ആറ് കോടി രൂപ ചെലവില്‍ ഹോപ്പ് ഫൗണ്ടേഷന് കീഴില്‍ പറപ്പൂരില്‍ തുടങ്ങുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം ഇന്ന്

വേങ്ങര :ആറ് കോടി രൂപ ചെലവില്‍ ഹോപ്പ് ഫൗണ്ടേഷന് കീഴില്‍ പറപ്പൂരില്‍ തുടങ്ങുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം ഇന്ന്. തിങ്കളാഴ്ച വൈകുന്നേരം 3.30 ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മം നിര്‍വ്വഹിക്കും.

വേങ്ങര കോട്ടക്കല്‍ മെയിന്റോഡില്‍ കുറ്റിത്തറയിലാണ് 45 സെന്റ് സ്ഥലത്ത് 3 നിലകളിലായി ആധുനികസൗകര്യങ്ങളോടെ കെട്ടിടമൊരുക്കുന്നത്. 21 ഡയാലിസ് മെഷീനുകളുമായി തുടക്കം കുറിക്കുന്ന സെന്ററില്‍ പാലിയേറ്റീവ് കേന്ദ്രം, ഡയഗ്നോ ഹബ്ബ്,മെഡിക്കല്‍ ഉപകരണ വിതരണ കേന്ദ്രം, ഹോം കെയര്‍, ആമ്പുലന്‍സ് സര്‍വീസ് എന്നിവയും പ്രവര്‍ത്തിക്കും.

ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. പ്രൊജക്ട് സമര്‍പ്പണം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയും ബില്‍ഡിംഗ് മെറ്റീരിയല്‍ കൈമാറ്റം ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടിയും നിര്‍വ്വഹിക്കും. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ അതിഥികളാവും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം, എം.എല്‍.എമാരായ കെ.പി എ മജീദ്, പി.അബ്ദുല്‍ ഹമീദ്, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, പി.ഉബൈദുള്ള, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, ഡോ. പി.മാധവന്‍കൂട്ടി വാര്യര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ഫൗണ്ടേഷനിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് ആദായ നികുതി ഇളവുകള്‍ക്ക് അര്‍ഹതയുണ്ടാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

error: Content is protected !!