തിരൂരങ്ങാടി : ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളെയിങ് സ്ക്വാഡും പൊലീസും നടത്തിയ വാഹന പരിശോധനയില്‍ പിടിച്ചെടുത്ത 11.43 ലക്ഷം രൂപ ആദായ നികുതിവകുപ്പിന് കൈമാറി. ഊരകം സ്വദേശി പിടിയില്‍. ഊരകം കീഴ്മുറി നെടും പറമ്പ് സ്വദേശി നല്ലാട്ടു തൊടിക അബ്ദുല്‍ റഹൂഫ് (43) ല്‍ നിന്നും ആണ് 11,43,000 രൂപ പിടികൂടിയത്. 10 ലക്ഷത്തില്‍ കൂടിയ തുകയായതിനാല്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് പ്രകാരം തുക ആദായ നികുതി വകുപ്പിന് കൈമാറുകയായിരുന്നു.
തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്ളെയിങ് ഫ്ളെയിങ് സ്ക്വാഡ്-3 ഉദ്യോഗസ്ഥന് ഷാമിലിന്റെയും തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായി എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെന്നിയൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കുഴല്‍ പണം വിതരണത്തിന് പോകുകയായിരുന്ന ഇയാളെ പിടികൂടിയത്.