Monday, September 28

Tag: Tirurangadi

ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു
Obituary

ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു

തിരൂരങ്ങാടി: ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു. തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിന്റെ മകൻ അബൂബക്കർഹാജി (66) ആണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽഈ വർഷത്തെഹജ്ജ്കർമ്മം നിർവ്വഹിച്ച് ഭാര്യയോടൊപ്പംമദീനയിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചാണ് മരണപെട്ടത്.ഭാര്യ: ആയിഷമക്കൾ: ഫഹദ് (യു.എ.ഇ),ഷബാഹ് (അൽഐൻ ) ,ഷമിഹ്മരുമക്കൾ: സമീന (പൊന്മുണ്ടം),ഫഹ് മിദ (വാളക്കുളം),സുമയ്യ (കരിങ്കപ്പാറ),ജനാസ മദീനയിൽ ഖബറടക്കി....
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി ഫാത്തിമ ഫൈറൂസ
Local news

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി ഫാത്തിമ ഫൈറൂസ

നീറ്റ് പരീക്ഷയിൽ മികച്ച വിജയവുമായി കൊടിഞ്ഞി സ്വദേശിനി https://chat.whatsapp.com/HEaLkrY81F63gGwVmjULq7 നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി കൊടിഞ്ഞി സ്വദേശിനി. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പൊറ്റാണിക്കൽ ജംഷിയാസ്- റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമ ഫൈറൂസ ആണ് വിജയം നേടിയത്. 531 റാങ്ക് ആണ് നേടിയത്.എടരിക്കോട് പി കെ എം സ്കൂളിലാണ് പഠിച്ചത്....
വേങ്ങരയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Crime

വേങ്ങരയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി :പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും വേങ്ങരയിൽ നടത്തിയപരിശോധനയിൽ 4.251 ഗ്രാം MDMA യുമായി21കാരൻ അറസ്റ്റിൽ ആയി. കണ്ണമംഗലം തീണ്ടേക്കാട് ദേശത്ത് മണ്ണാർപ്പടി വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ശിവൻ( 21) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന KL 65 W 6105 നമ്പർ TVS NTORQ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിക്ക് വേങ്ങര സിനിമ ഹാൾ റോഡിന് സമീപത്ത് വച്ച് നടന്ന വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനോജ് പറഞ്ഞു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ എം എം, അരുൺ പി, ജിഷ്നാദ് എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്....
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
Crime

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

മലപ്പുറം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭഛിദ്രത്തിനുള്ള മരുന്നുനൽകി അലസിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മങ്ങാട്ടുപുലത്തെ കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ് (29)ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. ഡോക്ടറുടെ കുറിപ്പില്ലാതെ മലപ്പുറത്തെ ഒരു മെഡിക്കൽഷോപ്പിൽ നിന്ന് ഗർഭഛിദ്രത്തിനുള്ള മരുന്നുവാങ്ങി നൽകി ഗർഭം അലസിപ്പിച്ചു. ഈ കേസിൽ ഇയാൾ കുറേക്കാലം ഒളിവിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണു, സബ് ഇൻസ്പെക്‌ടർ എസ്.കെ. പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്‌തത്‌. കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഇയാൾ പിടിയിലായത്. വിവാഹിതനും നാലരവയസ്സുള്ള പെൺകുട്ടിയുടെ പിതാവുമാണ് ഫാരിഷ്. നേരത്തേ വിദേശത്തായിരുന്നു. ലൈംഗികവൈകൃതമുള്ള ഇയാൾ ആഡംബര ബൈക്കുകളിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചു കറങ്ങും. പ...
കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മൂന്നു വയസ്സുകാരൻ മരിച്ചു
Accident

കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മൂന്നു വയസ്സുകാരൻ മരിച്ചു

കോട്ടക്കൽ: കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. എടരിക്കോട് ചെറുശ്ശോല പറമ്പൻ ഖുബൈബ് ഹുദവിയുടെ മകൻ ത്വാഹ അഹമ്മദ് (മൂന്നര വയസ്സ്) ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിൽ മരണപ്പെട്ടത്. ദേശീയപാതയിൽ പണി പുരോഗമിക്കുന്ന എടരിക്കോട് മമ്മാലിപ്പടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു കുട്ടി. ഹുദവിയും മൂന്ന് മക്കളും സഹോദരിയുടെ മക്കളായ മറ്റ് 2 പേരുമാണ് കാറിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പാറമ്മലിലെ പെങ്ങളുടെ വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന ഭാഗത്തെ വെളളക്കെട്ടിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു.ഏറെ നേരത്തെ ശ്രമത്തിന് ശേഷം പുറത്തെത്തിയ ഹുദവി തന്നെയാണ് മക്കളേയും പുറത്...
58 ക്ലാസ്സുകളിൽ ലൈബ്രറിയൊരുക്കി പറപ്പൂർ സ്കൂൾ
Local news

58 ക്ലാസ്സുകളിൽ ലൈബ്രറിയൊരുക്കി പറപ്പൂർ സ്കൂൾ

പറപ്പൂർ: സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളിലും ലൈബ്രറിയൊരുക്കി പറപ്പൂർ ഐയു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി.58 ഡിവിഷനിലും കുട്ടികൾ ക്ലാസ് തല ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ അസംബ്ലിയിൽ വെച്ച് ക്ലാസ് ടീച്ചർമാർ ഏറ്റുവാങ്ങി. എഴുത്തുകാരനും നിരൂപകനുമായ ഡോ. ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.പി. ഹസൈൻ, സി പി റഷീദ്, കെ വി ഷെരീഫ്, ഷാഹുൽ കൊളക്കാട്ടിൽ, അയിഷാബി, റാഷിദ, വിൻഷി, സഫ് വാന, സംഗീത എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഉദ്ഘാടനം ഡോ. ഉമർ തറമേൽ നിർവ്വഹിക്കുന്നു....
വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് പരിക്കേറ്റ മൂന്നു വയസ്സുകാരൻ മരണപ്പെട്ടു
Accident

വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് പരിക്കേറ്റ മൂന്നു വയസ്സുകാരൻ മരണപ്പെട്ടു

എടരിക്കോട് : കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ മൂന്നു വയസ്സുകാരൻ മരണപ്പെട്ടു. രണ്ടത്താണി ചെറുശ്ശോല സ്വദേശി പറമ്പൻ വീട്ടിൽ ത്വാഹ മുഹമ്മദാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ത്വാഹാ മുഹമ്മദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ചികിത്സയിലുമായിരുന്നു. കഴിഞ്ഞ ജൂൺ പത്താം തീയതി രാത്രി 9 മണിയോടെ മമ്മാലിപ്പടിയിൽ ആയിരുന്നു അപകടം ....
ചെമ്മാട് ടൗണില്‍ പിഡിപി യുദ്ധ വിരുദ്ധ റാലി നടത്തി
Local news

ചെമ്മാട് ടൗണില്‍ പിഡിപി യുദ്ധ വിരുദ്ധ റാലി നടത്തി

തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണില്‍ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സകീര്‍ റാലിയെ അഭിസംഭോധനം ചെയ്ത് സംസാരിച്ചു .ഭീകര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ കൂട്ട് പിടിച്ചു യുദ്ധ കൊതിയന്മാരായ ഇസ്രായേല്‍ ചെയ്തു കൂട്ടുന്ന നരനായാട്ടിനെ അദ്ദേഹം തുറന്നു കാട്ടി. ഗസ്സയിലും തുടര്‍ന്ന് ഇറാനിലും യാതൊരു പ്രകോപനവും കൂടാതെ നടമാടിക്കൊണ്ടിരിക്കുന്ന ഇസ്രായേലിന്‍ യുദ്ധ വെറിയെ ലോകം ഒന്നിച്ചെതിര്‍ക്കണമെന്ന് യോഗം അധ്യക്ഷത വഹിച്ച പിഡിപി മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി പറഞ്ഞു. യു എന്‍ സംവിധാനത്തെ നോക്ക് കുത്തികളാക്കുന്ന സാമ്രാജ്യത്വ നടപടിയെ പിഡിപി മണ്ഡലം കമ്മിറ്റി അപലപിച്ചു. പിടിയുസി ജില്ല ജോയിന്‍ സെക്രട്ടറി ഹസൈനാര്‍ തിരുത്തി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ സെക്രട്ടറി സല...
ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിൽ എക്സ്യലൻസ് ഗാല സംഘടിപ്പിച്ചു
Local news

ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിൽ എക്സ്യലൻസ് ഗാല സംഘടിപ്പിച്ചു

ചെമ്മാട്: നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിൽ വ്യത്യസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരം എക്സ്യലൻസ് ഗാല എന്ന പേരിൽ സംഘടിപ്പിച്ചു. നാഷണൽ സ്കൂൾ ക്യാമ്പസിൽ വെച്ച് നടന്ന പരിപാടി കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി,സമസ്ത പൊതു പരീക്ഷ, എൽ.എസ്.എസ്,യു. എസ്.എസ് എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,നീ റ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളായ ഷാനിബ ഫർഹാന,ഫാത്തിമ സഹ്ദ എന്നിവരെയും രാജ്യ പുരസ്കാർ കരസ്തമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ജനറൽ മാനേജറും കെ.എ.എം.എം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറിയുമായ യു. ശാഫി ഹാജി അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ മുഹമ്മദ്‌ കുട്ടി,സ്റ്റാറ്റൻഡിംഗ് കമ്മറ്റി ചെയർമാൻ ഇഖ്‌ബാൽ കല്ലിങ്ങൽ, കൗൺസിലർമാരായ കെ.പി സൈതലവി,കുന്നത്തേരി ജാഫർ, ട്രസ്റ്റ് വൈസ് ചെയർമാൻ പി. കെ മുഹമ്മദ്‌ ഹാജി...
പുതിയ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണം : ആര്‍ ജെ ഡി
Local news, Malappuram

പുതിയ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണം : ആര്‍ ജെ ഡി

പെരുവള്ളൂര്‍ : തിരൂരില്‍ നിന്ന് പരപ്പനങ്ങാടി -ചെമ്മാട്- മമ്പുറം -പടിക്കല്‍- പറമ്പില്‍പീടിക -കരിപ്പൂര്‍ എയര്‍ പോര്‍ട്ട് - കൊണ്ടോട്ടി -മലപ്പുറം വഴി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും പരപ്പനങ്ങാടിയില്‍ നിന്ന് ചേളാരി -പടിക്കല്‍ -പറമ്പില്‍ പീടിക -കരിപ്പൂര്‍ എയര്‍ പോര്‍ട്ട്. കൊണ്ടോട്ടി- മലപ്പുറം വഴി പെരിന്തല്‍മണ്ണ ഇ എം എസ് ഹോസ്പിറ്റലിലേക്കും പുതിയ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന് പെരുവള്ളൂര്‍ പഞ്ചായത്ത് ആര്‍ ജെ ഡി കമ്മറ്റി ആവശ്യപ്പെട്ടു. പെരുവള്ളൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കുമായി ഷീ ബസ് ഏര്‍പ്പെടുത്തുമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ഏറെ നാളായുള്ള വാഗ്ദാനം പാലിക്കാതെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി ഇരുമ്പന്‍ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ടി മൊയ്തീന്‍കുട്ടി, ...
വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലിയുമായി വിദ്യാർത്ഥികൾ
Local news

വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലിയുമായി വിദ്യാർത്ഥികൾ

വാളക്കുളം: ദേശീയ വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലി . വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്റ്ററി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് 'വായനയോളം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. റീഡേഴ്സ് അസംബ്ലിയുടെ ഭാഗമായി നടന്ന സംഘഭാഷണത്തിൽ മലയാളത്തിലെ ശ്രദ്ധേയമായ കൃതികളുടെ പരിചയപ്പെടുത്തൽ നടത്തി. വായന വാരാചരണത്തിന്റെ ഭാഗമായി ബുക്ക്‌ റിവ്യൂ സംഘടിപ്പിക്കും. വിദ്യാർത്ഥികളായ ഫാത്തിമ നഷ്‌വ, സബീൽ മുനവ്വർ, ഫിദ, മാളവിക, അൻഷിദ ജെബി, മുഹമ്മദ്‌ അമ്പാടി, ഫാത്തിമ നൗറിൻ, അമ്മാർ സലിം, മുഹമ്മദ്‌ നാസിഫ്, ആർദ്ര എന്നിവർ നേതൃത്വം നൽകി....
വായനദിനാചരണവും മലയാളം വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു
Local news

വായനദിനാചരണവും മലയാളം വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു

ചെമ്മാട് : വായനദിനാചരണത്തിന്റെ ഭാഗമായി ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.ലൈബ്രറി വിഭാഗവും മലയാളം വേദിയും സംയുക്തമായി സംഘടിപ്പിച്ച ജനകീയ വായനയിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ ജീവനക്കാരും പങ്കാളികളായി. മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം എഴുത്തുകാരനും തിരൂരങ്ങാടി എസ്.എസ്.എം.ഒ ടി.ടി.ഐ പ്രിൻസിപ്പളുമായ ഷാനവാസ്‌ പറവന്നൂർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ മൂഹിയുദ്ധീൻ അധ്യക്ഷമായി. റഹീം മാസ്റ്റർ ചുഴലി സന്ദേശം കൈമാറി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വായനക്കാരായി തെരെഞ്ഞെടുക്കപ്പെട്ട ശിഫ, ഫാത്തിമ ഹസ് വ എന്നീ വിദ്യാർത്ഥികളെയും സ്കൂൾ ലൈബ്രറിയിലേക് കൂടുതൽ പുസ്തകങ്ങൾ കൈമാറിയ സൈഫുന്നിസ ടീച്ചറെയും ചടങ്ങിൽ ആദരിച്ചു. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലാസ്റ്റ് ഹഗ് കൈയ്യെഴുത്ത് മാഗസിൻ...
സി പി എം തെയ്യാലയിൽ യുദ്ധവിരുദ്ധ റാലി നടത്തി
Local news

സി പി എം തെയ്യാലയിൽ യുദ്ധവിരുദ്ധ റാലി നടത്തി

സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെയ്യാലയിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രകടനതിന് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷാഫി ചെരിയേരി, ഫുഹാദ് മോൻ, സുബൈർ കൊടിഞ്ഞി, ചന്ദ്രൻ കെ പി കുണ്ടൂർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗം ഗ്രന്ഥശാല തീരുർ താലൂക്ക് സെക്രട്ടറി പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷാഫി ചെറിയേരി അധ്യക്ഷത വഹിച്ചു. കെ.പി കുണ്ടൂർ സ്വാഗതവും ഫുഹാദ് കുണ്ടൂർ നന്ദിയും പറഞ്ഞു....
വാളക്കുളം സ്കൂളിൽ ‘അക്ഷരപ്പച്ച’
Local news

വാളക്കുളം സ്കൂളിൽ ‘അക്ഷരപ്പച്ച’

പൂക്കിപ്പറമ്പ്: വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി നല്ല പാഠം ‘അക്ഷരപ്പച്ച’ ശ്രദ്ധേയമായി. ‘അക്ഷരപ്പച്ച’ ഗ്രീൻ കോർണറിൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നല്ല പാഠം വിദ്യാർത്ഥികളാണ് പുസ്തകം സമാഹരിച്ചത്. ‘അക്ഷരപ്പച്ച’ യുടെ ഭാഗമായി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൂട്ടുകാരുമായി പങ്കിട്ടു. നല്ല പാഠം വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സജിത് കെ മേനോൻ ഉദ്ഘാടനം ചെയ്തു. കെ പി ഷാനിയാസ് മാസ്റ്റർ വായന ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ്‌ ശരീഫ് വടക്കയിൽ, ശംസുദ്ധീൻ, നാസർ, യു നിസാർ, പി റാഷിദ്, ഫാത്തിമത്ത് ഹാഫില, സാജിദ എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു....
മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി; 26 ന് തുടങ്ങും
Malappuram

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി; 26 ന് തുടങ്ങും

തിരൂരങ്ങാടി: പതിനെട്ടാം നൂറ്റാണ്ടിലെ മലബാറിലെ സാമൂഹിക സാംസ്‌കാരിക നവോത്ഥാന നായകനും അനേകായിരങ്ങളുടെ ആത്മീയാചാര്യനുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി (ഖ.സി) തങ്ങളുടെ 187-ാം ആണ്ടു നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യേ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 26 ന് വ്യാഴാഴ്ച മമ്പുറം മഖാമില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മഖാമിന്റെ നടത്തിപ്പ് ചെമ്മാട് ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 27-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.ജൂണ്‍ 26 ന് വ്യാഴാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം മഖാമില്‍ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനും കൂട്ടുപ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്...
200 ൽ അധികം അവസരങ്ങൾ; തൊഴിൽ മേള 21 ന് മലപ്പുറത്ത്
Job

200 ൽ അധികം അവസരങ്ങൾ; തൊഴിൽ മേള 21 ന് മലപ്പുറത്ത്

മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ജൂൺ 21ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് നടത്തുന്ന തൊഴിൽമേളയിൽ 200ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്‌ ടു, ഡിഗ്രി, ഡിപ്ലോമ, പി ജി, എം എൽ ടി ഡിഗ്രി, എം എൽ ടി ഡിപ്ലോമ, ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്, മെഡിക്കൽ കോഡിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, എം ബി എ, ബിടെക് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0 4 8 3 - 2 7 3 4 7 3 7, 80 78 42 85 70...
വായനദിനത്തിൽ കഥാകാരനിൽ നിന്ന് പ്രാദേശിക കഥകൾ കേട്ടറിഞ്ഞ് വിദ്യാർത്ഥികൾ
Other

വായനദിനത്തിൽ കഥാകാരനിൽ നിന്ന് പ്രാദേശിക കഥകൾ കേട്ടറിഞ്ഞ് വിദ്യാർത്ഥികൾ

തിരൂരങ്ങാടി: വായന ദിനത്തോടനുബന്ധിച്ച് കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച കഥ പറയുമ്പോൾ എന്ന പരിപാടിയിലാണ് കഥാകൃത്ത് ഗഫൂർ കൊടിഞ്ഞി വിദ്യാർത്ഥിളുമായി സംവദിച്ചത്. വിദ്യാർത്ഥികളിൽ ഗൃഹാതുര ഓർമ്മകൾ പകർന്നു നൽകിയ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം ഗഫൂർ കൊടിഞ്ഞിയെ മൊമെന്റോ നൽകി ആദരിച്ചു. മലയാളം വിഭാഗം മേധാവി സരിത കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജുദ്ദീൻ, എന്നിവർ സംസാരിച്ചു....
പറഞ്ഞിട്ട് കേട്ടില്ല : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍
Local news

പറഞ്ഞിട്ട് കേട്ടില്ല : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍

തിരൂരങ്ങാടി : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. കൊളപ്പുറത്താണ് ജനങ്ങളുടെ അഭ്യര്‍ത്ഥന വകവയ്ക്കാതെ രാവിലെ ഓടിയിരുന്ന നിരവധി ടോറസുകള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. പത്തു മണിക്ക് ശേഷമാണ് കെ എന്‍ ആര്‍സിയുടെ അടക്കം വാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്. കൂരിയാട് ദേശീയപാത തകര്‍ന്നതിനാല്‍ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ സര്‍വീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഇതിലൂടെ ഏറെ പ്രയാസപ്പെട്ടാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്നത്. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ ഏറെ ആശങ്കയിലാണ്. ഇവിടെ സംസ്ഥാന പാതയില്‍ ഓവ്വര്‍പ്പാസ് ഉണ്ടായിരുന്നെങ്കില്‍ യാത്ര സുഖമമായിരുന്നു എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഓവര്‍പാസ് നിര്‍മ്മിക്കണമെന്ന് ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്....
എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Local news

എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി : എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എം.എം അബ്ദുൽ കരീം നിർവഹിച്ചു.സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമി അധ്യക്ഷത വഹിച്ചു.തിരുരങ്ങാടി ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി വിഷയാവതരണം നടത്തി. ഈ മാസം 28, 29 തീയ്യതികളിൽ നടക്കുന്ന സാഹിത്യോത്സവിന് ജീലാനി നഗർ യൂണിറ്റ് ആതിഥേയത്വം വഹിക്കും....
വി കെ പടിയിൽ കാർ സൈഡ് ഭിത്തിയിൽ ഇടിച്ച് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്
Accident

വി കെ പടിയിൽ കാർ സൈഡ് ഭിത്തിയിൽ ഇടിച്ച് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ എ ആർ നഗർ വി കെ പടിയിൽ കാർ അപകടം, 4 നഴ്സിങ് വിദ്യാർഥി കൾക്ക് പരിക്കേറ്റു. രാമനാട്ടുകര മിംസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാ ർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം. നിയന്ത്രണം വിട്ട കാർ ദേശീയപാതയുടെ സൈഡ് ഭിത്തിയിൽ ഇടിക്കുക എംMയായിരുന്നു. അപകടത്തിൽ പെട്ടവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു...
എആർ നഗറിൽ റിട്ട: അധ്യാപകന്റെ മരണം; സഹോദരൻ അറസ്റ്റിൽ
Crime

എആർ നഗറിൽ റിട്ട: അധ്യാപകന്റെ മരണം; സഹോദരൻ അറസ്റ്റിൽ

തിരൂരങ്ങാടി : റിട്ട: അധ്യാപകന്റെ മരണപ്പെട്ടത് സംബന്ധിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. എ ആർ നഗർ അരീത്തോട് പാലന്തറ പൂക്കോടൻ അയ്യപ്പൻ 59 വയസ്സ് മരണപ്പെട്ട സംഭവത്തിലാണ് സഹോദരൻ ബാബുവിനെ (47) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 6 30നാണ് സംഭവം. അയ്യപ്പനെ വീടിനു സമീപത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയ്യപ്പനും സഹോദരൻ ബാബുവും തമ്മിൽ കിണറിന് മുകളിൽ ഷീറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെ തുടർന്ന് അയ്യപ്പനെ ബാബു മർദ്ദിച്ചിരുന്നു. തുടർന്നാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മർദ്ദന വിവരം അറിഞ്ഞത്. ഇതേ തുടർന്നാണ് ബാബുവിനെ പോലീസ് ഇൻസ്പെക്ടർ ബി പ്രദീപ് കുമാർ അറസ്റ്റ് ചെയ്തത്. മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്തു....
എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് സമാപിച്ചു ; കിരീടം ചൂടി നന്നമ്പ്ര വെസ്റ്റ്
Local news

എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് സമാപിച്ചു ; കിരീടം ചൂടി നന്നമ്പ്ര വെസ്റ്റ്

നന്നമ്പ്ര : എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് പാണ്ടിമുറ്റത്ത് വെച്ച് നടന്നു . സമാപന സംഗമത്തിൽ സയ്യിദ് അബ്ദുൽ കരീം തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു . എസ്.എസ്.എഫ്. ജില്ലാ ഫിനാൻസ് സെക്രട്ടറി റഫീഖ് അഹ്സനി അനുമോദന പ്രഭാഷണം നടത്തി. എസ്എസ്എഫ് തിരൂരങ്ങാടി ഡിവിഷൻ പ്രസിഡൻ്റ് ഹുസൈൻ അഹ്സനി,സുലൈമാൻ മുസ്ലിയാർ ആശംസകൾ നേർന്നു. നൂറിലധികം മത്സരങ്ങളിലായി 250 ലധികം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ നന്നമ്പ്ര വെസ്റ്റ് യൂണിറ്റ് ജേതാക്കളായി. വെള്ളിയാമ്പുറം വെസ്റ്റ്, ഈസ്റ്റ്‌ നന്നമ്പ്ര യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.33 -ാമത് എഡിഷൻ സാഹിത്യോത്സവ് തെയ്യാല ആഥിത്യമരുളും...
ചരമം: പനക്കൽ അബ്ദുറഹ്മാൻ ഹാജി കൊടിഞ്ഞി
Obituary

ചരമം: പനക്കൽ അബ്ദുറഹ്മാൻ ഹാജി കൊടിഞ്ഞി

https://chat.whatsapp.com/KeKfmN453jd3BHgXJ1JFpw കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹിമാൻ ഹാജി (78) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭാര്യ, സൈനബ പനക്കൽ.മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല.. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ. സഹോദരങ്ങൾ: ലത്തീഫ് ഹാജി, ആമിനു പരേതരായ മുഹമ്മദ് കുട്ടി, കുഞ്ഞി ബീരാൻ, കുഞ്ഞി പാത്തുമ്മ...
ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് ചെമ്മാട് ബ്യൂട്ടി പാർലറിൽ മുൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ അക്രമം
Crime

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് ചെമ്മാട് ബ്യൂട്ടി പാർലറിൽ മുൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ അക്രമം

തിരൂരങ്ങാടി : ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് മുൻ സ്റ്റാഫും മറ്റൊരാളും ചേർന്ന് ബ്യൂട്ടി പാർലറിൽ അതിക്രമിച്ചു കയറി ഉടമയെ മർദ്ദിച്ചതായി പരാതി. ചെമ്മാട് ബൈപാസ് റോഡിലെ ബ്യൂട്ടി പാർലറിൽ കഴിഞ്ഞ ദിവസം വൈകുന്നേരം 5.45 നാണ് സംഭവം. ബ്യൂട്ടി പാർലറിൽ ജീവനക്കാരി ആയിരുന്ന പാർവതിയോട് ജോലിക്ക് വരണ്ട എന്നു പറഞ്ഞതിലുള്ള വിരോധം വെച്ച് പാർവതിയും മറ്റൊരാളും സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി ഉടമ പറമ്പിൽ പീടിക സ്വദേശി വളപ്പിൽ ഉബൈദിനെ മർദിച്ചു എന്നാണ് പരാതി. കൈ കൊണ്ടും കമ്പി കൊണ്ടും മർദിച്ചു എന്നാണ് പരാതി. സംഭവ ത്തിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് ; കവിതത്തെരുവ് സംഘടിപ്പിച്ചു
Local news

എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് ; കവിതത്തെരുവ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവിന്റെ ഭാഗമായി ചെറുമുക്ക് പള്ളിക്കത്താഴത്ത് കവിതത്തെരുവ് സംഘടിപ്പിച്ചു. സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമിയുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ ഹനീഫ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. സെക്ടർ സാഹിത്യോത്സവ് പ്രമേയമായ യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. സെക്ടർ സെക്രട്ടറിമാരായ മുഹമ്മദ്‌ വലീദ് സ്വാഗതവും സഅദ് സഅദി നന്ദിയും പറഞ്ഞു. ജൂൺ 28,29 തിയ്യതികളിൽ ജീലാനി നഗറിൽ വെച്ച് നടക്കുന്ന സെക്ടർ സാഹിത്യോത്സവിൽ അഞ്ഞൂറോളം പ്രതിഭകൾ പങ്കെടുക്കും...
ചെമ്മാട് സ്വദേശി ഖത്തറിൽ നിര്യാതനായി
Obituary

ചെമ്മാട് സ്വദേശി ഖത്തറിൽ നിര്യാതനായി

തിരൂരങ്ങാടി : സാമൂഹ്യ പ്രവർത്തകനും കെ എം സി സി പ്രവർത്തകനും ആയ ചെമ്മാട് സൗത്ത് സി കെ നഗർ സ്വദേശി തലാപ്പിൽ മുജീബ് (48) ഖത്തറിൽ അന്തരിച്ചു. ഖത്തർ കെഎംസിസി തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറി, ചെമ്മാട് മദ്രസ ഒ എസ് എ കെ ഐ എം ഖത്തർ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി നഗരസഭ മുൻ കൗണ്സിലറും തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി യും ആയ അയ്യൂബ് തലാപ്പിലിന്റെ സഹോദരൻ ആണ്. മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്....
കിഡ്‌നി രോഗിക്ക് കാരുണ്യ യാത്രയുമായി മലയില്‍ ബസ്
Local news

കിഡ്‌നി രോഗിക്ക് കാരുണ്യ യാത്രയുമായി മലയില്‍ ബസ്

തിരൂരങ്ങാടി : കിഡ്‌നി രോഗിക്ക് കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്കായി ഫണ്ട് സമാഹരിക്കുന്നതിന് കാരുണ്യ യാത്ര നടത്തി മലയില്‍ ബസ്. കൊളപ്പുറം സൗത്ത് പാറമ്മല്‍ ഷൈജുവിന്റെ കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് പരപ്പനങ്ങാടി കൊണ്ടോട്ടി റൂട്ടില്‍ ഓടുന്ന മലയില്‍ ബസിന്റെ ഒരുദിവസത്തെ കളക്ഷന്‍ നല്‍കുന്നത്. ഭാര്യയും ഒരു പെണ്‍കുട്ടിയും അമ്മയും അടങ്ങുന്ന നിര്‍ധന കുടുംബത്തിലെ അംഗമാണ് ഷൈജു. പതിനഞ്ച് ലക്ഷം രൂപയാണ് സമാഹരിക്കേണ്ടത് അതിനുവേണ്ടി നാട്ടുകാര്‍ സഹായ ഷൈജു ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍ ജാബിര്‍, കണ്ടക്ടര്‍ അസ്‌കര്‍, മലയില്‍ ബസ് ഓണര്‍ നാസര്‍ മലയില്‍,സഹായ സമിതി ചെയര്‍മാന്‍ റിയാസ് കല്ലന്‍, സിദ്ദിഖ് ബാഖവി,ചെറുവത്തു മൊയ്തീന്‍, മദാരി അബുക്ക, ഷാരത് സൈതലവി, സൈതു പറാടന്‍, ടി അബ്ദുറഹ്‌മാന്‍ തുടങ്ങിയ പങ്കെടുത്തു....
സി ബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ; ലോഗോ പ്രകാശനം ചെയ്തു
Local news

സി ബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ; ലോഗോ പ്രകാശനം ചെയ്തു

വള്ളിക്കുന്ന് : സി ബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. പ്രകാശന കര്‍മം മാനേജര്‍ എപി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. മുന്‍ സ്ഥാപന മേധാവികളായ ഇ. നീലകണ്ഠന്‍ മാസ്റ്റര്‍, സി കൃഷ്ണാനന്ദന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡണ്ട് പി പ്രസന്നകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ഋശ്‌കേഷ് കുമാര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാന അധ്യാപകരായ എ പി ഗീത രമ പാറോല്‍ എന്നിവര്‍ ആശംസ അറിയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രവീണ്‍ വി നന്ദി പ്രകാശിപ്പിച്ചു....
മമ്പുറം പാലത്തിലും വിള്ളൽ
Other

മമ്പുറം പാലത്തിലും വിള്ളൽ

തിരൂരങ്ങാടി : മമ്പുറം പുതിയ പാലത്തിലാണ് വിള്ളൽ കാ ണപ്പെട്ടത്. പ്രധാന റോഡിൽ നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ തോതിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. അനുബന്ധറോഡിനെയും പാലത്തിനെയും ബന്ധിപ്പിക്കുന്നതിന്റെ ഇടയിലാണ് വിള്ളൽ. മമ്പുറം മഖാമിലേക്ക് ദിനേന നിരവധി വാഹനങ്ങൾ വരുന്ന റോഡാണ്. കൂടാതെ ദേശീയപാതയിൽ വി കെ പടിയിലേക്കും ഇതുവഴിയാണ് പോകുന്നത്. കൂരിയാട് റോഡ് തകർന്ന തോടെ ദേശീയ പാതയിലൂടെ പോകേണ്ട വലിയ വാഹനങ്ങൾ അടക്കം ഇതുവഴിയാണ് തിരിച്ചു വിട്ടിട്ടുള്ളത്. അപകടകരമായ രീതിയിൽ ഉള്ളതാണോ എന്നറിയാൻ പരിശോധന നടത്തുമെന്ന് പി ഡബ്‌ള്യു ഡി അധികൃതർ പറഞ്ഞു....
അശാസ്ത്രീയവും ചട്ടവിരുദ്ധവും ; അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന് ഹൈക്കോടതിയുടെ സ്റ്റേ
Local news

അശാസ്ത്രീയവും ചട്ടവിരുദ്ധവും ; അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് നടത്തിയ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇസ്മായില്‍ പൂങ്ങാടന്‍, ചുക്കാന്‍ മുഹമ്മദ് ഹാജി എന്നിവരുടെ ഹര്‍ജിയിലാണ് നടപടി. സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് അശാസ്ത്രീയമായും ചട്ടവിരുദ്ധമായും ആണ് അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറി വാര്‍ഡ് പുനര്‍ നിര്‍ണ്ണയം നടത്തിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വാര്‍ഡ് നിര്‍ണയ അതിര്‍ത്തികള്‍ പ്രകൃതിദത്തമായ അതിര്‍ത്തികളോ അവക്ക് പുറമെ പൊതു റോഡുകള്‍, നടപ്പാത,ചെറുവഴികള്‍, റെയില്‍വേ ലൈന്‍ പൊത...