തിരൂരങ്ങാടി : ശതാബ്ദി നിറവില്‍ നില്‍ക്കുന്ന താഴെചിന ജി. എം. എല്‍. പി സ്‌കൂളില്‍ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. പ്രകാശന കര്‍മ്മം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെ. പി. എ മജീദ് നിര്‍വഹിച്ചു.
ചടങ്ങില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്പന ചെയ്ത സിറാജ് മേലെവീട്ടിലിന് എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തി. അഖിലേന്ത്യ കിക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ് ജേതാവ് മുഹമ്മദ് മാലികിന് എംഎല്‍എ ഉപഹാരം സമര്‍പ്പിച്ചു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ റുഫൈഹ അബ്ദുല്‍ നാസര്‍, സൈവ മേലെവീട്ടില്‍ എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു.
മുനിസിപ്പാലിറ്റി അറബിക് കലാമേളയില്‍ ഓവര്‍ ഓള്‍ 3 ആം സ്ഥാനം നേടിയ ട്രോഫി എച്ച്എം, അധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് എംഎല്‍എയില്‍ നിന്ന് ഏറ്റു വാങ്ങി. കലാമേള, ശാസ്ത്ര മേള എന്നിവയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനം ചടങ്ങില്‍ നടന്നു. തേഞ്ഞിപ്പലം എ. യു. പി. സ്‌കൂള്‍ അദ്ധ്യാപകന്‍ ശശിഭൂഷണ്‍ അവതരിപ്പിച്ച പാവ നാടകം ചടങ്ങിന് മറ്റു കൂട്ടി.
നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ. പി. എസ് ബാവ, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലിങ്ങല്‍, പി. ടി. എ പ്രസിഡണ്ട് അഷ്റഫ് താണിക്കല്‍, വൈസ് പ്രസിഡന്റ് യാസീന്‍ കൂളത്, എസ്. എം. സി ചെയര്‍പേഴ്‌സണ്‍ ഫരീദാബി, അഷ്റഫ് മനരിക്കല്‍, അയ്യൂബ് മണക്കടവന്‍ അന്‍വര്‍ മേലെവീട്ടില്‍, സലാം ഹാജി മച്ചിങ്ങല്‍, മെഹബൂബ് മേലെവീട്ടില്‍, അമീന്‍, മുഹമ്മദലി, അനസ് മേലേ വീട്ടില്‍, ഷാഫി മേലേവീട്ടില്‍ ,അധ്യാപിക സരിത. പി. എസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക പത്മജ. വി സ്വാഗതവും എസ്. ആര്‍. ജി. കണ്‍വീനര്‍ റഹീന.ഇ. ഒ നന്ദിയും പറഞ്ഞു.