മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ആര്‍മി റിക്രൂട്ട്‌മെന്റ്: ഹെല്‍പ് ഡെസ്‌ക് മാര്‍ച്ച് 12 മുതല്‍

ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്കായി കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ മാര്‍ച്ച് 12 മുതല്‍ 18 വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. മാർച്ച് 12ന് ഏറനാട് താലൂക്കിലും 13 ന് നിലമ്പൂർ, 14ന് പെരിന്തൽമണ്ണ, 15ന് തിരൂർ, 16ന് തിരൂരങ്ങാടി, 17ന് പൊന്നാനി, 18ന് കൊണ്ടോട്ടി താലൂക്കിലാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുക. യോഗ്യരായവർക്ക് ഹെൽപ് ഡെസ്‌ക് മുഖേന അപേക്ഷിക്കാം. ഫോൺ: 9868937887, 0495 2382953. ഇ-മെയിൽ: [email protected].

—————–

ക്വട്ടേഷൻ ക്ഷണിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി, മലപ്പുറം കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് സെക്‍ഷന്‍, ജില്ലയിലെ വിവിധ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വാടക അടിസ്ഥാനത്തിൽ ഡെസ്ക്ടോപ്പ് കംപ്യൂട്ടർ (70 എണ്ണം), ഡി.വി.ആര്‍ (8 പോര്‍ട്ട്), ലാപ്‌ടോപ്പുകൾ ( 100 എണ്ണം), മള്‍ട്ടി പര്‍പ്പസ് പ്രിന്ററുകള്‍ ( 10 എണ്ണം, സ്കാനറും കോപ്പിയറും സഹിതമുള്ളത്), യു.പി.എസ് ആന്റ് ‌ഇന്‍സ്റ്റലേഷന്‍ ( 30 ഇടങ്ങളില്‍), ടെലിവിഷനുകള്‍ (എല്‍.ഇ.ഡി/ എല്‍.സി.ഡി, 32”, 43”, 53”), ലാന്‍ നെറ്റ്‍വര്‍ക് – കേബിളുകളും അനുബന്ധ ഉപകരണങ്ങളും സഹിതം ( 30 ഇടങ്ങളില്‍), ഫോട്ടോ കോപ്പിയര്‍ ( എ4- എ3- ഓട്ടോ ഡോക്യുമെന്റ് ഫീഡര്‍ ഉള്ളത്), വീഡിയോ കാപ്ച്വറിങ് ഡിവൈസ് (അഞ്ച് യൂണിറ്റുകള്‍), റൂട്ടര്‍ ( അഞ്ച് എണ്ണം), മോഡം ( അഞ്ച് എണ്ണം) എന്നിവ വിതരണം ചെയ്യുന്നതിനും സജ്ജീകരിക്കുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ & ജില്ലാ കളക്ടർ മലപ്പുറം എന്ന വിലാസത്തിലാണ് ക്വട്ടേഷനുകൾ അയക്കേണ്ടത്. ബന്ധപ്പെട്ട മേഖലയിലെ അനുഭവ പരിചയം കാണിക്കുന്ന രേഖകൾ ഇതോടൊപ്പം സമർപ്പിക്കണം. മാർച്ച്‌ ഏഴ് വൈകീട്ട് നാലു മണിവരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. അന്നേദിവസം വൈകിട്ട് അഞ്ചിന് ക്വട്ടേഷന്‍ തുറക്കും. ഉപകരണങ്ങളുടെ വിശദമായ ടെക്നിക്കല്‍ സ്പെസിഫിക്കേഷന്‍ അടങ്ങിയ നോട്ടീസ് കളക്ടറേറ്റ്, മലപ്പുറം നഗരസഭ, മലപ്പുറം വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്.

error: Content is protected !!