Sunday, July 13

അമിത വില ; താനൂരിലെ വ്യാപാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണം ; കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം

താനൂര്‍ : അമിത വില താനൂരിന്റെ വ്യാപാര മേഖലക്ക് തിരിച്ചടിയാകുമെന്നും ഇത് ചര്‍ച്ച ചെയ്ത് വ്യാപാരികള്‍ അടിയന്തിര പരിഹാരം കാണണമെന്നും താനൂര്‍ മുന്‍സിപ്പല്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.എം. ബഷീര്‍. ഇന്ന് നടന്ന മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് താനൂരിലെ വ്യാപാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടത്.

കോഴി ഇറച്ചി, മത്സ്യം, പച്ചക്കറി എന്നിവക്ക് സമീപ പ്രദേശങ്ങളില്‍ വില്‍ക്കുന്നതിനേക്കാള്‍ വില കൂടുതലാണ് താനൂരില്‍. ഇതുകൊണ്ടുതന്നെ താനൂരിലെ വ്യാപാര മേഖല ദിനംപ്രതി തകര്‍ച്ച നേരിടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. താനൂരില്‍ ചന്ത തുടങ്ങണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

error: Content is protected !!