
ഓട്ടോറിക്ഷയ്ക്ക് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ സർട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മോട്ടോർ വാഹന വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതി ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി കോട്ടപ്പറമ്പ് കുഞ്ഞിമുഹമ്മദിൻ്റെ മകൻ ഷൗക്കത്ത് (33) ആണ് മരിച്ചത്. കുഴിമണ്ണ പഞ്ചായത്ത് മുണ്ടംപറമ്പ് ആനക്കല്ലിങ്ങൽ എന്ന സ്ഥലത്ത് പണി നടന്നു കൊണ്ടിരിക്കുന്ന തറവാട്ട് വീട്ടിലെ ഡൈനിങ് ഹാളിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വന്തം വീട്ടില്‍ വെച്ചാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് കാരണം സംബന്ധിച്ച കുറിപ്പ്: https://www.facebook.com/share/p/1HPKAjG341/
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് തന്റെ മരണത്തിന് കാരണമെന്ന് ആരോപിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നിട്ടുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഏജന്റുമാരെ സമീപിക്കാതെ നേരിട്ടാണ് ഷൗക്കത്ത് കൊണ്ടോട്ടി സബ് ആർ.ടി.ഒ ഓഫീസുമായി ബന്ധപ്പെട്ടത്.
ഏജന്റ് മുഖേന അല്ലാത്തതിനാല്‍ ഉദ്യോഗസ്ഥർ നിരന്തരമായി വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്ന് ഷൗക്കത്ത് കുറിപ്പില്‍ ആരോപിക്കുന്നു. തന്റെ ആത്മഹത്യയ്ക്ക് പൂർണ്ണ ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ഇദ്ദേഹം പങ്കുവെച്ച കുറിപ്പിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മരണ ശേഷവും ഷൗക്കത്തിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് സുദീർഘമായ രണ്ട് കുറിപ്പുകൾ കൂടി പുറത്ത് വന്നിട്ടുണ്ട്. മരണത്തിന് മുമ്പ് ഷൗക്കത്തലി എഴുതി, ഫേസ്ബുക്കിൽ ഉള്ള ഷെഡ്യൂൾ സൗകര്യം ഉപയോഗപ്പെടുത്തി പോസ്റ്റ് ചെയ്തതാകും എന്നാണ് കരുതുന്നത്. അമ്മാവൻ്റെ ഭാര്യയെ കുറിച്ചും, സ്വത്തുക്കൾ ആർക്ക് കൊടുക്കണമെന്നും മൃതദേഹം എന്ത് ചെയ്യണമെന്നും എല്ലാം തുടർന്ന് വന്ന രണ്ട് കുറിപ്പുകളിൽ ഉണ്ട്. അതേസമയം,
മരണത്തിലും ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങളിലും മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഷൗക്കത്തിൻ്റെ മരണ ശേഷം ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന കുറിപ്പുകൾ