വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ കേരളത്തിന് സാധിച്ചു ; മന്ത്രി വി. അബ്ദുറഹ്മാൻ
തവനൂർ : സംസ്ഥാന ഫിഷറീസ് വകുപ്പും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡും സംയുക്തമായി മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. 'നക്ഷത്രത്തിളക്കം 2025' എന്ന പേരിൽ പടിഞ്ഞാറേക്കര സീ-സോൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ന്യൂനപക്ഷ ക്ഷേമ- കായിക -വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. അതിൽ ആൺകുട്ടികളെക്കാൾ ഉന്നതിയിൽ പെൺകുട്ടികൾ എത്തുന്നതാണ് ഇപ്പോൾ നാം കാണുന്നത്. രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിലെ പെൺകുട്ടികൾ പഠനത്തിൽ മുന്നോട്ടുവരുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനായി 50,000 രൂപയുടെ സ്കോളർഷിപ്പ് നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.
തവനൂർ എം.എൽ.എ ഡോ: കെ.ടി. ജലീൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അവാർഡിന് അ...