
കാച്ചടി: രണ്ടു ദിനങ്ങളായി കാച്ചടി പി എം എസ് എ സ്‌കൂളില്‍ നഗരസഭ തല സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢ സമാപനം. ജനറല്‍, അറബിക്, സിഡബ്ല്യൂഎസ്എന്‍ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ 15 വിദ്യാലയങ്ങളില്‍ നിന്നും 500 ല്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. ജനറല്‍ വിഭാഗത്തില്‍ പി എം എസ് എ സ്‌കൂള്‍ കാച്ചടിയും അറബിക് വിഭാഗത്തില്‍ ജി എല്‍ പി എസ് തിരൂരങ്ങാടിയും ഓവറോള്‍ ജേതാക്കളായി. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഓവറോള്‍ ട്രോഫികള്‍ വിതരണം ചെയ്തു.
ജനറല്‍ വിഭാഗത്തില്‍ പി എം എസ് എ സ്‌കൂള്‍ കാച്ചടി ഓവറോള്‍ ജേതാക്കളായപ്പോള്‍ എ എം എല്‍ പി തൃക്കുളം രണ്ടാം സ്ഥാനവും എ എം എല്‍ പി പന്താരങ്ങാടി മൂന്നാം സ്ഥാനവും നേടി. അറബിക് വിഭാഗത്തില്‍ ജി എല്‍ പി എസ് തിരൂരങ്ങാടി ഓവറോള്‍ ജേതാക്കളായപ്പോള്‍ ജി എം യു പി എസ് വെന്നിയൂര്‍ രണ്ടാം സ്ഥാനം നേടി. പി എം എസ് എ കാച്ചടി, ജി എം എല്‍ പി എസ് തിരൂരങ്ങാടി എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
പരിപാടിക്ക് പി ടി എ പ്രസിഡണ്ട് സിറാജ് മുണ്ടത്തോടന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സുലൈഖ കാലടി , വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ബാവ പാലക്കല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോന രതീഷ് , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ സി പി , പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹറാബി സി പി, എച്ച് എം ഫോറം പ്രതിനിധി ടോമി മാത്യു, യു കെ മുസ്തഫ മാസ്റ്റര്‍,ഷംസുദ്ദീന്‍ മച്ചിങ്ങല്‍, ലൈല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മിസ്ട്രസ് കെ കദിയുമ്മ ടീച്ചര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ശബീര്‍ വി എം നന്ദിയും പറഞ്ഞു.