മലപ്പുറം : ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ആരോപിച്ചു.ഗവര്‍ണ്ണറെ ആക്ഷേപിച്ച് പ്രകോപിപ്പിക്കാനാണ് എസ്.എഫ്.ഐ. ശ്രമിക്കുന്നത്.എസ് എഫ്.ഐ യെ ഇറക്കി ഗവര്‍ണ്ണറെ വിരട്ടാമെന്നത് സി.പിഎമ്മിന്റെ വ്യാമോഹമാണെന്നും, വിരട്ടിയാല്‍ വിരളുന്ന ആളല്ല ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി ജെ പി ജില്ലാ നേതൃയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത് അധ്യക്ഷത വഹിച്ചു.ബി ജെ പി സംസ്ഥാന സെക്രട്ടറി എ, നാഗേഷ്, മേഖലാ ജന, സെക്രട്ടറി എം പ്രേമന്‍, വൈസ് പ്രസിഡന്റ് ടി.കെ.അശോക് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.. കെ.സുരേന്ദ്രന്‍, എന്‍.ശ്രീ പ്രകാശ്, ഗീതാ മാധവന്‍, ജില്ലാ ജന.സെക്രട്ടറിമാരായ പി, ആര്‍.രശ്മില്‍ നാഥ്, ബി, രതീഷ് എന്നിവര്‍ പ്രസംഗിച്ചു