Thursday, July 2

Tag: Tirurangadi

ആലി മുസ്‌ലിയാരുടെ ചരിത്രംതേടി തമിഴ് സംഘം
Information

ആലി മുസ്‌ലിയാരുടെ ചരിത്രംതേടി തമിഴ് സംഘം

തിരൂരങ്ങാടി: തമിഴ് നാട്ടിലെ കോയമ്പത്തൂർ ജയിലിൽ വീരമരണം വരിച്ച് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന ആലി മുസ്‌ലിയാരുടെ ചരിത്രസ്മരണകൾ നിറഞ്ഞ തിരൂരങ്ങാടിയിലെ ചരിത്രവേരുകൾ തേടി തമിഴ് നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരിത്രാന്വേഷികളുടെ സംഘം എത്തി. മലബാർ പോരാട്ടങ്ങളെക്കുറിച്ചും 1921 ലെ ഖിലാഫത്ത് സമര നായകൻ ആലി മുസ്‌ലിയാരെക്കുറിച്ചുമുള്ള ചരിത്ര വസ്തുതകളുടെ അന്വേഷണമാണവരെ തിരൂരങ്ങാടിയിൽ എത്തിച്ചത്. പതിനാല് യാത്രാ അംഗങ്ങൾ ഉൾപ്പെടുന്ന രിഹ് ല പൈതൃക യാത്രാ സംഘമാണ് കഴിഞ്ഞ ദിവസം ചരിത്ര പഠനത്തിനായി ഇവിടെ എത്തിയത്. തിരൂരങ്ങാടി കിഴക്കേ തെരുവിലെ ആലി മുസ്‌ലിയാർ മസ്ജിദ് , യങ് മെൻ ലൈബ്രറിയിലെ ആലി മുസ്‌ലിയാർ സ്മാരക ആർട്ട് ഗ്യാലറി, ……….etc തുടങ്ങി പ്രധാന ചരിത്രസ്മാരകങ്ങൾ അവർ സന്ദർശിച്ചു. മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും അവക്ക് ധീരനായകത്വം നൽകിയ വിപ്ലവകാരികളെ ...
Accident

പാണമ്പ്രയിൽ യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് ഓഫിസിന് സമീപം എല്ലിപറമ്പ് സന്തോഷ് (40) ആണ് മരിച്ചത്. അമ്മയും ഇദ്ദേഹവുമാണ് വീട്ടിൽ താമസിക്കുന്നത്. ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Accident

ചെമ്മാട്ട് ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു 10 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. ചെമ്മാട് കുതബുസമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥി കളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തെയ്യാല, ഓമച്ചപ്പുഴ ഭാഗങ്ങളിലുള്ള കുട്ടികളാണ്. വിദ്യാർ ഥി കളെയും ഡ്രൈവറെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല....
Other

വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : വീട് പൊളിക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ ബന്ധുക്കളായ 3 പേർക്ക് പരിക്കേറ്റു. കൊട്ഞ്ഞി റൂട്ടിൽ വെഞ്ചാലി കണ്ണാടിത്തടത്താണ് സംഭവം. മുഹമ്മദ് ഹാബിസ് (35), ബന്ധുക്കളായ സഹല് റഹ്മാൻ (9), റാഷിദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. വീട് പൊളിക്കുന്നതിനിടെ സ്ലാബ്തകർന്ന് വീഴുകയായിരുന്നു എന്നാണ് വിവരം. ഇന്ന് 11 മണിക്കാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു....
Other

സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണം: സി.ഇ.ഒ

തിരൂരങ്ങാടി: സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കൗണ്‍സില്‍ മീറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സി.ഇ.ഒ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്ത അനീസ് കൂരിയാടനും ഹുസൈന്‍ ഊരകത്തിനും താലൂക്ക് കമ്മിറ്റിയുടെ സ്നേഹോപഹാരം സി.ഇ.ഒ സംസ്ഥാന കൗണ്‍സില്‍ അംഗം ഇസ്മായീല്‍ കാവുങ്ങല്‍ നല്‍കി ആദരിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq കെ.കുഞ്ഞിമുഹമ്മദ്,അനീസ് കൂരിയാടന്‍,ഹുസൈന്‍ ഊരകം, ഷാഫി പരി,കെ.ടി.മുജീബ് പ്രസംഗിച്ചു. താലൂക്ക് ഭാരവാഹികളായി : ഷാഫി പരി (പ്രസിഡൻ്റ്) കെ.ടി.മുജീബ് (ജന.സെക്രട്ടറി) അമീന്‍ കള്ളിയത്ത് (ട്രഷറർ)സി.വി.സെമീര്‍,പി.കെ.ഹംസ,സുബൈര്‍ ചട്ടിപ്പടി,എം.എം.ബഷീര്‍,കെ.ടി.ഷംസുദ്ധീന്‍ (വൈസ് പ്രസിഡൻ്റുമാർ)വി.പി.സുബൈര്‍,വി.മുഹമ്മദ് ആസിഫ് ...
Information

തിരൂരങ്ങാടി നഗരസഭ ഗ്രോബാഗ് വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ 2022-23വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ഗുണഭോക്താക്കള്‍ക്കുള്ള ഗ്രോബാഗ് വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിപി ഇസ്മായില്‍, എം സുജിനി, വഹീദ ചെമ്പ, സിഎച്ച് അജാസ് കൃഷി ഓഫീസര്‍ പി.എസ്ആരുണി. അരിമ്പ്ര മുഹമ്മദലി. മുസ്ഥഫ പാലാത്ത്. റസാഖ് ഹാജി ചെറ്റാലി. പി,കെ മെഹ്ബൂബ്. കാലൊടി സുലൈഖ.കെടി ബാബുരാജന്‍, ആരിഫ വലിയാട്ട്, സിപി ഹബീബ ബഷീര്‍, എം.പി ഫസീല കൃഷി അസിസ്റ്റന്റ് ജാഫര്‍, പിവി അരുണ്‍കുമാര്‍. സനൂപ് സംസാരിച്ചു....
Crime

മാരക മയക്കുമരുന്നും കഞ്ചാവുമായി വേങ്ങര സ്വദേശികൾ തിരൂരങ്ങാടിയിൽ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്നും കഞ്ചാവുമായി 2 യുവാക്കൾ തിരൂരങ്ങാടി യിൽ പിടിയിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ്‌ (26), ഊരകം കുറ്റാളൂർ തോട്ടക്കോടൻ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരെയാണ് തിരൂരങ്ങാടി ഇൻസ്‌പെക്ടർ കെ.ടി. ശ്രീനിവാസനും സംഘവും പിടികൂടിയത്. ഇവരിൽ നിന്ന് മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട 5.280 ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവും പിടികൂടി. കെ എൽ 55 7272 നമ്പർ കാറിൽ വന്ന ഇവരെ തിരൂരങ്ങാടി പനമ്പുഴ റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വെച്ചാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ക്ക് പുറമെ എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ സജിനി, സി പി ഒ മാരായ ലക്ഷ്മണൻ, അമർനാഥ്‌, എന്നിവരും ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു....
Accident

ദേശീയപാതയിൽ പാലത്തിന്റെ തൂണിൽ ആംബുലൻസ് ഇടിച്ചു 2 പേർക്ക് പരിക്ക്

എ ആർ നഗർ : ദേശീയപതയിൽ VK പടിയിൽ ദേശീയപാതക്കായി നിർമിക്കുന്ന പാലത്തിന്റെ തൂണിൽ ഇടിച്ച് നഴ്‌സ് ഉൾപ്പെടെ 2 പേർക്ക് പരിക്കേറ്റു. എം കെ എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഇരിട്ടി സ്വദേശി ലിസി മാത്യു (54), ഡ്രൈവർ കരുമ്പിൽ സ്വദേശി ശിവദാസൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ലീസിയെ കോഴിക്കോട് മിംസിലും ശിവദാസനെ എം കെ എച്ച് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു. ഇന്ന് വൈകുന്നേരം 3.15 നാണ് അപകടം. കോഴിക്കോട്ടേക്ക് രോഗിയെ കൊണ്ടു പോയ ശേഷം തിരിച്ചു വരുമ്പോഴാണ് അപകടം....
Accident

തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം; 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു

തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം. മിനി ലോറിയും ബൈക്കുകളും അപകടത്തിൽ പെട്ട് 2 പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് അപകടം.  പരപ്പനങ്ങാടി നിന്ന് ചെമ്മാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിൽ ബൈക്ക് ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിച്ച് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ പതിനാറുങ്ങൽ സ്വദേശി കണ്ണംപറമ്പത്ത് ഇബ്രാഹിം കുട്ടി (37), പന്താരങ്ങാടി വടക്കുംപറമ്പത്ത് ജാഫറിനെ (49) യുംതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ അപകടങ്ങൾ പതിവായിരിക്കുകയാണ്....
Local news

ഇനി മുതൽ മമ്പുറത്ത് മുഴുവൻ സമയം ഒൺവേ; ലംഘിക്കുന്നവർക്കെതിരെ നടപടി

തിരൂരങ്ങാടി : മമ്പുറത്ത് ഒൺവേ തെറ്റിച്ച് വാഹനങ്ങൾ വരുന്നത് കാരണം ഗതാഗത കുരുക്ക് പതിവായതിനാൽ ഒൺവേ സമ്പ്രദായം മുഴുവൻ സമയം നടപ്പാക്കാൻ തീരുമാനം. മമ്പുറം ഓൺവേ തെറ്റികൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എല്ലാ വാഹനങ്ങളും വൺവേ തെറ്റിക്കുന്നത് പതിവായ സാഹചര്യത്തിലാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈർ, എം വി ഐ സി കെ സുൽഫിക്കർ, എന്നിവരുടെ നേതൃത്വത്തിൽ മമ്പുറം സന്ദർശിച്ചു.ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും മുഴുവൻ സമയം വൺവേ സംവിധാനത്തിൽ ഉൾപ്പെടുത്തിയതായി ജോ.ആർ ടി ഒ പറഞ്ഞു. മുമ്പ് രാവിലെ 6 മുതൽ രാത്രി 8 വരെയായിരുന്നു ഓൺവേ. എന്നാൽ ഇത് ദുരുപയോഗം ചെയ്ത് ടോറസ് ലോറി, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇത് വഴി വരുന്നത് പ്രയാസമുണ്ടക്കുന്നുണ്ട്. വഴിയാത്രക്കാർക്ക് നടക്കാൻ പോലും സാധിക്കുന്...
Local news

സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സെമിനാറും ക്ലാസും സംഘടിപ്പിച്ചു

തിരൂരങ്ങാടി :- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് കണ്ണൂരും സഹകരണ വകുപ്പ് തിരൂരങ്ങാടിയും സംയുക്തമായി സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സഹകരണ സെമിനാറും ക്ലാസും സംഘടിപ്പിച്ചു. സെമിനാര്‍ തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ. പ്രേം രാജ് ഉദ്ഘാടനം ചെയ്തു. ഇ നരേന്ദ്രദേവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐസിഎം കണ്ണൂരിലെ അധ്യാപകനായ കെസിഎസ് കുട്ടി ഭരണസമിതി അംഗങ്ങളുടെ ചുമതലുകളും ഉത്തരവാദിത്വങ്ങളെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് എടുത്തു. തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ഏകദേശം 285 ഓളം ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു. ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ അനീഷ് കെ , സജിത്ത് പി , കെ.ടി വിനോദ്, വിജയകുമാര്‍ കെ., രഞ്ചിത്ത് . ആര്‍എം, പ്രമോദ്.എന്‍.കെ. എന്നിവര്‍ സംബന്ധിച്ചു. ഐസിഎം കണ്ണൂരിലെ അധ്യാപകനായ വി എന്‍ ബാബു സ്വാഗതവും ഓഫീസ് സൂപ്രണ്ട് ബാബുരാജന്‍ എന...
Obituary

കോട്ടക്കൽ സീനത്ത് ഉടമ മനരിക്കൽ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : കോട്ടക്കൽ സീനത്ത് ടെക്സ്റ്റയിൽസ് മാനേജിങ് പാർട്ണർ തിരൂരങ്ങാടി മനരിക്കൻ സീനത്ത് അബ്ദുർറഹ്മാൻ ഹാജി (70) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് തിരൂരങ്ങാടി മേലേച്ചിന ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. കേരള മുസ്ലിം ജമാഅത്ത് പ്രഥമ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ സംസ്ഥാന കൗൺസിൽ അംഗമാണ്. തിരൂരങ്ങാടി ഹിദായത്ത് സ്വിബിയാൻ സംഘം വൈസ് പ്രസിഡണ്ട് ,താഴെ ചിന മഹല്ല് വൈസ് പ്രസിഡണ്ട്, , കോട്ടക്കൽ വ്യാപാരി വ്യവസായി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്ഭാര്യ: സഫിയ്യ, ക്ലാരിമക്കൾ : അശ്റഫ് , ഇൽയാസ് , അനസ്, യഹ്‌യ , റശീദ , ജുവൈരിയ്യ .മരുമക്കൾ. മുസ്തഫ പൊന്മുണ്ടം, അബ്ദുൽ ഗഫൂർ കരുവമ്പൊയിൽ, ഹാജറ ചാലിയം, നിഹാല തിരൂർ, സഫ്റീന ചെങ്ങാനി, ഹസീന കടുങ്ങാത്തുണ്ട്...
Obituary

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എആർ നഗർ വി കെ പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ - ശുഭ എന്നിവരുടെ മകൾ അനഘ (14) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുറിയിൽ കയറി വാതിൽ അടച്ച ശേഷം പിന്നീട് പുറത്തിറങ്ങാതെ ആയതോടെ നടത്തിയ പരിശോധനയിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടത്. മരിച്ചതിന് കാരണം വ്യക്തമല്ല. അതേ സമയം, ഉത്സവത്തിന് പോകാൻ അനുവദിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. കൊളപ്പുറം ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കും....
Other

തിരൂരിൽ ബസ് പണിമുടക്ക് തുടങ്ങി; കെ എസ് ആർ ടി സി അധിക സർവീസ് നടത്തും

തിരൂർ: സംയുക്ത ബസ് തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ ബസ്റ്റാൻഡിൽ സർവീസ് നടത്തുന്ന മുഴുവൻ ബസ്സിലെ തൊഴിലാളികളും ഇന്ന് പണിമുടക്കി. യാത്രക്കാരെ ബാധിക്കാതിരിക്കാൻ കെ എസ് ആർ ടി സി അധിക സർവീസ് ആരംഭിച്ചിട്ടുണ്ട്. മലപ്പുറം റോഡ്, തിരൂർ നഗരത്തിലെ റോഡ്, തിരൂർ ഏഴൂർ റോഡ് അടക്കമുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, തിരൂർ നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കരണം ഒഴിവാക്കുക, തിരൂർ ഏഴൂർ റോഡ് ഗതാഗത തടസ്സം രൂക്ഷമായ സാഹചര്യത്തിലും പാർക്കിന്റെ പേരിൽ റോഡ് നടപ്പാത അപകടകരമാം നിർമ്മിച്ചത് പൊളിച്ച് ഒഴിവാക്കുക, അനധികൃതമായി ആർടിഒ ഓഫീസുകളിൽ നിന്നും കൊടുക്കുന്ന വിദ്യാർത്ഥി കൺവെൻഷൻ നിറുത്തൽ ചെയ്ത അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺവെൻഷൻ നൽകുക, തിരൂർ ബസ് സ്റ്റാൻഡിലെ ശുചിമുറി സ്ഥിരസംവിധാനത്തോട് കൂടി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുക എന്നിവ അടക്കം ബസ് മേഖലക്കും പൊതു ജനങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്ന ...
Accident

നായ കുറുകെ ചാടി, കൊടക്കല്ലിൽ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്ക്

വെന്നിയുർ : നായ കുറുകെ ചാടിയതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്കേറ്റു. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (75), മകൻ ഹസ്സൻ കുട്ടിയുടെ മകൾ ബദരിയ്യഃ (33) എന്നിവർക്കാണ് പരിക്കേറ്റത്. വെന്നിയുർ കൊടക്കല്ലിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി ആശുപത്രിയിൽ ചികിൽസിച്ചു....
Job

തിരൂരങ്ങാടി നഗരസഭ- ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ജോബ് ഫെയർ; 50 ലേറെ കമ്പനികള്‍ പങ്കെടുക്കും 3000 ൽ പരം ഒഴിവുകൾ

ഇന്റര്‍വ്യൂ പരിശീലനം തുടങ്ങിതിരൂരങ്ങാടി നഗരസഭയുടെയും മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ജനുവരി 28ന് നടക്കുന്ന തിരൂരങ്ങാടി ജോബ് ഫെയര്‍ -തൊഴില്‍ മേളയില്‍ 50ലേറെ സ്വാകാര്യ കമ്പനികള്‍ പങ്കെടുക്കും. തൊഴില്‍ തേടുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങളൊരുക്കുകയാണ് നഗരസഭയുടെ നേതൃത്വത്തില്‍, വിവിധ 3000ല്‍പരം ഒഴികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊഴില്‍ ഇന്‍ര്‍വ്യൂവില്‍ നിന്നും തല്‍സമയ നിയനം നല്‍കും. തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭ ഓഡിറ്റോറിയത്തില്‍ ദ്വിദിന ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി, എം സുജീനി, വഹീദ ചെമ്പ, സെക്രട്ടറി മനോജ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശൈലേഷ്,അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് സംസ...
Accident

തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം, കാറാണ് അപകടത്തിൽ പെട്ടത്

തിരൂരങ്ങാടി :തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ യാണ് സംഭവം. കോട്ടക്കൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇന്നലെ പുലർച്ചെയും ഇവിടെ അപകടം ഉണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്കാരിരുന്ന്. കഴിഞ്ഞ മാസം ബൈക്ക് മറിഞ്ഞു ഒരാൾ മരിച്ചിരുന്നു....
Accident

തൃക്കുളത്ത് വീണ്ടും അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : തൃക്കുളം അമ്പലപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം. പന്താരങ്ങാടി പതിനാറുങ്ങൽ നിന്നും ജോലി കഴിഞ്ഞു കൊണ്ടോട്ടിയിലേക്ക് പോവുന്ന വർക് ഷോപ്പ് തൊഴിലാളികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ മതിലിലും തെങ്ങിലും ഇടിച്ചു അപകടം ഉണ്ടായത്. കൊണ്ടോട്ടി സ്വദേശി സിനാൻ ഉൾപെടെ 3 യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരേ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ പെട്ട ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിക്ക് സമീപം അപകടങ്ങൾ തുടർകഥ ആകുകയാണ്. ഏതാനും ദിവസം മുൻപ് ഇവിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചിരുന്നു. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണം അശാസ്ത്രീയമായി നടത്തിയ ഭാഗത്താണ് അപകടം പതിവായിരിക്കുന്...
Accident

മമ്പുറത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി മമ്പുറം വെട്ടത്ത് ഇരു ചക്രവാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളി മുന്ന (42), കളിയാട്ട മുക്ക് സ്വദേശി ഭാഗ്യരാജ് (38), പലമാടത്തിൽ ചിന സ്വദേശി ആദിൽ (18), എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം. സ്കൂട്ടറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്....
Accident

കൊടിഞ്ഞി ഫാറൂഖ് നഗറിൽ 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : കൊടിഞ്ഞി ഫാറൂഖ് നഗറിൽ അപകടം, 3 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പനക്കത്തായം സ്കൂളിന് സമീപമാണ് സംഭവം. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇതിനിടയിൽ സംഭവ സ്ഥലത്ത് ഓട്ടോറിക്ഷയും മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളിയാമ്പുറം സ്വദേശി ആനക്കാമ്പുറം സുധാകരനെ (55) കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ കൊടിഞ്ഞി കോറ്റത്ത് സ്വദേശിയായ വിദ്യാർഥി യെയും മറ്റൊരാളെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പവര്‍ ഇലക്ട്രിക്ക് വീല്‍ ചെയര്‍ നൽകുന്നു; 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച് മുതല്‍ 12 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്.തിയതി, സ്ഥലം,  ബ്ലോക്കുകള്‍ എന്നീ ക്രമത്തില്‍ ജനുവരി അഞ്ച്, മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പെരിന്തല്‍മണ്ണ, മങ്കട ബ്ലോക്കുകള്‍. ആറിന് മൂത്തേടം പഞ്ചായത്ത്, നിലമ്പൂര്‍ ബ്ലോക്ക്. ഏഴിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, അരീക്കോട് ബ്ലോക്ക്. ഒമ്പതിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ ബ്ലോക്കുകള്‍. ജനുവരി 10 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്ക...
Tourisam

പക്ഷികളുടെ പറുദീസയായി വെഞ്ചാലി ആമ്പൽ പാടം

തിരുരങ്ങാടി: വിദേശികളും സ്വദേശികളുമായ പക്ഷികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ചെറുമുക്കിലെ ആമ്പൽ പാടം. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി ചുവന്ന ആമ്പൽ കാണാൻ വരുന്ന സന്ദർശകർക്ക് ആമ്പലിൻ്റെ സൗന്ദര്യത്തിനു പുറമേ നയനാനന്ദകരമായ കാഴ്ചയൊരുക്കുകയാണ് ഇവിടുത്തെ പക്ഷിക്കൂട്ടങ്ങൾ.ചെറുമുക്ക്, കൊടിഞ്ഞി ഭാഗങ്ങളിലായി വിശാലമായി പരന്ന് കിടക്കുന്ന, നൂറേക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ നീർപ്പക്ഷികളും ശൈത്യകാല സന്ദർശകരായ വിദേശ പക്ഷികളുമടക്കം 70ലേറെ പക്ഷികളെയാണ് കാണപ്പെടുന്നത്.പക്ഷി നിരീക്ഷകരായ ഡോ. ബിനു ചുള്ളക്കാട്ടിൽ, കബീറലി പി എന്നിവർ പലപ്പോഴായി ഇവിടെ നടത്തിയ സർവ്വേയിൽ നീർപ്പക്ഷികളായ ചേരക്കോഴി, വെള്ള അരിവാൾ കൊക്കൻ എന്നിവയെ ജില്ലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലമായി ചെറുമുക്ക്- വെഞ്ചാലി പാടശേഖരങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ദേശാടനപ്പക്ഷികളായവെള്ളക്കൊക്കൻ കുളക്കോഴി, തവിട്ടു തലയൻ കടൽക്കാക്ക, ചെറിയ കടൽക...
Malappuram

ചെമ്മാട് ഇനി സമ്മാനപ്പെരുമഴ; ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം

തിരൂരങ്ങാടി: കൈ നിറയെ സമ്മാനങ്ങളുമായി ചെമ്മാട് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അനുദിനം വികസിക്കുന്ന ചെമ്മാട് പട്ടണത്തിലെ വ്യാപാരോല്‍സവം മാര്‍ച്ച് 5-നാണ് സമാപിക്കുക. ടൗണിലെ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ ഒന്നാം സമ്മാനമായി കാറും രണ്ടാം സമ്മാനമായി സ്‌കൂട്ടറും മൂന്നാം സമ്മാനമായി മൊബൈല്‍ ഫോണുമടക്കം നൂറിലേറെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 5-ന് വൈകീട് അഞ്ച് മണിക്ക് നടക്കും. നാല് മണിക്ക് വര്‍ണ്ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും നടക്കും. കൂപ്പണ്‍ വിതരണോല്‍ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി നിര്‍വ്വഹിക്കും. പ്രശസ്ത സിനിമ മിമിക്രിതാരം നിര്‍മ്മല്‍ പാലാഴി മുഖ്യാതിഥിയാകു...
Obituary

ഉംറ കഴിഞ്ഞു തിരിച്ചു വരികയായിരുന്ന സ്ത്രീ കരിപ്പൂരിൽ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. മലപ്പുറം ഗ്രീൻ ഓയാസിസ് ട്രാവൽസ് മുഖേന സഹോദരൻ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയിരുന്നത്. പരിശോധന കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മക്കൾ : നൗഫൽ ( ജിസാൻ) നസ്റിൻ, നഈം , മരുമക്കൾ അബ്ദുറഹ്മാൻ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്ന പനക്കൽ കോറ്റത്ത് കൊടിഞ്ഞി. പിതാവ് പരേതനായ കൊടപ്പന കുഞ്ഞാലസ്സൻ കരുമ്പിൽ, മാതാവ് പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങൾ സൈതലവി, അബ്ദുൽ അസീസ് (റെയിൻബോ ബേക്കറി കരുമ്പിൽ) മുസ്തഫ (കുഞ്ഞാവ - ജിദ്ദ ) റുഖിയ പാലത്തിങ്ങൽ, ഖദീജ പറപ്പൂർ, സുലൈഖ ചെമ്മാട് .ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ....
Education, Health,, Information

ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ച് ട്രോമാ കെയർ പ്രവർത്തകർ മാതൃകയായി

തിരൂരങ്ങാടി : ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്‌റ്റേഷൻ യൂണിറ്റ് ചെമ്മാട് നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സരദിനത്തിൽ പൊതുജനങ്ങൾക്കായി ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സദഖത്തുള്ള ബാബു അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ പി ബാവ, ഡിവിഷൻ കൗൺസിലർ മുഹമ്മദലി അരിമ്പ്ര എന്നിവർ പങ്കെടുത്തു. റാഫി കുന്നുംപുറം സ്വോഗതവും റഫീഖ് വള്ളിയേങ്ങൽ നന്ദിയും പറഞ്ഞു.ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ ,നൂർമുഹമ്മദ് മലപ്പുറം, ജംഷീദ് സി ടി കീഴാറ്റൂർ ,പ്രസീദ നമ്പീശൻ മഞ്ചേരി , സമീറലി കൽപകഞ്ചേരിതുടങ്ങിയ ട്രോമാ കെയർ വളണ്ടിയർമാരും പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി....
Accident

ബൈക്ക് ഓടയിലേക്ക് വീണ് തൊഴിലാളി മരിച്ചു

തിരൂരങ്ങാടി : മൂടിയില്ലാത്ത ഡ്രൈനേജിലേക്ക് ബൈക്ക് മറിഞ്ഞു ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു. ചെമ്മാട് - പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിയിൽ ആണ് അപകടം. ഇതര സംസ്ഥാനക്കാരനായ സുച്ചന്ദ് രാജക് (34) ആണ് മരിച്ചത്. കൂടെയുള്ളയാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിക്കാണ് അപകടം. ഇരുവരും പരപ്പനങ്ങാടി നെടുവയിൽ താമസിക്കുന്നവരാണ്. ചെമ്മാട്ടെ ഹോട്ടൽ തൊഴിലാളികളാണ്. ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. അമ്പലപ്പടിയിൽ ഏതാനും മീറ്റർ ഡ്രൈനേജ് തുറന്നിട്ട നിലയിലാണ്. റോഡ് വക്കിനോട് ചേർന്നായതിനാൽ പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്....
Local news

സമസ്ത എംപ്ലോയീസ് അസോസിയേഷൻ തിരൂരങ്ങാടി മണ്ഡലം കൺവെൻഷൻ

തിരൂരങ്ങാടി: 'സേവനം, സംതൃപ്തി, സംഘബോധം' എന്ന പ്രമേയം ഉയര്‍ത്തി സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ (എസ്.ഇ.എ ) മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം കണ്‍വന്‍ഷന്‍ ചെമ്മാട് ഖിദ്മത്തുല്‍ ഇസ് ലാം കേന്ദ്ര മദ്‌റസാ ഹാളില്‍ വെച്ച് നടന്നു. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. അലി ഫൈസി പന്താരങ്ങാടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍, അബ്ദുറഹീം മാസ്റ്റര്‍ കുണ്ടൂര്‍, കെ.പി റഫീഖ് ഉള്ളണം, മന്‍സൂര്‍ മാസ്റ്റര്‍ ചെട്ടിയാംകിണര്‍, ഹുസൈന്‍ കാക്കാട്ട്, നൗഷാദ് പുത്തൻകടപ്പുറം സംസാരിച്ചു. പുതിയ ഭാരവാഹികളായി അലി ഫൈസി പന്താരങ്ങാടി (പ്രസിഡന്റ് ), കെ.പി റഫീഖ് ഉള്ളണം (ജനറല്‍ സെക്രട്ടറി), മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍ (ട്രഷറര്‍), മന്‍സൂര്‍ മാസ്റ്റര്‍ ചെട്ടിയാംകിണര്‍ (അസിസ്റ്റന്റ് സെക്രട്ടറി) അബ്ദുല്‍റഹീം മാസ്റ്റര്‍ കുണ...
Obituary

പരപ്പനങ്ങാടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ചെട്ടിപ്പടി മൽസ്യ മാർക്കറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് വീണ നിലയിലായിരുന്നു. പരപ്പനങ്ങാടി 41 ഡിവിഷൻ കൗണ്സിലർ ബി.പി.ഷാഹിദായുടെ സഹോദരനാണ് ശിഹാബ്....
Obituary

കുണ്ടൂർ സ്വദേശി ചെന്നൈയിൽ അന്തരിച്ചു

തിരൂരങ്ങാടി : കുണ്ടൂർ സ്വദേശി ചെന്നൈ യിൽ അന്തരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി (ചെത്തേയ്) സ്വദേശി കുഴിമണ്ണിൽ കുഞ്ഞിമൊയ്‌ദീൻ ഹാജിയുടെ മകൻ ജാഫർ (34) ആണ് മരിച്ചത്. ചെന്നൈയിൽ ചായക്കട നടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. മയ്യിത്ത് ഇന്ന് വൈകുന്നേരം 7 ന് കുണ്ടൂർ ജുമാ മസ്ജിദിൽ ഖബറടക്കും.
Other

മുജാഹിദ് ഏരിയാ സമ്മേളനം നാളെ തലപ്പാറയിൽ

ചെമ്മാട് : ധാർമ്മികതയാണ് പരിഹാരം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന തിരൂരങ്ങാടി ഏരിയാ മുജാഹിദ് വൈജ്ഞാനിക സമ്മേളനം 23 ന് വൈകുന്നേരം 4 മണി മുതൽ തലപ്പാറയിൽ നടക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഖുർആൻ വിവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉൽഘാടനം ചെയ്യും. കെ.പി എ മജീദ് എം എൽ എ മുഖ്യാഥിതിയായിരിക്കും. വർത്തമാന കാല സാഹചര്യങ്ങളിൽ വർദ്ധിച്ച് വരുന്ന അധാർമിക പ്രവണതകൾക്കെതിരെയുള്ള ബോധവൽകരണം, മദ്യവും മയക്ക്മരുന്നുo ലഹരിയും സമൂഹത്തിലുണ്ടാക്കുന്ന കെടുതിയെയും അപകടങ്ങളെയും അതിനെ അതിജയിക്കാനുള്ള മാർഗ്ഗങ്ങളെയും കുറിച്ചുള്ള പഠനം, കുടുംബത്തിന്റ ശിഥിലീകരണത്തിനും സാമൂഹിക ഭദ്രത തകർക്കാനും തന്ത്രങ്ങൾ മെനയുന്ന നവലിബറൽ ചിന്തകളുടെ അപകടങ്ങളെ കുറിച്ചുള്ള വിവരണം , ദൈവ നിഷേധവും മതനിരാകരണവും സമൂഹത്തിലുണ്ടാക്കുന്ന വിനകൾ, ലിംഗനിഷ്പക്ഷതയുടെ പ്രചാരണത്തിന്റ രാഷ്ട്രീയം...
error: Content is protected !!