Wednesday, December 24

Tag: Tirurangadi

പറപ്പൂർ തൂമ്പത്ത് പുത്തൻ പീടിയേക്കൽ കദിയാമ്മകുട്ടി അന്തരിച്ചു
Obituary

പറപ്പൂർ തൂമ്പത്ത് പുത്തൻ പീടിയേക്കൽ കദിയാമ്മകുട്ടി അന്തരിച്ചു

പറപ്പൂര്‍: പാറക്കടവ് ഹയ്യാത്തുല്‍ ഉലൂം മദ്രസ്സക്ക് അടുത്ത് താമസിക്കുന്ന തൂമ്പത് പുത്തന്‍ പീടിയേക്കല്‍ (മുതുവട്ടില്‍) കദിയാമകുട്ടി(75) അന്തരിച്ചു. ഭര്‍ത്താവ്: പുലാക്കടവത്ത് അബ്ദുല്‍ ഖാദര്‍ (പറപ്പൂര്‍ ചോലക്കുണ്ട്, കണ്ണമംഗലം വാളക്കുട എംഇഎസ് എന്നിവിടങ്ങളില്‍ പ്രഥമാധ്യാപകനായിരുന്നു). മക്കള്‍: അഹ്മദ് സുബൈര്‍(ഖത്തര്‍), സിദ്ധീഖ് ഇസ്മായില്‍ (റിട്ട. എഇ, പിഡബ്ലിയുഡി റോഡ്‌സ് പരപ്പനങ്ങാടി), ഷറഫുദ്ദീന്‍, ഹബീബ് ജഹാന്‍ (ജില്ലാ വൈസ്. പ്രസിഡന്റ് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം), ഹാരിസ് ഹസ്സന്‍(ഖത്തര്‍), ഫൈസല്‍ ഇസ്ഹാഖ് (ജിഎസ്ടി ഓഫീസ് കോട്ടക്കല്‍), ഫക്രുദീന്‍ അഹമ്മദ് ( പ്രധമാധ്യാപകന്‍, എഎംയുപി സ്‌കൂള്‍ കുറ്റിത്തറ), ആയിഷ ന്ജവ, ഫാത്തിമ ഫൗസിയ, നൂറുല്‍ ഹുദ. മരുമക്കള്‍: കെ.ടി. ആസ്യ (വളാഞ്ചേരി), മുനീറ നൂര്‍ജഹാന്‍ പെരിങ്ങാട്ടുതൊടി (ഇരിമ്പിളിയം), ടി.ടി. ബേബി സീന (അച്ചനമ്പലം), മുഹ്‌സിന ജഹാന്‍ ( ജമാഅത്തെ ഇ ഇസ്ലാമി വനിത വിഭാ...
Obituary

കുറ്റൂർ ഉള്ളാടൻ മുഹമ്മദ് ഹാജി എന്ന മഠത്തിൽ ബാപ്പു അന്തരിച്ചു

കുറ്റൂർ പുങ്കടായ മഹല്ല് ജുമാ മസ്ജിദ്, നൂറുൽ ഇസ്‌ലാം സുന്നി മദ്രസ എന്നിവയുടെ പ്രസിഡന്റും പരേതനായ ഉള്ളാടൻ മുഹമ്മദ് ഹാജി എന്നവരുടെ മകനും ആയ മഠത്തിൽ ബാപ്പു എന്ന ഉള്ളാടൻ ആലിമുഹമ്മദ് ഹാജി (74) അന്തരിച്ചു.ജനാസ നമസ്ക്കാരം ഇന്ന് രാവിലെ (ഞായർ) പത്ത് മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ നടക്കുന്നതാണ്.. ഭാര്യ പാത്തുമ്മു. മക്കൾ: മുഹമ്മദ്‌ കുട്ടി, ആസിയ, സലീന, മരുമക്കൾ : ഉമ്മർ ചെലേമ്പ്ര, നൗഷാദ് ചെറുകുന്ന്, ജസീന ചെമ്മാട്...
Obituary

കൊടിഞ്ഞി സ്വദേശി ചിറയിൽ അബ്ദുറഹമാൻ ഹാജി എന്ന ബാവ അന്തരിച്ചു

തിരൂരങ്ങാടി : കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ ചിറയിൽ മൂസ ഹാജിയുടെ മകൻ അബ്ദുറഹ്മാൻ ഹാജി എന്ന ബാവ അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് കൊടിഞ്ഞി പള്ളിയിൽ. മുഹമ്മദ് കോയ മകനാണ്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റും സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റും ആയ സി.അബൂബക്കർ ഹാജി, ചിറയിൽ കുഞ്ഞു എന്നിവർ സഹോദരന്മാരാണ്....
Politics

ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ പോര് യൂത്ത് ലീഗ് നേതാവും മുൻ കോണ്ഗ്രസ് നേതാവും തമ്മിൽ

തിരൂരങ്ങാടി : മലപ്പുറം ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ മത്സര ചിത്രം തെളിയുന്നു. യു ഡി എഫ് സ്ഥാനാർഥിയായി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരിനെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി മുൻ ഡി സി സി സെക്രട്ടറി യും നന്ന മ്പ്ര യിലെ മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ പി കെ തങ്ങളെയാണ് സ്ഥാനാർത്ഥി യായി പരിഗണിക്കുന്നത്. എൽ ഡി എഫ് സ്വതന്ത്രൻ ആയാണ് ഇദ്ദേഹം മത്സരിക്കുക. നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശിയാണ്. നന്ന മ്പ്ര പഞ്ചായത്തു വൈസ് പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം തിരൂരങ്ങാടി നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ, താനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ്. വ്യവഹാരിയുമാണ്കോ. ണ്ഗ്രസ് നേതാവായിരിക്കെ തന്നെ ഏറെക...
Politics

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളെയും ഉപവരണാധികാരികളെയും തീരുമാനിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളും ഉപവരണാധികാരികളും തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത് വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുന്‍പാകെയാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദും ഉപവരണാധികാരി എ.ഡി.എം. എന്‍.എം. മെഹറലിയുമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. ബ്ലോക്ക് പഞ്ചായത്തുകളിലെ ഉപവരണാധികാരികള്‍ ബി.ഡി.ഒ.മാരും ഗ്രാമപഞ്ചായത്തിലെ ഉപവരണാധികാരി പഞ്ചായത്ത് സെക്രട്ടറിമാര...
Local news

രിഫാഇ ആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്ക് അറിവിൻ നിലാവ് മജ്‌ലിസും നാളെ

രിഫാഇആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്ക് അറിവിൻ നിലാവ് മജ്‌ലിസും 2025 നവംബർ 14ന് വെള്ളി പരപ്പനങ്ങാടി ടോൾ ബൂത്ത് പരിസരം രാവിലെ 6 30 ന് പനയത്തിൽ മുനഫരി സാദാത്ത് മഖാം റിയാറത്ത് തുടർന്ന് വൈകുന്നേരം 4:00 മണിക്ക് സ്നേഹ സദസ്സ് .6.15pm ന്ന് അറിവിൻ നിലാവ് മജിലിസ് സ്വഫുവാൻ സഖാഫി പത്തപിരിയം നേതൃത്വം നൽകും അനുസ്മരണ പ്രഭാഷണം മുള്ളൂർക്കര മുഹമ്മദലി സഖാഫി വേദിയിൽ സയ്യിദ് ഷാഹുൽ ഹമീദ് നദ് വി, സയ്യിദ് അബ്ദുൽ ഖാദർ കാമിൽ സഖാഫി,സയ്യിദ് എസ് എം കെ തങ്ങൾ. അബ്ദുസ്സലാം ബാഖവി ചിറമംഗലം,അബ്ദുൽ കരീം ലത്തീഫി പാലത്തിങ്ങൽ,മുഹമ്മദ് കുട്ടി മുസ്ലിയാർ ഹിദായ നഗർ, അബ്ദുനാസർ ഷാമിൽഇർഫാനി കക്കോവ് അഷറഫ് അംജതി ആവിയിൽ ബീച്ച്, മുഹമ്മദ് നിയാസ് പുളിക്കലകത്ത്.ഡോ. അഹമ്മദ് കബീർ മച്ചിഞ്ചേരി.ഡോ. മുനീർ നഹാസ്. അബ്ദുല്ല കുട്ടി ചെട്ടിപ്പടി.ഡോ. മുനീർ പി എ ഉള്ളണം. ഉസ്മാൻ കോയ ഹാജി പുളിക്കലത്ത്. അബ്ദു ലത്തീഫ് ഹാജി പുളിക്കലകത്ത്,അൻവർ...
Other

ശിശുദിനത്തിൽ വൈറലായി ഒരു അധ്യാപകൻ

നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ചെമ്മാട്, ഗണിതം അധ്യാപകനായ അൻഫസ് ആണ് ശിശുദിനത്തിൽ തപാൽ മാർഗം വഴി തന്റെ ക്ലാസിലെ എല്ലാ കുട്ടികൾക്കും ആശംസകളും നേർന്നുകൊണ്ട് ഈ വിസ്മയം തീർത്തത്. സോഷ്യൽ മീഡിയ വഴിയുള്ള സന്ദേശങ്ങൾ മാത്രമായി ചുരുങ്ങുന്ന ഈ കാലഘട്ടത്തിൽ തന്റെ കുട്ടികളെ തന്റെ പൂർവികർ മറ്റുള്ളവർക്കായി സന്ദേശങ്ങൾ നൽകിയ രീതി എങ്ങനെയെന്നും പോസ്റ്റ് ഓഫീസ് , തപാൽ മാർഗ്ഗം ,പോസ്റ്റുമാൻ, എന്നീ മാധ്യമങ്ങൾ എങ്ങനെയാണ് നമുക്ക് സഹായകരമാകുന്നത് എന്നും കുട്ടികളെ പരിചയപ്പെടുത്തി അധ്യാപകൻ. ഈ കത്തുകൾ ലഭിച്ച ഉടനെ കത്ത് ലഭിച്ച കുട്ടികൾ മറുപടി എന്നോളം വരും ദിവസങ്ങളിൽ തന്നെ ക്ലാസ് അധ്യാപകനെ തപാൽ മാർഗം വഴി തന്നെ സന്ദേശം തിരിച്ചയച്ചും കുട്ടികളിൽ ഈ സംവിധാനം പൂർവ്വാധികം ശക്തിപ്രാപിക്കാൻ അധ്യാപകന്റെ ഈയൊരു ശ്രമം കൊണ്ടായി. തീർന്നില്ല, അന്നേദിവസം തന്നെ തന്റെ ക്ലാസിലെ മുഴുവൻ രക്ഷിതാക്കളെയും സ്കൂളിൽ വിളിച്ചുവരുത്...
Accident

ബൈക്കപകടത്തിൽ പരുക്കേറ്റ ചെറുമുക്ക് സ്വദേശി മരിച്ചു

തിരൂരങ്ങാടി : വാഹനാപകടത്തിൽ പരിക്കേറ്റ ചെറുമുക്ക് സ്വദേശിയായ യുവാവ് മരിച്ചു. ചെറുമുക്ക് ജീലാനി നഗർ സ്വദേശി ഓട്ടോ ഡൈവർ വളപ്പിൽ കുഞ്ഞിതുവിന്റെ മകൻ സക്കരിയ (28) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ചുള്ളിപ്പാറ ചിറയിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം. ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ചെറുമുക്ക് പള്ളിയിൽ ഖബറടക്കും....
Obituary

പുകയൂർ കൂനാരി തൂമ്പത്ത് അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു

അബ്ദുല്ലക്കുട്ടി ഹാജി എ.ആർ നഗറിലെ പുകയൂർ സ്വദേശി കൂനാരി തുമ്പത്ത് അബ്ദുല്ലക്കുട്ടി ഹാജി (71) അന്തരിച്ചു.പൗരപ്രമുഖനും മുസ് ലിംലീഗ് നേതാവുമായിരുന്നു. കൊട്ടംച്ചാൽ മൂന്നാം വാർഡ് മുസ് ലിം ലീഗ് പ്രസിഡൻ്റ്, ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പാത്തുമ്മുമക്കൾ: ജാഫർ, ജാഫിറ, ഷുഹൈബ്, ശംറ, ഹനീഫ, നുവൈസ്.മരുമക്കൾ: ബഷീർ മമ്പുറം, നൗഷാദ് വേങ്ങര, ജാസ്മിൻ കൊല്ലംച്ചിന, സൗദാബി ഉള്ളണം, റാഷിദ വേങ്ങര, സനിയത്ത് വി.കെ.പടി.സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അഹമ്മദ്‌കുട്ടി, അബ്ദുറഹിമാൻ,ഖദീജ, പാത്തുമ്മു, അയിഷാബി....
Obituary

വെന്നിയൂർ മസ്ജിദ് ട്രഷറർ പരപ്പൻ ഹസ്സൻ ഹാജി അന്തരിച്ചു

വെന്നിയൂർ: വെന്നിയൂർ മസ്ജിദ് ട്രഷറർ പരപ്പൻ ഹസ്സൻ ഹാജി (77) നിര്യാതനായി. കബറടക്കം ചൊവ്വ രാവിലെ10 മണിക്ക് വെന്നിയൂർ ജുമാ മസ്ജിദിൽ നടക്കും.ഭാര്യ: പരേതയായ ഐഷുമ്മു, മക്കൾ: പരപ്പൻ അബ്ദുറഹ്മാൻ (തിരുരങ്ങാടി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, VSK പ്രസിഡൻ്റ്), ഉസ്മാൻ, റുഖിയ, റസീന,മരുമക്കൾ: മുഹമ്മദലി, അഷ്റഫ്, സെമീറ, സഹീറ.
Local news

ദേശീയപാതയിലെ സർവീസ് റോഡ് ഉപയോഗം; ബോധവൽക്കരണം നടത്തണമെന്ന് യൂത്ത്‌ലീഗ്

ഹൈവേ സർവീസ് റോഡിൽ ബോധവൽക്കരണം വേണം : യൂത്ത് ലീഗ് തിരുരങ്ങാടി : ദേശീയ പാതയിൽ ഇടത് വശം ചേർന്ന് വാഹനമോടിക്കുന്ന ഒരു വിഭാഗവും മറുവശം തെറ്റായ ദിശയിലും വരുന്നത് അപകടത്തിനും വാക്ക് തർക്കങ്ങളും പതിവാക്കിയിരിക്കുന്നു.പ്രസ്തുത വിഷയത്തിലും പുതിയ നാഷണൽ ഹൈവേ ട്രാഫിക് നിയമങ്ങളും ബന്ധപ്പെട്ട വകുപ്പകളെ ഉൾപ്പെടുത്തി ഡ്രൈവർമാർക്ക് റോഡിൽ സന്ദേശ ബോധവൽക്കരണം നടത്തണമെന്ന് തിരുരങ്ങാടി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ചർച്ചയിൽ ജോയിന്റ് ആർ ടി ഒ സുഗതൻ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ സലീം വടക്കൻ, ജനറൽ സെക്രട്ടറി ബാപ്പുട്ടി ചെമ്മാട്, ഭാരവാഹികളായ ഷഫീഖ് പുളിക്കൽ, വഹാബ് ചുള്ളിപ്പാറ,ആസിഫലി ചെമ്മാട്, അഷ്‌റഫ്‌ താണിക്കൽ എന്നിവർ പങ്കെടുത്തു....
Local news

ലയൺസ് ക്ലബും പ്രതിഭ ലൈബ്രറിയും ഇന്റർനാഷണൽ പീസ് പോസ്റ്റർ മത്സരം നടത്തി

തിരൂരങ്ങാടി : ലയൺസ് ക്ലബ്‌ തിരുരങ്ങാടിയുടെയും ചെമ്മാട് പ്രതിഭ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്റർ നാഷണൽ പീസ് പോസ്റ്റർ മത്സരം 2025 ന്റെ ഭാഗമായി ചിത്രരചന മത്സരം നടത്തി."ഒന്നിച്ച് ഒന്നായി " എന്ന ആശയത്തെ മുൻ നിർത്തി നടന്ന മത്സരത്തിൽ മുഹമ്മദ്‌ ഫഹീം (ഒന്നാം സ്ഥാനം) അക്സ ഗ്ലാഡിസ് (രണ്ടാം സ്ഥാനം) അദ്വിദേയ (മൂന്നാം സ്ഥാനം) വിജയികളായി. പ്രസിദ്ധ ചിത്രകാരന്മാരായ മാസ്റ്റർ സുരേഷ്, ആശാരിക്കൽ സുകുമാർ എന്നിവർ വിധി കർത്താക്കളായി.തൃക്കുളം ഗവ ഹൈസ്കൂളിൽ നടന്ന പരിപാടി ലയൺസ് ക്ലബ്‌ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൌൺസിൽ തിരുരങ്ങാടി താലൂക്ക് പ്രസിഡന്റ്‌ ടി കെ അബ്ദുറഷീദ് മുഖ്യ പ്രഭാഷണം നടത്തി.ലയൺസ് ക്ലബ്‌ സോണൽ ചെയർപേഴ്സൺ ഡോ. സ്മിത അനി, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ എം പി സിദ്ധീഖ്, ഡോ. കെ ശിവാനന്ദൻ എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രതിഭ ലൈബ്രറി പ്രസിഡന്റ്‌ പി സി സാമുവൽ ആധ്യക്ഷം വഹിച്ചു. ലയൺ...
Obituary

മുൻ ഓട്ടോ ഡ്രൈവർ പന്താരങ്ങാടി കറുത്തൊൻ അബൂബക്കർ അന്തരിച്ചു

തിരൂരങ്ങാടി : പന്താരങ്ങാടി പാറപ്പുറം സ്വദേശിയും മുൻ ഓട്ടോ ഡ്രൈവറും ആയിരുന്ന കറുത്തൊൻ അബൂബക്കർ (72) അന്തരിച്ചു. കബറടക്കം ഇന്ന് രാത്രി 8.30 ന് പാറപ്പുറം ജുമാ മസ്ജിദിൽ. ഭാര്യ, മൈമൂന്നത്ത്. മകൻ മുഹമ്മദലി, മരുമകൾ, സഹീറ.
Accident

ഒഴൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

തിരൂർ : ഒഴൂർ സ്വദേശിയായ മധ്യവയസ്‌കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ മൂച്ചിക്കൽ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഒഴൂർ പുൽപറമ്പ് സ്വദേശി വാലിയത്ത് യാഹു എന്നവരുടെ മകൻ അസീസ് (60 ) ആണ് മരിച്ചത്. ഇന്ന് 8-11-2025 രാവിലെ 6:35 നാണ് അപകടം നടന്നത്. താനൂർ പോലീസും, TDRF വളണ്ടിയർമാരും, തിരൂർ റെയിൽവേ പോലീസും, നാട്ടുകാരും ചേർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.TDRF വളണ്ടിയർമാരായ ആഷിക്ക് താനൂർ, അർഷാദ്, ഷഫീക്ക് തിരൂർ, ആംബുലൻസ് ഡ്രൈവർ റിയാസ് എന്നിവർ സംഭവ സ്ഥലത്ത് എത്തി. ഭാര്യ മൈമൂന. മകൾ മുബഷിറ....
Crime

സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർത്ഥി അതേ ബസ് കയറി മരിച്ചു.

കൊണ്ടോട്ടി : സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർത്ഥി അതേ ബസ് കയറി മരിച്ചു. കൊണ്ടോട്ടി മൊറയൂർ ഒഴുകൂർ കളഞ്ഞിപറമ്പ് കുറ്റിപുറത്ത് നൂറുദ്ധീന്റെ മകൻ യമിൻ ഇസ് വിൻ (5) ആണ് മരിച്ചത്. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്ബളപറമ്ബ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ അത് ആണ് മരിച്ചത്.സ്‌കൂള്‍ വാഹനമിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കു മേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇബിഎസ്ന്‍യിൽ. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Other

പുകയൂർ ജി എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിനായി സംസ്ഥാന സർക്കാരിൻ്റെ 2023-24 വാർഷിക പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിട ഉദ്ഘാടനം എംഎൽഎ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ അധ്യക്ഷയായിരുന്നു.ചടങ്ങിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണത്ത്, വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ, ബ്ലോക്ക് മെമ്പർ എ.പി അബ്ദുൽ അസീസ്,എ.ഇ.ഒ ടി.ഷർമിളി, എ.പി ഹംസ,കെ.പി ഷമീർ,ടി.ഹംസ,കെ.ടി നാരായണൻ,പി.ഷീജ,സി.വേലായുധൻ,പി.പി അബ്ദുല്ലക്കോയ,കെ.സുനിൽ,എച്ച്.എം ഇൻചാർജ് ഇ.രാധിക,പിടിഎ പ്രസിഡൻ്റ് കെ.ജിനീഷ്, ഇബ്രാഹിം മൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു.ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി....
Other

കുന്നുംപുറം ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു

എ ആർ നഗർ: അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം കുന്നുംപുറം, വേങ്ങര നിയോജക മണ്ഡലം എംഎൽഎ ബഹു. കുഞ്ഞാലികുട്ടിയുടെ അധ്യക്ഷതയിൽ ബഹു :ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . പരിപാടിയിൽ സബ് കളക്ടർ ശ്രീ ദിലീപ് കൈനിക്കര ഐ എ എസ് മുഖ്യ അതിഥിയായി. . ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അനൂപ് ടി എൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ , ബ്ലോക്ക് മെമ്പർമാർ ,ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരോഗ്യ വകുപ്പിലെ ,ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് സി.കെ,. ,എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് കുമാർ സി.കെ വിരമിക്കുന്നതിന്റെ മുന്നോടിയായിട്ടുളള ആദരിക്കലും ചടങ്ങിൽ നടന്നു. പരിപാടിക്ക് അബ്ദുറഹ്മാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റഷീദ് കൊണ്ടാണത്ത് സ്വാഗതവും , എ ആർ നഗർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഫൗസിയ നന്ദിയും പ...
Other

ഈജിപ്ത് ഔഖാഫ് മന്ത്രിയുമായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച്ച നടത്തി

കൈറോ: ഈജിപ്ത് ഔഖാഫ്, മത കാര്യ വകുപ്പ് മന്ത്രിയും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അസ്ഹരിയുമായി ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയില്‍ സ്‌കോളര്‍ഷിപ്പുകള്‍, പരസ്പര വിനിമയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. മത വിദ്യാഭ്യാസ- സാംസ്‌കാരിക - വിനിമയ രംഗത്ത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിന്റെ ആവശ്യകതയും ഔഖാഫ് മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ചു. തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് മേഖലകളിലെല്ലാം അവഗാഹമുള്ള യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ. ഉസാമ അസ്ഹരി, കഴിഞ്ഞ വര്‍ഷമാണ് ഔഖാഫ് മന്ത്രിയായി ചുമതലയേറ്റത്. അൽഅസ്ഹർ സർവകലാശാലയിലെ ഉസ്വൂലുദ്ദീൻ ഫാക്കലിറ്റി കൂടിയായ അദ്ദേഹം ലോകത്തെ സ്വാധീനിച്ച 500 മുസ് ലിം പണ്ഡിതരുടെ ചുരുക്കപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഔഖാഫ് മന്ത്രാലയത്തിലെ വിവിധ വകുപ്പു തലവന്മാരായ ഹുസൈന്‍ അബ്ദുല്‍ ബാരി...
Other

ദാറുൽ ഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗം: റശീദലി തങ്ങൾ തിരൂരങ്ങാടി : ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗമാവേണ്ടതെന്നും അറബികളിലൂടെ കേരളത്തിൽ ഇസ്ലാം പ്രചരിച്ചത് അപ്രകാരമാണെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. ജനങ്ങൾ മതത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ സന്നദ്ധരായതും ഉന്നത സ്ഥാപനങ്ങൾ സ്ഥാപിതമാവാൻ കാരണമായതും ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച പൂർവ്വികരുടെ പരിശ്രമമാണെന്നും തങ്ങൾ പറഞ്ഞു. ദാറുൽഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ അധ്യക്ഷനായി. ഒമാനിൽ നടന്ന 3-ാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഫഹ്മിദ് ഖാൻ, മുഹമ്മദ് ശക്കീബ്, അബ്ദുൽ മുഹൈമിൻ, മുഹമ്മദ് നൂഞ്ഞേരി എന്നിവർക്കുള്ള പുരസ്കാരം തങ്ങൾ നൽകി. ദാറുൽഹുദാ സ്ഥാപക നേതാക്കളായ ഡോ. യു. ബാപ്പുട്ടി ഹാജി, എം.എം ബശീർ മുസ്‌ലിയാർ, സി.എച്ച് ഐദറൂസ് മുസ്‌ല...
Crime

കാപ്പ നിയമം ലംഘിച്ചു എത്തിയ വെന്നിയുർ സ്വദേശിയെ പിടികൂടി

കാപ്പപ്രതിയെ പിടികൂടി തിരൂരങ്ങാടി : കാപ്പ 15 പ്രകാരം തൃശ്ശൂർ മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ അവരുടെ നിയന്ത്രിക്കുന്നതിന് വേണ്ടി പുറപെടുവിച്ചു ഉത്തർവ് ലംഘിച്ചുകൊണ്ട് മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചതിന്ന് വെന്നിയൂർ സ്വദേശി നെച്ചിക്കട്ടിൽ അഫ്സീർ (28) നെ താനൂർ ഡി വൈ എസ് പി പി പ്രമോദിന്ന് രഹസ്യ വിവരത്തെ തുടർന്ന് തിരൂരങ്ങാടി എസ് എച്ച് ഓ ബി പ്രദീപ് കുമാർ .എസ ഐവിൻസന്റ് എ ഡി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പത്ത് മണിക്ക് വെന്നിയൂരിൽ വെച്ച് പിടികൂടി. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജറാക്കി. കാപ്പ 15 പ്രകാരം അറസ്റ്റ് ചെയ്തത് കോട്ടക്കൽ. തിരുനെല്ലി (വയനാട് ) എന്നി സ്റ്റേഷനിൽ നിലവിൽ അദ്ദേഹത്തിന്ന് കഞ്ചാവ്. കേസുണ്ട് , വയനാട് 2022 ലും കോട്ടക്കലിൽ 2025 ലും കേസുണ്ട് 2025 ഒക്ടോബർ മാസത്തികളാണ് ഇവരെ തിരൂരങ്ങാടി പോലീസ് കാപ്പ ചുമത്തിയത്...
Obituary

തിരൂരങ്ങാടി ചന്തപ്പടി ടി കെ ബഷീർ അന്തരിച്ചു

തിരുരങ്ങാടി ചന്തപ്പടി സ്വദേശിയും വെള്ളിലക്കാട് താമസക്കാരനുമായ ടി.കെ. ബഷീർ ഹാജി (72 ) നിര്യതനായി.ഭാര്യ. അസ്മാബി (മങ്കട, കടന്നമണ്ണ)മകൾ ബുഷ്റ. തിരുരങ്ങാടി.ജനാസ നിസ്ക്കരം രാവിലെ (വ്യാഴം) 9 മണിക്ക് തിരുരങ്ങാടി മേലേ ചിന ജുമാ മസ്ജിദിൽ.
Obituary

ചുള്ളിപ്പാറ ബി.കെ.മുഹമ്മദ് കുട്ടി അന്തരിച്ചു

വെന്നിയൂർ : ചുള്ളിപ്പാറ സ്വദേശി പരേതനായ ഭഗവതി കാവുങ്ങൽ കുഞ്ഞഹമ്മദ് മൊല്ലയുടെ മകനും തിരുരങ്ങാടി മുൻ സി പാലിറ്റി ഡിവിഷൻ 19 മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയുമായ ഭഗവതി കാവുങ്ങൽ മുഹമ്മദ് കുട്ടി (ബാവ) 60 നിര്യാതനായി. ജനാസ നമസ്കാരം ഇന്ന് 8 AM(6/11/25 ) കൊടക്കല്ല് ജമാ മസ്ജിദിൽ. ഭാര്യ സുബൈദ. മകൻ സൽമാൻ ഫാരിസ്. മരുമകൾ, റുക്സാന. സഹോദരങ്ങൾ: സൈതലവി, ആയിശുമ്മു,കദീസുമ്മു , പാത്തുമ്മു...
Politics

തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി

തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി. മലപ്പുറം ജില്ലയിലെ നഗരസഭ ചെയർപേഴ്സൺ സ്ഥാനം സംവരണം ⏺️ സ്ത്രീ സംവരണം പൊന്നാനി നഗരസഭ പെരിന്തൽമണ്ണ നഗരസഭ നിലമ്പൂർ നഗരസഭ മലപ്പുറം നഗരസഭ താനൂർ നഗരസഭ പരപ്പനങ്ങാടി നഗരസഭ വളാഞ്ചേരി നഗരസഭ8 തിരൂരങ്ങാടി നഗരസഭ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ⏺️ പട്ടികജാതി സ്ത്രീ സംവരണം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ⏺️ പട്ടികജാതി സംവരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ⏺️ സ്ത്രീ സംവരണം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മങ്കട ബ്ലോക്ക് പഞ്ചായത്ത് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് മാരുടെ സംവരണ പട്ടിക ⏺️ പട്ടികജാതി...
Education

ദാറുല്‍ഹുദായും ഈജിപ്തിലെ അല്‍അസ്ഹറും തമ്മിൽ അക്കാദമിക സഹകരണത്തിനു ധാരണ

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‌സിറ്റിയും ഈജിപ്തിലെ പരമോന്നത വിദ്യാകേന്ദ്രമായ അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റിയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണയായി. കെയ്‌റോയിലെ അൽഅസ്ഹർ ക്യാമ്പസിലെ ചാൻസിലറുടെ ചേംബറിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അസ്ഹർ ചാൻസലർ പ്രൊഫ. ഡോ. സലാമ ജുമുഅ ദാവൂദും ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വിയും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് എന്നിവയില്‍ നേരത്തെ തന്നെ ദാറുല്‍ഹുദാ അംഗമാണ്. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, അൽഖറവിയ്യീൻ യൂനിവേഴ്‌സിറ്റി മൊറോക്കോ, സുല്‍ത്താന്‍ ശരീഫ് അലി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബ്രൂണെ, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഖത്തർ തുടങ്ങി ഡസനിലധികം രാജ്യാന്തര സര്‍വകലാശാലകളുമ...
Other

വനിതകൾക്കുള്ള കമ്പ്യൂട്ടർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

പരപ്പനങ്ങാടി നഗരസഭയും കുടുംബശ്രീ സിഡിഎസും ലക്ഷ്യ ട്രസ്റ്റുമായി സഹകരിച്ച് വനിതകൾക്കായി നടത്തിയ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നിർവഹിച്ചു. നഗരസഭ ചെയർമാൻ പിപി ഷാഹുൽഹമീദ് അധ്യക്ഷം വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി പി സുഹറാബി സ്വാഗതം പറഞ്ഞു. മൂന്ന് സെന്ററുകളിൽ ആയി പരീക്ഷയെഴുതിയ 400 ഓളം വനിതകൾക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഉള്ളണം കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.സ്ഥിരം സമിതി അധ്യക്ഷൻ മാരായ സീനത്ത് ആലി ബാപ്പു, സുഹറ വി കെ, ഹൈറുനിസ താഹിർ, മുൻ ചെയർമാൻ എ ഉസ്മാൻ, കൗൺസിലർമാർ, സിഡിഎസ് കൺവീനർമാരായ ഷീജ, സൗമിയത്ത്, സിഡിഎസ് മെമ്പർമാർ, ലക്ഷ്യ ട്രസ്റ്റ് ചെയർമാൻ പ്രദീപ്,സെക്രട്ടറി ജിത്തു, തുടങ്ങിയവർ പങ്കെടുത്തു....
Other

വേങ്ങര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കുറ്റൂർ നോർത്ത് സ്കൂളിൽ വർണാഭമായ തുടക്കം

എ ആർ നഗർ: കുറ്റൂർ നോർത്ത് കെഎംഎച്ച്എസ്എസ്, എം എച്ച് എം എൽ പി എസ് എന്നിവിടങ്ങളിലായി നടക്കുന്ന 36 മത് വേങ്ങര ഉപജില്ലാ സ്കൂൾ കലോത്സവം എംപി ഇ ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് നൈനാൻ, സ്വാഗതം ആശംസിച്ചു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ഷർമിലി മേള വിശദീകരണം നടത്തി. കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ചെറൂര്‍ പി പി ടി എം വൈ എച്ച്എസ്എസ് സ്കൂൾ വിദ്യാർത്ഥിനി ടി ടി റിംഷാ അക്ബറിന് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു.വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റഷീദ് കൊണ്ടാണത്ത്, യുഎം ഹംസ,വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മാടപ്പള്ളി, കെ വി ഉമ്മർ കോയ, തൂമ്പയിൽ നുസ്രത്ത് , കമർ ബാനു,സ്കൂൾ മാനേജർ കെ പി ഹുസൈൻ ഹാജി, ഹെഡ്മിസ്ട്രസ് എസ് ...
Other

പരപ്പനങ്ങാടി ഉപജില്ല കലോത്സവത്തിന് വള്ളിക്കുന്ന് സി ബി എച്ച് എസ് സ്കൂൾ ഉജ്ജ്വല തുടക്കം

വള്ളിക്കുന്ന് : സി ബി ഹയർസെക്കന്ററി സ്കൂളിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം. നവംബർ 3, 4, 5, 6 തീയതികളിൽ നടക്കുന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവം വള്ളിക്കുന്ന് നിയോജകമണ്ഡലം എം എൽ എ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം സന്ധ്യാ വി കലോത്സവം കൺവീനർ, എ ഇ ഒ ബിന്ദു പി ,സിന്ധു എപി,ശശികുമാർ,എം കെ കബീർ,പി പ്രസന്നകുമാർ,എ പി ബാലകൃഷ്ണൻ,മുഹമ്മദ് ഷമീം,പ്രേമൻ പരുത്തിക്കാട്,സി ഉണ്ണിമൊയ്തു,വി അബൂബക്കർ,എം പ്രേമൻ മാസ്റ്റർ,പാണ്ടി ഹസൻ,കെ സിജു,പി കെ സിനു,എ വി ഷറഫലി,സി രമ്യ,മുനീർ താനാളൂർ,ഇർഷാദ് ഓടക്കൽ,കെ കെ ഷബീർ അലി,സിപി റാഫിക്ക്,കെ അജീഷ്,പി വിനക്,എന്നിവർ ആശംസകൾ അറിയിച്ചു.ചടങ്ങിന് ഹെഡ്മാസ്റ്റർ വി പ്രവീൺകുമാർ നന്ദി പറഞ്ഞു....
Obituary

തെന്നല കോലത്തോടി കുഞ്ഞിക്കദിയ അന്തരിച്ചു

തെന്നല: തറയിൽ പരേതനായ എടച്ചേരി ചായം പിലാക്കൽ മുഹമ്മദ്‌കുട്ടി ഹാജി എന്നവരുടെ ഭാര്യ കോലത്തോടി കുഞ്ഞികതിയ (92) അന്തരിച്ചു. മക്കൾ :കുഞ്ഞമ്മുതു, സൈതലവി, മുഹമ്മദലി, സിദ്ദീഖ്, ഉസ്മാൻ, സറഫുദ്ദീൻ, ഷംസീറ, സുഹറ മയ്യിത്ത് നിസ്കാരം തറയിൽ ജുമാമസ്ജിദിൽ രാവിലെ 09:30 മണിക്ക്
Obituary

കൊടിഞ്ഞി സുകുമാരൻ മാസ്റ്ററുടെ ഭാര്യ സുമതി അന്തരിച്ചു

കൊടിഞ്ഞി - പനക്കത്തായം എ എൽ പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പുല്ലാണി സുകുമാരൻ മാസ്റ്ററുടെ ഭാര്യയും ഒമ്പേടത്തിൽ നാരായണൻ മാസ്റ്ററുടെ മകളുമായ സുമതി (76) നിര്യാതയായി. മക്കൾ: പ്രസാദ് (ഹെഡ്മാസ്റ്റർ - GVHSS ചെട്ടിയാൻ കിണർ, പ്രശാന്ത് (ഇന്ത്യൻ ബാങ്ക് - കോഴിക്കോട് ടൗൺ ബ്രാഞ്ച്) പ്രസീന, മരുമക്കൾ: സോണി (എഞ്ചിനീയർ - ബഹറിൻ) ജിഷ , സുജ, ശവസംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കൊടിഞ്ഞിയിലെ വീട്ടുവളപ്പിൽ...
Obituary

മൂന്നിയൂർ എറഞ്ഞിക്കൽ മൊയ്തീൻ ഹാജി അന്തരിച്ചു

മൂന്നിയുർ: ചിനക്കൽ പുളിച്ചേരിയിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃനിരയിലെ സജീവ സാന്നിധ്യവും ദീർഘകാലം പ്രവാസിയുമായിരുന്ന പരേതനായ എറഞ്ഞിക്കൽ സൈതാലി ഹാജിയുടെ മകൻ മൊയ്‌ദീൻ ഹാജി (65)നിര്യാതനായി. സൗദി അറേബ്യയിലെ അല്ലീത്തിൽ ബിസിനസായിരുന്നു. ഭാര്യ തുടിശ്ശേരി സഫിയ.മക്കൾ ഫൈസൽ, ഹഫ്‌സത്ത്, മുഹമ്മദ്‌ അർഷദ്, അഹമ്മദ്‌ റാഷിദ്‌, സൗദാബി, ഉമ്മുസൽ‍മത്ത്, മുഹാവിയ. മരുമക്കൾ ഷുഹൈബ് ഫൈസി പൊന്മള, ശംസുദ്ധീൻ ഹുദവി ചുള്ളിപ്പാറ, അജ്മൽ ചേളാരി, ഫാത്തിമ ജബിൻ, ഫാത്തിമ ഷംന . സഹോദരങ്ങൾ മുഹമ്മദ്‌ ഹാജി, സിദ്ധീഖ് ഹാജി, കടിയുമ്മ, പാത്തുമ്മു,സുലൈഖ, നബീസ. കബറടക്കം ചൊവ്വാഴ്ച രാവിലെ 10.30 ന് ചിനക്കൽ പള്ളിയിൽ....
error: Content is protected !!