Friday, October 16

Tag: വേങ്ങര ഉപജില്ല

തേഞ്ഞിപ്പലം ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ഉപജില്ല വേണം: ടി.വി ഇബ്രാഹിം എംഎൽഎ.
Other

തേഞ്ഞിപ്പലം ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ഉപജില്ല വേണം: ടി.വി ഇബ്രാഹിം എംഎൽഎ.

​വേങ്ങര, പരപ്പനങ്ങാടി, കൊണ്ടോട്ടി ഉപജില്ലകളിലെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് തേഞ്ഞിപ്പലം ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന് ടി.വി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു. പെരുവള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (KSTU) വേങ്ങര ഉപജില്ലാപ്രതിഭാദരം അധ്യാപകദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു 2011 ൽയു.ഡി.എഫ് സർക്കാർ ഈ നിർദ്ദേശം പരിഗണിഗണനക്ക് എടുത്തിരുന്നെങ്കിലും നടപ്പാക്കാനായില്ലന്നും എം എൽ എ പറഞ്ഞു.റിട്ട എഇഒ കടക്കോട്ടിരി വീരാൻകുട്ടി,സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് സ്റ്റേറ്റ് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട ബഷീർ അഹമ്മദ്, അസിസ്റ്റന്റ് ജില്ലാ കമ്മീഷണർ ആയ ഷമീർഎന്നിവരെ ചടങ്ങിൽ അനുമോദിച്ചു.​​ഉപജില്ലാ പ്രസിഡന്റ് എ.പി. നൗഫൽ അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, കെ.ടി. അമാനുല്ല, ബാ...
സാമ്പത്തിക സാക്ഷരതയുടെ ‘എമ്പുരാൻ’ ആയി വേങ്ങര: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം
Malappuram

സാമ്പത്തിക സാക്ഷരതയുടെ ‘എമ്പുരാൻ’ ആയി വേങ്ങര: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം

മലപ്പുറം: വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ (എസ്.എസ്.എസ്) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കൂളുകളെ ചേർത്ത വിദ്യാഭ്യാസ ജില്ലയെന്ന നേട്ടം ഇനി വേങ്ങര എ.ഇ.ഒ ഓഫീസിനു സ്വന്തം. കൂടാതെ, മലപ്പുറം ജില്ലയിൽ എസ്.എസ്.എസ് സ്കീമിൽ സമ്പൂർണ്ണ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയായി വേങ്ങര വിദ്യാഭ്യാസ ഉപജില്ല മാറി. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളും (83) എസ്.എസ്.എസ് പദ്ധതിയിൽ അംഗങ്ങളായതോടെയാണ് ഈ അപൂർവ്വ നേട്ടം വേങ്ങര ഓഫീസ് സ്വന്തമാക്കിയത്. മലപ്പുറം ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് ഏപ്രിൽ 7-നു ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വിനോദ്.വി.ആർ ഐ.എ.എസ് വേങ്ങര എ.ഇ.ഒ ടി.പ്രമോദിനെ ഉപഹാരം നൽകി ആദരിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടർ(ഇൻ ചാർജ്ജ്) ഗീതാകുമാരി.കെ, എൻ.എസ്.ഡി ഡെപ്യൂട്ട...
ഇരുള നൃത്തത്തിലൂടെ പുതിയ കാൽവെപ്പുമായി വാളക്കുളം സ്കൂൾ
Culture

ഇരുള നൃത്തത്തിലൂടെ പുതിയ കാൽവെപ്പുമായി വാളക്കുളം സ്കൂൾ

തേഞ്ഞിപ്പലം : ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമായ ഇരുള നൃത്തം അവതരിപ്പിച്ചുകൊണ്ട് വാളക്കുളം കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വേങ്ങര സബ് ജില്ലാ കലാമേളയിൽ കാണികളുടെ കയ്യടി വാങ്ങി. ഈ വർഷം ആദ്യമായിട്ടാണ് കലോത്സവ മാനുവലിൽ തദ്ദേശീയ കലാരൂപമായ ഇരുള നൃത്തം ഉൾപ്പെടുത്തിയത്. സംസ്കാരിക പ്രാധാന്യം കൂടി ഉൾക്കൊള്ളുന്ന ഇരുള നൃത്തത്തിൽ, തമിഴും കന്നഡയും മലയാളവും കലർന്ന ഭാഷയാണ് കുട്ടികൾ ഉപയോഗിച്ചത്. കെഎച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വാളക്കുളത്തെ രമ്യ ടീച്ചറുടെ നേതൃത്വത്തിൽ വിനോദ്, ശ്രീജിത്ത് എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചതും ജില്ലയിലേക്ക് എ ഗ്രേഡോടുകൂടി വിജയികളാക്കിയതും....