Tag: Vengara

വായനവാരാഘോഷത്തിന്റെ ഭാഗമായി പുസ്തകമരങ്ങള്‍ ഒരുക്കി കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്
Local news

വായനവാരാഘോഷത്തിന്റെ ഭാഗമായി പുസ്തകമരങ്ങള്‍ ഒരുക്കി കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്

വേങ്ങര: വായനവാരാഘോഷത്തിന്റെ ഭാഗമായി പുതുമയാര്‍ന്ന പരിപാടികളോടെ കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്. ഓരോ കുട്ടിയിലേക്കും വായന എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പുസ്തകമരങ്ങള്‍ ശ്രദ്ധേയമായി. കൂടാതെ വായിക്കാനും, എഴുതാനും, അറിയാനും, വിജയിക്കുവാനും സമൂഹവുമായി ഒത്തുചേരാനുമായ് ഗ്രന്ഥപ്പുര നിര്‍മ്മാണം, പുസ്തക ചര്‍ച്ച, വായന സന്ദേശം, വായന പ്രതിജ്ഞ, വായന ഗാനം, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍, ക്വിസ് മത്സരം, പുസ്തകാസ്വാദനം, പത്രവായന, കാവ്യ കൂട്ടം തുടങ്ങി നിരവധി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രധാനാദ്ധ്യാപകന്‍ പി.സി ഗിരീഷ് കുമാര്‍ അദ്ധ്യക്ഷം വഹിച്ച വായനോത്സവം പരിപാടി സ്‌കൂള്‍ മാനേജര്‍ കെ.പി.അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.എച്ച്.എം എസ് ഗീത, ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന പി. സംഗീത, ഷൈജു കാക്കഞ്ചേരി, ദില്‍ന കെ.ജെ, ബിന്ദു കമ്മൂത്ത്, ശ...
Local news

സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു പതിനഞ്ചുകാരനെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു ; വേങ്ങര സ്വദേശിക്ക് 34 വര്‍ഷം തടവും പിഴയും ശിക്ഷ

മഞ്ചേരി : സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു പതിനഞ്ചുകാരനെ തട്ടികൊണ്ടു പോയി പിഡിപ്പിച്ച വേങ്ങര സ്വദേശിക്ക് 34 വര്‍ഷം കഠിന തടവും 2.85 ലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത്മുച്ചി ചേലുപാടത്ത് അബ്ദുല്‍ ഖാദറിനെ (49) ആണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം അഷ്‌റഫ് ശിക്ഷിച്ചത്. പോക്‌സോ ആക്ടിലെ സെക്ഷന്‍ മൂന്ന് പ്രകാരം 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണം. തട്ടിക്കൊണ്ടുപോയതിന് ഏഴ് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ ആക്ട് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ഒരുമാസം വിതം അധിക തടവ് അനുഭവിക്കണം. 2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു കുട്ടിയെ പ്രതി ബൈക്...
Local news

വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു

വേങ്ങര : നാഷണൽ എൻജിഒ കോൺഫെഡറേഷൻ സഹകരണത്തോടെ വേങ്ങര കൊർദോവ എൻജിഒ നടപ്പിലാക്കുന്ന വുമൺ ഓൺവീൽസ് പദ്ധതി പ്രകാരമുള്ള വനിതകൾക്കുള്ള ഇരുചക്രവാഹനത്തിന്റെ വിതരണം ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീന ഫസൽ നിർവഹിച്ചു. വനിതാ ശാക്തീകരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകൾക്ക് മാതൃകയാണ് വേങ്ങര കൊർദോവഎൻ.ജി ഒ യെന്ന് പ്രസിഡൻ്റ് പറഞ്ഞു. 32 വനിതകൾക്കാണ് ഈ പദ്ധതിയുടെആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പിഎം ബഷീർ അധ്യക്ഷത വഹിച്ചു .പറപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ. സൈതുബിൻ, വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ കെ നഫീസ , അസ്യാമുഹമ്മദ്, പി എച്ച് ഫൈസൽ, പി കെ ഉസ്മാൻ ഹാജി,ടി. അലവിക്കുട്ടി, സുർജിത്ത് എന്നിവർ സംസാരിച്ചു കൊർദോവ എൻ.ജി.ഒ.ചെയർമാനും വാർഡ് മെമ്പറുമായ യൂസുഫലി വലിയോറ സ്വാഗതവും കെ.ഫാരിസ നന്ദിയുംപറഞ്ഞു .ചടങ്ങിന് എം ശിഹാബുദ്ദീൻ, കരുമ്പിൽ മുഹമ്...
Local news

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ വേങ്ങര യുഡിഎഫ് കമ്മിറ്റി യോഗം ചേര്‍ന്നു

വേങ്ങര : ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി വേങ്ങര യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു. പഞ്ചായത്ത് മുസ്ലിംലീഗ് ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ബൂത്ത് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരുടെ സംയുക്തയോഗം കെ പി സി സി സിക്രട്ടറി കെ പി അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ പി എ ചെറിത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം സിക്രട്ടറി പി. കെ. അലി അക്ബര്‍, നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ പി കെ അസ് ലു, കാമ്പ്രന്‍ അബ്ദുള്‍ മജീദ്, കെ.എം. കോയാമു, മങ്കട മുസ്തഫ, ആവയില്‍ സുലൈമാന്‍, ഇ.കെ.സുബൈര്‍, വി.പി.അബ്ദുള്‍ റഷീദ്, വി.യു കുഞ്ഞോന്‍, എന്‍. ഉബൈദ് മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി.എസ്. ബഷീര്‍, പൂക്കുത്ത് മുജീബ്, ടി. മൊയ്തിന്‍ കുട്ടി, പി. കെ. സിദ്ദീഖ്, അഹമ്മദ് ഹര്‍ഷല്‍ ചാക്കീരി, ഹംസമുള്ളന്‍, അജ്മല്‍ വെളിയോട്, സുബൈര്‍ ബാവ,...
Local news

കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ഷിബിലി സഹായ ഫണ്ട് കൈമാറി

വേങ്ങര : കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ഷിബിലി ചികിത്സ സായ ഫണ്ട് ചികിത്സ സഹായ സമിതിക്ക് കൈമാറി. ചികിത്സ സഹായ സമിതി സെക്രട്ടറി ഹക്കിന് കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ചീഫ് അഡൈ്വസര്‍ ബോര്‍ഡ് മെമ്പര്‍ പുല്ലാന്തോടി യൂസഫ് ചെക്ക് കൈമാറി. ചടങ്ങില്‍ ചികിത്സാ സഹായ സമിതി ഭാരവാഹി കെ വി ഹുസൈന്‍ ട്രസ്റ്റ് അംഗങ്ങളായ എന്‍ കെ ഗഫൂര്‍ പിടി അബ്ദുല്‍ അസീസ് മിശാല്‍ ഇ കെ പടി തുടങ്ങിയവര്‍ പങ്കെടുത്തു ...
Local news, Other

ഇ.ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും

വേങ്ങര : മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും. 56417 ഭൂരിപക്ഷമാണ് വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. ഏ ആര്‍ നഗര്‍ പഞ്ചായത്ത് 9184, കണ്ണമംഗലം 9811, ഊരകം 6729, വേങ്ങര 13369, പറപ്പൂര്‍ 8616, ഒതുക്കുങ്ങല്‍8708 എന്നിങ്ങനെയാണ് ഭൂരിപക്ഷം. വേങ്ങരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് ലഭിച്ച ഭൂരിപക്ഷം എം.പി. അബ്ദു സമദ് സമദാനിക്ക് 30500 ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.വേങ്ങര നിയോജക മണ്ഡലത്തില്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ലഭിച്ച ഏറ്റവും മികച്ച ഭൂരിപക്ഷമാണ് വേങ്ങരയില്‍ നിന്നും ഇ.ടി. മുഹമ്മദ് ബഷീറിന് നേടാനായത്. ഒരു ബൂത്തില്‍ ഒഴികെ മണ്ഡലത്തിലെ മറ്റെല്ലാ ബൂത്തിലും യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായി. വേങ്ങര യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടന്നു. യു.ഡി.എഫ്. ചെയര്‍മാന്‍ പി.എ.ചെറിത് , മണ്ഡലം മുസ്ലിം ലീഗ് പ...
Other

SKSSF പരിസ്ഥിതി സൗഹൃദം: മുക്കം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു

വേങ്ങര : എസ്. കെ. എസ്. എസ്. എഫ് പരിസ്ഥിതി സൗഹൃദ പ്രചാരണത്തിന്റെ വേങ്ങര മേഖലാതല ഉദ്ഘാടനം സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം തറയിട്ടാൽ എ. കെ മാൻഷൻ ഓഡിറ്റോറിയത്തിന് സമീപം തൈ നട്ട് നിർവഹിച്ചു. മേഖല പ്രസിഡന്റ് ശമീർ ഫൈസി,വൈസ് പ്രസിഡന്റ് മുസ്തഫ മാട്ടിൽ,ബശീർ നിസാമി മുട്ടംപുറം,ത്വാഹാ ഫൈസി പങ്കെടുത്തു.
Other

അല്‍ബിര്‍റ്: വിദ്യാഭ്യാസ നവജാഗരണത്തിന് ഊര്‍ജ്ജം നല്‍കിയ സംവിധാനം ; ജിഫ്രി തങ്ങള്‍

വേങ്ങര : അല്‍ബിര്‍റ്: വിദ്യാഭ്യാസ നവജാഗരണത്തിന് ഊര്‍ജ്ജം നല്‍കിയ സംവിധാനമാണെന്ന് ജിഫ്രി തങ്ങള്‍. മൂല്യധിഷ്ഠിത സംസ്‌കാരത്തിന് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസം പുതു തലമുറക്ക് പകര്‍ന്നു നല്‍കുന്നതില്‍ അല്‍ബിര്‍റ് സ്ഥാപനങ്ങള്‍ മികച്ച മാതൃകയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങര കുറ്റാളൂര്‍ മര്‍കസുല്‍ ഉലൂം അല്‍ബിര്‍റില്‍ വെച്ച് നടന്ന അല്‍ബിര്‍റ് ദേശീയ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവ സമൂഹത്തിന് ഉപകാര പ്രദമാകുന്ന എല്ലാതരം അറിവുകളെയും പ്രോത്സാഹിപ്പിക്കണമെന്നും ചുരുങ്ങിയ കാലം കൊണ്ട് സമൂഹത്തിനിടയില്‍ വലിയ അംഗീകാരം നേടിയ വിദ്യാഭ്യാസ സംരംഭമാണ് അല്‍ബിര്‍റ് എന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അല്‍ബിര്‍റ് സ്‌കൂള്‍സ് കണ്‍വീനര്‍ കെ. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവും വേങ്ങര നിയോജക മണ്ഡലം എം. എല്‍. എയുമായ പി.കെ കുഞ്ഞാലിക്കുട്ടി മ...
Local news, Other

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങായി മാറി

വേങ്ങര : പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങായി മാറി. കെഎംഎച്ച്എസ്എസ് കുറ്റൂര്‍ നോര്‍ത്ത് 2002 - 2003 ബാച്ച് സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വച്ചാണ് എസ്എസ്എല്‍സി പ്ലസ് ടു വിജയികളെ ആദരിച്ചത്. ചടങ്ങില്‍ വച്ച് വിദ്യാര്‍ത്ഥികെ മെമെന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍, ഗ്രൂപ്പ് അഡ്മിന്‍മാരായ, ഷെരീഫ് കക്കാടംപുറം, മിഷാല്‍ കുറ്റൂര്‍, സുമയ്യാബി ഫറോക്ക്, - ജാഫര്‍ ഷെരീഫ് ചെങ്ങാനി, അസീസ്.മറ്റു സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ...
Local news

പറപ്പൂര്‍ ഐയുഎച്ച്എസ്എസ് പ്രതിഭാദരം സംഘടിപ്പിച്ചു

വേങ്ങര : പറപ്പൂര്‍ ഐ.യു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മലപ്പുറം ജില്ലാ ആര്‍.ഡി.ഡി ഡോ.പി.എം.അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനേജര്‍ ടി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി അബ്ദുറഷീദ്, പ്രധാനാധ്യാപകന്‍ എ.മമ്മു, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ടി.ഇ മരക്കാരുട്ടി ഹാജി, സി.ഹംസ ഹാജി, വി.മുബാറക്ക്, ടി.പി ചെറീത്, നിയുക്ത പ്രിന്‍സിപ്പാള്‍ സി.അബ്ദുല്‍ അസീസ്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ഹംസ തോപ്പില്‍, എം ടി എ പ്രസിഡന്റ് പി.സമീറ, ടി.അബ്ദുല്‍ ഹഖ്, ഇ.കെ സുബൈര്‍, ഇസ്ഹാഖ് കാലടി, കെ.പി അബ്ദു റഹ്‌മാന്‍, ഇ.പി വിനോദ് കുമാര്‍, ടി.ഇ സലീല എന്നിവര്‍ പ്രസംഗിച്ചു. ...
Local news, Other

18 വർഷത്തെ പ്രിൻസിപ്പൽ സേവനത്തിനുശേഷം കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ വിരമിച്ചു

വേങ്ങര : ചേറൂർ പി പി ടി എം വൈ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ 18 വർഷത്തെ പ്രിൻസിപ്പാൾ സേവനം പൂർത്തിയാക്കി ഇന്ന് സർവീസിൽ നിന്നും വിരമിക്കുകയാണ്. 1991 ൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകനായി സർവീസ് തുടങ്ങി 2005 ൽ ഹയർസെക്കൻഡറിയിലേക്ക് പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി പ്രമോഷനായി, തുടർന്ന് 2006 ൽ പ്രിൻസിപ്പലായി ചുമതലയേറ്റു. നീണ്ട 18 വർഷക്കാലം സ്കൂൾ മേധാവിയായി സേവനമനുഷ്ഠിച്ചതിനു ശേഷം ആണ് കലാലയത്തിൽ നിന്നും പടിയിറങ്ങുന്നത് . ജില്ലയിൽ കൂടുതൽ വിജയശതമാനം ഉള്ള സ്കൂൾ, വേങ്ങര മണ്ഡലത്തിൽ വർഷങ്ങളായി കൂടുതൽ എപ്ലസ് ലഭിക്കുന്ന സ്കൂൾ, കലാകായിക ശാസ്ത്ര രംഗങ്ങളിൽ സംസ്ഥാനതല നേട്ടങ്ങൾ , സംസ്ഥാന തലത്തിൽ ടൂറിസം ക്ലബ്ബ് അവാർഡ് തുടങ്ങി അനവധി നേട്ടങ്ങൾ ഈ കാലയളവിൽ നേടാനായി. രണ്ടുപ്രാവശ്യം വേങ്ങര സബ് ജില്ല കലോത്സവവും ഒരു പ്രാവശ്യം സബ്ജില്ലാ ശാസ്ത്രമേളയും തന്റെ മേൽനോട്ടത്തിൽ സ്കൂളിൽ വെച്ച് നടത്തുവ...
Obituary

ഹൃദയ സ്തംഭനം, വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു

വേങ്ങര: ഹൃദയസ്തംഭനം മൂലം വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു. ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ താമസക്കാരനായ കളത്തിങ്ങൽ ഐത്തുവിൻ്റെ മകൻ അബ്ദുൽ നാസർ(48) ആണ് മരിച്ചത്. മാർക്കറ്റിൽ ജോലിക്കാരനായ ഇദ്ദേഹം ആറു മാസം മുമ്പാണ് നാട്ടിൽ വന്നു പോയത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. മാതാവ് : പാത്തുമ്മു തയ്യിൽ. ഭാര്യ: ആസ്യ . മക്കൾ: ലുബൈന, ഹാജറ, അഫ്സൽ, സഹ്‌ന. മരുമക്കൾ: ജാനിഷ് ( മലപ്പുറം അത്താണിക്കൽ),ഷക്കീർ ഹുസൈൻ (കൊളപ്പുറം), ആയിഷ ജുബൈരിയ . സഹോദരങ്ങൾ: മുനീർ, അബ്ദുസമദ്.( ഇരുവരും യു എ ഇ ). ...
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും പാലിയേറ്റീവ് പരിരക്ഷാ – സംയുക്ത യോഗം സംഘടിപ്പിച്ചു

വേങ്ങര : ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെയും പരിരക്ഷാ ഭാരവാഹികളുടേയും പെയിൻ ആൻറ് പാലിയേറ്റീവ് ചുമതല വഹിക്കുന്നവരുടെയും സംയുക്ത യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പെയിൻ ആൻറ് പാലിയേറ്റീവ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പാവപ്പെട്ട രോഗികൾക്ക് മികച്ച സംവിധാനങ്ങൾ ഒരുക്കി നൽകുന്ന തിനും ബ്ലോക്ക് പഞ്ചായത്ത് സദാ സന്നദ്ധമാണെന്ന് പ്രസിഡണ്ട് അറിയിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പാലിയേറ്റീവ് ജില്ലാ കോ-ഓർഡിനേറ്റർ ഫൈസൽ വിഷയം അവതരിപ്പിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അംജതാ ജാസ്മിൻ, തെന്നല പ്രസിഡണ്ട് സലീന കരുമ്പിൽ, കണ്ണമംഗലം പ്രസിഡണ്ട് ഹംസ ഉത്തമ്മാവിൽ , വേങ്ങര വൈസ് പ്രസിഡണ്ട് ടി.കെ കുഞ്ഞുമുഹമ്മദ്, എടരിക്കോട് വൈസ് പ്രസിഡണ്ട് ആബിദ പൈക്കാടൻ, പറ...
Local news

പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു

വേങ്ങര : കൂമണ്ണ - വലിയപറമ്പ് ഗ്രെയ്‌സ് ഇംഗ്ലിഷ് സ്‌കൂള്‍ ട്രെന്റ് പ്രിസ്‌കൂളിലെ പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു. സയ്യിദ് ബദറുദ്ദീന്‍ കോയ തങ്ങള്‍ ആദ്യ ബാച്ച് പൂര്‍ത്തീകരിച്ച 32 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. വലിയപറമ്പ് പള്ളി - മദ്‌റസ കമ്മിറ്റി പ്രസിഡന്റ് കെ.ടി അബു ഹാജി അധ്യക്ഷനായി. ചെപ്പറ്റ മഹല്ല് ജനറല്‍ സെക്രട്ടറി പാറായി അബ്ദുറഹ്‌മാന്‍കുട്ടി, വലിയപറമ്പ് ടിക്യൂഎസ്എം സദര്‍ മുഅല്ലിം ഫസലുറഹ്‌മാന്‍ ഫൈസി, പള്ളി - മദ്‌റസ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ കാളൂര്‍, നാസര്‍ ദാരിമി, ടി.പി മൊയ്തീന്‍കോയ സംബന്ധിച്ചു. സ്‌കൂള്‍ മാനേജര്‍ നിസാര്‍ കൂമണ്ണ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സാദിഖ് കാളൂര്‍ നന്ദിയും പറഞ്ഞു. ...
Local news

പാലച്ചിറ മാട് മുസ്‌ലിം ലീഗ് കമ്മറ്റി വി.ടി തങ്ങള്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

എടരിക്കോട് : പാലച്ചിറ മാട് പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക മത രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്ന പരേതനായ വി.ടി മുഹമ്മദ് കോയ തങ്ങള്‍ (വി.ടി തങ്ങള്‍ ) പേരില്‍ പാലച്ചിറ മാട് മുസ്‌ലിം ലീഗ് കമ്മറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പാലച്ചിറ മാട് ദാറുല്‍ ഉലൂം മദ്രസ്സ പരിസരത്ത് നടന്ന സദസ്സ് മഹല്ല് പ്രസിഡണ്ട് പാറയില്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. എ.സി റസാഖ് അധ്യക്ഷത വഹിച്ചു. റഹീം ചീമാടന്‍ ,ഡോ.സി.മുഹമ്മദ് ,ലിബാസ് മൊയ്തീന്‍, സി.കെ. എ റസാഖ്, മജീദ് പോക്കാട്ട്, മുക്ര സുലൈമാന്‍ ഹാജി ,കെ.പി സൈതലവി ഹാജി, ഖാദര്‍ പെരിങ്ങോടന്‍ ,നൗഫല്‍ അന്‍സാരി, കെ.പി അലി അഷ്‌റഫ് ,എസി. സിദ്ദീഖ്, ഹനീഫ പൂഴിത്തറ ,കെ .പി സൈനുല്‍ ആബിദ്' ,എന്നിവര്‍ അനുസ്മരണ സദസ്സില്‍ പങ്കെടുത്തു. ഷംസുദീന്‍ കാമ്പുറത്ത് സ്വഗതവും സി.സി. ഫാറൂഖ് നന്ദിയും പറഞ്ഞു. ...
Local news

ഉന്നത വിജയം നേടിയവരെ ആദരിക്കാനൊരുങ്ങി ചേറ്റിപ്പുറം കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പ്

വേങ്ങര : എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച പ്രതിഭകളെ ചേറ്റിപ്പുറം കൂട്ടായ്മ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. മെയ് 30ന് ചേറ്റിപ്പുറം അംഗന്‍വാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ആയിരിക്കും മെമെന്റോ വിതരണം നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. അംഗന്‍വാടി പ്രവേശനോത്സവവും ചേറ്റിപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആയിരിക്കും നടക്കുക. വിളംബര റാലി, കുരുന്നുകളുടെ കലാപരിപാടികള്‍, പായസവിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണെന്നും രജിസ്റ്റര്‍ ചെയ്ത എസ്എസ്എല്‍സി പ്ലസ് ടു വിജയികള്‍ അന്നേ ദിവസം 9.30ന് അംഗന്‍വാടിയില്‍ എത്തണമെന്നും ഭാരവാഹികള്‍ അറിയിച്ചു ...
Local news, Other

കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രo ശുചീകരിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍

എ ആർ നഗർ : കുന്നുംപുറം പാലിയേറ്റീവ് കെയർ സൊസൈറ്റിയും മെക്-7 ഹെല്‍ത്ത്‌ ക്ലബ്ബും ഫിഫ്റ്റി പ്ലസ് ഫുട്ബാള്‍ ക്ലബ്ബും സംയുക്തമായി മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കുന്നുംപുറത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവൃത്തികള്‍ നടത്തി. നൂറോളം വരുന്ന സന്നദ്ധ പ്രവർത്തകരാണ് ശുചീകരണത്തിൽ ഭാഗമായത്. കാടുപിടിച്ചു കിടന്ന കോമ്പൗണ്ടും മലിനമായ ഹെൽത്ത് സെൻ്റർ പരിസരവും വളരെ നന്നായി ശുചീകരിച്ചത് ചികിത്സക്കെത്തുന്ന രോഗികൾക്കും ജീവനക്കാർക്കും വലിയ ആശ്വാസമായി. തലേന്ന് രാത്രിയിലെ പേമാരി ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊന്നും വകവെയ്ക്കാതെ സന്നദ്ധ പ്രവർത്തകർ കുറ്റമറ്റ രീതിയിൽ ശുചീകരണം നടത്തി. കാട് പിടിച്ച് കിടന്നിരുന്ന ഇടങ്ങളെല്ലാം വെണ്മ പരത്തി. ദുർഗന്ധം വമിച്ചിരുന്ന പരിസരങ്ങളിൽ നിന്ന് ക്വിന്‍റല്‍ കണക്കിന് വരുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുകയും ചെയ്തു. വേങ്ങര ...
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു

വേങ്ങര : എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ അനുമോദന യോഗം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍, നേതാക്കള്‍ ആയ ഷമീര്‍ കാമ്പ്രന്‍,കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ. റഹീസ്, പറമ്പന്‍ സൈതലവി, വി പി. ഉമ്മര്‍, എം കെ.ഫഹദ്, ജംഷി പാങ്ങാട്ട്, എം സി. ആഷിഖ്, എം ടി. ഫഹല്‍, എം ടി. അര്‍ഷാദ്, എന്‍ ടി.സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു. ...
Malappuram

ദേശീയ ഓപ്പണ്‍ സ്‌ക്കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: മെഡലുകള്‍ വാരിക്കൂട്ടി വിദ്യാര്‍ഥികള്‍

തിരൂരങ്ങാടി : തൃശൂരില്‍ വെച്ച് നടന്ന ദേശീയ ഓപ്പണ്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍ മികച്ച വിജയം കൊയ്ത് വിദ്യാര്‍ഥികള്‍. എ ആര്‍.നഗര്‍ ചെണ്ടപ്പുറായ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, പുതിയത്ത് പുറായ എ.എച്ച്.എം.എല്‍.പി സ്‌ക്കൂള്‍, അച്ചനമ്പലം ജി.യു.പി സ്‌ക്കൂള്‍ എന്നീ സ്‌കൂളുകളിലെ പതിനാല് വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്ത് മെഡല്‍ നേടി ജില്ലയുടെ അഭിമാനമായി മാറിയത് മുഹമ്മദ് ഫാദില്‍, മുഷ്‌രിഫ്, മുഹമ്മദ് സയാന്‍, യാസീന്‍ യാസീമില്‍, ഷഫ്‌നാ റഹ്‌മ എന്നീ അഞ്ച് പേര്‍ സ്വര്‍ണവും നിഹതന്‍സീം, അസ്‌നസിലു, അനുശ്രീ, മുഹമ്മദ് അംജദ്, ഗസല്‍ ഗയാം എന്നീ അഞ്ച് പേര്‍ വെള്ളിയും ഹസം സക്കരിയ, അരുണ്‍ കൃഷ്ണ, മുഹമ്മദ് സാദില്‍, ഫാത്തിമ ഷഹാന എന്നീ നാല് പേര്‍ വെങ്കലവുമാണ് നേടിയത്. സെന്‍സായി കെ.വി അനൂപാണ് ടീമിനെ നയിച്ചത്. ജില്ലയിലെ പതിനഞ്ചോളം സ്‌കൂളുകളില്‍ യു.കെ.എ.ഐ ഷോട്ടോകാന്‍ കരാട്ടെ പരിശീലിപ്പിക്കുന്...
Local news, Obituary, Other

അബുദാബിയില്‍ മരണപ്പെട്ട വേങ്ങര സ്വദേശിയുടെ മയ്യത്ത് നമസ്‌കാരം നാളെ

അബുദാബിയില്‍ മരണപ്പെട്ട സുബൈറിന്റെ മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 7 മണിക്ക് വേങ്ങര അരിക്കുളം ജുമാ മസ്ജിദില്‍ വച്ച് നടക്കും. കഴിഞ്ഞദിവസം അബുദാബിയില്‍ വെച്ച് മരണപ്പെട്ട വേങ്ങര മാര്‍ക്കറ്റ്‌റോഡ് സ്വദേശി പരേതനായ പുല്ലമ്പലവന്‍ രായിന്‍ എന്നവരുടെ മകന്‍ സുബൈര്‍ (47 ) ന്റെ മയ്യത്ത് നമസ്‌കാരമാണ് നാളെ നടക്കുക. മൃതദേഹം നാളെ ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. തുടര്‍ന്ന് ജനാസ നമസ്‌കാരം നാളെ ശനിയാഴ്ച രാവിലെ 7 മണിക്ക് വേങ്ങര അരിക്കുളം ജുമാമസ്ജിദില്‍ വെച്ച് നടക്കും. ...
Accident, Local news

വേങ്ങര പാണ്ടികശാലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേര്‍ക്ക് പരിക്ക്

വേങ്ങര: പാണ്ടികശാലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ആണ് വിവരം. ചെമ്മാട് മുതലമാട് റൂട്ടില്‍ ഓടുന്ന സൈബര്‍ ബസ്സും ഓട്ടോയും ആണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫ് (45) എന്ന ആള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ...
Local news

സഹോദരിയുടെ വീട്ടിലേക്ക് വിരുന്ന വന്ന വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു

വേങ്ങര : ഊരകം കോട്ടുമലയിലെ പുഴയിൽ വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട്. സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്‌നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം. കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി. Sisters from Vengara drowned in the river in Kottumala, Orakam. ...
Local news, Other

വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാര്‍ മരിച്ചു

വേങ്ങര : വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാരായ രണ്ട് യുവതികള്‍ മരിച്ചു. ഊരകം കോട്ടുമലയിലെ പുഴയില്‍ മുങ്ങിയാണ് മരണം. വേങ്ങര വെട്ടുതോട് സ്വദേശികളായ സഹോദരിമാരാണ് മരിച്ചത്. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരം ആണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു. ...
Obituary

ഊരകം സ്വദേശി ജിദ്ധയിൽ നിര്യാതനായി

ഊരകം സ്വദേശി ജിദ്ധയില്‍ നിര്യാതനായി. ജിദ്ദയിലെ ശാരാ സബ്ഹിന്‍ എയര്‍പോര്‍ട്ടിനടുത്ത് താമസിക്കുന്ന ഊരകം കാരാത്തോട് മുസ്ലിയാര്‍ കുറുങ്ങാട്ടില്‍ അനീസ് (44) പാണ്ടിക്കതൊടി ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജാമിഅ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം.
Local news, Other

വേങ്ങര കടലുണ്ടി പുഴയില്‍ നീര്‍നായ ശല്ല്യം രൂക്ഷം ; നാല് പേര്‍ക്ക് കടിയേറ്റു

വേങ്ങര : കടലുണ്ടി പുഴയില്‍ നീര്‍നായ ശല്ല്യം രൂക്ഷം. പറപ്പൂര്‍ കല്ലക്കയത്താണ് നീര്‍നായയുടെ ശല്ല്യം രൂക്ഷമാകുന്നത്. ഇന്നലെ രാവിലെ നീര്‍നായകളുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു. പതിവായി കല്ലക്കയത്ത് നീന്തല്‍ നടത്തുന്ന വേങ്ങര സ്വിമേഴ്സ് ക്ലബ്ബിലെ അംഗങ്ങളായ നാലു പേര്‍ക്കാണ് ഇന്നലെ നീര്‍ നായകളുടെ കടിയേറ്റത്. പരുക്കേറ്റവരെ വേങ്ങരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലക്കയത്തിന് തൊട്ട് താഴെയുള്ള മിഠായിക്കടവ് ഭാഗത്ത് നിന്നും നാല് മാസം മുമ്പ് നിരവധി പേര്‍ക്ക് നീര്‍നായയുടെ കടിയേറ്റിരുന്നു. സമീപത്തെ തന്നെ കാവിന്‍ മുമ്പില്‍ കടവ്, വലിയ തൊടു കടവ്, കല്ലക്കയത്തിന് മുകള്‍ വശത്തുള്ള പാറക്കടവ് ഭാഗത്തും നീര്‍നായ ശല്ല്യം രൂക്ഷമാണ്. വേനല്‍ കനത്തതോടെ വെള്ളക്ഷാമം കാരണം ദൂരെ ഭാഗങ്ങളില്‍ നിന്നെത്തുന്നവരടക്കം നിരവധി പേരാണ് കുളിക്കാനും അലക്കാനുമായി പുഴക്കടവുകളിലെത്തുന്നത്. നീര്‍നായ ശല്ല്യം രൂക്ഷമായതോടെ ഇത്ത...
Crime, Local news, Other

എംഡിഎംഎയുമായി ഊരകം സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍, പിടിയിലായത് ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികള്‍

മലപ്പുറം : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഊരകം സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന, സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കലില്‍ വച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. യാത്ര ചെയ്യുന്ന സമയം പരിശോധനകള്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കള്‍ ...
Local news

മെതുലാട് മഹല്ല് കമ്മിറ്റി ഈദ് ഗാഹ് സംഘടിപ്പിച്ചു

വേങ്ങര : വിശ്വാസികൾ ഒരു മാസത്തെ വ്രതാനുഷ്ടാനത്തിനു ശേഷം പരിശുദ്ധ റമദാന് പരിസമാപ്തി കുറിച്ച് ചെറിയ പെരുന്നാൾ ആഘോഷത്തിന് തുടക്കാം കുറിച്ചു. കൊടും വേനലിനെയും കടുത്ത ചൂടിനെയും തരണം ചെയ്ത് ശരീരത്തെയും ആത്മാവിനെയും വിശുദ്ധമാക്കിയാണ് ഓരോ വിശ്വാസിയും റമസാൻ വ്രതം പൂർത്തിയാക്കുന്നത്. മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി റമദാനിൽ ആർജ്ജിച്ച സൂക്ഷ്മത ഇനി വരും നാളുകളിലും കൈമോശം വരാതിരിക്കാൻ വളരെ ശ്രദ്ധിക്കണമെന്ന് മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് മഹല്ല് ഖത്വീബ് മുബഷിർ ബുസ്താനി ഖുതുബയിൽ ഉത്ബോധിപ്പിച്ചു. മനസ്സിനെയും ശരീരത്തെയും വ്രതശുദ്ധി കൊണ്ട് പവിത്രമാക്കിയ ആത്മീയ നിർവൃതിയിലാണ് വിശ്വാസികൾ ഈ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് അപരന്റെ പട്ടിണിയും പ്രയാസങ്ങളും ക...
Crime

ഗൃഹോപകരണ കടയുടെ മറവിൽ ലഹരി വിൽപന; എം ഡി എം എ യുമായി വേങ്ങരയിൽ കടയുടമ പിടിയിൽ

വേങ്ങര : നിരോധിത ലഹരി മരുന്ന് ഇനത്തിൽപ്പെട്ട എം ഡി എം എ യുമായി ഹോം അപ്ലെയിൻസസ് സ്ഥാപന ഉടമ പിടിയിലായി. കുന്നുംപുറം തോട്ടശ്ശേരിയറ സ്വദേശി പള്ളിയാളി ഷംസുദ്ദീൻ (41) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1 ലക്ഷം രൂപയോളം വില വരുന്ന 25 ഗ്രാമോളം MDMA കണ്ടെടുത്തിട്ടുണ്ട്. വേങ്ങര തോട്ടശേരിയറയിൽ പ്രവർത്തിക്കുന്ന Life Cart Home ApplinSes Factory outlet എന്ന കടയുടെ മറവിലാണ് ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തി വന്നിരുന്നത്. ലഹരി കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കുറഞ്ഞ വിലക്ക് ഗൃഹോപകരണങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിലേക്ക് ബാംഗ്ലൂരിൽ നിന്നാണ് ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘം കടത്തിയിരുന്നത്. ഇത്തരത്താൽ വൻ തോതിൽ ലഹരി വസ്തുക്കൾ ഇയാൾ ഉൾപ്പെട്ട സംഘം കടത്തിയിരുന്നതായി ഇയാളെ ചോദ്യം ചെയ്തതിൽ വ്യക്തമായിട്ടുണ്ട്...
Local news, Malappuram, Other

നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി

മലപ്പുറം : നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി. വേങ്ങര കണ്ണമംഗലം ചേറൂര്‍ സ്വദേശി മൂട്ടപ്പറമ്പന്‍ വീട്ടില്‍ അബ്ദുള്‍ റഹൂഫ്, നിലമ്പൂര്‍ പുള്ളിപ്പാടം ഓടായിക്കല്‍ സ്വദേശി വാഴയില്‍ വീട്ടില്‍ ഷൌക്കത്തലി, വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പാറക്കുഴിയില്‍ വീട്ടില്‍ സൈതലവി എന്ന മുല്ലമൊട്ട്, എടക്കര കാക്കപ്പരത സ്വദേശി കുറുങ്ങോടന്‍ വീട്ടില്‍ സുബിജിത്ത് എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. ഷൌക്കത്തലി, അബ്ദുള്‍ റഹൂഫ് എന്നിവര്‍ നിരവധി കഞ്ചാവ് കേസ്സുകളിലെ പ്രതികളാണ്. കവര്‍ച്ച നടത്തുക, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വീടുകളില്‍ അധിക്രമിച്ച് കയറി നാശനഷ്ടം വരുത്തുക, മാരകായുധങ്ങളുമായി സ്ഥപനങ്ങളില്‍ അധിക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ് സൈതലവി. കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ...
Local news, Other

കിടപ്പ് രോഗികള്‍ളുടെ ചികിത്സാ ചിലവിലേക്ക് പണം കണ്ടെത്താന്‍ ചിരങ്ങാ ചലഞ്ച് നടത്തി യുവ കര്‍ഷകര്‍

വേങ്ങര : കിടപ്പിലായ രോഗികളുടെ ചികിത്സാ ചിലവിലേക്ക് പണം നല്‍കണമെന്ന ഉദ്ദേശത്തോടെ ചിരങ്ങാ ചലഞ്ച് നടത്തി യുവ കര്‍ഷകര്‍. ഇരിങ്ങല്ലൂര്‍ പാലാണി സ്വദേശി ചാലില്‍ സലീമും ഉബൈദും എകെ മുഹമ്മദും ആണ് തങ്ങളുടെ കൃഷിയിടത്തില്‍ വിളഞ്ഞ ചിരങ്ങകള്‍ വിറ്റ് കിട്ടുന്ന പണം ചികിത്സാ ചിലവിലേക്ക് നല്‍കാന്‍ പറപ്പൂര്‍ പെയിന്‍ & പാലിയേറ്റീവ് ഭാരവാഹികളെ ചിരങ്ങ ഏല്‍പ്പിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് പാലാണി അങ്ങാടിയില്‍ വെച്ച് മുഴുവന്‍ ചിരങ്ങകളും വളരെ ആവേശത്തോടെ ജനകീമായി വിറ്റഴിച്ചു. വിറ്റഴിച്ച മുഴുവന്‍ തുകയും പാലിയെറ്റീവ് ഭാരവാഹികള്‍ക്ക് കൈമാറി ...
error: Content is protected !!