
തിരൂരങ്ങാടി: പരപ്പനങ്ങാടി നാടുകാണി സംസ്ഥാന പാതയിൽ തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ
വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിക് വേണ്ടി പൊളിച്ച റോഡ് മാസങ്ങളോളം പൂർവസ്ഥിതിയിൽ ആക്കാത്ത വാട്ടർ അതോറിറ്റിയുടെ അനാസ്ഥകാരണം റോഡിലെ കുഴിയിൽ വീണ് അപകടത്തിൽ
ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ
സബർമതി ചാരിറ്റി സെൽ തൃക്കുളം
മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ അവർകൾക്ക് നിവേദനം നൽകി .
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ഈ റോഡിൽ ഈ അനാസ്ഥ കാരണം നിരവധി അപകടങ്ങളും അതിലുപരി വാഹന തിരക്കും അനുഭവപ്പെടുന്നു.
ഈ ഷോജനീയാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് സബർമതി സമർപ്പിച്ച നിവേദനം ആവശ്യപ്പെട്ടു.
കൂടാതെ തിരൂരങ്ങാടിയിലെ ഇട റോഡുകളുടെ പാർഷങ്ങളിൽ റോഡിലേക്ക് നീക്കി സ്ഥാപിച്ചിട്ടുള വൈദ്യുതി തൂണുകൾ കാരണം വാഹന ഗതാഗതത്തിനും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽ നാട യാത്രക്കാർക്കും പ്രയാസപ്പെടുന്നതിനാൽ തലസ്ഥാനത്ത് നിന്നും റോഡിന്റെ അതിർ വശത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയും സബർമതി നിവേദനം നൽകി. ഇത്തരം കാര്യങ്ങളിൽ ഉചിതമായ ഇടപെടലും നടപടിയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
ചടങ്ങിൽ സിദ്ധിഖ്,കല്ലുപറമ്പൻ,
വി പി ശിഹാബുദ്ദീൻ,
റഹീസ് ബാബു സി,
പി എൻ സുന്ദരരാജൻ,
ഗഫൂർ കെ വി
എ ടി മോഹൻദാസ്,
ഷമീർ എ
റഫീഖ്, മാളിയേക്കൽ എന്നിവർ പങ്കെടുത്തു.