
കുന്നുംപുറം : സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പുകയില ഉൽപ്പന്നങ്ങളുടെ നിരോധന നിയമം അഥവാ ‘ കോട്പ ‘ പരിശോധന ആരോഗ്യ വകുപ്പ് ശക്തമാക്കി.നിയമലംഘനം നടത്തിയവരിൽ നിന്നും പിഴ ഈടാക്കുകയും നിയമപരമായ നോട്ടീസ് നൽകുകയും ചെയ്തു.
പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണവും കൂടിയായിരുന്നു ഈ മിന്നൽ പരിശോധന.
കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി കെ നാസർ അഹമ്മദ്, എം. ജിജിമോൾ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.