സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി മൂന്നിയൂര്‍ പഞ്ചായത്ത് ബജറ്റ്
മൂന്നിയൂര്‍: സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാതല സൗകര്യങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്കി മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് 2024 - 2025 ലെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍. എം. സുഹ്റാബി അദ്ധ്യക്ഷത വഹിച്ചു.
മൂന്നിയൂര്‍ എഫ്എച്ച് സി യില്‍ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസര്‍ സ്ഥാപിക്കുകയും എല്‍.എഫ്. ടി. ആര്.എഫ്. ടി, എഫ്. എല്‍. ടി തുടങ്ങിയ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ പ്രവര്‍ത്തിക്കുന്ന ലാബ് സൗകര്യം ഒരുക്കും. ഇതിലേക്കുള്ള ടെക്നിഷ്യനെ പഞ്ചായത്ത് നിയമിക്കും. പരിരക്ഷ പാലിയേറ്റീവിന് രണ്ടാമത്തെ യൂണിറ്റ് തുടങ്ങും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരത്തിന് 50 ലക്ഷം വകയിരുത്തി. ഭവന നിര്‍മ്മാണത്തിന് 5 കോടി നീക്കിവെച്ചു. റോഡ് വികസനത്തിന് നാല് ക...