മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ദര്‍ഘാസ് ക്ഷണിച്ചു

കാവനൂര്‍ പി.എച്ച്.സി ലാബിലേക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ലാബ് റീ ഏജന്റും മറ്റു അനുബന്ധ വസ്തുക്കളും റണ്ണിങ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ആവശ്യാനുസരണം വാങ്ങുന്നതിന് സപ്ലയര്‍മാരില്‍നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 26ന് രാവിലെ 11നകം ടെന്‍ഡറുകള്‍ കാവനൂര്‍ പി.എച്ച്.സി ഓഫീസില്‍ ലഭിക്കണം. 27ന് രാവിലെ 11ന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 0483 2959021.

———

കർഷക തൊഴിലാളി ക്ഷേമനിധി: പുതിയ അംഗങ്ങളെ ചേർക്കാൻ അവസരം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ പുതിയ അംഗങ്ങളെ ചേർക്കാൻ അപേക്ഷ ക്ഷണിച്ചു. മെയ് എട്ടിന് പുൽപ്പറ്റ, മുതുവല്ലൂർ, കുഴിമണ്ണ, 14ന് ചീക്കോട്, വാഴക്കാട്, 16ന് നെടിയിരുപ്പ്, കൊണ്ടോട്ടി, 20ന് വാഴയൂർ, 22ന് ചെറുകാവ്, പുളിക്കൽ, 25ന് കീഴുപറമ്പ്, അരീക്കോട്, 28ന് ഊർങ്ങാട്ടിരി, വെറ്റിലപ്പാറ, 30ന് കാവനൂർ, ജൂൺ ആറിന് മഞ്ചേരി, പയ്യനാട്, നറുകര, 11ന് തൃക്കലങ്ങോട്, കാരക്കുന്ന്, എളങ്കൂർ, 13ന് ആനക്കയം, പന്തല്ലൂർ, 15ന് എടവണ്ണ, പെരകമണ്ണ, 20ന് മമ്പാട്, പുള്ളിപ്പാടം, 22ന് പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, 25ന് വണ്ടൂർ, പോരൂർ, തിരുവാലി, 27ന് തുവ്വൂർ, കരുവാരക്കുണ്ട്, കേരള വില്ലേജുകളിലുള്ളവര്‍ അപേക്ഷ നല്‍കണം. ഫോൺ: 0483 2732001.

————

ഇന്‍ഷുറന്‍സ് പദ്ധതി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ ജോലിചെയ്തുവരുന്ന അംഗീകൃത തൊഴിലാളികള്‍ക്ക് ബോര്‍ഡ് നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2024 വര്‍ഷത്തെ രണ്ടാം ഘട്ടത്തില്‍ (ഏപ്രില്‍ ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെ) ഇപ്പോള്‍ അംഗങ്ങളാകാം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ഹാജരാകണം. മാര്‍ച്ച് 18 വരെ അപേക്ഷിക്കാം. ഫോണ്‍ 0483 2734827.

—————-

കമ്പ്യൂട്ടർ കോഴ്സ് പ്രവേശനം

സംസ്ഥാന സർക്കാറിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ യു.പി, ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായുള്ള അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു മാസം ദൈർഘ്യമുള്ള സർവീസിങ്, പൈത്തൺ, വെബ്ആനിമേഷൻ, ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിങ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഫോൺ: 0495 2301772, 8590605275.

—————-

പുനർലേലം

താനൂർ സി.എച്ച്.എം.കെ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ തിരൂർ താലൂക്ക് ഒഴൂർ വില്ലേജിലെ സർവേ നമ്പർ 152/4 (പഴയത്) ഭൂമിയില്‍ ചുറ്റുമതില്‍ നിര്‍മിക്കാന്‍ തടസ്സം നില്‍ക്കുന്ന 158 മരങ്ങൾ മാര്‍ച്ച് 25ന് ഉച്ചക്ക് 2.30ന് താനൂർ കെ പുരം പുത്തൻതെരുവിലെ കോളേജ് ഓഫീസിൽവച്ച് ലേലം ചെയ്ത് വില്‍ക്കും. ക്വട്ടേഷൻ സമർപ്പിക്കുന്നവർ സീൽ ചെയ്ത കവറിൽ നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പൽ, സി.എച്ച്.എം.കെ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് താനൂർ, പുത്തൻതെരു, കെ. പുരം, പി.ഒ, മലപ്പുറം ജില്ല, 676307 എന്ന വിലാസത്തിൽ മാർച്ച് 25ന് ഉച്ചക്ക് രണ്ടിന് മുമ്പ് കിട്ടുന്ന തരത്തിൽ അയക്കണം. കവറിന് പുറത്ത് താനൂർ സി.എച്ച്.എം.കെ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഭൂമിയിലെ മരങ്ങളുടെ ലേലത്തിനുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188900200, 7561805443.

—————-

മരം ലേലം

മലബാർ സ്പെഷ്യൽ പോലീസ് യൂണിറ്റിലെ 104 എ ഫാമിലി ക്വാർട്ടേഴ്സിന് പുറകുവശത്തുള്ള പഞ്ഞി മരം മാർച്ച് 19ന് രാവിലെ 11ന് മലപ്പുറത്തുള്ള മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനത്ത് വെച്ച് ലേലം ചെയ്യും.

ലേല ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ലേല വസ്തു പരിശോധിക്കാം. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം ലേലദിവസം രാവിലെ 10.30ന് മുമ്പായി അടച്ച് രസീത് വങ്ങേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0483 2734921.

——————

വന്യജീവി അക്രമണം: യോഗം നാളെ

മലപ്പുറം ജില്ലയിലെ കർഷകരുടെയും പൊതുജനങ്ങളുടെയും ജീവനും സ്വത്തിനും വന്യജീവി അക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കുന്നതിന് പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ(മാർച്ച് 14) രാവിലെ പത്തിന് പ്ലാനിങ് കോൺഫറൻസ് ഹാളിൽ അടിയന്തിര യോഗം ചേരും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.എൽ.എമാരായ യു.എ ലത്തീഫ്, പി. ഉബൈദുല്ല, എ.പി അനിൽകുമാർ, പി.വി അൻവർ, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം എന്നിവരും തദ്ദേശസ്വംഭരണ സ്ഥാപന അധ്യക്ഷർ, ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും.

———-

ബ്യൂട്ടിഫുൾ ചങ്ങരംകുളം: പ്രവൃത്തി ഉദ്ഘാടനം നാളെ

നിര്‍വഹിക്കും

ചങ്ങരംകുളം ടൗൺ സൗന്ദര്യവൽക്കരണം ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം നാളെ (മാർച്ച് 14ന്) രാവിലെ പത്തിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിക്കും. ചങ്ങരംകുളം ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യാതിഥിയാവും. മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ചങ്ങരംകുളം ടൗൺ സൗന്ദര്യവൽക്കരണം ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം ഇന്ന് (മാർച്ച് 14ന്) രാവിലെ പത്തിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിക്കും. ചങ്ങരംകുളം ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യാതിഥിയാവും.

error: Content is protected !!