
പരപ്പനങ്ങാടി: പൊളിഞ്ഞ് തരിപ്പണമായി സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന അറ്റത്തങ്ങാടി- നഴ്സറി റോഡ് ഉടൻ നിർമ്മാണം പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. റോഡ് പണി തുടങ്ങിയ ഉടനെ മഴ വന്നതു കാരണമാണ് റോഡ് നിർമ്മാണം മുടങ്ങിയത്. എന്നിരുന്നാലും റോഡിലെ കുഴികളിൽ മെറ്റലെങ്കിലും ഇട്ട് താൽക്കാലിക പരിഹാരം കാണാൻ അധികാരികൾ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനകീയ പ്രക്ഷോഭത്തിന് കറുത്തേടത്ത് മൂസ ഹാജി, എൻ.കെ.റഫീഖ്, മുജീബ് തറയിൽ,എൻ.കെ.യൂസഫ്, സമീർ ലോഗോസ്, ഫസൽ കൊന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.