Sunday, September 27

Tag: Tirurangadi

കരിമ്പിൽ മുഹമ്മദിൻ്റെ ഭാര്യ ആയിഷു അന്തരിച്ചു
Obituary

കരിമ്പിൽ മുഹമ്മദിൻ്റെ ഭാര്യ ആയിഷു അന്തരിച്ചു

തിരൂരങ്ങാടി: കരിമ്പിൽ കൂച്ചാൽ റോഡ് സ്വദേശി പരേതനായ കരിമ്പിൽ മുഹമ്മദ്‌ എന്നവരുടെ ഭാര്യ ആയിഷു(95) നിര്യാതയായി.മക്കൾ : മുഹമ്മദ്‌ കുട്ടി, അബു മാസ്റ്റർ, ഫാത്തിമ, സൈനബ, കദീജ, സുബൈദ, ശരീഫ, അബ്ദുൽ ജലീൽ.മരുമക്കൾ : റൂഖിയ (കുഴിപ്പുറം ) കദീജ (വേങ്ങര ) അബ്ദുള്ളകുട്ടി (കോട്ടക്കൽ ), അബുബക്കർ ( മൂന്നിയൂർ ) ചെറിയ ബാവുട്ടി ( കുണ്ടൂർ ) അബ്ദുസ്സലാം ( തെന്നല ) ബുഷ്‌റ ( വി കെ പടി )കബറടക്കം 22/06/2026 തിങ്കൾ കരിമ്പിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും....
അമ്പത് വർഷമായി മമ്പുറം തങ്ങളുടെ പഴയ വീട് പുല്ല് മേയുന്ന ചെമ്പായി ബാലനെ ആദരിച്ചു.
Other

അമ്പത് വർഷമായി മമ്പുറം തങ്ങളുടെ പഴയ വീട് പുല്ല് മേയുന്ന ചെമ്പായി ബാലനെ ആദരിച്ചു.

അമ്പത് വർഷമായി മമ്പുറം തങ്ങളുടെ പഴയ വീട് പുല്ല് മേയുന്ന ചെമ്പായി ബാലനെ ആദരിച്ചു. തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ പഴയ വീട് പുല്ല് മേയുന്ന ചടങ്ങിൽ കഴിഞ്ഞ അമ്പത് വർഷമായി സജീവമായ ചെമ്പായി ബാലനെ മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഹെരിറ്റേജ് സ്റ്റഡീസും മഖാം മാനേജിങ് കമ്മിറ്റിയും ചേർന്ന് ആദരിച്ചു. 188 -ാം മമ്പുറം ആണ്ടുനേർച്ചയോട് അനുബന്ധിച്ച് നടന്ന മമ്പുറം തങ്ങൾ സെമിനാറിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജിയാണ് ആദരിച്ചത്. 90 വയസ്സ് പ്രായമുള്ള ബാലൻ വേങ്ങര ചേറൂർ മിനി കപ്പ് സ്വദേശിയാണ്. മമ്പുറം തങ്ങളും ദളിത് സമൂഹവും തമ്മിലുള്ള ദൃഢമായ ആത്മബന്ധത്തിന്റെ പ്രതീകമാണ് ഇന്നും നിലനിൽക്കുന്ന വീട് മേയൽ ചടങ്ങ്. ചാക്കീരി കുടുംബത്തിൻ്റെ നിർദ്ദേശപ്രകാരം ദളിത് സമുദായത്തിലെ കണക്കന്മാരാണ് ഈ ദൗത്യം നൂറ്റാണ്ടുകളായി നിർവഹിക്കുന്നത്. അതിൻ്റെ തുടർച്ചയാണ് ഇന്നും മുടങ്ങാതെ ചെമ്പായി ബാലനും സുഹൃത്തു...
ചേളാരിയിൽ ഫയർ സ്റ്റേഷൻ: ബജറ്റ് വള്ളിക്കുന്നിൻ്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണെന്ന് ടി.വി ഇബ്രാഹിം എംഎൽഎ
Malappuram

ചേളാരിയിൽ ഫയർ സ്റ്റേഷൻ: ബജറ്റ് വള്ളിക്കുന്നിൻ്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണെന്ന് ടി.വി ഇബ്രാഹിം എംഎൽഎ

സംസ്ഥാന ബജറ്റ്: വള്ളിക്കുന്നിന് വികസന വിസ്മയങ്ങളുടെ തുടക്കം. ധനമന്ത്രിയുടെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീഷൻ അവതരിപ്പിച്ച ബജറ്റ് വള്ളിക്കുന്നിൻ്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതണെന്ന് ടി.വി ഇബ്രാഹിം എം.എൽ .എ അറിയിച്ചു. ഏറെ നാളത്തെ ആവശ്യമായ ഫയർസ്റ്റേഷൻ മണ്ഡലത്തിൽപ്രഖ്യാപിക്കപ്പെട്ടു. നാഷണൽ ഹൈവേ 66 കോഹിനൂറിൽ നിന്നും കോഴിക്കോട് വിമാന താവളത്തിലേക്ക് 7 കിലോമീറ്റർ ദൂരം കൊണ്ട് എത്തുന്ന എലിവേറ്റഡ് ഹൈവേയുടെ സാധ്യതാ പഠനത്തിന് ഒരു കോടി രൂപയും വകയിരുത്തി. സംസ്ഥാനത്തെ വിമാനനാവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ തന്നെ പ്രധാന ഏവിയേഷൻ- ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ തിരഞ്ഞെടുത്ത നാല് വിമാനതാവളങ്ങളിൽ കരിപ്പൂരിലെ കോഴിക്കോട് വിമാനതാവളം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ വകയിരുത്തുകയും ചെയ്തു. പൊതുമരാമത്ത...
തിരൂരങ്ങാടി നഗരസഭ അതിജീവനം സമഗ്ര ക്യാൻസർ നിവാരണ പദ്ധതി; വളണ്ടിയർ സേനയെ പുറത്തിറക്കി
Local news

തിരൂരങ്ങാടി നഗരസഭ അതിജീവനം സമഗ്ര ക്യാൻസർ നിവാരണ പദ്ധതി; വളണ്ടിയർ സേനയെ പുറത്തിറക്കി

തിരൂരങ്ങാടി നഗരസഭ ആവിഷ്ക്കരിച്ച അതിജീവനം സമഗ്ര ക്യാൻസർ നിവാരണ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗ പരിശീലന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു,മാതൃകാപരമായ ക്യാൻസർ നിവാരണ യജ്ഞമാണ് നഗരസഭ നടത്തുന്നതെന്ന് പി.എ ജബ്ബാർ ഹാജി പറഞ്ഞു.200 പേർ അടങ്ങിയ അതിജീവന സേനയടെ സമർപ്പണം കൂടിയായി ഇത്, ജൂലൈ 1 മുതൽ ഈ സേനയുടെ നേതൃത്വത്തിൽ ആരോഗ്യ സർവെ തുടങ്ങും, സ്ത്രീകൾക്ക് മെഗാ ക്യാമ്പ്, മെഡിസിൻ ഉൾപ്പെടെയുള്ള പദ്ധതിയാണിത്,വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു ഇഖ്ബാൽ കല്ലുങ്ങൽ, വീ വി അബൂ. ഷാഹിന തിരുനിലത്ത് .സിപി സുഹ്റാബി. റിഫാ ഫത്താഹ്.സെക്രട്ടറി എം. വി റംസി ഇസ്മയിൽ.സി, റംല കക്കടവത്ത്, ഇബ്രാഹിംകുട്ടി യു കെ മുസ്തഫ മാസ്റ്റർ സംസാരിച്ചു...
ഡോ. കെ എം. ജാനിഫ് ആരോഗ്യ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജര്‍
Malappuram

ഡോ. കെ എം. ജാനിഫ് ആരോഗ്യ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജര്‍

ആരോഗ്യകേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. ജാനിഫ് കെ.എം ചുമതലയേറ്റു. മലപ്പുറം പറപ്പൂർ സ്വദേശിയായ ഡോ. ജാനിഫ് പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായിരുന്നു. ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. 2022 ല്‍ ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയ ഗുണനിലവാര പട്ടികയില്‍ 98 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 'കാഷ്' അവാര്‍ഡ് ആശുപത്രിക്ക് നേടിക്കൊടുത്തു. 2025 ഏപ്രിലില്‍ ജില്ലാ ആരോഗ്യവകുപ്പിന്റെ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പുരസ്‌കാരം പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിനു നേടിക്കൊടുത്തു. കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന രണ്ടുവര്‍ഷവും മികച്ച ജില്ലാ സെക്രട്ടറി, എഡിറ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ ബെസ്...
ചെമ്മാടിന് വികസനത്തിന്റെ പുതുവേഗം; ‘ഹൈലൈറ്റ് കൺട്രിസൈഡ്’ ഉദ്ഘാടനം ചെയ്തു
Business

ചെമ്മാടിന് വികസനത്തിന്റെ പുതുവേഗം; ‘ഹൈലൈറ്റ് കൺട്രിസൈഡ്’ ഉദ്ഘാടനം ചെയ്തു

ചെമ്മാട്: ചെമ്മാടിന്റെയും പരിസര പ്രദേശങ്ങളുടെയും ജീവിതശൈലിക്കും, സാമ്പത്തിക വികസനത്തിനും പുതു വേഗം സമ്മാനിച്ച് 'ഹൈലൈറ്റ് കൺട്രിസൈഡ്' പദ്ധതിക്ക് തുടക്കമായി. ചെറിയ നഗരങ്ങളുടെയും വളർന്നുവരുന്ന വിപണികളുടെയും ആവശ്യങ്ങൾ മുൻനിർത്തി ഹൈലൈറ്റ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന പ്രീമിയം ലൈഫ്‌സ്റ്റൈൽ പ്രോജക്റ്റിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ നിർവഹിച്ചു. വലിയ നഗരങ്ങളിലെ ഹൈലൈറ്റ് മാളുകളുടെ ചെറിയ പതിപ്പായി, മികച്ച ഷോപ്പിംഗ്, ഡൈനിംഗ്, വിനോദ സൗകര്യങ്ങൾ സാധാരണക്കാരായ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വികസനം ജനങ്ങളിലേക്ക് നേരിട്ടെത്തുമ്പോഴാണ് അവ അർത്ഥവത്താകുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു. മികച്ച രീതിയിലുള്ള ഷോപ്പിംഗിനും വിനോദങ്ങൾക്കുമായി ആളുകൾക്ക് ഇനി ദൂരപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരില്ല. ഈ ലോകോത്തര അനുഭവം ചെമ്മാട്ടിലെയും പ...
യൂത്ത്‌ലീഗ് പരാതിയില്‍ എസ്.പി നേരിട്ടെത്തി; തിരൂരങ്ങാടി പൊലീസ് ക്വാട്ടേഴ്‌സുകള്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം
Local news

യൂത്ത്‌ലീഗ് പരാതിയില്‍ എസ്.പി നേരിട്ടെത്തി; തിരൂരങ്ങാടി പൊലീസ് ക്വാട്ടേഴ്‌സുകള്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം

ഒരാഴ്ചയ്ക്കകം പരിസരം വൃത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം; പൊലീസ് ഹബ്ബ് നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലേക്ക്.. തിരൂരങ്ങാടി: വര്‍ഷങ്ങളായി കാടുമൂടി നശിച്ചുകിടക്കുന്ന തിരൂരങ്ങാടി പൊലീസ് ക്വാട്ടേഴ്‌സുകളുടെ ദുരവസ്ഥയ്ക്ക് പരിഹാരമാകുന്ന നിര്‍ണായക ഇടപെടലുമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി ചിത്ര തെരേസ ജോണ്‍ ഐ.പി.എസ്. നേരിട്ടെത്തി സ്ഥലം സന്ദര്‍ശിച്ചു. പരിസരം ഒരാഴ്ചയ്ക്കകം പൂര്‍ണമായും വൃത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിരൂരങ്ങാടി പൊലീസിന് എസ്.പി കര്‍ശന നിര്‍ദേശം നല്‍കി.തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആഭ്യന്തര മന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം എസ്.പി സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സന്ദര്‍ശനം.ചെമ്മാട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് ക്വാട്ടേഴ്‌സ് പ്...
2026-27 കേരള ബഡ്ജറ്റില്‍ മലപ്പുറം ജില്ലയ്ക്കും മലബാര്‍ മേഖലയ്ക്കുമായി പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍
Malappuram

2026-27 കേരള ബഡ്ജറ്റില്‍ മലപ്പുറം ജില്ലയ്ക്കും മലബാര്‍ മേഖലയ്ക്കുമായി പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍

ആരോഗ്യ മേഖല മലപ്പുറം താലൂക്ക് ആശുപത്രി- മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍സ്പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനുമുള്ള പ്രാഥമിക ചെലവുകള്‍ക്കായി 5 കോടി രൂപ വകയിരുത്തി. ആധുനിക ക്യാന്‍സര്‍ സെന്റര്‍- മലപ്പുറത്ത് ആധുനിക രീതിയിലുള്ള ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചെലവുകള്‍ക്കായി 10 കോടി രൂപ വകയിരുത്തി. മഞ്ചേരി മെഡിക്കല്‍ കോളെജ്- അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാര്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക പദ്ധതി അടിസ്ഥാന സൗകര്യങ്ങളും ഗതാഗതവും പെരിന്തല്‍മണ്ണ ബൈപാസ്- പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ഓരാടം പാലം - മാനത്തമംഗലം ബൈപാസ് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രഥമഘട്ട സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് 10 കോടി രൂപ വകയിരുത്തി. വാണിയമ്പലം ആര്‍.ഒ.ബി- വാണിയമ്പലത്ത് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനുള്ള പ്...
188-ാം മമ്പുറം തങ്ങൾ ആണ്ടുനേർച്ചയ്ക്ക് കൊടിയേറി
Other

188-ാം മമ്പുറം തങ്ങൾ ആണ്ടുനേർച്ചയ്ക്ക് കൊടിയേറി

തിരൂരങ്ങാടി: ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 188-ാം ആണ്ടുനേർച്ചയ്ക്ക് ഭക്തി നിർഭരമായ തുടക്കം. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മമ്പുറം മഖാമിൽ നടന്ന കൂട്ട സിയാറത്തിനും പ്രാർഥനക്കും ശേഷം മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ആണ്ടുനേർച്ചയ്ക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാർഥനക്ക് നേതൃത്വം നൽകി. മലബാറിന്റെ മത-സാമൂഹിക ചുറ്റുപാടുകളെ മാറ്റിവരച്ച മമ്പുറം തങ്ങളുടെ ആത്മീയ ചാരണം തേടി ഇനി ഒരാഴ്ചക്കാലം ജാതി-മത ഭേദമന്യേ മമ്പുറത്തേക്ക് ജനമൊഴുകും. കെ. എം സൈതലവി ഹാജി, യു. മുഹമ്മദ്‌ ശാഫി ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി, ഡോ. യു.വി.കെ മുഹമ്മദ്, പി.എസ്.എച്ച് തങ്ങൾ, ബി.എസ്.കെ തങ്ങൾ, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ, കബീർ ഹാജി ഓമച്ചപ്പുഴ , സിദ്ദീഖ് ഹാജി ചെറുമുക്ക്, കെ.പി ചെറീത് ഹാജി, ക്രസന്റ് ബാവ ഹാജി, ഓമച്ചപ്പുഴ അ...
ജില്ലക്ക് പുതിയ ഷോപ്പിംഗ് അനുഭവം നൽകാൻ ചെമ്മാട് ഹൈലൈറ്റ് കൺട്രിസൈഡ് 19 മുതൽ
Business

ജില്ലക്ക് പുതിയ ഷോപ്പിംഗ് അനുഭവം നൽകാൻ ചെമ്മാട് ഹൈലൈറ്റ് കൺട്രിസൈഡ് 19 മുതൽ

ഹൈലൈറ്റ് കൺട്രിസൈഡ് ചെമ്മാട് നാളെ(19-06-2026) തുറക്കും തിരൂരങ്ങാടി: ഉൾപ്രദേശങ്ങളിലേക്കും മികച്ച ഷോപ്പിംഗ് അനുഭവം എത്തിക്കുക എന്ന ഹൈലൈറ്റ് ഗ്രൂപ്പിന്റെ കാഴ്ചപ്പാടിന് തുടക്കം കുറിച്ചുകൊണ്ട് ഹൈലൈറ്റ് കൺട്രിസൈഡ് ചെമ്മാട് നാളെ(19-06-2026) നാടിന് സമർപ്പിക്കും. ഹൈലൈറ്റിന്റെ ഈ പ്രീമിയം ലൈഫ്‌സ്റ്റൈൽ പ്രോജക്റ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 4:30ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ നിർവഹിക്കും. ഏകദേശം 3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഹൈലൈറ്റ് കൺട്രിസൈഡ്, നാട്ടുകാർക്ക് ഇനി അധികം ദൂരം യാത്ര ചെയ്യാതെ തന്നെ പ്രീമിയം ഷോപ്പിംഗ്, ഡൈനിംഗ്, ഒഴിവുസമയ ഉല്ലാസങ്ങൾ എന്നിവ സാധ്യമാക്കും. പ്രത്യേക വിനോദ മേഖലകൾ, വിശാലമായ മൾട്ടി-ക്യുസിൻ ഫുഡ് കോർട്ട്, വിവിധ പ്രശസ്ത ഫാഷൻ ബ്രാൻഡുകൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 5 സ്‌ക്രീനുകളുള്ള പലാക്സി സിനിമാസ് മൾട്ടിപ്ലക്‌സ് എന്നിവയെല്ലാം ഒരു മേൽക്ക...
പത്മശ്രീ കെ.വി.റാബിയ സ്മാരകസേവന രത്ന പുരസ്കാരം ഡോ: എം.എ. കബീറിനും കർമ്മ ശ്രേഷ്ഠ പുരസ്കാരം എൻ.എം.റഫീഖിനും
Malappuram

പത്മശ്രീ കെ.വി.റാബിയ സ്മാരകസേവന രത്ന പുരസ്കാരം ഡോ: എം.എ. കബീറിനും കർമ്മ ശ്രേഷ്ഠ പുരസ്കാരം എൻ.എം.റഫീഖിനും

തിരൂരങ്ങാടി:സാക്ഷരതാപ്രസ്ഥാനത്തിലൂടെയും ഭിന്നശേഷി -സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും അന്താരാഷ്ട്ര തലത്തിൽ അംഗീകാരങ്ങൾ നേടുകയും രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത അന്തരിച്ച പത്മശ്രീ കെ.വി. റാബിയയുടെ സ്മരണക്കായി സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പ്രഥമ പത്മശ്രീ കെ.വി. റാബിയ സ്മാരക സേവന രത്ന പുരസ്കാരത്തിന് ഡോ: എം.എ. കബീറും കെ.വി. റാബിയ സ്മാരക കർമ്മ ശ്രേഷ്ട പുരസ്കാരത്തിന് എൻ.എം.റഫീഖും തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ-സാംസ്കാരിക മേഖലയിലും ഭിന്നശേഷി മേഖലയിലും ജീവകാരുണ്യ മേഖലകളിലും സ്ത്രീ ശാക്തീകരണ മേഖലകളിലും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.വീട് വെക്കാൻ ഭൂമിയില്ലാത്ത 18 കുടുംബങ്ങൾക്ക് സൗജന്യമായി നാല് സെന്റ് വീതം ഭൂമി നൽകുകയും ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോം നൽകിയും ...
ആധാര്‍ സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തില്‍; നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ സെപ്റ്റംബര്‍ വരെ സൗജന്യം
Information

ആധാര്‍ സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തില്‍; നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ സെപ്റ്റംബര്‍ വരെ സൗജന്യം

കേരളത്തില്‍ ആധാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുഗമമാക്കുന്നതിനായി സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നോഡല്‍ ഏജന്‍സിയായ ഐ.ടി. മിഷന്‍, കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍, നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ (0 -5 വയസ്സ്) നവജാത ശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് ചെയ്യാവുന്നതാണ്. കുട്ടികളുടെ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കണ്ണുകളുടെ തിരിച്ചറിയല്‍ രേഖ എന്നിവ) ശേഖരിക്കില്ല. പകരം മാതാപിതാക്കളില്‍ ഒരാളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. കുട്ടിയുടെ ജനന സര്‍...
വള്ളിക്കുന്നിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
Accident

വള്ളിക്കുന്നിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

വള്ളിക്കുന്ന്: യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് അത്താണിക്കൽ പാറക്കണ്ണി സ്വദേശി നമ്പാല മോനിഷ് (38) ആണ് മരിച്ചത്. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇന്ന് ഉച്ചയ്ക്ക് 2:15 ഓടുകൂടിയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. തിരൂർ RPF, പരപ്പനങ്ങാടി പോലീസ്, TDRF വളണ്ടിയർ ആഷിഖ് താനൂർ, അർഷദ്, ജലീൽ പരപ്പനങ്ങാടി, ആംബുലൻസ് ഡ്രൈവർ ജസീൽ, നാട്ടുകാരും ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുത്രിയിലേക്ക് മാറ്റി അച്ഛൻ:കൃഷ്ണൻ, അമ്മ:മല്ലിക, ഭാര്യ:ഗ്രീഷ്മ, രണ്ട് മക്കൾ, സഹോദരൻ: ജിനീഷ്....
വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പിഎംഎ സമീർ എംഎൽഎക്കൊപ്പം പ്രഭാത സദസ്സ് നടത്തി
Other

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പിഎംഎ സമീർ എംഎൽഎക്കൊപ്പം പ്രഭാത സദസ്സ് നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി എംഎൽഎ പി.എം.എ സമീറിനൊപ്പം പ്രഭാത സദസ്സ് നടത്തി. തിരൂരങ്ങാടി മണ്ഡലത്തിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 15 യൂണിറ്റ് ഭാരവാഹികളെയും ഉൾപ്പെടുത്തിക്കൊണ്ട് 15 6 2026ന് ചെമ്മാട് വ്യാപാര ഭവനിൽ വച്ച് തിരൂരങ്ങാടി എംഎൽഎ ശ്രീ പി എം എ സമീർ അവർകളുമായി തിരൂരങ്ങാടി മണ്ഡലത്തിലെ വികസന കാര്യങ്ങളും വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും നാട്ടിലെ വികസനങ്ങളെ കുറിച്ചുമുള്ള സംവാദ ചർച്ച പ്രഭാത സദസ്സ് നടന്നു തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി പൂഴിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല ട്രഷറർ ശ്രീ നൗഷാദ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട എംഎൽഎ യൂണിറ്റ് ഭാരവാഹികളിൽ നിന്നും പ്രാദേശികമായി നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ചും വ്യാപ...
പ്രതിഭകൾക്ക് പ്രചോദനമായി ആർ.ആർ.ആർ.എഫ്. ക്യാമ്പ് സന്ദർശനം
Other

പ്രതിഭകൾക്ക് പ്രചോദനമായി ആർ.ആർ.ആർ.എഫ്. ക്യാമ്പ് സന്ദർശനം

തെന്നല ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ശക്തി സിംഗ് ആര്യ ഐ പി എസ്‌ നോട്‌ വിദ്യാർത്ഥികൾക്ക് കോഴിച്ചെന ആർ.ആർ.ആർ.എഫ്. ക്യാമ്പ് സന്ദർശിക്കാനുള്ള അവസരം ഒരുക്കണമെന്ന് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽതെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആർ.ആർ.ആർ.എഫ്. ക്യാമ്പ് സന്ദർശനം സംഘടിപ്പിച്ചു. ക്യാമ്പിലെ അച്ചടക്കപൂർണമായ പ്രവർത്തനങ്ങൾ, നേതൃത്വ പരിശീലനങ്ങൾ, ദുരന്തനിവാരണ സംവിധാനങ്ങൾ, ശാരീരിക-മാനസിക ശേഷി വർധിപ്പിക്കുന്ന പരിശീലനങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് നേരിൽ കാണാനും മനസ്സിലാക്കാനും അവസരം ലഭിച്ചു.സന്ദർശനത്തിൽ പ്രസിഡന്റ്‌ ശരീഫ് വടക്കയിൽ, സീനിയർ ഡെപ്യൂട്ടി കമന്ഡന്റ് സോമരാജൻ,ഡെപ്യൂട്ടി കമന്ഡന്റ് സുധീർ ദാസ് സി കെ കോയ, അക്ബർ പൂണ്ടോളി, ഇസ്മാഹീൽ തൊണ്ടലി, സുഹ്‌റ കെ കെ, താഫ്സീറ എ ടി,...
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം 17 വരെ
Education

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം 17 വരെ

∙ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലായി ആകെ 2,46,638 പേർക്കാണ് ആദ്യപട്ടികയിൽ ഇടം ലഭിച്ചത്. സംവരണ സീറ്റുകൾ ഉൾപ്പെടെ 71,264 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. അലോട്മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 10 മുതൽ 17ന് വൈകിട്ട് 5 വരെ സ്കൂളുകളിലെത്തി പ്രവേശനം നേടാം.  അലോട്മെന്റ് ലഭിച്ചവർ രക്ഷിതാവിനൊപ്പമെത്തി രേഖകൾ ഹാജരാക്കി നിശ്ചിത ഫീസ് അടച്ചാണു പ്രവേശനം നേടേണ്ടത്. ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അലോട്മെന്റ് ലഭിച്ചവർ സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ ലഭിച്ചവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. അടുത്ത അലോട്മെന്റുകളിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചാൽ അതനുസരിച്ച് മാറാൻ ഇവർക്ക് അവസരമുണ്ടാകും. ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാം. അതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിൽ നൽകണം. അലോ...
KSRTC ഓർഡിനറി ബസ് ഇന്ന് മുതൽ തിരൂരങ്ങാടി, വേങ്ങര വഴി സർവ്വീസ് ആരംഭിക്കും
Local news

KSRTC ഓർഡിനറി ബസ് ഇന്ന് മുതൽ തിരൂരങ്ങാടി, വേങ്ങര വഴി സർവ്വീസ് ആരംഭിക്കും

തിരൂരങ്ങാടി: സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുന്ന ഇന്ന് മുതൽ തിരൂരങ്ങാടി, വേങ്ങര മണ്ഡലത്തിൽ കൂടി ഒരു കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസ് ആരംഭിക്കും. . പരപ്പനങ്ങാടി - മഞ്ചേരി സർവീസ് ആണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. പരപ്പനങ്ങാടി, ചെമ്മാട്, തിരൂരങ്ങാടി, കക്കാട്, വേങ്ങര, മലപ്പുറം വഴിയാണ് സർവീസ്. നേരത്തെ ഈ റൂട്ടിൽ രണ്ട് ബസ് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് നിർത്തി. ഈ സർവീസ് ആണ് പുനരാരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ബസ് ആണ് ഉള്ളത്. യുഡിഎഫ് സർകാർ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചെങ്കിലും തിരൂരങ്ങാടി, വേങ്ങര മണ്ഡലത്തിൽ ഉള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് പുതിയ ബസ് അനുവദിച്ചത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്ക് മഞ്ചേരിയിലേക്കും ഈ ഭാഗത്തുള്ളവർക്ക് പോകാനും, മഞ്ചേരി, മലപ്പുറം ഭാഗത്തുള്ളവർക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ, കടലുണ്ടി തുടങ്ങിയ ഭ...
ചെമ്മാട് കൃഷ്ണപറമ്പൻ മുസ്‌തഫ അന്തരിച്ചു
Obituary

ചെമ്മാട് കൃഷ്ണപറമ്പൻ മുസ്‌തഫ അന്തരിച്ചു

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ വലിയാട്ടപറമ്പ് ജുമുഅ മസ്ജിദിന് സമീപം താമസിക്കുന്ന കൃഷ്ണപറമ്പൻ മുസ്‌തഫ ( 76) നിര്യാതനായി.ഭാര്യമാർ : പരേതതയായ ഖദീജ, ഖദീജമക്കൾ : മൻസൂർ, സാജുദ്ധീൻ, ഫാത്തിമ, താഹിറ , സൈഫുന്നിസ,മരുമക്കൾ, അബ്ദുൽ അസീസ് ( വേങ്ങര ) ഇബ്രാഹിം ( വേങ്ങര , സൈഫുന്നിസ, റസീന. ജനാസ നിസ്കാരംഇന്ന് ( 15 / 06 /26) രാവിലെ 8.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ നടക്കുന്നതാണ്...
കുടിവെള്ളത്തിൽ ഷിഗെല്ലയുടെ സാന്നിധ്യം; തിരൂരങ്ങാടിയിലെ ഇളനീർ പാർലർ  ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു
Other

കുടിവെള്ളത്തിൽ ഷിഗെല്ലയുടെ സാന്നിധ്യം; തിരൂരങ്ങാടിയിലെ ഇളനീർ പാർലർ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു

തിരൂരങ്ങാടി : ജില്ലയിൽ ഷിഗെല്ല ബാധിച്ച് കീഴാറ്റൂർ സ്വദേശിനിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ തിരൂരങ്ങാടിയിലെ ഇളനീർ പാർലറിലെ കുടിവെള്ളത്തിലും ഷിഗെല്ലയുടെ സാന്നിധ്യം.ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നടത്തിയ പരിശോധനയിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തിരൂരങ്ങാടി യതീംഖാനയ്ക്ക് സമീപമുള്ള കൊക്കോ ഗ്രീൻ ഇളനീർ പാർലർ അടപ്പിച്ചു. മെയ് 30 ന് ഭക്ഷ്യ/ ജല ജന്യ രോഗങ്ങൾ തടയാനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട് റീജിയണൽ അനാലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. തുടർന്ന് ലഭ്യമായ പരിശോധനാ ഫലത്തിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതും ഇളനീർ പാർലർ അടപ്പിച്ചതും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ രാജേഷ് സി എസ് അറിയിച്ചു....
പെരുവള്ളൂരിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎയുടെ സാന്നിധ്യത്തിൽ സർവ്വകക്ഷി യോഗം വിളിക്കണം: ആർ ജെ ഡി
Other, Politics

പെരുവള്ളൂരിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎയുടെ സാന്നിധ്യത്തിൽ സർവ്വകക്ഷി യോഗം വിളിക്കണം: ആർ ജെ ഡി

പെരുവള്ളൂർ : ജൽജീവൻമിഷൻ പദ്ധതി പ്രധാന ജല സംഭരണ ടാങ്ക് പോലും നിർമിക്കാതെ അനന്തമായി നീണ്ടു പോകൽ, ഫണ്ട് വെച്ചിട്ടും പഞ്ചായത്തിലെ റോഡ് അറ്റകുറ്റപ്പണികളുടെ സ്തംഭനം, സി എച്ച് സി കെട്ടിട നിർമാണ പൂർത്തീകരണത്തിന് മതിയായ ഫണ്ടില്ലാത്തത്, ഐസൊലേഷൻ കെട്ടിട നിർമാണ അനാസ്ഥ, തുടങ്ങി വെച്ച് പാതി വഴിയിലായ കാക്കത്തടം വെള്ളക്കെട്ട് പരിഹാര പദ്ധതി പൂർത്തിയാക്കുന്നതിന് മതിയായ ഫണ്ടില്ലായ്മയും റോഡ് അതിർത്തി തർക്ക പ്രശ്നങ്ങൾ എന്നിവ പുതിയ എം എൽ എയുടെ സാന്നിധ്യത്തിൽ സർവ്വ കക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.പുതിയ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്ന ശേഷം പല സുപ്രധാന പദ്ധതികളും സ്തംഭിച്ചിരിക്കുകയാണ്.പഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ സമയ ബന്ധിതമായി പൂർവ്വ സ്ഥിതിയിലാക്കുമെന്ന് ഭരണ സമിതി ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടി...
തിരൂരങ്ങാടിയിൽ ജനങ്ങൾക്ക് നേരിട്ട് സംവദിക്കാൻ എംഎൽഎ ആപ്പ് പുറത്തിറക്കി പി എം എ സമീർ
Local news

തിരൂരങ്ങാടിയിൽ ജനങ്ങൾക്ക് നേരിട്ട് സംവദിക്കാൻ എംഎൽഎ ആപ്പ് പുറത്തിറക്കി പി എം എ സമീർ

തിരൂരങ്ങാടി: ജനപ്രതിനിധിയുമായുള്ള ആശയവിനിമയം കൂടുതല്‍ എളുപ്പവും വേഗത്തിലുമാക്കി ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ പുതിയ സംരംഭവുമായി തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ പി.എം.എ സമീര്‍. ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും നിര്‍ദേശങ്ങളും നേരിട്ട് എം.എല്‍.എയിലേക്ക് എത്തിക്കുന്നതിനും വിവിധ സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത എം.എല്‍.എ ആപ്പ്' ഔദ്യോഗികമായി പുറത്തിറക്കി.ഇന്നലെ തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്നും വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് ആപ്പ് ലോഞ്ച് ചെയ്തത്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കായ 1200/1200 നേടിയ വിദ്യാര്‍ത്ഥി എ. ഹരികൃഷ്ണന്‍ ആപ്പ് ലോഞ്ച് നിര്‍വഹിച്ചത്. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ജനസേവനത്തിനായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ആപ്പ് ജനങ്ങളെയും ...
പടിക്കൽ സ്വദേശി ഹമീദ് ചോനാരി അന്തരിച്ചു
Obituary

പടിക്കൽ സ്വദേശി ഹമീദ് ചോനാരി അന്തരിച്ചു

മൂന്നിയൂർ പടിക്കൽ സ്വദേശി ഹമീദ് ചോനാരി( 63) മരണപ്പെട്ടു.ദീർഘ കാലം സൗദിയിൽ ജോലി ചെയ്തു ഒരു മാസം മുമ്പാണ് നാട്ടിൽ എത്തിയത്.ഭാര്യ റംലത്ത് (53)മക്കൾ, റാഷിദ്‌ (29) റംഷീദ് (25) റാഹില (24) റിൻഷാൽ (20) റഫാൻ (15)മരുമക്കൾ, മാലിക് (37) തയ്യിലക്കടവ് , ജമാൽ (27) പടിക്കൽപടിക്കൽ ജുമാ മസ്ജിദിൽ കബറടക്കം നടത്തി
ഊരകം നെല്ലിപ്പറമ്പ് കണ്ണൻ തൊടി മുഹമ്മദ് ഹാജി അന്തരിച്ചു
Obituary

ഊരകം നെല്ലിപ്പറമ്പ് കണ്ണൻ തൊടി മുഹമ്മദ് ഹാജി അന്തരിച്ചു

വേങ്ങര: ഊരകം നെല്ലിപ്പറമ്പ് പരേതനായ കണ്ണൻ തൊടി ആലസ്സൻ ഹാജി എന്നവരുടെ മകൻ മുഹമ്മദ് ഹാജി [78] നിര്യാതനായി. ജനാസ നമസ്ക്കാരം ഇന്ന് രാവിലെ 9.30ന് നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ. നെല്ലിപ്പറമ്പ് മഹല്ല് ട്രഷറർ,നൂറുൽ ഇസ്ലാം മദ്രസ്സ,വാർഡ് മുസ്ലിം ലീഗ് എന്നിവയുടെ വൈസ് പ്രസിഡൻ്റുമായിരുന്നു.ഭാര്യ:ഖദീജ,മക്കൾ:അലി, ഇബ്രാഹീം[ഇരുവരും കെ.എസ്.എ], ഉമ്മുകുൽസു , ഫാത്തിമ,ആസ്യ , സുഹദ,മരുമക്കൾ:അബു, ഹൈദ്രസ്,സലിം , സിദ്ധീഖ്,ഖൈറുന്നീസ,റാഫിയ...
തിരുരങ്ങാടിയിലെ മികവിൻ്റെ പൊൻ താരങ്ങളെ ചേർത്ത് പിടിച്ച് പി എം എ സമീർ എംഎൽഎ
Local news

തിരുരങ്ങാടിയിലെ മികവിൻ്റെ പൊൻ താരങ്ങളെ ചേർത്ത് പിടിച്ച് പി എം എ സമീർ എംഎൽഎ

തിരൂരങ്ങാടി: വിദ്യാഭ്യാസ മികവിന്റെ തിളക്കവുമായി നാടിന്റെ അഭിമാനങ്ങളായി മാറിയ പൊന്‍താരങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ പി.എം.എ സമീര്‍. എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി വെണ്ണിയൂര്‍ പരപ്പന്‍ സ്‌ക്വയറില്‍ ഒരുക്കിയ അനുമോദന സംഗമം ആയിരത്തിലധികം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ശ്രദ്ധേയമായി. വിജയത്തിന്റെ മധുരം സമൂഹത്തോടൊപ്പം പങ്കുവെക്കുകയും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചടങ്ങ് അറിവിനും അംഗീകാരത്തിനും ഒരുപോലെ വേദിയായി. വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും മൊമെന്റോകളും സമ്മാനിച്ച് ആദരിച്ചു. സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്ത മുന്‍ ചീഫ് വിപ്പും മുതിര്‍ന്ന നേതാവുമായ കെ.പി.എ മജീദ് യുവതലമുറയുടെ നേട്ടങ്ങളെ പ്രശംസിച്...
എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് ആരംഭിച്ചു
Local news

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് ആരംഭിച്ചു

​ തിരൂരങ്ങാടി | എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് പതിനാറുങ്ങലിൽ തുടക്കം. സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ കരിപറമ്പ് പതാക ഉയർത്തിസിപി ഇസ്മാഈൽ , സയ്യിദ് ആബിദ് തങ്ങൾ , വി പി മുഹമ്മദ് ഹാജി , ഇദ്രീസ് സഖാഫി , നിസാർ നഈമി , സൈനുൽ ആബിദ് തങ്ങൾ, ഹുസൈൻ അഹ്സനി ,മുസ്തഫ മഹ് ളരി, ഉനൈസ് തിരൂരങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.വൈകുന്നേരം ഏഴിന് നടന്ന വിജ്ഞാന വേദിയിൽ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പ്രഭാഷണം നടത്തി.​ ഇന്ന് കാലത്ത് മത്സര പരിപാടികൾ നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടന സംഗമം എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്യും.​ഡോ: അനിൽ ചെലേമ്പ്ര മുഖ്യാതിഥിയാകും. എസ് എസ് എഫ് വെസ്റ്റ് ജില്ലാ സെക്രട്ടറി മൻസൂർ പൊന്നാനി സാഹിത്യ ഭാഷണം നടത്തും.​നാളെ വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സംഗമം പി എം എ സമീർ എംഎൽഎ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള ഫിനാൻസ് സെക്രട...
കരിപ്പൂര്‍ സ്വര്‍ണംപൊട്ടിക്കല്‍ കേസിൽ കാണാതായ കാരിയറും കൂട്ടാളിയും പിടിയിൽ
Crime

കരിപ്പൂര്‍ സ്വര്‍ണംപൊട്ടിക്കല്‍ കേസിൽ കാണാതായ കാരിയറും കൂട്ടാളിയും പിടിയിൽ

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കല്‍ കേസില വഴിത്തിരിവ്. സ്വർണംപൊട്ടിക്കല് സംഘങ്ങളെ വെട്ടിച്ച് മുങ്ങിയ കാരിയറും കൂട്ടാളിയും അറസ്റ്റില്‍.മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സല്‍മാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസില്‍ നേരത്തെ സ്വർണ്ണപ്പൊട്ടിക്കല്‍ സംഘത്തിലെ 13 പേർ പിടിയിലായ ദിവസം വിദേശത്ത് നിന്നെത്തിയ സല്‍മാനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വർണ്ണക്കവർച്ചാ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ചാണ് സല്‍മാൻ സാലിഹ് മുങ്ങിയത്. സല്‍മാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കള്‍ ചേർന്ന് ഈ കടത്തുസ്വർണ്ണം രഹസ്യമായി പങ്കിട്ടെടുത്തതായി പോലീസ് കണ്ടെത്തി. കേസില്‍ രക്ഷപ്പെട്ട മറ്റ് രണ്ട് സുഹൃത...
എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാകും
Other

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാകും

​തിരൂരങ്ങാടി : ഡിവിഷൻ സാഹിത്യോത്സവ് നാളെ മുതൽ 14 വരെ പതിനാറുങ്ങലിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിവിഷന് കീഴിലെ പത്ത് സെക്ടറുകളിൽ നിന്നായി 2,000ത്തോളം പ്രതിഭകൾ മാറ്റുരക്കും. ജൂൺ 12 വെള്ളി വൈകുന്നേരം 5.00 മണിക്ക് സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ കരിപറമ്പ് പതാക ഉയർത്തും. വൈകിട്ട് ഏഴിന് ഇബ്രാഹിം സഖാഫി പുഴക്കാട്ടീരി പ്രഭാഷണം നടത്തും.​ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സംഗമം സമസ്ത എസ് വൈ എസ് കേരള എക്സിക്യൂട്ടീവ് മെമ്പർ സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്യും.​Dr. അനിൽ ചെലേമ്പ്ര മുഖ്യാതിഥിയാകും. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മൻസൂർ പൊന്നാനി സാഹിത്യ ഭാഷണം നടത്തും. സാംസ്കാരിക-സാമൂഹിക സംഘടനാനേതാക്കൾ സംബന്ധിക്കും.​ഞായറാഴ്ച നടക്കുന്ന സമാപന സംഗമം തിരൂരങ്ങാടി നിയോജക മണ്ഡലം എം എൽ എ PMA സമീർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള ഫിനാൻസ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി അനുമോദന പ്രഭ...
കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്ക് സുവര്‍ണാവസരം; കുറഞ്ഞ പലിശ നിരക്കില്‍ വായ്പയുമായി കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി
Information

കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്ക് സുവര്‍ണാവസരം; കുറഞ്ഞ പലിശ നിരക്കില്‍ വായ്പയുമായി കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് അഥവാ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴു വര്‍ഷം വരെ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാകുന്ന പദ്ധതി വഴി രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഏഴു വര്‍ഷം വരെ മൂന്നു ശതമാനം പലിശയിളവ് ലഭിക്കും. ഒരാള്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളിലായി പരമാവധി 25 സംരംഭങ്ങള്‍ക്ക് വരെ ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങള്‍, പാക്ക് ഹൗസുകള്‍, കൂണ്‍ കൃഷി, ഹൈഡ്രോപോണിക് ഫാമിംഗ്, കൃത്യതാ കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, വെയര്‍ ഹൗസ്, പോളിഹൗസ്, റീഫര്‍ വാന്‍, ശാസ്ത്രീയമായി പഴം പഴുപ്പിക്കുന്ന മുറികള്‍, യന്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കസ്റ്റം ഹയറിംഗ് സെന്ററുകള്‍, കാര്...
കൊടിഞ്ഞി പുത്തുപ്പറക്കാട്ട് ആയിഷ ഹജ്ജുമ്മ അന്തരിച്ചു
Obituary

കൊടിഞ്ഞി പുത്തുപ്പറക്കാട്ട് ആയിഷ ഹജ്ജുമ്മ അന്തരിച്ചു

കൊടിഞ്ഞി ചെറുപ്പാറ സ്വദേശി നെച്ചിക്കാട്ട് കോയാമുട്ടി ഹാജിയുടെ ഭാര്യയും കൊടിഞ്ഞി ഫാറൂഖ് നഗർ പരേതനായ പുത്തുപ്പറക്കാട്ട് രായിനാലി ഹാജി എന്നവരുടെ മകളുമായ പുത്തുപ്പറക്കാട്ട് ആയിഷ ഹജ്ജുമ്മ 73 എന്നവർ മരണപ്പെട്ടു മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. മക്കൾ: ഇബ്രാഹിം, ഇസ്മായിൽ, നാസർ മാസ്റ്റർ (ghss തിരൂരങ്ങാടി), ലത്തീഫ്, ശാക്കിറ, ആത്തിക്ക....
തിരൂരങ്ങാടി ചന്തപ്പടി സ്വദേശി വലിയകത്ത് ഷറഫുദ്ദീൻ അന്തരിച്ചു
Obituary

തിരൂരങ്ങാടി ചന്തപ്പടി സ്വദേശി വലിയകത്ത് ഷറഫുദ്ദീൻ അന്തരിച്ചു

തിരൂരങ്ങാടി ചന്തപ്പടി സ്വദേശി വലിയകത്ത് ലത്തീഫിൻ്റെ മകൻ ഷറഫുദ്ദീൻ (45) അന്തരിച്ചു. ഭാര്യ മുനീറ. മക്കൾ: നിഹാൽ, നിഹാദ്, നിബിൽ. കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ