Wednesday, July 1

Tag: Tirurangadi

മൂന്ന് പഞ്ചായത്തിലേക്ക് ജലവിതരണം മുടങ്ങും
Local news

മൂന്ന് പഞ്ചായത്തിലേക്ക് ജലവിതരണം മുടങ്ങും

തിരൂരങ്ങാടി ജല അതോറിറ്റിയുടെ വേങ്ങര വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കല്ലക്കയം റോ വാട്ടര്‍ പമ്പ് ഹൗസില്‍ നിന്നും പമ്പ് ചെയ്യുന്ന 160 എച്ച് പി മോട്ടോറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഊരകം,വേങ്ങര,പറപ്പൂര്‍ എന്നീ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം മെയ് 3 മുതല്‍ 07/ 05/ 2025 വരെ ഭാഗികമായി മുടങ്ങുന്നതായിരിക്കുമെന്ന് ജല അതോറിറ്റി തിരൂരങ്ങാടി പി എച്ച് സെക്ഷന്‍ അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു....
Local news

പെരുവള്ളൂരില്‍ പുതിയ വെറ്ററിനറി സബ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

പെരുവള്ളൂര്‍ : ഗ്രാമ പഞ്ചായത്തിലേക്ക് പുതുതായി അനുവദിച്ച വെറ്ററിനറി സബ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏഴാം വാര്‍ഡ് സിദ്ധീഖാബാദില്‍ ആണ് വെറ്ററിനറി സബ് സെന്റര്‍ തുടങ്ങിയിട്ടുള്ളത്. സെന്ററിന്റെ ഉദ്ഘാടനം പി അബ്ദുല്‍ ഹമീദ് എം എല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഞ്ചാലന്‍ ഹംസ ഹാജി, യൂ പി മുഹമ്മദ്, മെമ്പര്‍മാരായ ഷാഹിദ, തങ്ക വേണുഗോപാല്‍, തസ്ലീന, അസൂറ, സറീന ജാസില്‍, മുഹ്‌സിന, ഹബീബ ലത്തീഫ്,ഉമൈബ മുനീര്‍ ,താഹിറ എന്നിവര്‍ സംസാരിച്ചു. എ പി അഷ്റഫ്, എഞ്ചിനീയര്‍ ടി മൊയ്ദീന്‍ കുട്ടി, പി ഇബ്രാഹിം, എ സി അബ്ദുള്ള, എ കെ ലത്തീഫ്, വിവിധ പാര്‍ട്ടി പ്രതിനിധികളായ സിസി അമീറലി ,ചെമ്പന്‍ ഹനീഫ,ടി ശിവദാസന്‍, പി റഫീഖ് എന്നിവര്‍ സംബന്ധിച്ചു. ഡോ ജാബിര്‍ സ്വാഗതവും പി എം അഷ്റഫ് നന്ദിയും പറഞ്ഞു....
Local news

മൂന്നിയൂരില്‍ ജിപ്‌സം ജോലിക്കിടെ താഴെ വീണ് അതിഥി തൊഴിലാളി മരിച്ചു

മൂന്നിയൂരില്‍ ജിപ്‌സം ജോലിക്കിടെ താഴെ വീണ് അതിഥി തൊഴിലാളി മരിച്ചു. മൂന്നിയൂര്‍ പടിക്കലില്‍ ആണ് സംഭവം. ഉത്തര്‍പ്രദേശ് ജിംഗുരാപര്‍ സ്വദേശി ഇഷ്റാര്‍ അലി (27) ആണ് മരിച്ചത്. പടിക്കല്‍ പമ്പ് ഹൗസിനു സമീപത്തെ ഫിസി ഫുഡ് ഹോട്ടലില്‍ ഹാളിലെ സീലിംഗില്‍ ജിപ്‌സം വര്‍ക്ക് ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം. ഫോള്‍ഡിങ് കോണിയില്‍ നിന്ന് താഴെ വീഴുകയായിരുന്നു. മൃതദേഹം വിമാനമാര്‍ഗം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോയി....
Local news

തിരൂരങ്ങാടി കടലുണ്ടി പുഴയിൽ ബന്ധുക്കൾക്ക് ഒപ്പം കുളിക്കുന്നതിനിടെ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ

തിരൂരങ്ങാടി : തിരൂരങ്ങാടി കടലുണ്ടി പുഴയിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം. ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു...ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം......
Local news

കെ.എ.ടി.എഫ് പ്രതിനിധി സംഗമവും യാത്രയയപ്പ് സമ്മേളനവും നടന്നു

തിരൂരങ്ങാടി : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തിരൂരങ്ങാടി വിദ്യാഭ്യാസജില്ല പ്രതിനിധിസംഗമവും യാത്രയയപ്പ് സമ്മേളനവും അകലാപ്പുഴ ഹൗസ് ബോട്ടിൽ വെച്ച് നടന്നു. സംഗമത്തിൻ്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാഭ്യാജില്ല പ്രസിഡൻ്റ് മുസ്തഫ കോഴിച്ചെന അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ഷർഷാദ് കൊയിലാണ്ടി , സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ ,ബുഷ്റ താനൂർ എന്നിവർ ക്ലാസെടുത്തു. മൂന്ന് പതിറ്റാണ്ടിലധികം വിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും ഒരുപാട് സംഭാവനകൾ നൽകിയ സംസ്ഥാന പ്രസിഡൻ്റ് ടി.പി. അബ്ദുൽ ഹഖ്, വൈസ് പ്രസിഡൻ്റ് ടി.പി. അബ്ദുൽ റഹീം, കൗൺസിലർ കെ.എം സിദ്ധീഖ് എന്നിവർക്കാണ് പ്രൗഢമായ യാത്രയയപ്പ് നൽകിയത്. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, മുജാഹിദ് പനക്കൽ, അബ്ദുൽ വാഹിദ് മൊറയൂർ, കെ.ടി. ബഹാവുദ്ദീൻ, ഷിഹാബുദ...
Malappuram

റവന്യൂ റിക്കവറി : 100 ശതമാനം കൈവരിച്ച് തിരൂരങ്ങാടി താലൂക്ക് : അവാര്‍ഡ് ഏറ്റുവാങ്ങി : സംസ്ഥാനത്ത് തിളങ്ങി മലപ്പുറം ജില്ല

തിരൂരങ്ങാടി : 2024-25 സാമ്പത്തിക വര്‍ഷത്തെ റവന്യൂ റിക്കവറിയില്‍ ജില്ലയില്‍ 100 ശതമാനം കൈവരിച്ച് തിരൂരങ്ങാടി നഗരസഭ. റവന്യൂ റിക്കവറി ,കെട്ടിടനികുതി, ആഡംബര നികുതി എന്നിവയില്‍ ആണ് തിരൂരങ്ങാടി താലൂക്ക് 100 ശതമാനം എത്തിച്ചത്. തിരൂരങ്ങാടിയെ കൂടാതെ പെരിന്തല്‍മണ്ണ താലൂക്കും 100 ശതമാനം കൈവരിച്ചിട്ടുണ്ട്. ഇരു താലൂക്കുകളും റോളിംഗ് ട്രോഫി സ്വന്തമാക്കി. അതേസമയം 2024-25 സാമ്പത്തിക വര്‍ഷത്തെ റവന്യൂ റിക്കവറിയില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല. സംസ്ഥാനത്ത് റവന്യൂ റിക്കവറി പിരിവില്‍ ശതമാനടിസ്ഥാനത്തില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത് എത്തി. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വിതരണം ചെയ്തു. 95 ശതമാനം റിക്കവറി പൂര്‍ത്തിയാക്കാന്‍ ജില്ലക്ക് കഴിഞ്ഞു. ഇതിലൂടെ 83 കോടി രൂപ പിരിച്ചെടുത്തു. കഴിഞ്ഞ സാമ്പത്തി...
Obituary

ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധൻ ഡോ. പി. അബൂബക്കർ അന്തരിച്ചു.

ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധനും സലഫി മസ്ജിദ്, കരുണ പാലിയേറ്റീവ് എന്നിവയുടെ ഭാരവാഹിയും ആയിരുന്ന ഡോ. പി. അബൂബക്കർ സാഹിബ് (ചെമ്മാട്) അന്തരിച്ചു.ജനാസ ഉച്ചക്ക് 1 മണിയോടെ ചെമ്മാട് എത്തും.അസറിന് ശേഷം 4 മണിക്ക് ചെമ്മാട് പള്ളിയിൽ വെച്ച് ജനാസ നമസ്കാരം നിർവഹിക്കും.4:15 ന് തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെക്കുകയും യതീം ഖാന പള്ളിയിൽ മഗ്‌രിബിന് ശേഷം (7 മണി) ജനാസ നമസ്കാരം നിർവഹിക്കുകയും ചെയ്യും.രാത്രി 8 മണിയോടെ അരീക്കോട് മേത്തലങ്ങാടി മൂർഖൻ മുഹമ്മദാജി മെമ്മോറിയൽ ഹാളിൽ എത്തിക്കും.നാളെ ഞായർ രാവിലെ 9 മണിക്ക് താഴത്തെങ്ങാടി ജുമുഅത്ത് പള്ളിയിൽ ജനാസ നമസ്കാരം നിർവഹിക്കുകയും ഖബറടക്കം നടത്തുകയും ചെയ്യും .#drpaboobakkar #tirurangaditoday...
Local news

കൂരിയാട്, വെന്നിയൂർ സബ് സ്റ്റേഷനിൽ നിന്നുമുള്ള വൈദ്യുതി വിതരണം മൂന്ന് ദിവസം മുടങ്ങും

എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ നിന്നും കൂരിയാട് 33 കെവി സബ്‌സ്റ്റേഷനിലേക്കുള്ള ലൈനിന്റെ അവസാന ഘട്ടത്തിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏപ്രിൽ 27, 29, 30 എന്നീ ദിവസങ്ങളിൽ 33 കെവി കൂരിയാട് സബ്‌സ്റ്റേഷനിൽ നിന്നും 33 കെവി വെന്നിയൂർ സബ് സ്റ്റേഷനിൽ നിന്നുമുള്ള 11 കെവി ഫീഡറുകളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു....
Local news

പഹല്‍ഗാം ഭീകരത : എസ്.ഡി.പി.ഐ കാൻഡിൽ മാർച്ച് നടത്തി അപലപിച്ചു

കൂരിയാട് : പഹല്‍ഗാമിൽ മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണത്തിൽ കൂരിയാട് ബ്രാഞ്ച് എസ്ഡിപിഐ അപലപിച്ചു. മതം നോക്കിയും വേഷം നോക്കിയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നത് ഫാഷിസ്റ്റ് ശൈലിയാണെന്നും ഇത്തരം ഫാഷിസ്റ്റുകൾക്കെതിരെ കൃത്യമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് എസ്ഡിപിഐ എന്നും, അക്രമികളെയും അതിൻെറ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും കര്‍ശന നടപടിയും സമഗ്രമായ അന്വേഷണവും നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു ബ്രാഞ്ച് പ്രസിഡണ്ട് മുജീബ് ഈ. വി, സെക്രട്ടറി ഷൗക്കത്ത് .കെ, ഷറഫുദ്ധീൻ ,ഉനൈസ്, സലാം, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി....
Local news

എസ്.കെ.ജെ.എം മൂന്നിയൂർ റെയ്ഞ്ച് നിലവിൽ വന്നു

മൂന്നിയൂർ : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മൂന്നിയൂർ റെയ്ഞ്ച് നിലവിൽ വന്നു. പരപ്പനങ്ങാടി, ചെമ്മാട് റൈഞ്ചു കളിൽ നിന്നും പുതുതായി രൂപം കൊണ്ട മൂന്നിയൂർ റെയ്ഞ്ചിന്റെ പ്രഥമ ജനറൽ ബോഡി കുന്നത്ത് പറമ്പ് നൂറാനിയ്യ ഹയർ സെക്കണ്ടറി മദ്റസയിൽ വെച്ച് ചേർന്നു. തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്‌ ഉദ്ഘാടനം നിർവഹിച്ചു. മുഫത്തിശ് ഉമർ ഹുദവി വെളിമുക്ക് അധ്യക്ഷനായി. മുദരിബ് ശഫീഖ് റഹ്മാനി വിഷയാവതരണം നടത്തി. മാനേജ്മെന്റ് പ്രതിനിധികളായ കുഞ്ഞാലൻ ഹാജി, അബ്ദുൽ ഹമീദ് മാളിയേക്കൽ, അബ്ദു റഹ്മാൻ ഹാജി, എൻ.എം ബാവ ഹാജി, കെ.എം ബാവ ഹാജി എന്നിവർ പ്രസംഗിച്ചു. ശിഹാബ് ചുഴലി സ്വാഗതവും നിസാർ ഹൈതമി നന്ദിയും പറഞ്ഞു. ജനറൽ ബോഡിയിൽ വെച്ച് മൂന്നിയൂർ റെയ്ഞ്ച് പ്രഥമകമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ത്വൽഹത്ത് ഫൈസി ആനങ്ങാടി (പ്രസിഡന്റ്‌ ) സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ ബുഖാരി, ഹ...
Local news

അമൃത് പദ്ധതി : തിരൂരങ്ങാടിയിൽ ഡ്രോൺ സർവ്വേ തുടങ്ങി

തിരൂരങ്ങാടി : അമൃത് പദ്ധതിയിൽ മാസറ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി തിരൂരങ്ങാടി നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദ്ദേശങ്ങളുടേയും നിലവിലെ ഭൂവിനിയോഗ പഠനത്തിനായി ഡ്രോൺ സർവ്വേ ഏരിയൽ മാപ്പിങ്ങ് തുടങ്ങി, വെന്നിയൂർ ജിഎംയുപി സ്കൂൾ ഗ്രൗണ്ടിൽ നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡ്രോൺ സർവ്വേ ഏരിയൽ മാപ്പിങ്ങ് പൂർത്തിയാക്കുവാൻ എല്ലാവരുടേയും സഹകരണം നഗരസഭ അദ്ധ്യക്ഷൻ അഭ്യർത്ഥിച്ചു. വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ ടൗൺ പ്ലാനർ ഡോ: ആർ പ്രദീപ് പദ്ധതി വിശദീകരിച്ചു. തോട്, റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയ സർവെയിൽ ഉൾപ്പെടും. എം, പി ഫസീല, സുജിനി മുളമുക്കിൽ, ആരിഫ വലിയാട്ട്, സ്കൂൾ എച്ച് എം അബ്ദുസലാം, കെ കുഞ്ഞൻ ഹാജി, അസീസ് കാരാട്ട്, എം.പി കുഞ്ഞാപ്പു സംസാരിച്ചു....
Local news

കളിയാട്ടമുക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മൂന്നിയൂര്‍ : മുട്ടിച്ചിറ കളിയാട്ടമുക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്. ഒഡീഷ സ്വദേശിയായ ജുക്ത ബത്ര (28) എന്നയാളാണ് മരിച്ചത്. കളിയാട്ടമുക്ക് കാരിയാട് ഇറക്കത്തില്‍ നിന്നും വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു മൃതദേഹം തിരുരങ്ങാടി താലൂക് ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു....
Local news

എസ് ജെ എം തെയ്യാല റെയ്ഞ്ചിന് പുതിയ സാരഥികൾ; വാർഷിക കൗൺസിൽ സമാപിച്ചു

തിരൂരങ്ങാടി : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തെയ്യാല റെയ്ഞ്ച് വാഷിക കൗൺസിൽ സമാപിച്ചു. വെള്ളിയാമ്പുറം ഹയാത്തുൽ ഇസ്‌ലാം സുന്നി മദ്റസയിൽ നടന്ന കൗൺസിൽ മുഫത്തിശ് ഉസ്മാൻ സഖാഫി എടക്കര ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുൽ മുജീബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ സുഹ്രി, അബ്ദുൽ ഗഫൂർ സഖാഫി എന്നിവർ വാർഷിക റിപ്പോർട്ടുകളും കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ സഅദി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. 2025- 28 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് : അബ്ദുൽ മുജീബ് ജല്മലുല്ലൈലിസെക്രട്ടറി : അബ്ദുല്ലത്വീഫ് ഫാളിലി,ട്രഷറർ : അബ്ദുസ്സലാം സഖാഫി എന്നിവരെയുംഐ.ടി, എക്സാം, വെൽഫെയർ പ്രസിഡൻ്റായി അബ്ദുൽ ഗഫൂർ സഖാഫിയെയും, സെക്രട്ടറിയായി ശഹീദ് സഖാഫി, മാഗസിൻ പ്രസിഡൻ്റായി സഹൽ നഈമി, സെക്രട്ടറി ത്വാഹിറുദ്ധീൻ സഖാഫി എന്നിവരെയും മിഷണറി & ട്രൈനിംഗ് പ്രസിഡൻ്റായി അബ്ദുറഊഫ് സഖാഫി , സെക്രട്ടറിയാ...
Obituary

കൊടിഞ്ഞിയിലെ പൗരപ്രമുഖൻ പി.സി.മുഹമ്മദ് ഹാജി അന്തരിച്ചു

തിരൂരങ്ങാടി : കൊടിഞ്ഞിയിലെ പൗരപ്രമുഖനും,കൊടിഞ്ഞി മഹല്ല് പ്രസിഡണ്ടും,നന്നമ്പ്ര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കടുവാളൂർ പത്തൂർ പി.സി മുഹമ്മദ് ഹാജി (95) അന്തരിച്ചു. മത,രാഷ്ട്രീയ,സാമൂഹ്യ മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന പി.സി മുസ്‌ലിംലീഗിന്റെ സംസ്ഥാന കൗൺസിലർ, മലപ്പുറം ജില്ലാ സമിതി അംഗം, താനൂർ മണ്ഡലം ഭാരവാഹി, നന്നമ്പ്ര പഞ്ചായത്ത് ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, വാർഡ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. കൊടിഞ്ഞി എം.എ.എച്ച്.എസ് സ്‌കൂൾ പ്രസിഡണ്ട്, എം.ഇ.എസ് വൈസ് പ്രസിഡണ്ട്, ചെമ്മാട് ദാറുൽ ഹുദാ ജനറൽ ബോഡി അംഗം, കടുവാളൂർ ബാബുസ്സലാം മദ്രസ ജനറൽ സെക്രട്ടറി, കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ മാനേജർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ സമസ്തയുടെ പ്രവർത്തനത്തിൽ സജീവമായിരുന്നു. ഭാര്യമാർ: ആയിഷുമ്മ അമ്പലശേരി. പരേതയായ ഊരോത്തിയിൽ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ.മക്കൾ: മൊയ്തീൻ, അബ്ദുൽനാസർ,...
Local news

വെൽഫെയർ പാർട്ടി നന്നമ്പ്ര പഞ്ചായത്ത് പദയാത്ര ആരംഭിച്ചു

തിരൂരങ്ങാടി : നാടിന്റെ നന്മക്ക് നമ്മളൊന്നാവണം എന്ന ആശയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ ആലംഗീർ വി.കെ നയിക്കുന്ന സാഹോദര്യ പദയാത്ര ആരംഭിച്ചു. വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ സാബിർ കൊടിഞ്ഞി പദയാത്ര ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. ആലംഗീർ വി.കെ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു. ലുബ്‌ന സി പി, അലി അക്ബർ കുണ്ടൂർ, അയ്യൂബ്. പി, അബ്ദുസ്സലാം, ജാസ്മിൻ.ടി, ഖാലിദ് കൊടിഞ്ഞി, നൗഷാദ് കുണ്ടൂർ, ഖാദർ ഹാജി പി, രായിൻ കുട്ടി വി.കെ, ഹസ്സൻ കെ, ആസിഫ് അലി, സലീം കൊടിഞ്ഞി, റസിയ, ഷമീന വി.കെ എന്നിവർ നേതൃത്വം നൽകി....
Obituary

വേങ്ങര കടലുണ്ടിപുഴയിൽ 18 കാരൻ മുങ്ങിമരിച്ചു

വേങ്ങര : സുഹൃത്തിനൊപ്പം കടലുണ്ടി പുഴയിൽ കുളിക്കാൻ പോയ 18 കാരൻ മുങ്ങിമരിച്ചു. പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയും വേങ്ങര വലിയോറ ചിനക്കൽ ക്വാർട്ടെഴ്സിൽ താമസക്കാരനുമായ മുഹമ്മദലി (18) ആണ് മരിച്ചത്. മഞ്ഞമ്മാട് പെരുമ്പുഴ കടവിലാണ് സംഭവം. അടുത്ത മുറിയിൽ താമസക്കാരനായ സുഹൃത്തിനൊപ്പം കുളിക്കാൻ പോയതായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് സംഭവം. പുഴയിൽ മുങ്ങിയതിനെ തുടർന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്… മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി…...
Obituary

തിരൂരങ്ങാടിയിലെ റിട്ട.എൻജിനീയർ കെ.ടി.കുഞ്ഞിമുഹമ്മദ് അന്തരിച്ചു

റിട്ട.എൻജിനീയർ കെ.ടി.കുഞ്ഞിമുഹമ്മദ് അന്തരിച്ചു https://chat.whatsapp.com/GazIjUwn6jZ29jmkCqxHYn തിരൂരങ്ങാടി സ്വദേശി റിട്ട.എൻജിനീയർ കെ.ടി.കുഞ്ഞിമുഹമ്മദ് അന്തരിച്ചു. കബറടക്കം ഇന്ന് രാത്രി 9.30 ന് ടൌൺ ജുമാ മസ്ജിദിൽ. (തെക്കേ പള്ളി). ഭാര്യ, പരേതയായ കാരാടൻ ആയിഷ.മക്കൾ: ഡോ.കെ.ടി.ഫൈസൽ, നജ്മു, ജാസ്മിൻ.മരുമക്കൾ: കൂർമത്ത് ഖാലിദ്, ബാബു വയനാട്.
Accident

വികെ പടി അരീത്തോട് ഓട്ടോ മറിഞ്ഞ് 6 പേർക്ക് പരിക്ക്

എആർ നഗർ : തൃശൂർ കോഴിക്കോട് ദേശീയപാതയിൽ വി കെ പടി അരീത്തോട് വാഹനാപകടം. ഓട്ടോറിക്ഷ തെന്നി സൈഡ് ഭിത്തിയിൽ ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി 10 മണിക്കാണ് അപകടം. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. പാക്കട പുറായ സ്വദേശികളായ പാറയിൽ മുനീർ (45), പാറയിൽ ദിൽഷാദ് (19), മുന്നിയൂർ പാറേക്കാവ് താഴത്തു വീട്ടിൽ മണക്കടവൻ ഫാത്തിമ (60), താഴത്ത് വീട്ടിൽ സി വി മുബഷിറ, റീസ (5), റയാൻ (9) എന്നിവർക്കാണ് പരിക്കേറ്റത്. മുനീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Local news

പ്രൊഫസർ പി മമ്മദ് അനുസ്മരണ സമ്മേളനം നാളെ

തിരൂരങ്ങാടി : സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, എകെപിസിടിഎ, സാന്ത്വം മുൻ സംസ്ഥാന പ്രസിഡണ്ടും, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവുമായിരുന്ന പ്രൊഫ: പി മമ്മദിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം 6.30 ന് തിരൂരങ്ങാടി വെച്ച് നടക്കും. സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്, ഡോ: കെ ടി ജലീൽ എംഎൽഎ, പ്രൊഫസർ എം എം നാരായണൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും...
Local news

പിഎസ്എംഒ കോളേജ് പ്രിന്‍സിപ്പളിനും യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫസര്‍ക്കും യാത്രയയപ്പ് നല്‍കി

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ അസീസിനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ മുഹമ്മദ് മാഹീനും പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം ഗവേഷണ വിദ്യാര്‍ഥികള്‍ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 30 നാണ് ഡോ കെ അസീസ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. ഏപ്രില്‍ 24 നാണ് ഡോ മുഹമ്മദ് മാഹീന്‍ വിരമിക്കുന്നത്. ചരിത്ര വിഭാഗം മേധാവി എം സലീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജീസ്മ ഡോ. കെ അസീസിനും വയനാട് പുല്‍പ്പള്ളി പഴശ്ശി രാജ കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ജോഷി മാത്യു ഡോ. മുഹമ്മദ് മാഹീനും ഉപഹാരം കൈമാറി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോ ഫിറോസ് കെ.ടി, ഡാലിയ വര്‍ഗീസ്, സുചിത്ര വി, ഷഹാന കെ എന്നിവര്‍ സംബന്ധിച്ചു. കലാ രാജന്‍ സ്വാഗതവും റെനി അന്ന ഫിലിപ്പ് നന്ദിയും പറഞ്ഞു....
Local news

വെളിമുക്ക് കാട്ടുവാച്ചിറ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറ്റി

തിരുരങ്ങാടി: വെളിമുക്ക് ശ്രീ കാട്ടുവാച്ചിറ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ ഉത്സവത്തിന് കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി പ്രിയേഷ് നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം പ്രസിഡൻ്റ് കൊടിയേറ്റം നടത്തി. രാത്രി 7 മണി 11 മണി വരെ കുട്ടികളുടെ നൃത്ത സന്ധ്യയും ഉണ്ടായിരുന്നു. താലപ്പൊലി ഉത്സവം ഇന്ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ 5 മണിക്ക് ഗണപതി ഹോമവും, തുടർന്ന് കാവുണർത്തൽ, ശീവേലി, കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, പ്രസാദ ഊട്ട്, കലശാട്ട്, ദീപാരാധന, പതിവ് പൂജകൾ, തായമ്പക, പുറത്തെഴുന്നള്ളിപ്പ്, കലൈവാണി നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്താർച്ചനയും, സതി പാർവ്വതി നൃത്ത സംഗീത ബാലെയും, താലപ്പൊലി, ഗുരുതി, രക്തചാമുണ്ടിക്ക് അവിൽ നിവേദ്യം എന്നിവയും ഉണ്ടായിരിക്കുന്നതാണ്....
Local news

ലഹരി വ്യാപനം – ധാർമിക വിദ്യാഭ്യാസം തന്നെയാണ് പരിഹാരം : വിസ്‌ഡം സ്റ്റുഡന്റ്സ് ധർമസമര സംഗമം

തിരുരങ്ങാടി : നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിന് തടയിടുവാൻ ബോധവൽക്കരണങ്ങൾക്കും നിയമാനുശാസനത്തിനുമൊപ്പം വിദ്യാർത്ഥികൾക്ക് ധാർമികബോധം പകർന്നു നൽകലാണ് പരിഹാരം എന്ന് വിസ്ഡം സ്റ്റുഡന്റ്സ് തിരുരങ്ങാടി മണ്ഡലം സമിതി ചെമ്മട്ടങ്ങാടിയിൽ വെച്ച് സംഘടിപ്പിച്ച ധർമ്മസമര സംഗമം അഭിപ്രായപ്പെട്ടു. മെയ് 11ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വെച്ച് വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. 1985ലെ എൻ.ഡി.പി.എസ് നിയമം പുതിയ കേസുകളെ പഠനവിധേയമാക്കി ആവശ്യമായ ഭേദഗതികളോടെ പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ട്. വേനലവധിക്കാലമായതിനാൽ വിദ്യാർത്ഥികൾ ഒരുമിച്ചു കൂടുന്ന അവരുടെ കളിസ്ഥലങ്ങളും ടർഫുകളും ചില ട്യൂഷൻ സെന്ററുകളും ലഹരി വിപണനത്തിനുള്ള ഇടങ്ങളാകാതിരിക്കാൻ സമൂഹം ജാഗ്രത പാലിക്കണമെന്നും സംഗമം കൂട്ടിച്ചേർത്തു. സംഗമം ത...
Accident

ബസ് സ്കൂട്ടറിൽ ഇടിച്ചു വെള്ളിയാമ്പുറം സ്വദേശികൾക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ കക്കാടിന് അടുത്ത് കൂരിയാട് ബസ് സ്കൂട്ടറിൽ തട്ടി 2 പേർക്ക് പരിക്ക്. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി വെള്ളമടത്തിൽ ഉമ്മർ കോയയുടെ മകൻ ഷംസുദ്ദീൻ (38) , മകൻ മുഹമ്മദ് സ്വാലിഹ് (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Local news

നവീകരിച്ച കരുമ്പില്‍ ചുള്ളിപ്പാറ റോഡിന്റെ ആദ്യ ഘട്ടം സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭ വാര്‍ഷിക പദ്ധതിയില്‍ നവീകരിച്ച കരുമ്പില്‍ ചുള്ളിപ്പാറ റോഡിന്റെ ആദ്യ ഘട്ട ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കരുമ്പില്‍ മുതല്‍ സമൂസക്കുളം മേഖല വരെ ടാറിംഗ് നടത്തി. രണ്ടാം ഘട്ടമായി തദ്ദേശ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമൂസക്കുളം മുതല്‍ ചുള്ളിപ്പാറ വരെയുള്ള റോഡ് നവീകരണം ഉടന്‍ തുടങ്ങും. നഗരസഭ പദ്ധതിയില്‍ ചുള്ളിപ്പാറ കയറ്റത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തിയും അടുത്ത ദിവസം തുടങ്ങും. നിരവധി വാഹനങ്ങള്‍ ഗതാഗതം നടത്തുന്ന കരുമ്പില്‍ മുതല്‍ ചുള്ളിപ്പാറ റോഡിന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തികളാണ് നടക്കുക. കൗണ്‍സിലര്‍ ഫാത്തിമ പൂങ്ങാടന്‍, ഒ. ബഷീര്‍ അഹമ്മദ്. കെ.എം. മുഹമ്മദ്. പോക്കാട്ട് അബ്ദുറഹിമാന്‍കുട്ടി, കെകെ നയീം. സാദിഖ് ഒള്ളക്കന്‍, കെ.ഹംസകുട്ടി മാസ്റ്റര്‍, എ.ക...
Crime

സ്വകാര്യ ക്ലിനിക്കിൽ നിന്ന് കുട്ടിയുടെ മാല മോഷണം പോയി

തിരൂരങ്ങാടി : സ്വകാര്യ ക്ലിനിക്കിൽ രക്ഷിതാക്കൾക്കൊപ്പം ഡോക്ടറെ കാണിക്കാൻ വന്ന കുട്ടിയുടെ സ്വർണ മാല മോഷണം പോയതായി പരാതി. തവനൂർ അയിങ്കലം സ്വദേശി കുറ്റിപ്പുറം കൂരടയിൽ താമസിക്കുന്ന കടലം പള്ളത്ത് ഫിറോസിന്റെ മകൾ അല അനാര (5) യുടെ കഴുത്തിൽ നിന്നാണ് ഒരു പവന്റെ സ്വർണ മാല കവർന്നത്. കഴിഞ്ഞ ദിവസം ഏ ആർ നഗർ വി കെ പടിയിൽ റാഹ ക്ലിനിക്കിൽ വെച്ചാണ് സംഭവം. ഡോക്ടറെ കാണിക്കാൻ വന്ന രക്ഷിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. രക്ഷിതാക്കൾ ഡോക്ടറെ കാണിക്കാൻ കയറിയപ്പോൾ ഉറങ്ങുകയായിരുന്നു കുട്ടിയെ ക്ലിനിക്കിലെ ഒരു മുറിയിൽ കിടത്തിയിരുന്നു. ഡോക്ടറെ കാണിച്ചു തിരിച്ചു വന്നപ്പോൾ കുട്ടിയുടെ മാല കാണാനുണ്ടായിരുന്നില്ല. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.....
Local news

പ്രൊഫ: പി മമ്മദ് ഒന്നാം ചരമവാർഷികം ഏപ്രിൽ 20 ന് ; സ്വാഗത സംഘം രൂപീകരിച്ചു

തിരൂരങ്ങാടി : സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, എകെപിസിടിഎ, സാന്ത്വം മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന പ്രൊഫ. പി മമ്മദിൻ്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 20 ന് ഞായറാഴ്ച ആചരിക്കും. ഇതിൻ്റെ ഭാഗമായി അന്ന് വൈകുന്നേരം 7 ന് അനുസ്മരണ പൊതുസമ്മേളനം സംഘടിപ്പിക്കും. വാർഷികാചരണം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘ രൂപീകരിച്ചു. രൂപീകരണ യോഗം സിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദലി അധ്യക്ഷനായി. അഡ്വ. സി ഇബ്രാഹിംകുട്ടി, എ ടി ജാബിർ, ഇ പി മനോജ്, ഖമറുദ്ദീൻ കക്കാട്, പി കെ മജീദ്, കെ ടി കലാം, ഷൗക്കത്ത് തേക്കിൽ, സയ്യിദ് ജുനൈദ് തങ്ങൾ കക്കാട്, പി കെ ഇസ്മായിൽ, സി സി റിയാസ്, എൻ പി അസീസ്, വി ഷബീർ, ടി ഷംലീക്ക്, എം ആഷിഖ്, വി മൊയ്തീൻകുട്ടി, കെ എം അഷ്റഫ്, കെ എം അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി കെ മുഹമ്മദാലിയെ തിരഞ്ഞെടുത്തു.ഏപ്രിൽ 20ന് നടക്കുന്ന അ...
Accident

സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ വയനാട്ടിലേക്ക് ടൂർ പോയ കോളജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി: സുഹൃത്തുക്കൾക്കൊപ്പം വയനാട്ടിലേക്ക് ടൂർ പോയ കോളജ് വിദ്യാർത്ഥി സ്കൂട്ടർ അപകടത്തിൽ മരിച്ചു. നന്നമ്പ്ര കുണ്ടൂർ ജയറാംപടി സ്വദേശി ഉപ്പുംതറ മുഹമ്മദ് സലീമിൻ്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. സഹയാത്രികൻ കുണ്ടൂർ അത്താണിക്കൽ സ്വദേശി പുളിക്ക പറമ്പിൽ അബ്ദുൽ സലീമിന്റെ ഇസ്‌മായിൽ (20) ന് ഗുരുതര പരിക്കേറ്റു. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അജ്സൽ മരണപ്പെടുകയായിരുന്നു. വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് നിലയത്തിന് മുൻവശത്ത് വെച്ചാണ് അപകടം. സ്‌കൂട്ടർ റോഡിരികിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചാണ് അപകടം. അജ്‌സലും 10 സുഹൃത്തുക്കളും 5 ഇരുചക്ര വാഹനത്തിൽ വയനാട് സന്ദർശിക്കാനെത്തിയതായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം.അജ്സലിന്റെ മാതാവ്: സുഹ്‌റ, സഹോദരങ്ങൾ: സിയാൻ, ഷഹാന ഷെറി.അജ്‌സൽ കോഴിക്കോട് മീഞ്ചന്ത ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്.മാനന്തവാടി...
Accident

വാഹനാപകത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചെമ്മാട് സ്വദേശിനി മരിച്ചു

തിരൂരങ്ങാടി: വാഹനാപകത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു. ചെമ്മാട് പരേതനായ നീലിമാവുങ്ങല്‍ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ മേലാറക്കല്‍ ആസിയ(68)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു അപകടം. നിലമ്പൂരില്‍ പോയി മടങ്ങുന്ന വഴി അരീക്കോട് തോട്ടുമുക്കം റോഡിൽ പനമ്പിലാവിൽ വെച്ച് ഇവര്‍ സഞ്ചരിച്ച ക്രൂയിസര്‍ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആസിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരണപ്പെട്ടത്.മെഡിക്കല്‍ കോളേജിലെ മോര്‍ച്ചെറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചെമ്മാട് പഴയ ജുമാമസ്ജിദ് ഖബറസ്ഥാനില്‍ മറവ് ചെയ്യും. മക്കള്‍: അബ്ദുള്ള കോയ, സൈനുദ്ധീന്‍, അബൂബക്കര്‍ സിദ്ധീഖ്, താഹിറ, സൗദാബി, സാബിറ, സഹീദ, മരുമക്കള്‍: മഹ്‌റൂഫ് വി.കെ പടി, മുസ്തഫ മലപ്പുറം, ഇബ്രാഹീം കുട്ടി വേങ്ങര, ഷമീര്‍ നീരോല്...
Local news

ഓൺലൈൻ വ്യാപാരത്തിലെ ചതിക്കുഴികൾ സെമിനാറും വാർഷികവും സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനെട്ടാമത് വാർഷികവും ഉപഭോകത്യ തർക്ക പരിഹാര സെമിനാറും തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ ഏപ്രിൽ 12 ന്ന് സംഘടിപ്പിച്ചു മലപ്പുറം ജില്ല ഉപഭോകത്യ തർക്ക പരിഹാര കമ്മീഷൻ കെ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. ആരാണ് ഉപഭോക്താവ്? എന്താണ്‌ ഉപഭോക്തൃ സംരക്ഷണം? എന്താണ്‌ ഉപഭോക്താവിന്റെ അവകാശം?" ഓൺലൈൻ ബിസിനസ്സിൽ വഞ്ചിതരാകുന്ന യുവതലമുറ ഓൺലൈനിൽ പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താവിനെ വഞ്ചിക്കുന്നതിൽ നിന്നും തെളിവുകൾ ശേഖരിച്ച് എങ്ങിനെ കൺസ്യൂമർ സൊസൈറ്റിയിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നീ വിഷയങ്ങൾ വിശദമായി ക്ലാസ് എടുക്കുകയും ചോദ്യോത്തരങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുകയും ചെയ്തു . ഡോ. അബ്ദുൽ റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. റേഷൻ പൊതുവിതരണവും അതിൻറെ പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പ്ര...
Other

സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍; എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്)

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ. എഛ് കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), ടി.പി അബൂബക്കർ മുസ്‌ലിയാർ പാലക്കോട് (ട്രഷറര്‍), സി.പി അബ്ദുല്ല മുസ്ലിയാര്‍, കെ ഹംസ മുസ്ലിയാര്‍ അമ്പലക്കടവ് (വൈസ് പ്രസിഡന്റുമാര്‍), വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, കെ. ഇ മുഹമ്മദ് മുസ്‌ലിയാര്‍ തൊടുപുഴ (സെക്രട്ടറിമാര്‍), അലി ഹുസൈൻ ശൗകത്ത് ബാഖവി ചേലേമ്പ്ര (ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍), ഫള്ലുറഹ്മാന്‍ ഫൈസി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് ശരീഫ് ബാഖവി ചട്ടിപ്പറമ്പ് (കണ്‍വീനര്‍) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.സര്‍വ്വീസില്‍ നിന്നും വിരമിച്ച വി.കെ ഉണ്ണീന്‍ കുട്ടി മുസ്ലിയാര്‍ എടയാറ്റൂര്‍,  കെ. അലി മുസ്ലിയാര്‍ ചോക്കാട്, കെ.കെ.എം. ഹനീഫല്‍ ഫൈസി വാകേരി, ഇ ഹംസ മുസ്ലിയാര്‍ പുതുപ്പറമ്പ്, ടി അബ്ദുല്‍ കരീം മുസ്ലിയാര്‍ ആനമങ്ങാട് എന്നിവര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍ക...
error: Content is protected !!