Monday, October 13

മികച്ച വിജയം നേടിയവരെ ആദരിച്ച് തിരൂരങ്ങാടി നഗരസഭ വിജയസ്പർശം പദ്ധതി

തിരൂരങ്ങാടി നഗരസഭയിൽ
വിജയസ്പർശം പദ്ധതിക്ക് പ്രൗഢമായ തുടക്കം

തിരൂരങ്ങാടി മുനിസിപ്പാലിറ്റി 2025- 26 അക്കാദമിക വർഷം വിജയഭേരി – വിജയസ്പർശം പദ്ധതിയുടെ ഉദ്ഘാടനവും,
LSS/USS വിജയികളെ ആദരിക്കലും പ്രൗഢമായി, വിദ്യാലയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കത്തിലെത്തിക്കുന്നതാണ് വിജയ സ്പർശം,
SSLC ,+2 പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്കൂളുകളെ ആദരിച്ചു. സംസ്ഥാന തലത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് പുരസ്കാരം നേടിയ GMUP സ്കൂൾ വെന്നിയൂരിനെയും ആദരിച്ചു,
നഗരസഭാ ചെയർമാൻ ഉദ്ഘാടനം കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു. വികസന കാര്യ ചെയർമാൻ, ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.
സോനാ രതീഷ്, സി,പി സുഹറാബി, ഇ, പി,ബാവ, ലിജ ജയിംസ്, ഒ, ഷൗഖത്തലി, കെ, കദിയാമു ടീച്ചർ,
സി,എച്ച് അജാസ് എന്നിവർ പ്രസംഗിച്ചു,

.

error: Content is protected !!