Thursday, September 18

കരുമ്പില്‍ തുടര്‍വിദ്യ കേന്ദ്രത്തില്‍ ലോക സാക്ഷരതാ ദിനം ആചരിച്ചു

തിരുരങ്ങാടി നഗരസഭ കരുമ്പില്‍ തുടര്‍വിദ്യ കേന്ദ്രത്തില്‍ ലോക സാക്ഷരതാ ദിനം ആചരിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലിങ്ങല്‍ പതാക ഉയര്‍ത്തി. മുതിര്‍ന്ന എന്‍ഐഎല്‍പി പഠിതാവ് ആയിഷുമ്മുവിനെയുംഇന്‍സ്ട്രാക്ടര്‍ ഹബീബയെയും പൊന്നാട അണിയിച്ചു ആദരിച്ചു.

ചടങ്ങില്‍ പ്രേരക് കാര്‍ത്യായനി സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ മെഹബൂബ് ആദ്യക്ഷത വഹിച്ചു. പഠിതാക്കള്‍ക്ക്, സാക്ഷരതയും അനന്ത സാധ്യതകളും എന്ന വിഷയത്തില്‍ പ്രസംഗ മത്സരം, ക്വിസ്സ് മത്സരവും നടത്തി ചടങ്ങിന് പഠിതാവ് ഷഹര്‍ബാന്‍ നന്ദി രേഖപ്പെടുത്തി

error: Content is protected !!