
തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് പനങ്ങാട്ടു വീട്ടില്‍ വിജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. തിരൂരില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിന്‍ കയറാന്‍ എത്തിയതായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ എത്തിയ വിജു കുഴഞ്ഞു വീണതോടെ ആര്‍പിഎഫും മറ്റു യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വൈകിട്ട് തൃശൂര്‍ ശാന്തി ശ്മശാനത്തില്‍ നടക്കും.
ഭാര്യ: സീമ. മക്കള്‍: അമ്മു, ശ്രീദേവി.