കലോത്സവ വേദിയിൽ ലഹരിക്കെതിരെ അദ്ധ്യാപകരുടെ നാടകം ശ്രദ്ധേയമായി
തിരൂരങ്ങാടി : കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാർ അവതരിപ്പിച്ച നാടകം യോദ്ധാവ് ഏറെ ശ്രദ്ദേയമായി.
ഇതേ സകൂളിലെ അധ്യാപകനായ കാനഞ്ചേരി ഷംസുദ്ധീൻ മാസ്റ്റർ രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ സ്കൂളിലെ പതിനഞ്ചോളം സ്റ്റാഫുകൾ വേഷമിട്ടു. നാടകത്തിന് ആവശ്യമായ കലാസംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയത് അധ്യാപകർ തന്നെയായിരുന്നു.നാടക അവതരണം വീക്ഷിക്കാനെത്തിയ തിരൂരങ്ങാടി സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിത്ത് എം.കെ, യൂസുഫ് എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ് നാടകാംഗങ്ങളെ വേദിയിലെത്തി അനുമോദിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ടി. അബ്ദു റഷീദ്, സ്റ്റാഫ് സെക്രട്ടറിമാരായ ടി.മമ്മദ്, ടി.സി അബ്ദുന്നാസർ കെ.കെ ഉസ്മാൻ , കെ.കെ ഉസ്മാൻ , കെ.ഇബ്രാഹീം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
https://youtu.be/Z...