Monday, August 31

സൈക്കിളിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരൻ കാർ കയറി മരിച്ചു

വാഴക്കാട് : സൈക്കിളിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരൻ കാർ ദേഹത്ത് കയറി മരിച്ചു. എളമരം പട്ടർതൊടി മുഹമ്മദിൻ്റെ മകൻ റുഫൈദ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിക്ക് എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ പെട്രോൾ പമ്പിന് മുൻവശത്ത് വെച്ചായിരുന്നു അപകടം. കൊണ്ടോട്ടി ഭാഗത്തേക്ക് പോകുമ്പോൾ സ്കൂട്ടർ എതിരെ വന്ന സൈക്കിളിൽ തട്ടി റുഫൈദ് റോഡിലേക്ക് മറിഞ്ഞു വീണു. പിറകിൽ വന്ന കാർ റുഫൈദിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ എടവണ്ണപ്പാറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് ഇന്ന് കബറടക്കും.