Thursday, October 23

“രുചിയോടെ കൊതിയോടെ” പലഹാരത്തിൽ വിസ്മയം തീർത്ത് കുരുന്നുകൾ

തിരൂരങ്ങാടി: പന്താരങ്ങാടി എ . എം എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലെ കുഞ്ഞു കുരുന്നുകൾ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാരമേള സംഘടിപ്പിച്ചു. വിവിധങ്ങളായ പലഹാരങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്നു. വിവിധ പലഹാരങ്ങൾ രുചിച്ചറിഞ്ഞത് കുരുന്നുകൾക്ക് നവ്യാനുഭവമായി.

എണ്ണയിൽ വേവിച്ചവ, ആവിയിൽ വേവിച്ചവ, മധുരമുള്ളത്, എരുവുള്ളത് എന്നിവ ഏതെല്ലാമെന്ന് മനസ്സിലാക്കാനും കുഞ്ഞു മനസ്സുകൾക്ക് കഴിഞ്ഞു. .സ്കൂൾ പ്രധാന അധ്യാപിക വനജ.എ ഉദ്ഘാടനം ചെയ്തു .

സ്റ്റാഫ് സെക്രട്ടറി പുഷ്പ കെ.പി,എസ് ആർ ജി കൺവീനർ തംജിദ അധ്യാപകരായ റീജ നജ്മുന്നീസ, സീമ, തിരൂരങ്ങാടി എസ് എസ് എം.ഒ.അധ്യാപക വിദ്യാർത്ഥികളായ മുഹ്സിന അഫ്ന റുമാന സഫിന ഫിസ . ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!