Monday, October 13

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ചേളാരിയിലെ സ്ത്രീയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞു സ്ത്രീ യിൽനിന്നു പണം തട്ടിയ ആളെ പോലീസ് പിടികൂടി. കാസർകോട് തളങ്കര അൽ അമീൻ ഹൗസിൽ മുഹമ്മദ് മുസ്‌തഫ (48) ആണ് അറസ്‌റ്റിലായത്. ചേളാരിയിൽ തയ്യൽക്കട നടത്തുന്ന സ്ത്രീയിൽനിന്നാണ് പണം തട്ടിയത്. ചേളാരി യിലെ കടയിൽ എത്തിയ മുസ്തഫ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഭാര്യയോടൊപ്പം എത്തിയതാണ് എന്നു പറഞ്ഞ ഇദ്ദേഹം ഭാര്യ മറ്റൊരു ഷോപ്പിൽ സാധനങ്ങൾ വാങ്ങുകയാണ് എന്നും പറഞ്ഞു. സ്ത്രീയോട് പരിചയം നടിച്ച

മുസ്തഫ, വിവിധ കേസുകളിൽപെട്ട തയ്യൽ മെഷീനുകൾ കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നും പറഞ്ഞു. 12000 രൂപക്ക് തയ്യൽ മെഷീൻ നൽകാമെന്ന് പറഞ്ഞു.

തയ്യൽകട നടത്തിപ്പുകാരിയിൽനിന്ന് 5000 രൂപ അഡ്വാൻസ് ആയി വാങ്ങി. ബാക്കി തുക പിന്നെ നൽകിയാൽ മതി എന്നും പറഞ്ഞു. തയ്യൽ മെഷീനുമായി ഹിന്ദിക്കാരണയ തൊഴിലാളി വരുമെന്നും അദ്ദേഹത്തിന് 100 രൂപ നൽകണമെന്ന് പറഞ്ഞു ഇയാൾ സ്ത്രീയെ 100 രൂപ ഏൽപ്പിക്കുകയും ചെയ്തു. കടയിൽ നിന്നും പോയി പിന്നെ വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്നു മനസ്സിലായത്. പാവപ്പെട്ട സ്ത്രീയതിനാൽ ഇവർക്ക് നഷ്ടപ്പെട്ട തുക വ്യാപാരി വ്യവസായി ഏകോപന സമിതി പിരിച്ചു നൽകി. ഇയാളെ കഴിഞ്ഞ ദിവസം ഫെറോക്കിൽ നിന്നും പോലീസ് പിടികൂടി. സമാനമായ തട്ടിപ്പ് ഇദ്ദേഹം അവിടെയും നടത്തിയിരുന്നു. അവിടെ 6000 രൂപയാണ് കബളിപ്പിച്ച് വാങ്ങിയത്. ഇയാൾക്കെതിരെ എറണാകുളം, കൊടുങ്ങല്ലൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കണ്ണൂർ ടൌൺ, കാസർകോട് വിദ്യാ നഗർ,

പഴയ ങ്ങാടി സ്റ്റേഷനുകളിൽ പിടിച്ചുപറി കേസുകളുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

. എസ്ഐമാരായ സി.രവി, സത്യ നാഥൻ, എസ്‌സിപിഒ സജീവൻ എന്നിവരു ടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!