Tag: Valanchery

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
Accident

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

വളാഞ്ചേരി: താജ്നഗറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പൈങ്കണ്ണൂർ താജ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ദേശീയപാത 66ലെ സർവ്വീസ് റോഡിലെ മീഡിയനിൽ തട്ടി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് മേൽനടപടി സ്വീകരിച്ചു....
Malappuram

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ തേടി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും മലപ്പുറത്ത്

മലപ്പുറം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് തിരുവന്തപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ തേടി മലപ്പുറത്തെ വീട്ടിലെത്തിയത് നാടകീയ രംഗങ്ങള്‍ ഉണ്ടാക്കി. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറ പേര്‍ പിന്തുടരുന്ന വളാഞ്ചേരി സ്വദേശിയായ യുവാവിനെ തേടിയായിരുന്നു എം ബി ബി എസ് വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും തിങ്കളാഴ്ച രാത്രി എത്തിയിരുന്നത്. യുവതിയും മാതാപിതാക്കളും യുവാവിന്റെ വീട്ടിലെത്തുകയും വിവാഹം കഴിക്കണമെന്നാവശ്യം ഉന്നയിക്കുകയുമായിരുന്നു. ഇത് ഇരുകൂട്ടരും തമ്മില്‍ വാക് വാദത്തിനിടയാക്കുകയും വിഷയത്തില്‍ സമീപവാസികളും നാട്ടുകാരും ഇടപെടുകയും ചെയ്തു. തര്‍ക്കത്തിനിടെ യുവാവിന്റെ പിതാവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് യുവതിയും ബന്ധുക്കളും വളാഞ്ചേരി സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. പരാതിയിന്മേല്‍ കേസെടുത്തതോടെ യുവാവ് ഒളിവിലാണ്. വീ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; വെബ്സൈറ്റ് ലോഞ്ചിംഗ് നിർവ്വഹിച്ചു

വളാഞ്ചേരി: ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന 'കലൈക്യ' കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ വെബ്സൈറ്റ് ലോഞ്ചിംഗ് മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു.കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ, മത്സരാർത്ഥികൾക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന ക്യൂ.ആർ കോഡോട് കൂടിയ ഐ.ഡി കാർഡ്, മത്സര ഫലങ്ങൾ, കോളേജ് അടിസ്ഥാനത്തിലുള്ള സ്കോർ ബോർഡ്, വ്യക്തികത പ്രതിഭകളുടെ വിവരങ്ങൾ, വിജയികളുടെ ഫോട്ടോ പതിച്ച പോസ്റ്റർ, മത്സര ഷെഡ്യൂൾ, കലോത്സവത്തിൻ്റെ ഫോട്ടോകളുടെ ഗാലറി തുടങ്ങി കലോത്സവത്തിൻ്റെ മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന രീതിയിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ മജ്‌ലിസ് കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.വെബ്സൈറ്റ് ലോഞ്ചിംഗ് ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്ത...
Malappuram

വളാഞ്ചേരിയില്‍ ചെങ്കല്‍ ക്വാറിയിലെ അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വളാഞ്ചേരി : വട്ടപ്പാറയ്ക്ക് സമീപം ചെങ്കല്‍ ക്വാറിയില്‍ കഴിഞ്ഞ ദിവസം വാഹനം ഓടിക്കുന്നതിന്നിടയില്‍ ഡ്രൈവര്‍ ഹൃദയ സ്തംഭനമുണ്ടായതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിപ്പുറം കൊളത്തോള്‍ ഊരോത്ത് പള്ളിയാല്‍ മുണ്ടറം കുന്നത്ത് പരേതനായ പോക്കര്‍ മകന്‍ മൊയ്തീന്‍ കുട്ടി ( 40 )ആണ് മരിച്ചത്. ലോറി പിറകിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസമാണ് വട്ടപ്പാറക്ക് സമീപം കഴിഞ്ഞ ദിവസം ചെങ്കല്‍ ക്വാറിയില്‍ വാഹനം ഓടിക്കുന്നതിന്നിടയില്‍ ഡ്രൈവര്‍ക്ക് ഹൃദയ സ്തംഭനമുണ്ടാവുകയും ഡ്രൈവര്‍ തവനൂര്‍ അയങ്കലം കല്ലുര്‍ കുഴിക്കണ്ടത്തില്‍ മുജീബ് റഹ്മാന്‍ മരണപ്പെടുകയും ചെയ്തിരുന്നു. അതേ ചെങ്കല്‍ ക്വാറിയില്‍ മറ്റൊരു ലോറിയുമായി പോയി ലോഡ് എടുക്കാന്‍ കാത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന മൊയ്തീന്‍ കുട്ടിയെ നിയന്ത്രണം വിട്ട് പ...
Malappuram

വളാഞ്ചേരിയില്‍ കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു

വളാഞ്ചേരി : വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചളിയില്‍ കുടുങ്ങിയത്. പിന്നീട് നാട്ടുകാര്‍ എത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ട്. ഇത് മൂലമാണ് റോഡില്‍ ചെളി നിറഞ്ഞത്. യാതൊരു മുന്‍കരുതലും ഇല്ലാതെ മണ്ണെടുക്കുന്നത് കാരണം പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു എന്നു നാട്ടുകാര്‍ ആരോപിച്ചു. രോഗിയുമായി വന്ന കാര്‍ കുടുങ്ങിയെന്ന് പോലീസില്‍ അറിയിച്ചിട്ടും അധികൃതര്‍ എത്താന്‍ വൈകിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി....
Malappuram, Other

വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് വന്‍ സ്‌ഫോടകശേഖരം പിടികൂടി ; 4 പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് വന്‍ സ്‌ഫോടകശേഖരം പൊലീസ് കണ്ടെത്തി. 1125 ജലാറ്റിന്‍ സ്റ്റിക്, 4000 ഡിറ്റണേറ്റര്‍, 1620 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വാമിദാസന്‍, ക്വാറി തൊഴിലാളികളായ ഷാഫി, ഉണ്ണികൃഷ്ണന്‍, രവി എന്നവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. ക്വാറിയില്‍ നിന്ന് പിടികൂടിയതിന് പുറമെ, ക്വാറിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചുനല്‍കുന്ന സ്വാമിദാസന്‍ എന്ന ആളുടെ പാലക്കാട് നടുവട്ടത്തെ വീട്ടില്‍ നിന്നും സ്‌ഫോടകവസ്തു ശേഖരം പിടിച്ചിട്ടുണ്ട്. സ്വാമിദാസന്‍ പല ക്വാറികളിലേക്കും സ്‌ഫോടകവസ്തുക്കളെത്തിക്കുന്നയാള്‍ ആണെന്നാണ് വിവരം. എന്നാല്‍ വീട്ടില്‍ ഇയാള്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത്...
Accident, Kerala, Local news, Other

വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

വളാഞ്ചേരി : വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ്(41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി പ്രകാശിനെ(41) പരുക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വെളുപ്പിന് 5 മണിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് സവാള കയറ്റിപ്പോകുന്ന ലോറിയാണ് പ്രധാന വളവിൽ താഴേക്കു മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. പൊലീസും തിരൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ഏറെ നേരം പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി....
Accident

ഇരുചക്ര വാഹനം മറിഞ്ഞ് കോളേജ് അധ്യാപകൻ മരിച്ചു

വളാഞ്ചേരി : ടൗണിൽ മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപാസിനു സമീപം ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് കോളജ് അധ്യാപകൻ മരിച്ചു. പുറമണ്ണൂർ മജ്ലിസ് കോളജ് അധ്യാപകൻ തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി പ്രസാദ്(32) ആണ് മരിച്ചത്. ഞായർ വെളുപ്പിന് 3.30 ന് ആണ് അപകടം. ഉടൻ നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല....
Kerala, Malappuram

വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ സി എച്ച് ഹോസ്പിറ്റലിന് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം....
Accident, Breaking news

പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

വളാഞ്ചേരി : പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ പാണ്ടികശാലയിൽ ഇന്ന് രാത്രി 8 മണിക്കാണ് അപകടം. അപകടത്തിൽ അബൂദാബി പടി സ്വദേശി കുന്നത്ത് അബൂബക്കറിന്റെ (പോക്കർ ) മകൻ കുന്നത്ത് ഫാസിൽ (20) ആണ് മരിച്ചത്. സഹോദരന്റെ ബിസ്മി ഓട്ടോ കൺസൾട്ടൻസി യിൽ ജീവനക്കാരനാണ്. മൃതദേഹം വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
error: Content is protected !!