Monday, March 30

Tag: Tirurangadi

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനം മഞ്ചേരിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ( സി.യു.ടി.ഇ.സി. ) കരാറടിസ്ഥാനത്തിലുള്ള ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ - ഉറുദുവിലുള്ള ബിരുദാനന്തര ബിരുദം, എം.എഡ്. ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർക്ക് ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും. പി.ആർ. 51/2026  എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS - V - UG - 2023 പ്രവേശനം) വിവിധ ബി.വോക്. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴിൽ ജനുവരി 15 മുതൽ ഗ്രേസ് മാർക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജനുവരി 28. ഒറ്റത്തവണ...
Other

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

തേഞ്ഞിപ്പാലം : പാമ്പുകളെ സുരക്ഷിതമായും ശാസ്ത്രീയമായും പിടികൂടുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് വിഭാഗം. കേരള പോലീസ് അക്കാദമിയുമായി സഹകരിച്ചാണ് പഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍പ്പ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ പരിശീലനം നല്‍കിയത്. വിദഗ്ധ പരിശീലകരായ ഡോ. സന്ദീപ്ദാസ്, സി.ടി. ജോജു എന്നിവര്‍ നേതൃത്വം നല്‍കി. കോഴ്സ് കോ - ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവപ്രസാദ്, പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു....
Obituary

വെളിമുക്ക് പണിക്കോട്ടുംപടി തളിയിൽ ചിരുതക്കുട്ടി അന്തരിച്ചു

മൂന്നിയൂർ : വെളിമുക്ക് പണിക്കോട്ടുംപടി തളിയിൽ ചിരുതക്കുട്ടി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ നായടി. മക്കൾ: പരേതയായ പത്മിനി, രാമചന്ദ്രൻ, പ്രകാശൻ, ശാന്ത, പ്രേമ, സുരേന്ദ്രൻ, ഗംഗാധരൻ. മരുമക്കൾ: മോഹനൻ (ഒലിപ്രം), ഗംഗാധരൻ (കാക്കഞ്ചേരി), ബാബു ( ഇടിമുഴിക്കൽ), ബിന്ദു, ഷാനി, സജിനി,രേഷ്മ. സഞ്ചയനം ശനിയാഴ്ച.
Obituary

തിരൂരങ്ങാടി എരണിക്കൽ ആലി മുസ്ലിയാർ അന്തരിച്ചു

തിരുരങ്ങാടി : ഈസ്റ്റ് ബസാറിലെ പള്ളിപറമ്പ് മദ്രസക്ക് സമീപം താമസിക്കുന്ന എരണിക്കൽ ആലി മുസ്ലിയാർ (75) നിര്യാതനായി.ഭാര്യ സഫിയ നടക്കൽ. മക്കൾ : ഒസ്ക്കാർ റഷീദ്, മുജീബ് റഹ്മാൻ (ജിദ്ദ), മുനീർ (എഡ്ജസ് മെമ്പൈൽ, ചെമ്മാട് ), ജസീന, മുബഷിർ (അൽ ബിർറ് ട്രാവൽസ്, കരുവാൻ കല്ല് ), മരുമക്കൾ : പൊക്ളാശേരി മുസ്തഫ കൊടിഞ്ഞി (ബ്രൂണ), സെമീറ തെയ്യാല - പുൽ പറമ്പ്, സൈഫുന്നിസ- വെള്ളിമുക്ക്, മുഫീന - തോട്ടശേരിയാറജഫ്ന - വേങ്ങരകബറടക്കം 14.1.26 ബുധൻ രാവിലെ 9 മണിക്ക് തിരുരങ്ങാടി നടുവിലെ പള്ളിയിൽ....
Accident

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

തിരൂരങ്ങാടി: മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു. എ ആർ നഗർ കക്കാടംപുറം കെഎം സുഹൈർ ഷാബിയ ദമ്പതികളുടെ മകൻ ദഖ്‌വാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പാൽ കൊടുത്തു ഉറക്കിയതായിരുന്നു. രാവിലെ അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ മരിച്ചിരുന്നു. മയ്യിത്ത് ഇന്ന് ഊക്കത്ത് പള്ളി മസ്ജിദിൽ കബറടക്കും....
Obituary

കക്കാട് കരുമാട്ട് ഗോപിനാഥൻ നായർ അന്തരിച്ചു

തിരൂരങ്ങാടി : കക്കാട് ദേവകീയത്തിൽ പരേതനായ കുട്ടിരാമൻ നായരുടെ മകൻ കരുമാട്ട് ഗോപിനാഥൻ നായർ (70) അന്തരിച്ചു.സംസ്കാരം 13/01/2026 3 മണിയ്ക്ക് തറവാട്ട് ശ്മശാനത്തിൽ.ഭാര്യ:- കെ. സി. വിജയലക്ഷ്മി എന്നബേബിമക്കൾ:- സുജന, സോനമരുമക്കൾ: പ്രഭോദ് , വിഷ്ണു റാം സഹോദരങ്ങൾ: നാരായണൻ, രാധ ഭായ് , ശിവരാമൻ, പരേതരായ പത്മാവതി അമ്മ, രാധാകൃഷ്ണൻ, വിജയലക്ഷ്മി , ശിവരാമൻ, ചന്ദ്രമതി, പ്രേമനാഥൻ , ....
Education

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

മലപ്പുറം : ജില്ലയിലെ പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് )റോബോട്ടിക്സ് പരിശീലനം സംഘടിപ്പിക്കും. ജനുവരി 15നകം എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് ശില്പശാലകൾ പൂർത്തിയാക്കും. പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ്‌ ഐടി ക്ലബുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിശീലനം. രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് ...
Accident

ബൈക്കിന് പിന്നിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് 4 വയസുകാരൻ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത ആറുവരിപ്പാതയിൽ താഴെ ചേളാരിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് 4 വയസുകാരൻ മരിച്ചു. കടമ്പോട് പന്തല്ലൂർ മദാരി പനങ്കാവിൽ സഅദ് - ഹർഷിദ ദമ്പതികളുടെ മകൻ റിസിൽ ആദം (4) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് അപകടം. മമ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് സഅദ് , ഹർഷിദയും ബൈക്കിൽ കുട്ടിയുമായി പോകുമ്പോൾ കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് ഇന്ന് കടമ്പോട് ജുമാ മസ്ജിദിൽ ഖബറടക്കും....
Accident

പറമ്പിൽ പീടികയിൽ കാറും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു

പെരുവള്ളൂർ: പറമ്പിൽ പീടികയിൽ കാറും ബൈക്കും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. വേങ്ങര പാക്കടപ്പുറായി മാടൻ ചിന സ്വദേശി ചക്കിപ്പറമ്പൻ ഉസ്മാന്റെ മകൻ സി .പി. മുനീർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന നിസാർ എന്നയാൾക്ക് പരിക്കേറ്റു . ഇന്ന് വൈകുന്നേരം പടിക്കൽ കരുവാങ്കല്ല് റോഡിൽ പെരുവള്ളൂർ പറമ്പിൽ പീടിക HP പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും മുനീർ മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി. മരിച്ച മുനീർ കഴിഞ്ഞയാഴ്ചയാണ് ഗൾഫിൽ നിന്നും എത്തിയത്....
Accident

വേങ്ങര കുറ്റളൂരിൽ വാഹനാപകടം: ചെമ്മാട് സ്വദേശിനി യായ വിദ്യാർത്ഥിനി മരിച്ചു

വേങ്ങര : വേങ്ങര കുറ്റളൂരിൽവാഹന അപകടത്തിൽ ചെമ്മാട് സ്വദേശിനി യായ വിദ്യാർത്ഥിനി മരിച്ചു. ചെമ്മാട് കിസാൻ കേന്ദ്രം സ്വദേശി കൊടപ്പനക്കൽ യൂസുഫിൻ്റെ മകൾ ഫാത്തിമ ജുനൈന (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെമ്മാട് കുംഭംകടവ് സ്വദേശി പി.പി.ഹുസൈന് പരിക്കേറ്റു.ഇന്ന് വൈകുന്നേരം നാലരയോടെ എം എൽ എ റോഡിൽ പഞ്ചായത്ത് കിണറിന് സമീപത്താണ് അപകടം. വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും. സ്കൂട്ടർ പോസ്റ്റിലിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ പെൺകുട്ടിയുടെ ദേഹത്ത് കാർ കയറിയിറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തൽക്ഷണം മരിച്ചു. ചെമ്മാട് ഖിദ്മ വുമൺസ് അറബിക് കോളേജ് വിദ്യാർത്ഥിനിയാണ്. മാതാവ്, ജുബൈരിയ. സഹോദരങ്ങൾ: മുഹമ്മദ് ജബീൽ, ജന്നത്തുൽ ഫർസാന, മുഹമ്മദ് ജാസിം. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ കബറടക്കും....
Accident

മൂന്നിയൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പേച്ചേരി വേലായുധൻ്റെ മകൻ സുനിൽ (38) ആണ് മരണപ്പെട്ടത്. . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി
Other

നന്നമ്പ്ര പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു

നന്നമ്പ്ര പഞ്ചായത്ത് നന്നമ്പ്ര പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു. അധ്യക്ഷരെ തിരഞ്ഞെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസിനും ബാക്കിയുള്ളവ മുസ്ലിം ലീഗിനുമാണ്. 24 അംഗങ്ങളിൽ യുഡിഎഫ് 18 അംഗങ്ങളും എൽഡിഎഫ് പിന്തുണയുള്ള സേവ് നന്നമ്പ്ര മുന്നണിക്ക് 4 അംഗങ്ങളും 2 ലീഗ് വിമതരും ആണുള്ളത്. കോൺഗ്രസിന് വനിത അംഗം ഇല്ലാത്തതിനെ തുടർന്നാണ് ലീഗിന് വൈസ് പ്രസിഡണ്ട് സ്ഥാനവും ലഭിച്ചത്. വൈസ് പ്രസിഡൻ്റിന് പകരമായാണ് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസിന് നൽകിയത്. ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സൗദ മരക്കാരുട്ടി. അംഗങ്ങൾ : സുഹറ ഇസ്മായിൽ, ഷമീമ ഹാജിയാർ വളപ്പിൽ, കെ.മൊയ്തീൻകുട്ടി, എ . സി. ഫൈസൽ, ഫൈസൽ കുഴിമണ്ണിൽ. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി. പി കെ എം ബാവ (ചെയർമാൻ),അംഗങ്ങൾ: എൻ പി റുബീന, എം എം ഫൈറൂസ, എം.പി.ചന്ദ്രൻ, സി പി സമീറ, ജാഫർ പനയത്തിൽ. ക്ഷേമകാര്യ സ്റ്റാൻ...
Other

ദാറുൽ ഹുദാ സ്റ്റുഡന്റ്‌സ് യൂണിയൻ സമസ്ത നൂറാം വാർഷിക പ്രചാരണ ക്യാമ്പയിൻ സമാപിച്ചു

തുറാഥ്' സമസ്ത ക്യാമ്പ യിന്‍ സമാപിച്ചു തിരൂരങ്ങാടി (ഹിദായ നഗര്‍): സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു) ഡിസംബര്‍ ഏഴ് മുതല്‍ ഒരു മാസത്തോളം സംഘടിപ്പിച്ച 'തുറാഥ്' ക്യാമ്പയിന്‍ സമാപിച്ചു. വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. റഫീഖ് സകരിയ്യ ഫൈസി മുഖ്യപ്രഭാഷണം നടത്തി.പാരമ്പര്യവഴിയെ ശതാബ്ദിക്കാലം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിനിന്റെ ഭാഗമായി ദാറുല്‍ഹുദായുടെ സഹസ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു.   കെ.എം സൈദലവി ഹാജി പുലിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി,  കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, പി. അബ്ദുശ്ശക്കൂര്‍ ഹുദവി, അബ്ദുല്‍ വഹാബ് ഹുദവി, ശുഐബ് ...
Other

ലോകബ്രെയില്‍ ദിനാചരണവും ഹയര്‍സെക്കന്‍ഡറി തുല്യതാ ക്ലാസ് ജില്ലാതല ഉദ്ഘാടനവും വേങ്ങരയിൽ നടത്തി

വേങ്ങര: ലോകബ്രെയില്‍ ദിനാചരണവും ഹയര്‍സെക്കന്‍ഡറി തുല്യതാ ക്ലാസ് ജില്ലാതല ഉദ്ഘാടനവും വേങ്ങര ജി.എം.വി.എച്ച്.എസ്.എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി നിര്‍വഹിച്ചു. കാഴ്ചപരിമിതര്‍ക്ക് സംസ്ഥാന സാക്ഷരതാമിഷന്റെയും കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് അധ്യാപക ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ദീപ്തി ബ്രെയില്‍ സാക്ഷരത പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ബ്രെയില്‍ സാക്ഷരത പദ്ധതി ഒന്നാംഘട്ടം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലിജോ പി. ജോര്‍ജിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലിജോ പി ജോര്‍ജ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ്, ഇ.കെ അഷ്റഫ് മാസ്റ്റര്‍, നോഡല്‍ പ്രേരക് പി. ആബിദ, പ്രേരക്മാരായ എ. സുബ്രഹ്‌മണ്യന്‍, വി. സ്മിത മോള്‍, കാഴ്ചപരിമിതരായ ബ്രെയില്‍ പഠി...
Information

ചെറുമുക്ക് വെഞ്ചാലി – തണ്ണീർ തടങ്ങളിൽ പക്ഷി സർവേയിൽ കണ്ടെത്തിയത് 72 ഇനം പക്ഷികളെ

. തിരൂരങ്ങാടി: ദേശീയ പക്ഷി ദിനത്തോടനുബന്ധിച്ച് ചെറുമുക്ക് - വെഞ്ചാലി തണ്ണീർ തടങ്ങളിൽ നടത്തിയ ഏഷ്യൻ വാട്ടർബേർഡ് സെൻസസിൽ 72 ഇനം പക്ഷികളെ കണ്ടെത്തി. തുടർച്ചയായ അഞ്ചാമത്തെ വർഷമാണ് ചെറുമുക്ക് - വെഞ്ചാലി തണ്ണീർത്തടങ്ങളിൽ ഏഷ്യൻ വാട്ടർബേർഡ് സെൻസസ് നടത്തുന്നത്. കഴിഞ്ഞ വർഷം 69 ഇനം പക്ഷികളെ മാത്രമാണ് കണ്ടെത്തിയതെങ്കിലും അതിനു മുമ്പുള്ള സർവേകളിൽ 80 ലേറെ ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നു. പി എസ് എം ഒ കോളേജ് ഭൂമിത്രസേന ക്ലബ്ബിന്റെയും മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെയും മലപ്പുറം ബേഡേഴ്സിന്റെയും നേതൃത്വത്തിൽ നടത്തിയ സർവ്വേ പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വിജേഷ് വള്ളിക്കുന്ന് ഉൽഘാടനം ചെയ്തു. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ പ്രസിഡൻറ് വിപി കാദർ ഹാജി അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി മുസ്തഫ ചെറുമുക്ക് സ്വാഗതം പറഞ്ഞു. ഈ പി സൈദലവി, കെ വി ലത്തീഫ്,...
Other

വാട്സ്ആപ്പ് വോയിസ് മെസേജിൻ്റെ പേരിൽ യുവാവിനെ മർദ്ദിച്ചതായി പരാതി

തിരൂരങ്ങാടി: വാട്സാപ് ഗ്രൂപ്പിൽ ഫോർവേഡ് ചെയ്ത വോയ്സ് മെസേജിന്റെ പേരിൽ യുവാവിനെ മർദ്ദിച്ചതായി പരാതി. ചെറുമുക്ക് സ്വദേശിയായ കേരള കൗമുദി ലേഖകൻ എ കെ. മുസ്തഫ ചെറുമുക്കിനെയാണ് ചെറുമുക്ക് വെസ്റ്റ് സ്വദേശി തലാപ്പിൽ സ്വദേശി അബ്ദുസ്സലാം മർദിച്ചത്. സംഭവത്തിൽ താനൂർ പോലീസ് കേസെടുത്തു. ചെറുമുക്കിലേ നാട്ടുകൂട്ടം എന്ന വാട്സ്ആപ് ഗ്രൂപ്പിൽ സലാമിൻ്റെ ശബ്ദ സന്ദേശം മുസ്തഫ ഫോർ വേഡ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ സലാം, മുസ്തഫയെ റോഡിൽ തടഞ്ഞുനിർത്തി അസഭ്യ വാക്കുകളും തെറിയും വിളിച്ച് മർദിച്ചു എന്നാണ് പരാതി. വെള്ളിയാഴ്ച രാത്രി 9.15ഓടെ ചെറുമുക്ക് വെസ്റ്റ് കോട്ടേരിതാഴം റോഡിലാണ് നടന്നത്. ചെറുമുക്ക് നാട്ടുകൂട്ടം വാട്സാപ് ഗ്രൂപ്പിൽ ഇട്ട വോയ്സ് മെസേജ് അബ്ദുസ്സലാമിനെ കുറിച്ചുള്ളതല്ലെന്നും പലരും അത്തരം മെസേജുകൾ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് എന്നും മുസ്തഫ പറഞ്ഞു. എന്നിട്ടും പ്രകോപിതനായ അബ്ദുസ്സലാം തന്നെ വീട്ടിൽ കയറി മർദ്ദിക്ക...
Obituary

വേങ്ങര പഞ്ചായത്തംഗം കെ.പി.ഫസൽ എടത്തോള അന്തരിച്ചു

​വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായി മൂന്നാം വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ കെ.പി. ഫസൽ എടത്തോള (58) അന്തരിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി.ഹസീന ഫസലിന്റെ ഭർത്താവാണ്. അസുഖബാധിതനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. മക്കൾ : തിത്തുമ്മ ഫർഹാന, ⁠മുഹമ്മദ് ഹാസിൽ, ⁠റിസാ ഫാത്തിമ. മരുമക്കൾ : ഹിഷാം അലി കണ്ണമംഗലം, ⁠സൻജീദ് ഫെറോക്ക്. കബറടക്കം ഇന്ന് വൈകുന്നേരം4 മണിക്ക് കുന്നാ ഞ്ചേരി പള്ളിയിൽ....
Obituary

ചരമം: മൂന്നിയൂർ കുവ്വതൊടിക സുലൈഖ

തിരൂരങ്ങാടി: മൂന്നിയൂർ ചിനക്കൽ പരേതനായ കറുത്താമാക്കകത്ത് മുഹമ്മദ്‌ ഹാജിയുടെ ഭാര്യ കുവ്വത്തൊടിക സുലൈഖ (70) അന്തരിച്ചു. മക്കൾ: സുഹറ,കുഞ്ഞീവി, ആയിഷബി, സഫിയ, ഖൈറുന്നീസ, ഹസ്സൻകുട്ടി,ജാബിർ. മരുമക്കൾ: ഇബ്രാഹിം, ലത്തീഫ്, അഷ്‌റഫ്‌,റസാഖ്, ഹസീന, റിസ്‌വാന. മയ്യിത്ത് നിസ്കാരം ഇന്ന്(ഞായർ) രാവിലെ 9.30 മണിക്ക് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ....
Crime

ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട 12 കാരിയെ പീഡിപ്പിച്ച 17 കാരനെതിരെ പോലീസ് കേസെടുത്തു.

തലശ്ശേരി : ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട 12 കാരിയെ പീഡിപ്പിച്ച 17 കാരനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിനാണ് കൗമാരക്കാരനെതിരേ കേസ് എടുത്തത്. പട്ടാപ്പകല്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. തലശേരിക്കു സമീപമുള്ള നഗരത്തിലെ ബസ്സ്റ്റാൻഡിനു സമീപം പണി തീരാത്ത കെട്ടിടത്തില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഡിസംബർ 29ന് രാവിലെ 10-നാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരൻ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു പണിതീരാത്ത കെട്ടിടത്തില്‍ എത്തിച്ച്‌ മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാം പ്രണയത്തില്‍ കുടുങ്ങി നിരവധി പെണ്‍കുട്ടികളാണ് ഇങ്ങനെ പല കെണികളും ചെന്നു വീഴുന്നത്. സോഷ്യല്‍ മീഡിയയില്‍ മാത്രം പരിചയമുള്ള ആളുകളെ വിശ്വസിച്ചാണ് പലരും വീടുവിട്ട് ഇറങ്ങുന്നത്. ഇവർ പിന്നീട് ക്രിമിനല്‍ സം...
Obituary

കൊടിഞ്ഞി കുന്നത്തേരി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി : സെൻട്രൽ ബസാർ സലഫി മസ്ജിദിന് സമീപത്തെ കെ എം എച്ച് സ്റ്റോർ ഉടമ കുന്നത്തേരി മുഹമ്മദ് കുട്ടി ഹാജി (80) അന്തരിച്ചു. കബറടക്കം ഇന്ന് 4.30 ന് കൊടിഞ്ഞി പള്ളിയിൽ. ഭാര്യ, ഫാത്തിമ. മക്കൾ : സലീം , ഷാഹിദ്, ഷക്കീല, ശഫാന. മരുമക്കൾ: മുനീറ, മുബഷിറ, ഹനീഫ, റഈസ്.
Politics

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയപരാജയം: യൂത്ത്‌ലീഗ് പഠന റിപ്പോര്‍ട്ട് കൈമാറി

തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ യു.ഡി.എഫിനുണ്ടായ വിജയ പരാജയങ്ങള്‍ വിലയിരുത്തി മുസ്്‌ലിം യൂത്ത്‌ലീഗ്. തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി പ്രത്യേകം തെയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചക്ക് ശേഷം മണ്ഡലം മുസ്്‌ലിംലീഗ് കമ്മിറ്റിക്ക് കൈമാറി. മുസ്്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് സി.എച്ച് മഹ്മൂദ് ഹാജിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ 86 ഡിവിഷനുകളിലേയും 79 വാര്‍ഡുകളിലേയും 9 ബ്ലോക്ക് ഡിവിഷനിലേയും രണ്ട് ജില്ലാ പഞ്ചായത്തിലേയും വോട്ടിംഗ് നില, വിജയ പരാജയ കാരണങ്ങള്‍, വാര്‍ഡിലെ പ്രധാന വ്യക്തികളുടെ സഹകരണം, പരാജയപ്പെട്ട വാര്‍ഡുകളിലെ തോല്‍വിക്ക് കാരണം എന്നിങ്ങനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഫലം പുറത്ത് വരുന്നത് വരെയുള്ള സമഗ്ര റിപ്പോര്‍ട്ടാണ് യൂത്ത്‌ലീഗ് തെയ്യാറാക്കിയിട്ടുള്ളത്.16 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പണ ചടങ്ങില്‍ തിര...
Other

ഓറിയൻ്റൽ എച്ച്എസ്എസ് എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ സമാപിച്ചു. യുവത ഗ്രാമതയുടെ സമഗ്രതക്കായ് ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവ വാഹിനിയായ് എന്ന പ്രമേയത്തിൽ സാമൂഹ്യ പ്രതിബദ്ധതയും അർപ്പണ മനോഭാവവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി വിവിധ മേഖലകളിൽ പരിശീലനവും വൈദഗ്ധ്യവും നൽകുന്ന വിവിധ സെഷനുകൾ ഉൾപ്പെട്ട ഏഴ് ദിവസത്തെ സഹവാസ ക്യാമ്പിൻ്റെ സമാപനത്തിന്റെ ഉദ്ഘാടനം അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലൈല പുല്ലൂണി നിർവഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച് വരച്ച തിരൂരങ്ങാടി ഓറിയൻറൽ ഹയർസെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ചുമർചിത്രം സ്കൂൾ മാനേജർ എം കെ ബാവ സാഹിബ് കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂളിന് സമർപ്പിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജുസൈറ മൻസൂർ,അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ച...
Obituary

നന്നമ്പ്ര ദുബൈപീടിക സ്വദേശി ടി.പി.മുഹമ്മദ് അലി അന്തരിച്ചു

നന്നമ്പ്ര : ദുബായ് പീടിക സ്വദേശി തെയ്യാലിങ്ങൽ പുതുക്കാടൻ മുഹമ്മദ്‌ അലി (57) അന്തരിച്ചു.മയ്യിത്ത് നിസ്കാരം 2.01.2026 ന് രാവിലെ 9.30 ന് തട്ടത്തലം ജുമാ മസ്ജിദിൽ. ഭാര്യ നഫീസ കോഴിച്ചന. മക്കൾ : ഷുഹൈബ്, റബീഹ്, റൈഹാൻ, മുനവിറ.മരുമക്കൾ : നുസ്രത്, നാസർ പൊന്മുണ്ടം. മുസ്ലിം ലീഗ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ ഊർപ്പായിയുടെ ഭാര്യാ സഹോദരൻ ആണ്....
Accident

മരം മുറിക്കുന്നതിനിടെ കിണറിലേക്ക് വീണ് യുവാവിന് പരിക്ക്

മലപ്പുറം : മൊറയൂർ പോത്ത് വെട്ടിപ്പാറയിൽ ബഷീർ കൊട്ടുകരയുടെ പുരയിടത്തിലെ കിണറിനോട് ചേർന്ന് നിൽക്കുന്ന പ്ലാവ് മുറിക്കുന്നതിനിടെ ഒഴുകൂർ വാറച്ചാൽ വീട്ടിൽ അബ്ദുനാസർ എന്ന മുജീബ് ആണ് അപകടത്തിൽ പെട്ടത്. മരം മുറിച്ച് തള്ളുന്നതിനിടെ കിണറിൽ വീഴുകയായിരുന്നു. മുപ്പത്തഞ്ച് അടി ആഴവും വെള്ളമില്ലാത്തതും അടിഭാഗം പാറയുള്ളതുമായ കിണറിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മരം മുറി യന്ത്രം സഹിതമാണ് കിണറിലേക്ക് വീണത്. വീഴ്ച്ചയിൽ ഒരു കാലിന് ഗുരുതരമായി പരിക്ക് പറ്റി. മലപ്പുറം അഗ്നി രക്ഷാ സേനയിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കെ സുധീഷ് കിണറിൽ ഇറങ്ങി നെറ്റിൽ ആളെ കയറ്റി പുറത്തെത്തിച്ച് സേനയുടെ ആബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ എം.പ്രദീപ് കുമാർ, കെ.മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്തത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ മനോജ് മുണ്ടേക്കാടൻ, അപൂപ് ശ്രീധരൻ, കെ അബ്ദുൾ ജബാർ, അക്ഷയ് രാജീവ്, ശ്യാം...
Other

പത്താം വാർഡ് മുൻ മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീനെ യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു

വേങ്ങര : അഞ്ച് വർഷക്കാലം പത്താം വാർഡിൽ വികസന വിപ്ലവം തീർത്ത ജനസേവകൻ ചോലക്കൻ റഫീഖ് മൊയ്തീനെ പാത്താം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. കമ്മറ്റിയുടെ സ്നേഹോപഹാരം പെരിന്തൽമണ്ണ MLA നജീബ് കാന്തപുരം കൈമാറി. അഞ്ചു വർഷത്തെ താങ്കളുടെ വികസന മുന്നേറ്റങ്ങൾ നാടിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടവയാണ്. പത്താം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഈ ആദരം താങ്കളുടെ നിസ്വാർത്ഥ സേവനത്തിനുള്ള അംഗീകാരമാണ്. തുടർന്നും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ താങ്കൾക്ക് സാധിക്കട്ടെ.ചടങ്ങിൽ പത്താം വാർഡ് യൂത്ത് ലീഗ് അംഗങ്ങളായ ജാബിർ CK.കബീർ P .സിയാദ് CK. ബഷീർ PT. അസീസ് CK. ഇർഷാദ് P . സഹദ് K എന്നിവർ പങ്കെടുത്തു...
Other

കെ.എസ്.ടി.യു അവുക്കാദർകുട്ടി നഹ അധ്യാപക അവാർഡ് എ.പി. അബ്ദുസമദ് മാസ്റ്റർക്ക്

തിരൂരങ്ങാടി: വിദ്യാഭ്യാസ ജില്ല കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) അഞ്ചാമത് അവുക്കാദർകുട്ടി നഹ അധ്യാപക അവാർഡിന് താനൂർ ഉപജില്ലയിലെ കൊടിഞ്ഞി കടുവാളൂർ എ എം എൽ പി സ്കൂൾ പ്രധാന അധ്യാപകൻ എ. അബ്ദു സമദ് മാസ്റ്റർ അർഹനായി. ഉപഹാര സമർപ്പണം ഇന്ന് വ്യാഴം വൈകിട്ട് അഞ്ചിന് ചെമ്മാട്ട് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്യും. കെ എസ് ടി യു വാർഷിക കൗൺസിൽ മീറ്റ്, പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്കൂളിൽ നിന്ന് 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷമാണ് അദ്ദേഹം വിരമിക്കാനിരിക്കുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട 'സമദ് മാഷ്' സങ്കീർണ്ണമായ പാഠഭാഗങ്ങളെ ലളിതമായി അവതരിപ്പിക്കാനും, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ചേർത്തുപിടിക്കാനും തയാറായി. സ്കൂളിന്റെ ഭൗതികവും വിജ്ഞാനപരവുമായ വളർച്ചയിൽ പങ്ക് വഹിച്ചു....
Accident

ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു. തേഞ്ഞിപ്പാലം ചെനക്കലങ്ങാടി സ്വദേശി പറമ്പൻ മുല്ലശ്ശേരി കുഞ്ഞുമുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (56) ആണ് മരിച്ചത്.ഇന്നലെ രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വച്ചായിരുന്നു അപകടം. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥലത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.കബറടക്കം ഇന്ന് പടിഞ്ഞാറേ ജുമുഅത്ത് പള്ളിയിൽ.ഭാര്യ സാജിത.മക്കൾ: മുഹമ്മദ് ആദിൽ, ഫാത്തിമ ദിയാന, ഫാത്തിമ സിതാര, അബ്ദുൽ വലീദ്.സഹോദരങ്ങൾ : അബ്ദുസ്സലാം, അബ്ദുസ്സലിം, മാരിയത്തുൽ ഖിബ്തിയ, ലുബൈന....
Obituary

നന്നമ്പ്രയിലെ മുത്തശ്ശി തടത്തിൽ ചക്കി അന്തരിച്ചു

നന്നമ്പ്ര: വെള്ളിയാമ്പുറത്തെ തടത്തില്‍ ചക്കി(106)അന്തരിച്ചു. ഭർത്താവ്‌: പരേതനായ ചക്കപ്പന്‍. മക്കള്‍: രാമന്‍, കാളി, കുറുംമ്പ, വേലായുധന്‍.
Obituary

കളിയാട്ടമുക്ക് ചെമ്പൻ സുലൈഖ അന്തരിച്ചു

മൂന്നിയൂർ : കളിയാട്ടമുക്ക് ചെമ്പൻ സുലൈഖ (47) അന്തരിച്ചു. ഖബറടക്കം വ്യാഴം രാവിലെ 8 ന് കളിയാട്ടമുക്ക് ജുമഅത്ത് പള്ളിയിൽ. പിതാവ്: പരേതനായ കുഞ്ഞഹമ്മത്. ഭർത്താവ്: കെ വി ഇബ്രാഹീംകോയ. മക്കൾ: മുഹമ്മത് ഫവാസ്, മുഹമ്മത് റിയാസ്, ഫാത്തിമ ഫൈറൂസ, റഷ.സഹോദരങ്ങൾ: കരീം,. ശിഹാബ്, നൗഷാദ്.
Accident

പാണ്ടിമുറ്റത്ത് കുടിവെള്ള പദ്ധതിക്കുള്ള പൈപ്പിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ്റെ കാൽപാദം അറ്റു പോയി

നന്നമ്പ്ര: കുടിവെള്ള പദ്ധതിക്ക് ഇറക്കി വെച്ച പൈപ്പിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരൻ്റെ കാൽപാദം അറ്റുപോയി. പാണ്ടിമുറ്റം - കൊടിഞ്ഞി റോഡിൽ പാണ്ടിമുറ്റത്തിനും വെള്ളിയമ്പുറത്തിനും ഇടയിലുള്ള സി കെ പടിയിൽ ആണ് സംഭവം. യൂണിവേഴ്സിറ്റി സ്വദേശിയായ സജാദിനാണ് (37) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5 നാണു സംഭവം. താനൂർ നഗരസഭയുടെ കുടിവെള്ള പദ്ധതിക്കായി റോഡരികിൽ വലിയ പൈപ്പുകൾ ഇറക്കി വെച്ചിട്ടുണ്ട്. സ്കൂട്ടർ ഇതിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സജാദിൻ്റെ ഇടത്തെ കാൽപാദം അറ്റു പോയിരുന്നു. ഏതാനും മീറ്ററുകൾ ദൂരേക്ക് തെറിച്ചു പോയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടവർ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പാണ്ടിമുറ്റം കൊടിഞ്ഞി റോഡിൽ റോഡിന്റെ ഇരു സൈഡിലും പൈപ്പുകൾ ഇറക്കിയിട്ടത് കാരണം വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കാൽ nasa യാത്രക...
error: Content is protected !!