യു.കെ ഭാസി അവാർഡ് യുവസംരംഭകൻ പി.കെ ഷബീറലിക്ക്

താനൂർ: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.കെ ഭാസിയുടെ നാമധേയത്തിൽ മികച്ച യുവ സംരംഭകന് ഏർപ്പെടുത്തിയ പ്രഥമ അവാർഡ് ഹഗ്ഗ് കെയർ സി.ഇ.ഒ പി.കെ ഷബീറലിക്ക്.
ബിസിനസ് രംഗത്ത് കുറഞ്ഞകാലം കൊണ്ട് ഷബീറലി നടത്തിയ വളർച്ചയാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് താനൂർ ആര്യാടൻ മുഹമ്മദ് നഗറിൽ വെച്ച് സമ്മാനിക്കും. ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഷാഫി പറമ്പില്‍ എം.പി, എ.പി അനിൽകുമാർ എം.എൽ.എ, തുടങ്ങിയവർ സംബന്ധിക്കും.
കീഴിശ്ശേരി കുഴിമണ്ണ സ്വദേശി പുതിയോടത്ത് കാരാട്ടുചാലി അബൂബക്കർ, ഉമ്മുസൽമ ദമ്പതികളുടെ മകനാണ് ഷബീറലി. തന്റെ ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച്
ഹഗ്ഗ് കെയർ ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിസിനസ് രംഗത്തേക്ക് ചുവടുവയ്ക്കുകയും ചുരുങ്ങിയ കാലംകൊണ്ട് തന്റെ സംരംഭത്തെ വിജയത്തിന്റെ ഉന്നതിയിൽ എത്തിക്കുകയായിരുന്നു ഷബീറലി.

error: Content is protected !!