Thursday, December 25

Tag: Tirurangadi

ചെമ്മാട് സ്വപ്ന സ്റ്റുഡിയോ രാമചന്ദ്രന്റെ ഭാര്യ ഭാരതി അന്തരിച്ചു
Obituary

ചെമ്മാട് സ്വപ്ന സ്റ്റുഡിയോ രാമചന്ദ്രന്റെ ഭാര്യ ഭാരതി അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട് സ്വപ്ന സ്റ്റുഡിയോ കെ.രാമചന്ദ്രന്റെ ഭാര്യ കുന്നത്ത് ഭാരതി (70) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ : സനീഷ്, സനൂപ, സീനമരുമക്കൾ :സുരേഷ്, സുധീർ, ദൃശ്യ
Breaking news, Crime

പ്രായപൂർത്തിയാകാത്ത 2 മക്കൾക്ക് പീഡനം, പിതാവിനെയും പിതൃ സഹോദരനെയും തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത 2 പെണ്മക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്ത പിതാവിനെയും പിതൃ സഹോദരനെയും തിരൂരങ്ങാടി പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. 14 വയസ്സും 11 വയസ്സും പ്രായമുള്ള മക്കളെയാണ് പിതാവ് ദുരുപയോഗം ചെയ്തത്. തിരൂരങ്ങാടി ടുഡേ വാർത്തകൾക്ക് https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7?mode=ems_copy_t തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ സഹോദരനും കുട്ടിയെ ദുരുപയോഗം ചെയ്തതായി കുട്ടി മൊഴി നൽകിയത്. കുട്ടിയുടെയും മാതാവിന്റെയും പരാതിയിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. 38, 20 വയസ്സുള്ളവരാണ് പ്രതികൾ....
Other

കെ എസ് കെ ടി യു കൊളപ്പുറത്ത് ആത്മാഭിമാന സംഗമം നടത്തി

ഏ ആർ നഗർ . ക്ഷേമ പെൻഷൻകൈകൂലിയല്ല. അഭി മാനമാണ്.ലൈഫ് പദ്ധതി. വ്യാമോഹമല്ല. യാഥാർത്ഥ്യമാണ്.എന്ന മുദ്രവാക്യംഉയർത്തി ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെയും . ലൈഫ് ഗുണഭോക്താക്കളുടെയും സംഗമം കെ എസ് കെ ടി യു .ഏആർ നഗർ പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ കൊളപ്പുറം ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്നു. കെ എസ് കെ.ടി.യു ജില്ല കമ്മറ്റി അംഗം ഇ നരേന്ദ്ര ദേവ് ഉൽഘാടനം ചെയ്തു.കെ പി സമീർ അദ്ധ്യക്ഷത വഹിച്ചു.എൻ കെ പോക്കർ .ഇ വാസു . കെ സുബ്രഹ്മണ്യൻ . കെ ബാലകൃഷ്ണൻ സംസാരിച്ചു....
Local news

തിരൂരങ്ങാടി നഗരസഭ തൊഴിൽ മേളയിൽ 226 പേർക്ക് വിവിധ കമ്പനികൾ ജോലി നൽകി

തിരുരങ്ങാടി : നഗരസഭ മിഷൻ 40 യുടെ ഭാഗമായി PSMO കോളേജിൽ വച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.കുടുംബശ്രീയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 465 പേർ കുടികാഴ്ചക്ക് എത്തി. ഹൈ ലൈറ്റ്, മലയിൽ ഗ്രൂപ്പ്, ABM ബിൽഡേഴ്സ്, ആയൂർ ഹെർബൽസ്, കൃഷി ഭവൻ, SBI ലൈഫ്, MKH ഹോസ്പിറ്റൽ, YUVA ഗ്രൂപ്പ്, ഉൾപ്പെടെ 24 വിവിധ കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. 465 പേർ പങ്കെടുത്ത തൊഴിൽ മേളയിൽ 226 പേരെ വിവിധ കമ്പനികളിലായി ജോലിക്കു തെരഞ്ഞെടുത്തു. കൂടാതെ കുടിക്കാഴ്ചയുടെ ഭാഗമായി 211 പേരുടെ ഷോർട്ട് ലിസ്റ്റും കമ്പനികൾ തയ്യാറാക്കിയിട്ടുണ്ട്. അഭിരുചിയുടെയും പരിശീലങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ പേർക്ക് സെലക്ഷൻ നോട്ടീസ് അയക്കുന്നതാണെന്ന് കമ്പനികൾ അറിയിച്ചു. നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്...
Other

ചെറുമുക്കിൽ തെരുവ് നായ്ക്കൾ താറാവുകളെ കടിച്ചു കൊന്നു

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കൽ താഴത്തെ കല്ലൻ റഹൂഫിൻ്റെ വീട്ടിലെമുട്ട ഇടുന്ന പത്ത് താറാവുകളെ തെരുവ് നായകൾ കടിച്ചു കൊന്നു . . റഹൂഫ് വെള്ളിയാഴ്ച പുലർച്ച നാലു മണിക്ക് എണീറ്റ്വീട് തുറന്നു പുറത്ത് ഇറങ്ങിയപ്പോൾ താറാവുകളെ മുറ്റത്ത് കാണുകയും അഞ്ചോളം വരുന്ന തെരുവ് നായകൾ ഓടി പോവുന്നത് കാണുകയും ചെയ്തു . തെരുവ് നായകൾ കുട് പൊളിച്ചു അകത്ത് കടന്നാണ് താറാവുകളെ കടിച്ചു കൊന്നത് .റഹൂഫ് നാലു വർഷത്തോളമായി വീട്ടിൽ താറാവുകളെ വളർത്താൻ തുടങ്ങിയിട്ട് കൂടാതെ കോയിക്കളെയും വളർത്തുന്നുണ്ട്..പ്രദേശത്ത് തെരുവ് നായക്കളുടെ ശല്യം വർദിച്ചിട്ടുണ്ട്.എൽ പി സ്കൂൾ പരിസരം .യൂ പി സ്കൂൾ പരിസരം .തീരദേശ റോഡ് .ചെറുമുക്ക് ടൗൺ എന്നിവടങ്ങളിൽ തെരുവ് നായ ശല്യം വർദ്ദിച്ചിട്ടുണ്ട് . കഴിഞ്ഞ ഡിസംബർ മാസത്തിൽ ചെറുമുക്ക് ജീലാനി നഗറിൽ തെരുവുനായ അക്രമത്തിൽ നാലു പേർക്ക് കടിയേറ്റിരുന്നു...
Obituary

മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് 3 പേർ

തിരൂരങ്ങാടി : മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് മൂന്നുപേർ. വെള്ളിയാഴ്ച യാണ് കൊടിഞ്ഞി മഹല്ലിൽ മൂന്നു മരണങ്ങൾ ഉണ്ടായത്. ആദ്യം മരണപ്പെട്ടത് കൊടിഞ്ഞി എരുകുളം സ്വദേശിയും ചെറുപ്പാറ ബാബുസലാം മദ്രസക്ക് സമീപം താമസക്കാരനും ആയ തയ്യിൽ അബ്ദുറഹ്മാൻ (56) എന്ന അബ്ദുവാണ്. രാത്രിയാണ് അബ്ദു മരണപ്പെട്ടത്. രാവിലെ 7 മണിയോടെ അൽ അമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി (75) മരണപ്പെട്ടു. അല്പം കഴിഞ്ഞപ്പോൾ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി കല്ലിങ്ങൽ ഹംസ (67) യും മരണപ്പെട്ടു. മൂവരും അതത് പ്രദേശങ്ങളിൽ സാമൂഹ്യ രംഗത്ത് സജീവമുള്ള ആളുകൾ ആയിരുന്നു. അബ്ദുവിന്റെയും ബീരാൻ കുട്ടി ഹാജിയുടെയും മയ്യിത്ത് നിസ്കാരം 11 മണിക്ക് നടത്തി. ഹംസയുടേത് വൈകുന്നേരം 5.30 നും. ഒരേ ദിവസം തന്നെ മൂന്നു മയ്യത്തുകൾക്കാണ് കൊടിഞ്ഞിപ്പള്ളി സാക്ഷ്യം വഹിച്ചത്. അബ്ദുവിന്റെ കുടുംബ വിവരങ്ങൾ: കൊടിഞ്ഞി എരുകുളം സ്വദേശി...
Obituary

തെയ്യാല മേലേക്കാട്ടിൽ അബ്ദുർറഹ്മാൻ അന്തരിച്ചു

തെയ്യാല : പരേതനായ മുഹമ്മദ്‌ എന്നവരുടെ മകൻ മേലാകാട്ടിൽ അബ്ദുറഹ്മാൻ എന്ന കുഞ്ഞു അന്തരിച്ചു. മയ്യിത്ത് നിസ്കാരം രാവിലെ 11.30 തട്ടത്തല ജുമാമസ്ജിദിൽ. അലി (ഖത്തർ), അൻസാരി, സിദ്ധീഖ് എന്നിവരുടെ ഉപ്പ.
Obituary

ചെറുമുക്ക് തലാപ്പിൽ മുഹമ്മദ് കുട്ടി അന്തരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് റഹ്മത്ത് നഗർ സ്വദേശി പരേതനായ തലാപ്പിൽ സൂപ്പി ഹാജിയുടെ മകൻ തലാപ്പിൽ മുഹമ്മദ് കുട്ടി (57) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചെറുമുക്ക് ജുമാ മസ്ജിദിൽ.ഉമ്മ - ബീവിഭാര്യ - മറിയാമു മക്കൾ : നിയാസ് (mr. Simple jens shop chemmad ), ഖമറുന്നിസ, ബദറുന്നിസ, മരുമക്കൾ : ആബിദ് (ഓമച്ചപ്പുഴ), ഹാരിസ് (വെന്നിയൂർ), തഷീല (കുറ്റൂർ), സഹോദരൻങ്ങൾ: യൂസുഫ്ഹനീഫ(യാംബു)അബ്ദു സമദ് (റിയാദ് )ഫഖ്‌റുദ്ധീൻമുഹമ്മദലി (റിയാദ് )സിറാജുദ്ധീൻതിത്തീമു (ck നഗർ )ഹാജറ (കരിങ്കപ്പാറ )...
Obituary

മുസ്ലിംലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറി ബക്കർ ചെർണൂർ അന്തരിച്ചു

ബക്കർ ചെർണ്ണൂർ നിര്യാതനായി. മൂന്നിയൂർ: മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബക്കർ ചെർണ്ണൂർ (61) നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ,അവിഭക്ത തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡണ്ട് , മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി, മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി,മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ,തയ്യിലക്കടവ് ചെർണ്ണൂർ മഹല്ല് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തയ്യിലക്കടവ് തഖ് വീമുൽ ഖുർആൻ മദ്രസ്സയിൽ പൊതു ദർശന സൗകര്യം ചെയ്തിട്ടുണ്ട്. ഖബറടക്കം 4-10-2025 (ശനി) രാവിലെ 11 മണിക്ക് തയ്യിലക്കടവ് മൂച്ചിത്താണി മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: ഫാത്തിമമക്കൾ: മുഹമ്മദ് ഫാരിസ്,...
Education

ശുറൈഹ് തിരൂരങ്ങാടി ക്ക് ഡോക്ടറേറ്റ് ലഭിച്ചു

തിരൂരങ്ങാടി : അറബി ഭാഷാ പദങ്ങളുടെ അർത്ഥ ശാസ്ത്രം (semantics), പദനിർമ്മിതി, വികാസം എന്നീ മേഖലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ശുറൈഹ് തിരൂരങ്ങാടി ഡോക്ടറേറ്റ് നേടി. സിറിയൻ എഴുത്തുകാരൻ മുഹിയുദ്ദീൻ ദർവേഷിന്റെ "ഇഅ്റാബുൽ ഖുർആൻ" എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു പഠനം. ജാമിഅ അൽ ഹിന്ദ് ഇസ്ലാമിയ, മിനി ഊട്ടി ഹയർസെക്കൻഡറി പ്രിൻസിപ്പലും തിരൂരങ്ങാടി പൂങ്ങാടൻ മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനുമാണ് ശുറൈഹ്.. ഭാര്യ ഷഫ്ന ജി.എം.എൽ.പി സ്കൂൾ തിരൂരങ്ങാടി അധ്യാപികയാണ്....
Job

തിരൂരങ്ങാടി നഗരസഭ മെഗാ തൊഴിൽമേള നാളെ

തിരൂരങ്ങാടി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള 4 ന് ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ വെച്ചാണ് പരിപാടി. മേളയിൽ 500 ൽ പരം ജോലി സാധ്യതകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഗൂഗിൾ ഫോം 02/10/2025 ന് മുൻപ് ഫിൽ ചെയ്യുക. മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. സ്പോട് രജിസ്‌ട്രേഷനും ഉണ്ടാകുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSc2JBd3AAgS3NrdIBQE-dai9fU0zWrMFxVm7E4Gac7HjXjDFg/viewform?usp=header...
Obituary

പരപ്പനങ്ങാടി പാലക്കൽ ഷണ്മുഖൻ അന്തരിച്ചു

പരപ്പനങ്ങാടി : അയ്യപ്പങ്കാവ് തറയിൽ റോഡിൽ താമസിക്കുന്ന പാലക്കൽ ഷൺമുഖൻ, (70) അന്തരിച്ചു. ഭാര്യ ഷെലജ. മക്കൾ ഷെൻസ എൻജിനിയർ. Dr ഷെൽന. സഹോദരങ്ങൾ :സി.കെ. രാമദാസ്, സീത, വിലാസിനി, മനോഹരൻ. .
Obituary

കൊടിഞ്ഞി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി : അൽഅമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻ ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. മകൾ, ഹസ്സൻ, സലാം മാസ്റ്റർ (പി എം ഇ എസ് എ എം യു പി സ്കൂൾ പാലത്തിങ്ങൽ), മിശാൽ.
Other

കോണ്ഗ്രസ് ചെമ്മാട്ട് പലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി

തിരൂരങ്ങാടി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ ചെമ്മാട് വെച്ച് "മാനിഷാദാ" പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസ്സ് നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി.കെ ഹൈദ്രോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മുൻസിപ്പൽ പ്രസിഡൻ്റ് പാറക്കൽ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. ഖാദർ പന്തക്കൻ, അറക്കൽ കൃഷ്ണൻ , എം.എൻ ഹുസൈൻ , നാസർ കെ. തെന്നല , പി.കെ.എം. ബാവ, കെ.പി.സി. രാജീവ്ബാബു , കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി , പി.കെ. അബ്ദുൽ അസീസ്, കെ.എം. സെയ്താലി ,സലീം ചുള്ളിപ്പാറ, എൻ.വി. മൂസക്കുട്ടി, മുഹമ്മദ് കോയ , ലത്തീഫ് പരപ്പനങ്ങാടി, ഹാരീസ് തടത്തിൽ, കുഞ്ഞി മരയ്ക്കാർ , ഷാജു കാട്ടകത്ത് , രാമചന്ദ്രൻ .വി , നൗഫൽ ഏറിയാടൻ, നവാസ്. ഇ.കെ , ബാലഗോപാലൻ , ഭരതൻ കെ.എം , യു.വി. സുരേന്ദ്രൻ , വിജീഷ് തയ്യിൽ , അലിബാബ ചെമ്പ , സി.വി ഹനീഫ , സി.പി സുഹ്റാബി ...
Accident

വേങ്ങര പറമ്പിൽപടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്

വേങ്ങര : മലപ്പുറം- കൂരിയാട് റോഡിൽ വേങ്ങര പറമ്പിൽ പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. 2 പേർക്ക് ഗുരുതര പരിക്ക്. ഷഹബാസ് (20), പതിനാറുങ്ങൽ സ്വദേശി അബൂബക്കർ (25), പറമ്പിൽ പീടിക സ്വദേശി ഷിമ്മാസ് (17), വള്ളിക്കുന്ന് സ്വദേശി അനസ് (22) എന്നിവർക്കാണ് പരിക്ക്. ഷഹബാസ്, അനസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രി 2.30 ന് ആണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം 4 പേരെയും കോട്ടക്കൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു....
Local news

ഗോൾഡ്‌ ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌ അസോസിയേഷൻ ചെമ്മാട് യൂണിറ്റ് ജനറൽ ബോഡി യോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ് അയമു ഹാജി ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ സി എച് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് എർബാദ് അസീസ് , ജില്ലാ ജനറൽ സെക്രെട്ടറി KT അക്ബർ മലപ്പുറം, യുത്ത് വിങ് സംസ്ഥാനപ്രസിഡന്റ് സലാം ഹൈറാ , എൻ ടി കെ ബാപ്പു , വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് സിറ്റിപാർക് , അമർ മനരിക്കൽ, എം സി റഹീം, ആരിഫ് താനൂർ, എം വി സേന്താഷ് കുമാർ, നാസർ മട്ടിൽ , ഫക്രുദീൻ, സിദ്ധീഖ് പനക്കൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി,സി എച്ച്. ഇസ്മായിൽ (പ്രസിഡന്റ്), എം വി സേന്താഷ് (സെക്രട്ടറി ), അഷ്‌റഫ് വെന്നിയൂർ (ഖജാൻജി ), സിദ്ധീഖ് പനക്കൽ (വർക്കിംഗ് പ്രസിഡന്റ് )ഫക്രുദീൻ മുഹബ്ബത്ത് (വർക്കിംഗ് സെക്രട്ടറി ) വി.പി. ജുനൈദ് തൂബ, എ കെ സി ഹരിദാസ്, സിദ്ദിഖ് സഫ, നൗഷാദ്...
Crime

കോഴിക്കോട് 10 വയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, നാട്ടുകാരുടെ അവസരോചിത ഇടപെടലില്‍ പ്രതി പിടിയില്‍

കോഴിക്കോട്: പയ്യാനക്കലിൽ പത്തു വയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ പ്രതി പിടിയില്‍. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. കാസർകോട് സ്വദേശി സിനാൻ അലി യൂസുഫ് ( 33) ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്. മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ഇയാളെ പിടികൂടി പൊലീസിനെ അറിയിക്കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....
Local news

ബി ആർ സി വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി

തിരൂരങ്ങാടി : സമഗ്ര ശിക്ഷാ കേരള, മലപ്പുറം പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ബി. ആർ. സി. പരപ്പനങ്ങാടി-വേങ്ങര സംയുക്തമായി ബി ആർ.സി പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയിട്ടുള്ള എൽ.പി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾക്കായുള്ള എച്ച്.ഐ,എൽ. എം ഡി,വി.ഐ വിഭാഗങ്ങളിൽ UDID വെരിഫിക്കേഷൻ, മെഡിക്കൽ ബോർഡ്‌, വൈദ്യ പരിശോധന ക്യാമ്പ് പരപ്പനങ്ങാടി ബി ആർ സി ഹാളിൽ വച്ച് സംഘടിപ്പിച്ചു. പരപ്പനങ്ങാടി ബി. പി. സി .കൃഷ്ണൻ.IEDC വിഭാഗം ചുമതലയുള്ള ട്രെയിനർ സുധീർ.കെ കെ, എന്നിവരുടെ നേതൃത്വത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സി. ആർ.സി.സി മാർ എന്നിവർ ക്യാമ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിച്ചു. അസ്ഥിരോഗ വിഭാഗത്തിൽ ഡോക്ടർ അജിത്ത് ഖാൻ, ഓർത്തോ ടെക്നീഷ്യൻ മനോജ്, ഇ.എൻ.ടി വിഭാഗത്തിൽ ഡോക്ടർ മുജീബ് തോട്ടശ്ശേരി, ഓഡിയോളജിസ്റ്റ് തഫ്സീറ.പി, നേത്രരോഗ വിഭാഗത്തിൽ ഡോക്ടർ സൗദ, ഒഫ്താൾമോളജിസ്റ്റ്...
Malappuram

മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്‌കാരം തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടിക്ക്

തിരുവനന്തപുരം: മികച്ച മുൻസിപ്പൽ ചെയർമാനുള്ള മഹാത്മജി പുരസ്‌കാരം തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടിക്ക്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്‌കാരം കെ.പി.മുഹമ്മദ് കുട്ടിക്ക് കൈമാറി. ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു. തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IqwrriGKsEt35XJcB4BLbJ?mode=ems_copy_t കഴിഞ്ഞ 2 തവണ മികച്ച മുൻസിപ്പാലിറ്റി ക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്‌കാരം തിരൂരങ്ങാടി നഗരസഭക്ക് ലഭിച്ചിരുന്നു. ആദ്യ തവണ രണ്ടാം സ്ഥാനവും തുടർന്ന് ഒന്നാം സ്ഥാനവും ആണ് ലഭിച്ചത്. വേൾഡ് കെ എം സി സി പ്രസിഡന്റ് കൂടിയാണ് ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി. മുഹമ്മദ് കുട്ടിയെ നഗരസഭ കൗണ്സിലും മുസ്ലിം ലീഗ് കമ്മിറ്റിയും അഭിനന്ദിച്ചു....
Accident

വലിയപറമ്പ് അരീത്തോട് കാർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു, മരണം മൂന്നായി

തിരൂരങ്ങാടി : ദേശീയപാതയിൽ വലിയ പറമ്പ് അരീത്തോട് ലോറിക്ക് പിറകിൽ കാറിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പങ്ങിണിക്കാടൻ ഉസ്മാൻ എന്നവരുടെ മകൻ ഫഹദ് മൊയ്‌ദീൻ മുസ്‌ലിയാർ (25) ആണ് മരിച്ചത്. അപകടത്തിൽ പൊന്മുണ്ടം വൈലത്തൂർ വലിയ പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ ഉസ്മാനുൽ ജസീൽ (24), താനൂർ ചീരാൻ കടപ്പുറം സ്വദേശി മുസ്ലിയാരകത്ത് മാമുക്കോയ യുടെ മകൻ വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (24) എന്നിവർ അപകട ദിവസം തന്നെ മരിച്ചിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ👇 join ചെയ്യുകhttps://chat.whatsapp.com/GcGXv3Yy8BnHPrIaDJFhKQ?mode=ems_copy_tമൂവരും തലക്കടത്തൂർ ജുമുഅത്ത് പള്ളി ദർസ് വിദ്യാർത്ഥികളാണ്. ഈ കഴിഞ്ഞ 26 ന് വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ഇവർ ഉൾപ്പെടെ 5 ദർസ് വിദ്യാർഥികൾ കോഴിക്കോട് ഭാഗത്തേക്ക് പരിപാടിയിൽ പങ്കെടുക്...
Education

റാങ്കിൻ തിളക്കവുമായി കുണ്ടൂർ പിഎംഎസ്ടി കോളേജ്; എം എസ് സി സൈക്കോളജിയിൽ ഫഹ്മിദക്ക് ഒന്നാം റാങ്ക്

കുണ്ടൂർ: കാലിക്കറ്റ് സർവകലാശാല എം എസ് സി സൈക്കോളജി പരീക്ഷയിൽ പി. എം.എസ്.ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ. ഫഹ്മിത.സി ക്ക് ഒന്നാം റാങ്ക്. കരിങ്കപ്പാറ ചെമ്മിലി മുഹമ്മദ്കുട്ടി - ഫസീല ദമ്പതികളുടെ മകളും പൊന്മുണ്ടം മൂത്തേടത് മുഹമ്മദ് ഫൈറൂസിന്റെ ഭാര്യയുമാണ്. പി എം എസ് ടി കോളേജിന് മുമ്പും റാങ്ക് ലഭിച്ചിട്ടുണ്ട്. ബി എസ് സി സൈക്കോളജി യുടെ ആദ്യ ബാച്ചിൽ പി. ഷഹന ഷിറിന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. 2019 ബി എസ് സി സൈക്കോളജിയിൽ തന്നെ ഷംല, ഷംന എന്നിവർക്ക് നാലാം റാങ്കും 2023 ൽ എം എസ് സി സൈക്കോളജിയിൽ എൻ. നസ്രുദ്ധീന് ആറാം റാങ്കും നേടിയിരുന്നു. 2015 ൽ കുണ്ടൂർ മർകസ് കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ചതാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ (പി എം എസ് ടി) ആർട്‌സ് ആൻഡ് സയൻസ് കോളേജ്. 118 വിദ്യാർഥികളുമായി ആരംഭിച്ച കോളേജിൽ ഇപ്പോൾ ആയിരത്തിലേറെ വിദ്യാർഥികൾ ഉണ്ട്. പി എസ് എം ഒ കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന മേജർ ...
Obituary

കൊടുവായൂർ തിരുത്തി ചാനകത്തിയില്‍ ശിഹാബ് അന്തരിച്ചു

എആര്‍ നഗര്‍ : കൊടുവായൂര്‍ തിരുത്തി ചാനകത്തിയില്‍ ശിഹാബ് (47) അന്തരിച്ചു. എആര്‍ നഗര്‍ കക്കാടംപുറം നൂര്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. മുന്‍പ് സോണി കേബിള്‍ നെറ്റ് വര്‍ക്കില്‍ ജോലിചെയ്തിരുന്നു. പിതാവ്: പരേതനായ തിരുത്തി ചാനകത്തിയില്‍ മുഹമ്മദ് കുട്ടി. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു. ഭാര്യ: ംറഹീന കല്ലന്‍ (കുമ്മിണിപ്പറമ്പ്). മക്കള്‍: ജസാ ഫാത്തിമ (മാടംചെന എസ് യു എല്‍പി നാലാംക്ലാസ് വിദ്യാര്‍ഥി), ആയിഷ സിയാദ (മാടംചെന എസ് യു എല്‍പി രണ്ടാംക്ലാസ് വിദ്യാര്‍ഥി), മുഹമ്മദ് ഐസിന്‍, ഐസ മറിയം. സഹോദരങ്ങള്‍: സലീം, സഫിയ, മൈമൂന, സുഹ്‌റ, നസീമ....
Obituary

വെന്നിയൂർ പരപ്പൻ സൈതലവി ഹാജി (74) അന്തരിച്ചു

തിരൂരങ്ങാടി : വെന്നിയൂർ പരപ്പൻ സൈതലവി ഹാജി (74) നിര്യാതനായി. മത സാമൂഹിക രംഗത്ത് സജീവ സാന്നിധ്യവും പൗര പ്രധാനിയുമായിരുന്നു. വെന്നിയൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.ഭാര്യ: മറിയാമു പൂച്ചേങ്ങൽ കുന്നത്ത്മക്കൾ: ഹസീന, ഹാരിസ്, ഹനീഷ, ഹസീബ. മരുമക്കൾ: ജാഫർ കടൂർ കൊണ്ടോട്ടി, ശിഹാബ് ഒ പി വൈലത്തൂർ, സാബിർ കെ കോട്ടക്കൽ, നാദിറ സി എച് മൂന്നിയൂർ....
Obituary

മൂന്നിയൂർ സ്വദേശി ചാന്ത് മൊയ്തീന്‍ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറാക്കാവ് സ്വദേശി ചാന്ത് മൊയ്തീന്‍ ഹാജി (90) അന്തരിച്ചു. ഭാര്യ: ഇത്തിക്കുട്ടി ഹജ്ജുമ്മ. മക്കള്‍ : സൈതലവി, അബ്ദുല്‍ സമദ്, അബ്ദുല്‍ സലാം, അബ്ദുല്‍ ഹക്കീം, മുഹമ്മദ് അഷ്റഫ്, ഫാത്തിമക്കുട്ടി, ഖദീജ, നസീറ. മരുമക്കള്‍: മുഹമ്മദ് കുട്ടി ( കോഴിക്കോട്), നാസര്‍ (ഇരിങ്ങാവൂര്‍), നൗഷാദ് ( ആലിന്‍ചുവട്), സുഹറ, ഹലീമ, ഖദീജ, ഫാത്തിമ,സുല്‍ഫത്ത്. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന്‌ മൂന്നിയൂര്‍ ചിനക്കല്‍ ജുമാമസ്ജിദില്‍....
Local news

രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ വധഭീഷണി; ചെമ്മാട്ട് പ്രതിഷേധ പ്രകടനം നടത്തി

തിരൂരങ്ങാടി : യോഗിയുടെ കത്ത് വായിക്കുമ്പോഴുള്ള ആവേശമൊന്നും കാണിച്ചില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ടകയറുമെന്നൊക്കെ പറയുന്ന ബിജെപി വക്താവിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മടിക്കുന്ന പിണറായിസർക്കാറിനെതിരെയുമുള്ള പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ വെന്നിയൂരിൻ്റെ അധ്യക്ഷതയിൽ DCC വൈസ് പ്രസിഡൻ്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. വി.വി അബു , പി.കെ അബ്ദുൽ അസീസ്, രാജീവ് ബാബു കെ. പി. സി, കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി , സലീം ചുള്ളിപ്പറ ,കടവത്ത് സൈയ്തലവി, ഭാസ്ക്കരൻ പുല്ലാണി , കെ.യു ഉണ്ണികൃഷ്ണൻ ,സുഹ്റാബി സി. പി , ബാലഗോപാലൻ , സോനാ രതീഷ് , മുനീർകൊടിഞ്ഞി , യു.വി സുരേന്ദ്രൻ , കദീജ വെന്നിയൂർ എന്നിവർ നേതൃത്വം നൽകി....
Information

തദ്ദേശ തെരഞ്ഞെടുപ്പ്: ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം, പ്രവാസികള്‍ക്കും വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാം

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഒരു വാര്‍ഡിലെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്കോ മറ്റൊരു വാര്‍ഡിലേക്കോ മാറുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാന്‍ ഒക്ടോബര്‍ 14 വരെ അവസരമുണ്ട്. സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം അതാത് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധപ്പെടുത്തണം. മരണപ്പെട്ടവ...
Other

മുന്നിയൂരിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു

മൂന്നിയൂർ : ഗ്രാമ പഞ്ചായത്ത്‌ ജനകീയസുത്രണം 2025-26 അടുക്കള മുറ്റത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി 1265 ഗുണഭോക്താക്കൾക്കുള്ള മുട്ട കോഴി വിതരണത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ എം സുഹറാബി നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി പി സുബൈദ, വെറ്റിനറി സർജൻ ഡോ ഷിജിൻ, ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ മാരായ അരുൺ, പ്രതിഭ, അറ്റന്റൻറ് അജിത് എന്നിവർ പങ്കെടുത്തു. ഓരോ ഗുണഭോക്താവിനും 5 മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണംചെയ്തു....
Other

കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരിയുടെ കൈവിരൽ സിങ്കിനുള്ളിൽ കുടുങ്ങി; രക്ഷകരായി കെ ഇ ടി പ്രവർത്തകർ

തെന്നല : കളിക്കുന്നതിനിടെ അബദ്ധത്തിൽ മൂന്നര വയസ്സുകാരന്റെ വിരൽ സിങ്കിൽ കുടുങ്ങി. സിവിൽ ഡിഫൻസ് അംഗങ്ങൾ രക്ഷകരായി. വാളക്കുളം സ്വദേശി നരിമടക്കൽ സക്കീറിന്റെ മൂന്നര വയസ്സുള്ള മകൾ ഇഷ്‌വ ഐറിന്റെ കൈ വിരൽ ആണ് ഉപയോഗ ശൂന്യമായ സിങ്കിന്റെ വെള്ളം ഒഴിഞ്ഞു പോകുന്ന ഭാഗത്ത് കുടുങ്ങിയത്. കരഞ്ഞു നിലവിളിച്ചു കുട്ടിയുമായി രക്ഷിതാക്കൾ വെന്നിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൈ വിരൽ വേർപെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് കേരള ഫയർ &റെസ്‌ക്യു സിവിൽ ഡിഫെന്റ്സ് അഗം അഷ്‌റഫ്‌ കെ.ടി. കൊളപ്പുറവും കേരള എമർജൻസി ടീം KET അഗങ്ങൾ ആയ കെ.അനസ് , കെ.കെ. ലത്തീഫ്, മുസ്ത്ഥ, ഫൈസൽ താണിയൻ, മിൻഹാജ്, ഇസ്ഹാഖ് കാച്ചടി എന്നിവർ സ്ഥലത്തെത്തി കുട്ടിയുടെ വിരൽ കുടുങ്ങിയ സ്റ്റീൽ റിങ്ങ് നീക്കം ചെയ്തു. .ഇവരുടെ നേതൃത്വത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് തിരൂരങ്ങാടി യിൽ യുവതിയുടെ കൈ വിരലിൽ കുടുങ്ങിയ മോതിരം നീക്കം ചെയ്തിരുന്നു....
Local news

തിരൂരങ്ങാടി മുൻസിപ്പൽ തല വായന മത്സരം നടത്തി

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എൽ പി, യു.പി വിഭാഗം വായന മത്സരം - 2025 തിരൂരങ്ങാടി മുൻസിപ്പൽ തല മത്സരം GHS തൃക്കുളം സ്കൂളിൽ വെച്ച് നടന്നു. LP വിഭാഗത്തിൽ 1,2,3 സ്ഥാനങ്ങൾ അതുൽ മാധവ് (GLPS വെന്നിയൂർ, കപ്രാട്), റന്ന ഫാത്തിമ T (GMLPS തിരൂരങ്ങാടി), മുഹമ്മദ് റിഷാദ് PK  (GLPS തിരൂരങ്ങാടി) എന്നിവരും UP വിഭാഗത്തിൽ 1,2,3 സ്ഥാനങ്ങൾനിയ മറിയം CV (OUPS തിരൂരങ്ങാടി), ആദി കൃഷ്ണ A (GHS തൃക്കുളം), ശിവപ്രിയ K (GWUPS തൃക്കുളം) എന്നിവരും വിജയികളായി. വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. പരിപാടിയുടെ ഉത്ഘാടനം മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: ഇഖ്‌ബാൽ കല്ലുങ്ങൽ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്സിൽ പ്രസിഡന്റ് TK അബ്ദുൽ റഷീദ് മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു. മേഖല സമിതി കൺവീനർ ഖാലിദ് ഏലാന്തി സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ...
Obituary

കൊടിഞ്ഞി കുടുക്കേങ്ങൾ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

തിരൂരങ്ങാടി:കൊടിഞ്ഞി എരുകുളം കുറുൽ റോഡ് സ്വദേശി കുടുക്കേങ്ങൽ കുഞ്ഞുമുഹമ്മദ് (88) അന്തരിച്ചു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നുഭാര്യ: പരേതയായ നഫീസമക്കൾ:മൊയ്തീൻകുട്ടി,നാസർ , ഹംസ,സിദ്ദീഖ്,ഷാഹുൽഹമീദ്, ഫാത്തിമ.മരുമക്കൾ: സെയ്തലവി(ചെമ്മാട്), മൈമൂനത്ത്,സൈനബ,ഫൗസിയ , അസ്മാബി, ഷെരീഫ.
error: Content is protected !!