Sunday, August 23

തെയ്യാലയിൽ നിന്ന് ഒന്നര കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

നന്നമ്പ്ര: ഒന്നര കിലോ കഞ്ചാവുമായി തയ്യാലയിൽ രണ്ട് പേർ പിടിയിൽ. വെസ്റ്റ് ബംഗാൾ ബുർദ്വാൻ സ്വദേശികളായ ഷിക്കാർട്ടർ മാനിർ എസ് കെ (36), സുജൻ ഖാൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തെയ്യാല ടൗണിലെ കണിയേരി ടവറിൽ മൂന്നാം നിലയിലെ 107 നമ്പർ മുറിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 1.5775 കിലോ കഞ്ചാവും പിടികൂടി . തിരൂരങ്ങാടി എസ് ഐ മുഹമ്മദ് സിയാസും സംഘവും ആണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!