാരവാഹി അജ്മല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അറഫാത്ത് കുന്നുംപുറം നന്ദി പറഞ്ഞു. 2024 ലേക്കുള്ള കമ്മിറ്റി ഭാരവാഹികള്‍: യൂണിറ്റ് ലീഡര്‍ : റാഫി കുന്നുംപുറം, ഡെപ്യൂട്ടി ലീഡര്‍ : റഫീഖ് വള്ളിയേങ്ങല്‍, പ്രസിഡന്റ് കെപി സദഖ...
Local news, Other

തിരൂരങ്ങാടി ജിഎച്ച്എസ്എസില്‍ മുന്നേറ്റം’24 പരീക്ഷാ മുന്നൊരുക്കം

തിരൂരങ്ങാടി: ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുന്നേറ്റം'24 വിജയഭേരി പദ്ധതിയുടെ ഭാഗമായി ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായികൂരിയാട് ഓഡിറ്റോറിയത്തില്‍ വെച്ച മോട്ടിവേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എം സി ചെയര്‍മാന്‍ അബ്ദുറഹീം പൂക്കത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സി.പി.സുഹ്‌റാബി , കെ.ടി.മൊയ്തീന്‍ കുട്ടി, എന്‍.എം അലി, എസ് ആര്‍ ജി കണ്‍വീനര്‍ അബ്ദുന്നാസര്‍ ചെമ്പയില്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ വിജയഭേരി കോ-ഓഡിനേറ്റര്‍ ടി. സലീം , മോട്ടിവേഷന്‍ ട്രെയിനര്‍ നിസാം മൂന്നിയൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. മിനി സ്വാഗതവും ജസീറ ആലങ്ങാടന്‍ നന്ദിയും പറഞ്ഞു. ...
Local news

ഓഫീസ് ഉദ്ഘാടനവും പഠനക്യാമ്പും സംഘടിപ്പിച്ചു

തിരൂരങ്ങാടി : തെന്നല പഞ്ചായത്ത് 14-ാം വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി ഓഫീസ് ഉദ്ഘാടനവും പഠനക്യാമ്പും സംഘടിപ്പിച്ചു. അല്‍ ഹാഫിള് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ എംപി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു ശരീഫ് വടക്കയില്‍, ആപ്പ, പിടി സലാഹു, കെവി സൈതാലി, ഗഫൂര്‍ കുറ്റിപ്പാല, ലീഗ് മോന്‍, സുലൈമാന്‍ ഇകെ, എന്‍സി ജലീല്‍, സമീര്‍ കെടി, മെമ്പര്‍ സലിം മച്ചിങ്ങല്‍, കെഎംസിസി നേതാകളായ നാസര്‍ ചീരങ്ങന്‍, കെവി ഫസ്ലു, സഹീര്‍ എന്‍സി. നിസാമുദ്ധീന്‍ ചത്തേരി, പികെ സല്‍മാന്‍, ബാവ ടിടി, ഇസ്മാഈല്‍ ടിപി, ബാവ തോട്ടോളി, അബ്ദു പി, അക്ബര്‍ പൂണ്ടോളി, സിദ്ധീഖ് ഹാജി, അലി ഹസ്സന്‍ കെ.പി, അനീസ് ടിപി എന്നിവര്‍ പ്രസംഗിച്ചു. അഷ്‌റഫ്അലി കള്ളിയത്ത് സ്വാഗതവും, കെവി ബാപ്പുട്ടി നന്ദിയും പറഞ്ഞു. ...
Local news

വിവാഹം കഴിഞ്ഞിട്ട് 10 മാസം, വീഡിയോയും ആല്‍ബവും നല്‍കിയില്ല ; കക്കാട് സ്വദേശിയുടെ പരാതിയില്‍ വെഡ്ഡിഗ് ഫോട്ടോഗ്രാഫി കമ്പനിക്ക് പിഴ

തിരൂരങ്ങാടി : വിവാഹ ആല്‍ബവും വീഡിയോയും നല്‍കിയില്ലെന്ന കക്കാട് സ്വദേശിയുടെ പരാതിയില്‍ വെഡ്ഡിംഗ് ഫോട്ടോഗ്രഫി കമ്പനിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കക്കാട് മലയില്‍ വീട്ടില്‍ ശ്രീകുമാറിന്റെ പരാതിയില്‍ പത്തനംതിട്ടയിലെ വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്ക് 50,000 രൂപയാണ് പിഴയീടാക്കിയത്. ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞിട്ട് പത്ത് മാസമായി. ശ്രീകുമാറിന്റെയും അളകയുടെയും വിവാഹത്തിന്റെ ആല്‍ബവും വീഡിയോയും തയ്യാറാക്കുന്നതിന് വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയെ ഏല്‍പ്പിച്ചിരുന്നു. 1,10,000 രൂപക്ക് രണ്ടും തയ്യാറാക്കി കൊടുക്കാനായിരുന്നു കരാര്‍. അതുപ്രകാരം ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആല്‍ബവും വീഡിയോയും നല്‍കാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. ഒരു മാസത്തിനകം ആല്‍ബവും വീഡിയോയും പരാതിക്കാരന് നല്‍കണമെന്നും വീഴ...
Local news, Other

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രഖ്യാപിച്ചു. എ.ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളാണ് പുകയില രഹിതമാക്കി പ്രഖ്യാപിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കുന്നത്. വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ഒരുക്കിയ സന്ദേശ സ്റ്റാൾ എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സർക്കാറുകൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സന്നദ്ധസംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, യുവജനപ്രസ്ഥാനങ്ങൾ വ്യാപാര വ്യവസായ രംഗത്തുള്ള സംഘടനകൾ, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്സൈസ് തുടങ്ങിയവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനാണ് ആരോഗ്യ...
Local news, Other

തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവം ; എഎംവിഐക്ക് സസ്‌പെന്‍ഷന്‍

തിരൂരങ്ങാടി : ജോയിന്റ് ആര്‍.ടി ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. എ എം വി ഐ പി ബോണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ആര്‍.ടി ഓഫീസില്‍ ജോലി ചെയ്യുന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. താനൂര്‍ സ്വദേശി സുജീഷ് കുമാറാണ് 13 വര്‍ഷം വ്യാജമായി ഇവിടെ ജോലി ചെയ്തത്. സബ് ആര്‍. ഓഫീസില്‍ ഉദ്യോഗസ്ഥന്‍മാരുടെ കമ്പ്യൂട്ടറില്‍ അവരുടെ ലോഗിന്‍ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്നാണ് ഇയാള്‍ ശമ്പളം നല്‍കിയിരുന്നത്. ...
Local news, Other

താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി.യിലേക്ക് ഇരിപ്പിടം നല്‍കി പി.കെ.വി.എസ്

തിരൂരങ്ങാടി: ഗവ:താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഒ.പി. യില്‍ രോഗികള്‍ക്ക് ഇരിപ്പിടം നല്‍കി പി.കെ. വി.എസ്. മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതിയാണ് സോഫയും ടീ പോയിയും ഒ.പി. യിലേക്ക് നല്‍കിയത്. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന് സാധനങ്ങള്‍ കൈമാറി. നഗരസഭാ കൗണ്‍സിലര്‍ പി.കെ. അസീസ്, പി.കെ. വി.എസ്. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ഭാരവാഹികളായ വി. പി. പീച്ചു, സി.എം. ശരീഫ് മാസ്റ്റര്‍, വി.പി. ബാവ, കല്ലാക്കന്‍ കുഞ്ഞ, കെ.എം. ഹനീഫ, ആര്‍. എം. ഒ. ഡോ: ഹാഫിസ്, നഴ്‌സിംഗ് സുപ്രണ്ട് ലിജാ എസ് . ഖാന്‍, സീനിയര്‍ നഴ് സിംഗ് ഓഫീസര്‍ ഷൈലജ, ലക്ഷ്മി ക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ ദിവസമാണ് നവീകരിച്ച ഒ.പി. തുറന്ന് കൊടുത്തത്. ...
Local news

മലപ്പുറം വെസ്റ്റ് ജില്ലാ ഫാമിലി കോൺഫറൻസ്; വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു

തിരൂരങ്ങാടി : ജനുവരി 7 ന് കോട്ടക്കൽ പുത്തൂരിൽ വെച്ച് നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ വിസ്ടോം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഫാമിലി കോൺഫറൻസിന്റെ പ്രചാരണർത്ഥം തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു. യാത്ര തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ്‌ കുട്ടി വെന്നിയൂരിൽ ഉദ്ഘാടനം ചെയ്തു, ഉദ്ഘാടന ചടങ്ങിൽ വിസ്‌ടോം മണ്ഡലം നേതാക്കൾ സംബന്ധിച്ചു, റഹ്മത്തുള്ള എം ടി സ്വാഗതവും അൻവർ കക്കാട് നന്ദിയും പറഞ്ഞു ...
Crime

മുന്നിയൂർ സ്കൂളിലെ അദ്ധ്യാപകനെതിരെ പോക്സോ കേസെടുത്തു

തിരൂരങ്ങാടി : വിദ്യാർ ഥി നിയോട് ഫോണിലൂടെ മോശമായി പെരുമാറിയതിന് അധ്യാപകനെതിരെ പോലീസ് പോക്സോ കേസെടുത്തു. മുന്നിയൂരിലെ ഹൈസ്‌കൂൾ അദ്ധ്യാപകനായ ശരത്തിനെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. സ്കൂളിലെ വിദ്യാർത്ഥി നിയോട് ഫോണിലൂടെ മോശമായി പെരുമാറി എന്നാണ് പരാതി. രക്ഷിതാക്കളാണ് പരാതി നൽകിയത്.
Local news

കൊടിഞ്ഞി പള്ളിയില്‍ കപ്പ കൃഷി വിപ്ലവം : ഒരു കമ്പിൽ നിന്നും ലഭിച്ചത് 50 കിലോ കപ്പ

തിരൂരങ്ങാടി: സത്യം ചെയ്യല്‍ കൊണ്ട് ചരിത്ര പ്രസിദ്ധമായ കൊടിഞ്ഞി പള്ളിയില്‍ കപ്പ കൃഷി വിപ്ലവം. പള്ളി മുറ്റത്ത് ഒരുക്കിയ കപ്പ കൃഷി വിളവെടുപ്പില്‍ ഒരു കമ്പില്‍ നിന്നും ലഭിച്ച 50.900 കിലോ ഗ്രാം കപ്പയാണ്. ആറ് കമ്പ് പറിച്ചപ്പോള്‍ തന്നെ പ്രതീക്ഷിച്ചതിലും അപ്പുറം കപ്പ ലഭിച്ചതോടെ വിളവെടുപ്പ് തല്‍ക്കാലം നിര്‍ത്തിവെച്ചു. ദര്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിച്ച് ബാക്കി വില്‍പ്പന നടത്തുകയായിരുന്നു. വിളവെടുപ്പിന് കൊടിഞ്ഞി പള്ളി സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, ഹംസ കരുവാട്ടില്‍, ഹക്കീം തിരുത്തി, നരിമടക്കല്‍ നൗഷാദ് നേതൃത്വം നല്‍കി. ...
Local news, Malappuram

തിരൂരങ്ങാടി സബ് ആര്‍ടി ഓഫീസില്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവം ; അന്വേഷണം വെറും പ്രഹസനമാകരുതെന്ന് പിഡിപി

തിരൂരങ്ങാടി : തിരൂരങ്ങാടി ജോ ആര്‍ ടി ഓഫീസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ കടന്ന് കൂടി വര്‍ഷങ്ങള്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ആരോപണ വിധേയനായ വ്യക്തിയേ ഉടന്‍ ചോദ്യം ചെയ്യണം എന്നും കൂട്ട് നിന്ന ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി അനേഷണം നടത്താണെമെന്നും പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി. നിരവധി പരാതികള്‍ ഉയര്‍ന്നിരുന്ന ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അടിയന്തരമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഗണേഷ് കുമാറും നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ട് കുറ്റക്കരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പിഡിപി നഗരസഭ ജനറല്‍ മീറ്റിങ് അവശ്യപെട്ടു. വിഷയത്തില്‍ കൃത്യമായ നടപടിക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മെല്ലെ പോക്ക് സമീപനം വന്നാല്‍ പിഡിപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്...
Local news

ആരോഗ്യമുള്ള കൗമാരത്തിന് ; വിദ്യാര്‍ഥിനികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൗമാര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ' അഡോളസെന്റ് ഹെല്‍ത്ത് ആന്റ് ബ്യൂട്ടി കെയര്‍ ' എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടര്‍ അന്നത്ത് ചോലക്കല്‍ ക്ലാസെടുത്തു. പ്രജനന ആരോഗ്യം, കോസ്മറ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള ദോഷങ്ങള്‍, ശരിയായ സൗന്ദര്യത്തിനും ആരോഗ്യത്തിനും പതിവാക്കേണ്ട ജീവിത രീതിയും ഭക്ഷണശീലങ്ങളും തുടങ്ങിയവ ക്ലാസില്‍ വിശദമായി ചര്‍ച്ച ചെയ്തു. ക്ലാസിന് ശേഷം കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി. ഹെഡ്മിസ്ട്രസ് കെ.കെ.മിനി സ്വാഗതവും കെ. ജംഷിദ നന്ദിയും പറഞ്ഞു. കൗമാര ക്ലബ് കണ്‍വീനര്‍ കെ.എം. സാബിറ പരിപാടിക്ക് നേതൃത്വം നല്‍കി. ...
Local news, Other

തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസിലെ വ്യാജനെ പിടികൂടണം ; പൊലീസില്‍ പരാതി നല്‍കി മുസ്‌ലിം യൂത്ത്ലീഗ്

തിരൂരങ്ങാടി: പതിമൂന്ന് വര്‍ഷത്തോളം കാലം തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസില്‍ ജോലി ചെയ്ത വ്യാജനെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കും തിരൂരങ്ങാടി എസ്.ഐക്കും പരാതി നല്‍കി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പരാതി നല്‍കിയത്. തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി വിജീഷ് കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഓഫീസിലെ ഫയലുകളും കമ്പ്യൂട്ടറുകളും വിരലടയാള വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ച് വ്യാജന്‍ ജോലി ചെയ്ത ഫയലുകളെ കുറിച്ചും കമ്പ്യൂട്ടറുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും ഇാള്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ സഹായം ചെയ്ത ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും യൂത്ത്ലീഗ് പരാതിയില്‍ പറയുന്നു. മാധ്യമങ്ങളിലൂടെ സംഭവം പുറത്ത് വന്നു രണ്ട് ദിവസം പിന്നിട്ടിട്ടും...
Local news

അഴുക്കില്‍ നിന്നും അഴകിലേക്ക് ; സ്‌നേഹാരാമം ഒരുക്കി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

തിരൂരങ്ങാടി : കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റും നന്നമ്പ്ര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി ശുചീത്വ മിഷന്‍ പദ്ധതിയായ സ്‌നേഹാരാമം അഴുക്കില്‍ നിന്നും അഴകിലേക്ക് നന്നമ്പ്ര വില്ലേജ് ഓഫീസിന് സമീപം പൂര്‍ത്തിയാക്കി. പ്രവര്‍ത്തി ഉദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെ.പി.എ മജീദ് നിര്‍വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, വാര്‍ഡ് മെമ്പര്‍മാരായ സെയ്തലവി ഊര്‍പ്പായി, ഷമീന വി.കെ, സി.ബാപ്പുട്ടി, കോളേജ് പിടിഎ വൈസ് പ്രസിഡണ്ട് കെ.കുഞ്ഞിമരക്കാര്‍, മുസ്തഫ ഊര്‍പ്പായി എന്നിവര്‍ സന്നിഹിതരായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.സിറാജുദ്ദീന്‍, സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ് എം.പി, സൈനബ ജേസ്ലി, നന്നമ്പ്ര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വാതി.കെ എന്നിവര്‍ നേതൃത്വം നല്‍കി. ...
Local news

തിരൂരങ്ങാടി ജോയ്ന്റ് ആര്‍ ടി ഓഫീസില്‍ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ ജോലി ചെയ്ത സംഭവം ; മാപ്‌സ് പരാതി നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടി ജോയ്ന്റ് ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ വാഹന അപകടനിവാരണ സമിതി (മാപ്‌സ്) പരാതി നല്‍കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസിനും പുതിയ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഗണേഷ് കുമാറിനുമാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് അന്വേഷണം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരവാഹികള്‍ പരാതി നല്‍കിയത്. വ്യാജ ഉദ്യോഗസ്ഥനായി ചമഞ്ഞ സുജീഷ് എന്നയാള്‍ക്കെതിരെ അടിയന്തര നിയമനടപടിയെടുക്കണമെന്നും വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്ന പ്രവര്‍ത്തിക്കായിയാണ് വാഹനങ്ങള്‍ കാണുക പോലും ചെയ്യാതെ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു. പഴയ ഉദ്യോഗസ്ഥന്റെ കയ്യാളായി വന്ന് പതുക്കെ പതുക്കെ ഉദ്യോഗസ്ഥനായ ചമയുകയായിരുന്നു. നേരിട്ടു ചെന്നാല്‍ എല്ലാ പേപ്പറുകളും ക്ലിയര്‍ ആണെങ്കില്‍ പോലും ഏജന്റ് മുഖാന്തരം വരണമെന്ന് ഇയാള്...
Local news, Malappuram

54 വര്‍ഷം തലമുറകള്‍ക്ക് അക്ഷര ദീപം തെളിയിച്ച് സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി

തിരൂരങ്ങാടി : മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ 1939 ആരംഭിച്ച നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്ന് 54 വര്‍ഷത്തെ സേവനത്തിന് ശേഷം സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി. പി.ടി. എ കമ്മിറ്റിക്ക് കീഴില്‍ നടന്ന പ്രൗഢമായ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഒ. ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുദരിസ് എന്‍ പി.അബു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പി.ടി.ഭാരവാഹികളായ കാരാടന്‍ അബ്ദു റഷീദ്, സി.എച്ച് ഇബ്രാഹീം കുട്ടി ഹാജി, ഒ.പി.കുഞ്ഞിമുഹമ്മദ്, ടി.റഹീബ്, അയ്യൂബ് തയ്യില്‍, അധ്യാപകരായ അബ്ദുല്‍ നാസര്‍ മദനി, മുനീര്‍ താനാളൂര്‍, ഒ.പി.അനീസ് ജാബിര്‍ , ഹസൈനാര്‍ മങ്കട, ഫഹദ് എടത്തനാട്ടുകര എന്നിവര്‍ പ്രസംഗിച്ചു. ...
Local news, Other

തലമുറ സംഗമത്തിനൊരുങ്ങി തിരൂരങ്ങാടി ജി എം.എല്‍ പി സ്‌കൂള്‍

തിരൂരങ്ങാടി : ശതഭേരി നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂരങ്ങാടി ജി എം.എല്‍ പി സ്‌കൂളിലെ 60 വയസ് കഴിഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കായ് സ്മൃതി സുഗന്ധമൊരുക്കുകയാണ് താഴെ ചിന ജി.എം.എല്‍ പി സ്‌കൂള്‍ സ്റ്റാഫും പി ടി എ യും. ജനുവരി 2 ന് സിമൃതി സുഗന്ധം എന്ന പേരി നടക്കുന്ന തലമുറ സംഗമം തിരൂരങ്ങാടി നഗരസഭ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.പി.എസ്. ബാവ ഉദ്ഘാടനം ചെയ്യും. അരിയല്ലൂര്‍ ജിയുപിഎസ് അധ്യാപകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ജലീല്‍ പരപ്പനങ്ങാടി വിശിഷ്ടാതിഥിയാകും. ...
Local news, Other

തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസില്‍ വ്യാജ ഉദ്യോഗസ്ഥന്‍, ഏജന്റുമാരുടെ ബിനാമി

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇയാള്‍ സ്ഥിരമായെത്തി ഓഫീസിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ മാധ്യമം പുറത്തുവിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഒപ്പമിരുന്നാണ് ഏജന്റുമാരുടെ ബിനാമിയായ താനൂര്‍ സ്വദേശി ജോലി ചെയ്യുന്നത്. ആര്‍.ടി.ഒമാരുടെ കമ്പ്യൂട്ടറും പാസ് വേര്‍ഡുമാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്നാണ് ഇയാള്‍ക്ക് ശമ്പളം നല്‍കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. മാസങ്ങള്‍ക്ക് മുമ്പ് തിരൂരങ്ങാടി ജോയ്ന്റ് ആര്‍ടിഒ വിരമിച്ചിരുന്നു. പുതിയ ജോയ്ന്റ് ആര്‍ടിഒ ചാര്‍ഡെടുക്കാന്‍ കുറച്ച് കാലതാമസമെടുക്കുകയും ചെയ്തു. ഈ സമയത്താണ് ഇയാള്‍ ആര്‍ടിഒ ഓഫീസിന...
Local news, Other

ചുഴലി യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് കൗൺസിൽ മീറ്റ് സമാപിച്ചു

തിരൂരങ്ങാടി : 'നേരിന്റെ കൊടി പിടിക്കാം' എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ചുഴലി യൂണിറ്റ് കൗൺസിൽ മീറ്റ് സമാപിച്ചു. ലത്തീഫ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. അമീർ സുഹൈൽ അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എഫ് ഓർഗാനെറ്റ് സംസ്ഥാന സമിതി അംഗം ശരീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു എസ്. വൈ. എസ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി റഹീം മാസ്റ്റർ ചുഴലി സമാപന സന്ദേശം നൽകി.സൈതലവി പാലത്തിങ്ങൽ, ബദ്റുദ്ധീൻ ചുഴലി, ആശിഖ് കുന്നുമ്മൽ, റിഷാദ് അഹമ്മദ്‌ ജവാദ് ചുഴലി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് ഇർഷാദലി വാഫി നിയന്ത്രിച്ചു. എസ്. കെ. എസ്. എസ്. എഫ് ചുഴലി യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമീർ സുഹൈൽ (പ്രസിഡന്റ്‌ ). ആഷിഖ് കുന്നുമ്മൽ (ജനറൽ സെക്രട്ടറി ) റിസ് വാൻ കുന്നുമ്മൽ (ട്രഷറർ).റിഷാദ് അഹമ്മദ് (വർക്കിംഗ്‌ സെക്രട്ടറി ). റബീഹ് ഹുദവി, ഫവാസ് കടുക്ക...
error: Content is protected !!