തിരൂരങ്ങാടി: മതത്തിന്റെ വിശുദ്ധിയെ വിശ്വാസി സമൂഹം കാത്ത് സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍. മതാചാരങ്ങളെ പരസ്പരം കൂട്ടിക്കലര്‍ത്തിക്കൂട ഓരോ മതത്തിനും അവരുടെതായ ആചാരങ്ങളുണ്ട്. മതത്തിനകത്ത് നിന്ന് എല്ലാവരെയും ഉള്‍കൊള്ളാനാകണമെന്നും സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് 18 -ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി എസ് ജെ എം വെസ്റ്റ്, ഈസ്റ്റ് സംയുക്ത നേതാക്കള്‍ക്കായി സംഘടിപ്പിച്ച ‘ഗുരുസവിധത്തില്‍ ഒത്തിരി നേരം ‘ സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി കൊണ്ട് അദ്ദേഹം പറഞ്ഞു.
കുണ്ടൂര്‍ ഖാദിര്‍ മുസ്ലിയാര്‍ നിസ്വാര്‍ഥ ജീവിതത്തിന്റെ വിശുദ്ധ മാതൃകയായിരുന്നു ഇസ്ലാമിക ജീവിതരീതിയെ ക്രിയാത്മകമായി പ്രയോഗിച്ച കുണ്ടൂര്‍ ഉസ്താദ് എല്ലാവര്‍ക്കും മാതൃകയായിരുന്നു. ജീവകാരുണ്യ സേവന വൈജ്ഞാനിക ആരാധന മേഖലയിലെല്ലാം ഉസ്താദ് മഹത്തായ മാതൃകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എസ് ജെ എം സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂ ഹനീഫല്‍ ഫൈസി തെന്നല സംഗമം ഉദ്ഘാടനം ചെയ്തു.വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെപിഎച്ച് തങ്ങള്‍ കാവനൂര്‍ അധ്യക്ഷത വഹിച്ചു. അലി ബാഖവി ആറ്റുപുറം,ഇബ്‌റാഹീം ബാഖവി മേല്‍ മുറി,കുഞ്ഞീതു മുസ്ലിയാര്‍, എന്‍ പി ലത്വീഫ് ഹാജി, അബൂബക്കര്‍ അഹ്‌സനി തെന്നല, എന്‍പി ബാവഹാജി, മുഹമ്മദലി സഖാഫി കൊളപ്പുറം,ഹമ്മാദ് അബ്ദുല്ല സഖാഫി, എന്‍ എം സൈനുദ്ദീന്‍ സഖാഫി, യഅഖൂബ് അഹ്‌സനി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.