Tag: Young women

യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവതിയെ പെരുവള്ളൂർ സൂപ്പർ ബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയും ഓച്ചെരിയിൽ താമസക്കാരുമായ പരേതനായ ഈന്തുള്ളക്കണ്ടി മാമുവിന്റെ മകൾ ഫെബിന (28) യാണ് മരിച്ചത്. കോഴിക്കോട് വേങ്ങേരി പറമ്പിൽകണ്ടി മേടത്തിൽ കണ്ടി മുഹമ്മദ് ആഷിഖിന്റെ കൂടെ സൂപ്പർ ബസാറിൽ ഫ്ലാറ്റിലായിരുന്നു താമസം. ഇന്നലെ രാത്രി 11 ന് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് ആഷിഖ് പറയുന്നത്. ഇവർക്ക് മൂന്നര വയസ്സായ മകനുണ്ട്. നേരത്തെ വിവാഹിതയായിരുന്ന യുവതി ആഷിഖിന്റെ കൂടെ തമാസമാക്കുകയായിരുന്നു എന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. മൃതദേഹം തേഞ്ഞിപ്പലം പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ...
Other

ഗര്‍ഭച്ചിദ്ര മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു

മലപ്പുറം: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയില്‍മേലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സ്ഥാപനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനാവശ്യമായ ജെസ്റ്റൊപ്രൈം എസ്. ആർ 200 എം. ജി എന്ന മരുന്നാണ് കുറിപ്പടിയില്‍ എഴുതിയിരുന്നത്. ഈ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ കാണിച്ചപ്പോള്‍  പരാതിക്കാരന് ലഭിച്ചത് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ടു ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പ...
Obituary

ഭർതൃമതി തീ പൊള്ളലേറ്റ് മരിച്ചു

വേങ്ങര : യുവതി തീ കൊളുത്തി മരിച്ചു. കുറ്റൂർ നോർത്തിലെ നടുവിലപ്പള്ളി കുഞ്ഞി മുഹമ്മദിന്റെ മകൾ സീനത്ത് (31) ആണ് സ്വവസതിയിൽ കഴിഞ്ഞ ദിവസം രാവിലെ തീ കൊളുത്തി മരിച്ചത്. തീ ആളുന്നതു കണ്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീകൾ ഓടിവന്നെങ്കിലും അപ്പോഴേക്കും മാരകമായി പൊള്ളലേറ്റിരുന്നു. യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പുലർച്ചെയോടെ മരണത്തിനു കീഴടങ്ങി.മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെകൊറ്റശേരിപ്പുറായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.ഭർത്താവ് :കള്ളത്താംപറമ്പിൽ ഷരീഫ് (ചേറ്റിപ്പുറം മാട്)മാതാവ് :നെടുമ്പള്ളി ആയിഷക്കുട്ടി.മക്കൾ :ആരിഫ്, നഹ്‌ല, റബീഹ്. ...
Other

നടുറോഡിൽ യുവതികൾക്ക് മർദനം: വീണ്ടും മൊഴിയെടുത്തു

തേഞ്ഞിപ്പലം: പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് പെണ്‍കുട്ടികളെ നടുറോഡില്‍ വെച്ച് യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരുടെ മൊഴിയെടുത്തത്. പൊലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും അഞ്ചിലേറെ തവണ മുഖത്തടിച്ച സ്ഥിതിയുണ്ടായിട്ടും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസ് വീണ്ടും പെണ്‍കുട്ടികളുടെ മൊഴിയെടുക്കാന്‍ തയാറായത്. അതേസമയം പെണ്‍കുട്ടികള്‍ ഇന്ന് വനിതാ കമ്മീഷനും പരാതി നല്‍കി. മൊഴിപ്രകാരമുള്ള വകുപ്പുകളില്‍ പ്രതിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തേഞ്ഞിപ്പലം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയില്‍ സഹോദരിമാരായ അസ്‌നയും ഹംനയും എസ്പി അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോ...
Crime, Other

സ്ത്രീയെ വളർത്തു നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്ക്ക് ജാമ്യം, സ്ത്രീയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസ്

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഇന്നലെ തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തന്നെ മർദിച്ചുവെന്ന റോഷന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ കൈക്കും മുഖത്തും പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അമ്പായത്തോട് മദ്രസയിൽ പഠിക്കുന്ന 7 വയസ്സുകാരനായ ഏക മകൻ റിസ്‍വാനെ കൂട്ടികൊണ്ടു പോകാനായാണ് ഫൗസിയ ഞായറാഴ്ച രാവിലെ എട്ടേമുക്കാലോടെ മദ്രസയ്ക്കു മുന്നിൽ നിന്നത്. താമരശേരി അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ റോഷൻ അഴിച്ചുവിട്ട നായകളാണ് ഫൗസിയയെ ആക്രമിച്ചത്.  നായ കുരച്ചു ചാടുമ്പ...
Breaking news, Malappuram

കുറ്റിപ്പുറത്ത് യുവതിയും പിഞ്ചു കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

കുറ്റിപ്പുറം ഐങ്കലത്ത് യുവതിയെയും കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സുഹൈല നസ്‌റിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
error: Content is protected !!