കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റര്‍ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റര്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. ചെമ്മാട് ദയ സെന്ററില്‍ നടന്ന പരിപാടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് മനരിക്കല്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

നാസര്‍ മെച്ചേരി മാസ്റ്റര്‍, ശിഹാബ് വല്ലപ്പുഴ എന്നിവര്‍ ശില്പശാല നയിച്ചു. ചാരിറ്റി വിംഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കള്ളിതൊടി, ചാരിറ്റി വിംഗ് വൈസ് പ്രസിഡന്റ് ശബാന ചെമ്മാട്, ബഹ്‌റൈന്‍ ചാപ്റ്റര്‍ സെക്രട്ടറി സിദ്ധീഖ് കരിപ്പൂര്‍, കെ പി. നസീമ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി വി പി. മൊയ്ദീന്‍ കുട്ടി സ്വാഗതാവും റഷീദ് വെള്ളിയാമ്പുറം നന്ദിയും പറഞ്ഞു

error: Content is protected !!