കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ച അറബിക് പഠനവകുപ്പ് മേധാവിയും ഭാഷാ സാഹിത്യ ഡീനുമായ ഡോ. എ.ബി. മൊയ്തീന്‍ കുട്ടിക്ക് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ പൂര്‍വാധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെട വലിയൊരു വിഭാഗം പങ്കെടുത്ത പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കെ.എസ്.എം.ഡി.എഫ്.സി, വിദൂര വിദ്യാഭ്യാസ വിഭാഗം, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയ മേഖലകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഡോ. മൊയ്തീന്‍കുട്ടി അറബിക് വകുപ്പിനെ അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണെന്ന് വി.സി. അഭിപ്രായപ്പെട്ടു.
ഇതോടനുബന്ധിച്ച് ‘ഉന്നത വിദ്യാഭ്യാസം മാറുന്ന പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി. കാലിക്കറ്റ് മുന്‍ വൈസ് ചാന്‍സലറും അസം യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. കെ. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ ഗീതാകുമാരി, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി അറബിക് വകുപ്പിന്റെ അക്കാദമിക കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍, കാലിക്കറ്റ് മുന്‍ രജിസ്ട്രാര്‍ ഡോ. പി.പി. മുഹമ്മദ്, മര്‍ക്കസ് സഖാഫത്തു സുന്നിയ്യ വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ മുഹമ്മദ് സഖാഫി ചുള്ളിക്കോട്, ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹമ്മദ്, സര്‍വകലാശാലാ അറബിക് വിഭാഗം മുന്‍ മേധാവികളായിരുന്ന ഡോ. ഇ.കെ. അഹമ്മദ് കുട്ടി, ഡോ. വി.കെ. വീരാന്‍ മൊയ്തീന്‍, ഡോ. എന്‍.എ.എം. അബ്ദുള്‍ ഖാദര്‍, മുന്‍ അധ്യാപകരായിരുന്ന ഡോ. അഹമ്മദ് ഇസ്മായില്‍ ലബ്ബ, ഡോ. കെ.പി. അബൂബക്കര്‍, ഡോ. മുഹമ്മദ് ഹനീഫ, മുന്‍ അസി. രജിസ്ട്രാര്‍ ജമാല്‍, സൈക്കോളജി വകുപ്പ് മുന്‍ മേധാവിയും സെനറ്റംഗവുമായ ഡോ. ബേബി ശാരി, പ്രിന്‍സിപ്പല്‍മാരായ ഡോ. സി. സെയ്തലവി, ഡോ. ഇസ്മായില്‍ ഒളായിക്കര ഡോ. യു. സൈതലവി തുടങ്ങിയവര്‍ പങ്കെടുത്തു. അറബിക് വിഭാഗം മേധാവിയും അലംനി അസോസിയേഷന്‍ സെക്രട്ടറിയുമായ ഡോ. പി.ടി. സൈനുദ്ധീന്‍ സ്വാഗതവും ഫാറൂഖ് കോളേജ് അസോ. പ്രൊഫസര്‍ ഡോ. കെ.പി. അബ്ബാസ് നന്ദിയും പറഞ്ഞു.