വൈവിധ്യമാർന്ന പരിപാടികളുമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടി വർണാഭമായി ആഘോഷിച്ചു.

പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന അസംബ്ലി, വിദ്യാർത്ഥികളുടെ സന്ദേശങ്ങൾ, സ്പെഷ്യൽ പതിപ്പ് പ്രകാശനം, സന്ദേശ യാത്ര, മൽസരങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs

വർണ വർഗ ഭാഷ വൈജാത്യങ്ങൾക്കപ്പുറം ഐക്യവും സ്നേഹവും കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ “ഏകത്വത്തിലെ നാനാത്വം”വിളംബരം ചെയ്ത് കൊണ്ട് നടത്തിയ സ്വതന്ത്ര ദിന സന്ദേശയാത്ര ആകർഷണീയവും ശ്രദ്ധേയവുമായി.

രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് നാലര വരെ നീണ്ടു നിന്ന പരിപാടി സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി പതാക ഉയർത്തലോടെ സംഭാരം കുറിച്ചു. ശേഷം നടന്ന അസംബ്ലിയിൽ സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി, സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി, പ്രിൻസിപ്പൽ നജീബ് മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് പനക്കൽ മുജീബ്, സദർ മുഅല്ലിം ജാഫർ ഫൈസി എന്നിവർ സന്ദേശങ്ങൾ കൈമാറി. സ്കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ ക്ളബ്ബിലെ വിദ്യാർത്ഥികൾ വ്യത്യസ്ത ഭാഷകളിൽ സന്ദേശങ്ങൾ നൽകി.
ചടങ്ങിൽ മീഡിയ വിംഗ് പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പതിപ്പ് കൺവീനർ സ്വാദിഖ് ഹുദവി സ്കൂൾ പ്രസിഡണ്ടിന് നൽകി പ്രകാശനം നിർവഹിച്ചു.
പത്തൂർ മൊയ്തീൻ ഹാജി, സ്കൂൾ ട്രഷറർ നെച്ചിക്കാട്ട് കോമുക്കുട്ടി ഹാജി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ, പൂഴിത്തറ മമ്മു കുട്ടി ഹാജി , മറ്റത്ത് അവറാൻ ഹാജി, വൈസ് പ്രിൻസിപ്പൽ പി. റഷീദ ടീച്ചർ, ഇ.സി കുഞ്ഞിമരക്കാർ ഹാജി,പാട്ടശ്ശേരി ശരീഫ്,പി.കെ സൈതലവി ഹാജി,ക ക്കുന്നത്ത് സൈതലവി ഹാജി പനമ്പിലായി സലാം ഹാജി , കോഡിനേറ്റർ അസീസ് ഫൈസി സംബന്ധിച്ചു.
ശേഷം എൽ.പി ക്ളാസ് മുതൽ പ്ളസ് ടൂ വരെ യുള്ള വിദ്യാർത്ഥികൾ മാനേജ്മെന്റ് ഭാരവാഹികൾ, അധ്യാപകർ അണിനിരന്ന സന്ദേശ റാലി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിച്ചു. റാലിയിൽ സൈക്കിൾ സവാരി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി, തഖ് വിയ, കരാട്ടെ ക്ലബ്ബുകളുടേയും കൈരളി, എത്തിക്സ്, ഐ.ടി, ഹിന്ദി, അറബിക്, എസ്.എസ്, മാത് സ്, സയൻസ്, ഇംഗ്ലീഷ് സബ്ജക്ട് ക്ലബ്ബുകളുടെ മൽസരാടിസ്ഥാനത്തിലുള്ള പ്രദർശനങ്ങൾ, തീം പ്രസന്റേഷൻ എന്നിവ സന്ദേശ യാത്ര യെ മനോഹരമാക്കി.
മൽസരത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് ഒന്നാം സ്ഥാനം നേടി.

സന്ദേശ യാത്ര ക്ക് ശേഷം മധുരപലഹാരങ്ങളും മിഠായികളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ വ്യത്യസ്തമായ മൽസരങ്ങൾ നടന്നു.
സ്വീറ്റ് കളക്ഷൻ, മ്യൂസിക്കൽ ചെയർ,ബാൾ പാസിംഗ്, ബലൂൺ ബ്ലോയിംഗ്, ആപ്പിൾ ഈറ്റിംഗ്, ലെമൺ സ്പൂൺ, ബലൂൺ ബ്രേക്കിംഗ്, സ്ളോ സൈക്കിളിംഗ്, ഷൂട്ടൗട്ട്,സാൻറ് പാസിംഗ്, വാട്ടർ ഫിലിംങ്,കലം പൊട്ടിക്കൽ, വടംവലി എന്നീ മൽസരങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.
വിജയികൾക്ക് സമ്മാനം നൽകി.
പരിപാടികൾക്ക് പ്രോഗ്രാം കൺവീനർമാരായ നിസാർ മാസ്റ്റർ, റഫീഖ് റഹ്മാനി നേതൃത്വം നൽകി.എല്ലാ അധ്യാപകരും മൽസരങ്ങൾ നിയന്ത്രിച്ചു.

error: Content is protected !!