Tag: Vallikkunnu

വള്ളിക്കുന്നില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി
Job

വള്ളിക്കുന്നില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി

വള്ളിക്കുന്ന് മണ്ഡലത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. പ്രഥമ ക്യാമ്പ് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ, തീരദേശ ഉദ്യോഗാര്‍ത്ഥികള്‍ക്കായും മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്കുമായാണ് ഏകദിന രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കൊണ്ടോട്ടി ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.കെ അജിത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. സുലൈമാന്‍, എ.പിയൂഷ്, നസീമ യൂനുസ്,എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ മറ്റു...
Politics

ആലംകോട് യു ഡി എഫിനും വള്ളിക്കുന്നിൽ എൽഡിഎഫിനും അട്ടിമറി ജയം

കണ്ണമംഗലത്ത് യു ഡി എഫ് സീറ്റ് നിലനിർത്തി മലപുറത്ത് ഉപ തിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ യു ഡി എഫിനും എൽ ഡി എഫിനും ഓരോ വാർഡുകളിൽ അട്ടിമറി ജയം, ഒരു വാർഡ് യു ഡി എഫ് നിലനിർത്തുകയും ചെയ്തു. ശശി ആലംകോട് കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡായ വാളക്കുട, ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പ്, വള്ളിക്കുന്ന് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പരുത്തിക്കാട് എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് അംഗമായിരുന്ന വിനോദ്കുമാര്‍ രാജിവെച്ച് ഒഴിവിലാണ് പരുത്തിക്കാട്ടെ  ഉപതെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.പി പുരുഷോത്തമന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉദിനുപറമ്പില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വാളക്കുടയില്‍  യു.ഡി.എഫ് പ്രതിനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സി കെ അഹമ്മദ് കണ്ണമംഗലം ആലംകോട് യു ...
Other

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു

വള്ളിക്കുന്ന്: കച്ചേരിക്കുന്ന് വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു. കാട്ടുങ്ങൽ പറമ്പിൽ ബുഷറയുടെ സ്കൂട്ടർ ആണ് കത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീടിന് മുമ്പിൽ നിർത്തിയിട്ടതായിരുന്നു. പോലീസും ഫയർഫോഴ്സും എത്തിയിരുന്നു. https://fb.watch/bgjt9zNRHc/
Accident

യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

വള്ളിക്കുന്ന് പരുത്തിക്കാട് പടിഞ്ഞാറെ കൊട്ടാക്കളം കെ കെ ശാലുവിന്റെ ഭാര്യ ലിജിന (35) ആണ് മരിച്ചത്. അത്താണിക്കൽ മാർവൽ സിമന്റ് കടയിലെ ജീവനക്കാരിയാണ്. വള്ളിക്കുന്ന് അത്താണിക്കൽ ട്രെയിൻ തട്ടിയ നിലയിൽ കാണുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ, അക്ഷയ്, ആസ്‌ലി ...
Other

ഷോപ്പിങ് കോംപ്ലക്സിന് മുമ്പിലെ മരങ്ങൾ പെട്ടെന്ന് ഉണങ്ങി, ദുരൂഹതയെന്ന് യൂത്ത് കോൺഗ്രസ്

കൊടക്കാട് KHAMLP സ്കൂളിന് മുൻവശത്ത് ചേളാരി -ചെട്ടിപടി റോഡരികിൽ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്ത് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നതും നൂറു വർഷത്തോളം പഴക്കമുള്ളതു മായ രണ്ടു പാല മരങ്ങൾ ഉണങ്ങിയ അവസ്ഥയിൽ. നല്ല തലയെടുപ്പോടെ നിന്നിരുന്ന രണ്ട് മരങ്ങളും പെട്ടെന്ന് ഉണങ്ങി കരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് 15 വാർഡ് യൂത്ത് കോണ്ഗ്രസ്സ് കമ്മറ്റി ആരോപിച്ചു. എന്തെങ്കിലും രാസ പാദാർത്ഥങ്ങളോ ,കീടനശിനികളോഉപയോഗിച്ച് മരങ്ങൾ ഉണക്കിയതാണോ എന്ന സംശയം നാട്ടുകാരിൽ ഉയർന്ന് വന്നിട്ടുണ്ട്. മരങ്ങൾ ഉണങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ച് ബന്ധപ്പെട്ട അധികാരികൾ അന്വേഷണം നടത്തണമെന്ന് പതിനഞ്ചാം വാർഡ് യൂത്ത് കോണ്ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു . ആവശ്യമായ നടപടികളോ അന്വേഷണമോ നടന്നില്ലെങ്കിൽവരും നാളുകളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കമ്മറ്റി അറിയിച്ചു. ...
Local news

ഹജ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് സേവന കേന്ദ്രങ്ങൾ തുടങ്ങി

തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ അപേക്ഷ കേന്ദ്രമാണ് തുടങ്ങിയത്. ചടങ്ങിൽ ചെയർമാന് സ്വീകരണവും നൽകി തിരൂരങ്ങാടി: സംസ്ഥാന ഹജ് കമ്മിറ്റി വഴി 2022 ലെ ഹജിന് അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹജ് ട്രൈനര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ ഹജ് ഓണ്‍ലൈന്‍ അപേക്ഷ സേവന കേന്ദ്രങ്ങൾ തുടങ്ങി. 2022 ജനുവരി 31 വരെ അപേക്ഷകള്‍ നല്‍കാം. തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ വിവിധ അപേക്ഷ കേന്ദ്രങ്ങളുടെ സംയുക്ത ഉദ്ഘാടനം പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനില്‍ ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. ഹജ് കമ്മിറ്റി അംഗം പി.ടി. അക്ബര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന് അസിസ്റ്റന്റ് ജില്ലാ ട്രെയ്‌നര്‍ പിപി.പി.എം മുസ്തഫയും മെമ്പര്‍ പി.ടി.അക്ബറിന് എഡിടി അഹമ്മദ് ഹാജിയും ട്രെയ്‌നര്‍മാരുടെ ആദരം നല്‍കി. ആദ്യ അപേക്ഷ പി.പി. അബ്ദുല്‍ ജബ്ബാര്‍ ബാഖവിയില്‍ നിന്ന് നഗരസഭ ചെയര്‍മാന്‍ എ.ഉസ്...
error: Content is protected !!